Said Page Taluk Office Pattambi

Said Page Taluk Office Pattambi A customer is the most important visitor on our premises. He is not an interruption of our work. He is doing us a favour by giving us the opportunity to do so.

He is the purpose of it.We are not doing him a favour by serving him. MK GANDHI സംശയങ്ങൾക്കും സഹായങ്ങൾക്കും വിളിക്കാം .നാടിന്റെ കൂടെ നമുക്കും വളരാം .
ഞങ്ങളുണ്ട് കൂടെ . Said Muhammad VP

06/05/2023

സർക്കാർ ഓഫീസ് ഇരിപ്പിടങ്ങൾ അലങ്കോലമായി കിടക്കുന്നതിൽ തെറ്റു തോന്നാത്ത ഒരു ധാർമികതയാണ് നമ്മുടെ തലച്ചോറിൽ പ്രോഗ്രാം ചെയ്യപ്പെട്ടത്.സ്വന്തം വീടിൽ ഒരു കരടോ കടലാസ് കഷ്ണമോ കണ്ടാൽ നമ്മുടെ കരൾ പിടയുകയും ചെയ്യും.

മാറ്റം വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

27/01/2022

*ഭൂമിയുടെ തരം മാറ്റ*
*ത്തിനുള്ള അപേക്ഷ online ആയി ചെയ്യാവുന്നതാണ്.*

ഓൺലൈൻ അപേക്ഷ നൽകുന്നതിന് *റവന്യൂ വകുപ്പിന്റെ*
*revenue.Kerala.gov.in എന്ന വെബ്സൈറ്റ് open ചെയ്യുമ്പോൾ കാണുന്ന Register എന്ന option ൽ നിന്നും സിറ്റിസൺ ലോഗിൻ ആയി ആവശ്യമായ വിവരങ്ങൾ നൽകി user id ഉണ്ടാക്കണം*.

ആയതിനു ശേഷം ലോഗിൻ സ്‌ക്രീനിൽ കാണുന്ന സർവീസുകളിൽ നിന്നും *തരം മാറ്റം option എന്നത് open ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ അപ്‌ലോഡ് ചെയ്യുക.*

അങ്ങനെ ലഭിയ്ക്കുന്ന അപേക്ഷകൾ RDO വില്ലേജ് ഓഫീസർക്ക് അന്വേഷണത്തിന് അയച്ചു ഓൺലൈൻ ആയി തന്നെ റിപ്പോർട്ട്‌ വാങ്ങി തുടർ നടപടി സ്വീകരിയ്ക്കും.

*സംസ്ഥാനത്തെ ഏത് വില്ലേജിലും 10 ആർ (25 സെന്റ് വരെ) ഭൂമി തരം മാറ്റുന്നതിന് സൗജന്യമാണ്.*

10 ആർ ന് (25 സെന്റിന്) മുകളിൽ
40.46 ആർ (1 ഏക്കർ) വരെ 10% വും, ആയതിന് മുകളിൽ എത്ര വരെ ആയാലും 20% വും ആണ് ഫീസ്.

11/11/2021

വിൽപ്പത്രം പോക്കുവരവ്

വിൽ പത്രങ്ങളുടെ പോക്കുവരവ്.
വില്ലേജ് ഓഫീസ് മാനുവൽ സെക്ഷൻ 179 വിൽ പത്രങ്ങളുടെ പോക്കുവരവിനെ കുറിച്ച് പ്രതിപാദിക്കുന്നു 1966-ലെ പോക്കുവരവ് ചട്ടങ്ങൾചട്ടം 27 പ്രകാരമുള്ള നടപടികൾ ആണ് ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടത് ആവശ്യമായ അന്വേഷണം നടത്തിയ ശേഷം തർക്കമില്ലാത്ത കേസുകളിൽ ഉടൻതന്നെ പോക്കുവരവ് ചെയ്യാനാണ് അനുശാസനം.

ഇവിടെ രണ്ട് കാര്യങ്ങൾ പ്രസക്തമാണ് .

1. റൂൾ 27പ്രകാരം ഉള്ള നടപടി ക്രമങ്ങൾ .
2. തർക്കമുള്ള കേസുകൾ .

ഒരു വ്യക്തി തൻറെ സ്വത്തുക്കളുടെ മരണാനന്തര വിനിയോഗം സംബന്ധിച്ച് വിൽപത്രം രജിസ്ട്രേഷൻ നിയമപ്രകാരം ഒരു സബ് രജിസ്ട്രാർ മുമ്പാകെ രജിസ്റ്റർ ചെയ്യുകയും അയാളുടെ രജിസ്റ്റർ ചെയ്ത വിൽപത്രം പ്രാബല്യത്തിൽ വരികയും ചെയ്യുമ്പോൾ വസ്തുവിന് ഒരു അവകാശി മാത്രമേയുള്ളൂ ഉള്ളൂ - വിൽപ്പത്രത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള അവകാശി. മറ്റ് നിയമാനുസൃത അവകാശികളുടെ അവകാശം ഇവിടെ അസ്തമിക്കുന്നു. അവർ അപ്രസക്തരായി മാറുകയും ചെയ്യുന്നു

തർക്കമില്ലാത്ത കേസുകളിൽ പോക്കുവരവ് ചട്ടങ്ങൾ സെക്ഷൻ 3(a) ൽ വരുന്ന കേസ് എന്ന നിലയിൽ തുടരന്വേഷണമോ തുടർ പ്രക്രിയകളോ കൂടാതെ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകാൻ വില്ലേജ് ഓഫീസർ ബാധ്യസ്ഥനാണ്.

അപ്പോൾ ആരെയൊക്കെ എപ്പോഴൊക്കെയാണ് കേൾക്കേണ്ടത് ?

തർക്കമുള്ള കേസുകളിലാണ് തർക്ക കക്ഷികളെ കേൾക്കേണ്ടത് അപ്രസക്തരായി മാറിയ നിയമാനുസൃത അവകാശികളെ അല്ല . എന്നാൽ നിയമാനുസൃത അവകാശികൾ ആരെങ്കിലും തർക്കം ഉന്നയിച്ചു വന്നുകഴിഞ്ഞാൽ അവരെ കേൾക്കേണ്ടതാണ് താനും.
എങ്ങനെയാണ് തർക്കമുള്ള ഉള്ള കക്ഷിയെ കണ്ടുപിടിക്കുക ?
റവന്യൂ ഓഫീസർ തീരുമാനമെടുക്കുന്നതിനു മുമ്പ് ഏതെങ്കിലും ഒരു വ്യക്തി ഒരു അവകാശത്തർക്കം ഉള്ളതായി അറിയിച്ചുകൊണ്ട് ഒരു സിവിൽ സ്യൂട്ട് പകർപ്പും സത്യവാങ്മൂലവും സഹിതം വില്ലേജ് ഓഫീസറുടെ മുൻപാകെ ഹാജരായാൽ മാത്രം വിൽപത്രത്തിൻറെ പോക്കുവരവ് അപേക്ഷയിൽ തുടർ അന്വേഷണവും ഹിയറിങ്ങും ആവശ്യമാണ്. പോക്കുവരവ് അപേക്ഷ പരിഗണിക്കപ്പെടുമ്പോൾ അതുവരെ മറ്റാർക്കും ഇല്ലാതിരുന്ന ഒരു തർക്കം വില്ലേജ് ഓഫീസറായി ഉണ്ടാക്കാൻ പാടില്ല. അതായത് അത് പുതിയ ഒരു തർക്കക്കാരനെ സൃഷ്ടിക്കുകയല്ല അപേക്ഷകന്റെ നിയമപരമായ കൈവശവും വും കൃത്യം ആയിട്ടുള്ള അതിർത്തികളും ആളും പുറമ്പോക്ക് രഹിതമായ അപേക്ഷാ വസ്തുവും ഉറപ്പ് വരുത്തി കരം ആരിൽ നിന്ന് സ്വീകരിക്കണമെന്ന് കണ്ടെത്തുക മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ജോലി. ആയതിന് ഒരാൾ അയോഗ്യനാണ് എന്ന് കണ്ടെത്തിയാൽ യോഗ്യനായ വ്യക്തി ആരെന്നും തീരുമാനിക്കപ്പെടേണ്ടതുണ്ട്. . കാരണം നികുതി ചുമത്തപ്പെട്ട ഭൂമി നികുതി രഹിതമായി തീരുമാനിച്ച് നികുതിയിൽ നിന്നും ഒഴിവാക്കുന്നതു കൃത്യവിലോപം ആണ് . പ്രമാണത്തിൻറെ നിയമസാധുതയും വസ്തുവിനെ ഉടമസ്ഥതയും പരിശോധിക്കുകയല്ല അന്വേഷണ ഉദ്യോഗസ്ഥന്റെ ദൗത്യം നേരെമറിച്ച് ഭൂമിയുടെ കരം ആരിൽനിന്ന് സ്വീകരിക്കണം എന്ന് തീരുമാനിക്കുവാൻ വസ്തുവിനെ നിയമാനുസൃത കൈവശക്കാരനെ കണ്ടെത്തുക എന്നത് മാത്രമാണ്.പലപ്പോഴും ഇല്ലാത്ത തർക്കക്കാരനെ അന്വേഷിച്ചുള്ള യാത്രയിൽ റവന്യൂ ഓഫീസർ ഈ ദൗത്യം വിസ്മരിക്കുന്നു.
രജിസ്റ്റർ ചെയ്യപ്പെട്ട വിൽപ്പത്രത്തിലെ സ്വത്ത് അവകാശിയാണ് നിയമപ്രകാരം Registered Land Holder. വിൽപത്രം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ അവകാശം നഷ്ടപ്പെട്ട അവകാശികളെ തേടിപ്പിടിച്ച് പരാതി എഴുതി വാങ്ങി പ്രമാണത്തിന് നിയമ സാധുത പരിശോധിക്കുവാൻ ഒരു റവന്യൂ നിയമവും ആരെയും അധികാരപ്പെടുത്തുന്നില്ല . അത് കോടതിയുടെ മാത്രം ജോലിയാണെന്ന് നിരവധി വിധിന്യായങ്ങളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഒരു സിവിൽ സൂട്ടിൻറെ പരാതി പകർപ്പ് സഹിതം സത്യവാങ്മൂലം ഹാജരാക്കാതെ ഉള്ള യാതൊരു തർക്കങ്ങളും തർക്കങ്ങൾ അല്ല . അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ ആയത് ലഭിച്ചിട്ടില്ലെങ്കിൽ ഉടൻതന്നെ പോക്കുവരവ് ചെയ്ത് നൽകുവാൻ റവന്യൂ ഓഫീസർ ബാധ്യസ്ഥനാണ്.

കണ്ണുവേണമിരുപുറമെ
പ്പോഴുമണയാത്തൊരുൾക്കണ്ണ്.

08/11/2021

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.*

*08-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.*

*09-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.*

*10-11-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.*

*11-11-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.*

*12-11-2021: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.*

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

*ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.*

*മധ്യ കിഴക്കൻ അറബികടലിലെ തീവ്ര ന്യുന മർദ്ദം മുബൈ തീരത്ത് നിന്ന് 840 km തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 790 km പടിഞ്ഞാറു - തെക്ക് പടിഞ്ഞാറു അകലെ സ്ഥിതി ചെയ്യുന്നു. തീവ്ര ന്യുന മർദ്ദം അടുത്ത 24 മണിക്കൂർ കൂടി പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തീവ്ര ന്യുന മർദ്ദമായി നിലനിൽക്കും. തുടർന്ന് ശക്തി കുറഞ്ഞു ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനോട് ചേർന്ന് തെക്കു ആൻഡമാൻ കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു . അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്നു കൂടുതൽ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 11 ഓടെ തമിഴ് നാടിന്റെ വടക്കൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.*

*ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 10, 11 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*മധ്യ കിഴക്കൻ അറബികടലിൽ തീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 രാവിലെ വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്ന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിന്നാൽ നിലവിൽ ആഴക്കടലിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ നവംബർ 09 നുള്ളിൽ തീരത്തേക്ക് മടങ്ങി വരേണ്ടതാണ്. മാത്രമല്ല നവംബർ 9,10 ദിവസങ്ങളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നവംബർ 10, 11 ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൽകടലിലും വടക്കു തമിഴ്നാട്-ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.*

*പുറപ്പെടുവിച്ച സമയം: 01.00 PM, 08-11-2021*

*IMD-KSEOC-KSDMA*

02/11/2021

*കോവിഡ് മരണ ധനസഹായം*. അപേക്ഷിക്കാനുള്ള
*റവന്യൂ വകുപ്പിന്റെ* *relief.kerala.gov.in*
*എന്ന വെബ്സൈറ്റ് സജ്ജമായി.*
ഇപ്പോൾ അപേക്ഷിക്കാം

കോവിഡ് മരണധനസഹായത്തിനായി അപേക്ഷിക്കാനുള്ള വെബ്സൈറ്റ് സജ്ജമായതായി റവന്യൂ കമ്മീഷണർ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായതായി റവന്യൂ കമ്മീഷണർ അറിയിച്ചു. relief.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം.

കോവിഡ് ബാധിച്ച് മരിച്ചയാളുടെ മരണ സർട്ടിഫിക്കറ്റ്, (ഐസിഎംആർ നൽകിയത്), ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് (DDD), അപേക്ഷകന്റെ റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിൽ അതിന്റെ പകർപ്പ് എന്നിവ സഹിതമാണ് പൊതുജനങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാ online കേന്ദ്രങ്ങളിലും അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപയാണ് നഷ്ടപരിഹാരം ലഭിക്കുക. ഇതിനു പുറമെ മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്ന ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5000 രൂപ വീതം മൂന്ന് വർഷത്തേക്ക് സമാശ്വാസ ധനസഹായം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

സാമൂഹ്യക്ഷേമ പെൻഷനുകളോ ക്ഷേമനിധികളോ മറ്റു പെന്‍ഷനുകളോ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് ധനസഹായത്തിന് അയോഗ്യതയാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Said Muhammad VP
DEPUTY TAHASILDAR
PATTAMBI TALUK

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ അവകാശികൾക്ക് 50000 രൂപ എക്സ് ഗ്രേഷ്യ ആനുകൂല്യത്തിന് അർഹതയുണ്ട്. അതിനായി അപേക്ഷിക്കേണ്ടവ...
31/10/2021

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ അവകാശികൾക്ക് 50000 രൂപ എക്സ് ഗ്രേഷ്യ ആനുകൂല്യത്തിന് അർഹതയുണ്ട്. അതിനായി അപേക്ഷിക്കേണ്ടവിധവും വെബ്സൈറ്റും വിശദ വിവരങ്ങൾക്ക് വീഡീയോ കാണുക. പരമാവധി പൊതു ജനങ്ങളിലേയ്ക്ക് ഷെയർ ചെയ്യ്താൽ ഒരു പക്ഷേ അവർക്ക് ഉപകാരപ്പെടുന്നതായിരിക്കും.

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ അവകാശികൾക്ക് 50000 രൂപ എക്സ് ഗ്രേഷ്യ ആനുകൂല്യത്തിന് അർഹതയുണ്ട്. അതിനായി അപേക്ഷിക....

21/10/2021

*റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷെറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശം*

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*

*വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.*

*21/10/2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ*

*എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.*

*21/10/2021: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കാസറഗോഡ്*

*22/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*

*23/10/2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*

*24/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്*

*25/10/2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്*

*എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.*

ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ അപകട സാധ്യതയുള്ള മലയോര മേഖലകളിൽ ഉള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവ്വം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും (Weather) കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണ്.

*അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ*

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകൾ ഓറഞ്ച് ബുക്ക് 2021 അടിസ്ഥാനമാക്കിയുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.

ദുരന്ത സാധ്യത മുന്നിൽ കണ്ടുകൊണ്ട് ദുരന്ത പ്രതികരണത്തിനായി ആവശ്യമായ റിസോഴ്സുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറ്റിറിറ്റിയുടെ ഓറഞ്ച് ബുക്ക് 2021 ലെ മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിക്കാൻ കർശനമായി നിർദേശിക്കുന്നു.

ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതാണ്.

മുന്നറിയിപ്പിൻറെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2021 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി എന്നിവർ ഉരുൾപൊട്ടൽ/മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ അടിയന്തരമായി ക്യാമ്പുകൾ സജ്ജമാക്കി ജനങ്ങൾക്ക് 'അനൗൺസ്‌മെന്റ്' വഴി വിവരം നൽകുകയും ജനങ്ങളെ മുൻകരുതലിന്റെ ഭാഗമായി മാറ്റി താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. അപകട സാഹചര്യത്തിൻറെ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പൊതുജനങ്ങളെ മാറിത്താമസിക്കാൻ നിർബന്ധിതമായ ഇടപെടൽ ഉണ്ടാകേണ്ടതാണ്.

വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ മുൻകൂട്ടി ക്യാമ്പുകൾ സജ്ജമാക്കുകയും മഴ തുടങ്ങുന്ന ഉടനെ തന്നെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്.

ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം.

പശ്ചിമഘട്ട മലയോര മേഖലയിലേക്കുള്ള ഗതാഗതം വൈകീട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണ്.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ജാഗരൂകരായി പ്രവർത്തിക്കേണ്ടതാണ്.

പോലീസും അഗ്നിരക്ഷാ സേനയും അതീവ ജാഗ്രതയോടെ ആക്ഷനുകൾക്ക് തയ്യാറായി ഇരിക്കാൻ നിർദേശം നൽകേണ്ടതാണ്.

ശക്തമായ കാറ്റ് വീശുന്നതിനാൽ അപകടാവസ്ഥയിലുള്ള മരങ്ങൾ, പോസ്റ്റുകൾ, പരസ്യ ബോർഡുകൾ തുടങ്ങിയവ മൂലമുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ പ്രതിരോധിക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

ഫയർ ആൻഡ് റെസ്ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദേശം നൽകണം.

കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിച്ച് ആളുകളെ മാറ്റേണ്ടതാണ്.
മൽസ്യ തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകുന്നില്ലെന്ന് ഫിഷെറീസ് വകുപ്പും കോസ്റ്റൽ പോലീസും ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് മൽസ്യ തൊഴിലാളി ഗ്രാമങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വിളിച്ചു പറയേണ്ടതാണ്.

നദികളിലെ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ യഥാസമയം അറിയിക്കുകയും ചെയ്യേണ്ടതാണ്.

*വൈദ്യുതി വകുപ്പിനുള്ള പ്രത്യേക നിർദേശം*

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ലഘൂകരിക്കാൻ വേണ്ട മുൻകരുതലുകൾ അടിയന്തരമായി സ്വീകരിക്കണം.

കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിപ്പിക്കേണ്ടതാണ്.

ലൈനുകളുടേയും ട്രാൻസ്ഫോമറുകളുടെയും അപകട സാധ്യതകൾ പരിശോധിച്ച് മുൻ‌കൂർ നടപടികൾ ആവശ്യമുള്ളയിടത്ത് അത് പൂർത്തീകരിക്കേണ്ടതാണ്.

താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വൈദ്യുത പവർ ഹൌസുകളിലും മറ്റ് പ്രധാന സ്ഥാപനങ്ങളും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടി സ്വീകരിക്കണം.

അണക്കെട്ടുകളിൽ ജലനിരപ്പ് സൂക്ഷ്‌മമായി നിരീക്ഷിക്കുകയും സ്ഥിതിഗതികൾ ജില്ലാ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കുകയും ചെയ്യുക.

*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

*പുറപ്പെടുവിച്ച സമയം : 1 PM, 21/10/2021*

15/10/2021

*കൈ കഴുകാം നല്ല ആരോഗ്യ ശീലം കൈമാറാം*

*ഇന്ന് ലോക കൈകഴുകൽ ദിനം ഒക്ടോബർ 15*

ഒക്ടോബർ 15 കൈകഴുകൽ ദിനമായി ലോകം ആചരിക്കുകയാണ്. കോവിഡ് -19 കാരണം വിറങ്ങലിച്ചു നിന്ന ലോകം പതുക്കെ പുതിയ ജീവിത ക്രമത്തിലേക്ക് കടന്നു വരുമ്പോഴാണ് ഇപ്രാവശ്യത്തെ കൈ കഴുകൽ ദിനം കടന്നു വരുന്നത്, മറ്റെല്ലാ ദിനവും പോലെ അവഗണിച്ചു പോകേണ്ട ഒരു ദിനമല്ല ലോക കൈ കഴുകൽ ദിനം. കോവിഡ് -19 ഉണ്ടാക്കിയ ഭീതിതമായ അന്തരീക്ഷത്തിൽ വ്യക്തിശുചിത്വം പൂർണ്ണമായും പാലിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നിത്യ ജീവിതത്തിൽ നിസാരവൽക്കരിക്കാൻ സാധ്യതയുള്ള പ്രവർത്തിയാണ്
ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന രീതിയിലുള്ള കൈകഴുകൽ.

2008 മുതലാണ് ലോക കൈ കഴുകൽ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികൾ ഈ ആഘോഷത്തിൽ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലോകത്തെ 70 രാജ്യങ്ങളിൽ വളരെ സമുചിതമായി കൈകഴുകൽ ദിനം ആചരിക്കുന്നു. ഈവർഷത്തെ മുദ്രാവാക്യം "നമ്മുടെ ഭാവി "കൈ 'കളിലാണ് ,നമുക്ക് ഒന്നിച്ച് മുന്നേറാം" എന്നതാണ് .ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികൾ വയറിളക്കം അസുഖം കാരണം മരിച്ചു പോകുന്നു. കൃത്യമായി 30 സെക്കൻഡ് സോപ്പിട്ടു കഴുകിയാൽ 25% മുതൽ 50% വരെ അസുഖങ്ങൾ വരുന്നതിൽ നിന്ന് നമുക്ക് രക്ഷ കിട്ടും.

കോവിഡ് കാലത്ത് ചില ശീലങ്ങൾ പാലിച്ചെങ്കിലും പതിയെ അതൊക്കെ വിസ്മരിച്ചു പോകുന്ന ഘട്ടത്തിൽ കൈകഴുകൽ ജീവിതത്തിലെ അഭിവാജ്യ ദിനചര്യയാക്കി മാറ്റേണ്ടതായിട്ടുണ്ട് കൂടാതെ കുട്ടികളിലേക്ക് ഈ ശീലം കൃത്യമായി കൈമാറുവാൻ മുതിർന്നവർ തയ്യാറാവുകയും വേണം.
ജീവിതത്തിൽ സെക്കൻഡ്കൾ മാത്രം ആവശ്യമായ കൈകഴുകൽ നമ്മുടെ വിലപ്പെട്ട ജീവൻ രക്ഷപ്പെടുത്തിയേക്കാം. നിസ്സാര വത്കരിക്കുന്നതിനുമുമ്പ് ചുറ്റുവട്ടത്തുള്ള രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്ന പ്രവേശന മാർഗങ്ങളിലൊന്നാണ് കൈകൾ എന്ന് നാം തിരിച്ചറിയുക. ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് കൈകൾ. വിവിധങ്ങളായ ഉദ്ദേശങ്ങൾക്ക് ഇടതടവില്ലാതെ കൈകൾ ചലിപ്പിക്കേണ്ടി വരുമ്പോൾ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ നിഷ്പ്രഭമാക്കാൻ കരണീയമായ ഒരു ശീലമാണ് ശാ സ്ത്രീയമായ കൈകഴുകൽ. കുട്ടികളിൽ ഇത് കൃത്യമായി ശീലിപ്പിച്ചാൽ ഭാവിഭാഗധേയങ്ങളായ കുട്ടികളെ അസുഖത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കുവാനും ഡോക്ടർമാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്ര ഒഴിവാക്കുവാനും സാധിക്കുന്നതാണ്.

വ്യക്തിപരമായി എത്ര ശ്രദ്ധിച്ചാലും വിവിധ അസുഖങ്ങൾ വരാൻ സാധ്യതയുള്ള ചുറ്റുവട്ടത്താണ് ജീവിക്കുന്നത് എന്ന ബോധ്യം ,കൈകഴുകി ജീവിതത്തെ അർത്ഥപൂർണ്ണമാക്കുവാൻ നമ്മെ പ്രചോദിതരാകുന്നു .ഇന്നത്തെ ദിവസം സ്വയം കൈ കഴുകിയും വീട്ടിലുള്ളവരെ ശീലിപ്പിച്ചും മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു നൽകിയുംആഘോഷികാം ,സ്ഥിരമായി കൈ കഴുകുന്നവർ ഓരോ പ്രവർത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കൻഡ് സോപ്പുവെള്ളം ഉപയോഗിച്ചോ, മറ്റ് വിപണിയിൽ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് പ്രതിജ്ഞ എടുത്ത്
2021ലെ കൈകഴുകൽ ദിനം സമ്പുഷ്ടം ആക്കാം.

15/10/2021

07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം

1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.
ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.

നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.

റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.

മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല

ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്

വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും

കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.

ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.

മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.

എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.

പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്. മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല. പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.

വകുപ്പ് തല ഉത്തരവ് ഉടൻ ഇറങ്ങും

Address

Pattambi
679303

Telephone

+4662214300

Website

Alerts

Be the first to know and let us send you an email when Said Page Taluk Office Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Said Page Taluk Office Pattambi:

Shortcuts

Share