07/09/2022
കെ.ടി. രാവുണ്ണി മേനോൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. വായനശാല ബാലവേദിയുടെ നേത്യത്വത്തിൽ വിവിധ ഓണക്കളികൾ കസേരക്കളി, ബലൂൺ പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടുകുത്തൽ തുടങ്ങി നിരവധി ഓണക്കളികൾ ആവേശകരമായി നടത്തി.
വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഓണപ്പാട്ടുകൾ, തിരുവാതിരക്കളി തുടങ്ങിയവ അവതരിപ്പിച്ചു.
കെ.ടി. രാവുണ്ണി മേനോൻ അനുസ്മരണം വായനശാല പ്രസിഡൻ്റ് ശ്രീ. എം.ടി. കൃഷ്ണനുണ്ണി നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗം ശ്രീമതി.സുധ പി.എം. പങ്കെടുത്തു. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. കെ.ടി.പുഷ്പലത മുഖ്യാതിഥി ആയിരുന്നു. ഭരണ സമിതി അംഗങ്ങളായ ടി.വി.ഗിരിഷ്, ഗീത.എം., കെ.രാമചന്ദ്രൻ, സന്തോഷ് കുമാർ സി.പി ,വിശ്വനാഥൻ തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. വായനശാല സെക്രട്ടറി കെ. രഞ്ജിത് നന്ദി പറഞ്ഞു.