BJP Pattambi

BJP Pattambi Official page
BJP Pattambi LA constituency

ഭാരതത്തിന്റെ പ്രിയങ്കരനായ മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയി ജിയുടെ ഓർമ്മദിനമാണ് ഇന്ന്. 1942-ലെ ക്വിറ്റ് ഇന...
16/08/2026

ഭാരതത്തിന്റെ പ്രിയങ്കരനായ മുൻ പ്രധാനമന്ത്രി ഭാരതരത്ന അടൽ ബിഹാരി വാജ്‌പേയി ജിയുടെ ഓർമ്മദിനമാണ് ഇന്ന്.

1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ അദ്ദേഹം സാധാരണക്കാരുടെ നേതാവായാണ് അറിയപ്പെട്ടിരുന്നത്.

പ്രധാനമന്ത്രി എന്ന നിലയിൽ രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

ലളിതമായ ജീവിതരീതിയും സ്നേഹവും രാഷ്ട്രീയ മര്യാദകളും മുറുകെപ്പിടിച്ച അദ്ദേഹം, തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ എല്ലാക്കാലത്തും ജനമനസ്സുകളെ കീഴടക്കി.

സാധാരണക്കാരുടെ ആഗ്രഹങ്ങളാണ് അടൽജി ഉയർത്തിക്കാട്ടിയിരുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലായ്‌പ്പോഴും ദേശീയതയെ മുറുകെ പിടിച്ചുകൊണ്ടുള്ളതായിരുന്നു.

മികച്ച ഒരു ഭരണാധികാരിയായിരുന്ന അദ്ദേഹം ഓരോ ഭാരതീയന്റെയും ഉള്ളിൽ എന്നും സ്മരിക്കപ്പെടും.

15/08/2026

ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പിയിൽ നടന്ന തിരംഗ റാലി...

ബിജെപി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ റാലി നടത്തി കല്പക ജംഗ്ഷനിൽ നിന്നും തുടങ്ങിയ റാലി ഗാന്ധി സ്ക്വയറ...
15/08/2026

ബിജെപി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ റാലി നടത്തി കല്പക ജംഗ്ഷനിൽ നിന്നും തുടങ്ങിയ റാലി ഗാന്ധി സ്ക്വയറിൽ അവസാനിച്ചു.മണ്ഡലം പ്രസിഡന്റ് വിസി സന്തോഷ് ഉത്‌ഘാടനം ചെയ്തു.ഷിജു അണ്ടലാടി അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഗോപി പൂവക്കോട്, ജയശങ്കർ, സുമ സത്യൻ, രേഖ,ശ്രീജേഷ്, ബിജു, ആർസി ബാബു , രാജു വള്ളൂർ, പ്രമോദ് അനിൽ മുതുതല , കൃഷ്‌ണൻ കുട്ടി എന്നിവർ പങ്കെടുത്തു നേതൃത്വം നൽകി

മാരാർജി ഭവനിൽ ദേശീയ പതാക ഉയർത്തുന്നു…
15/08/2026

മാരാർജി ഭവനിൽ ദേശീയ പതാക ഉയർത്തുന്നു…

രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തിളക്കത്തിലാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢമായ നേതൃത്വത്തിലൂടെ '...
15/08/2026

രാജ്യം ഇന്ന് 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തിളക്കത്തിലാണ്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢമായ നേതൃത്വത്തിലൂടെ 'വികസിത ഭാരതം' എന്ന മഹത്തായ ലക്ഷ്യം യാഥാർത്ഥ്യത്തിലേക്ക് അടുക്കുകയാണ്.

മോദി സർക്കാരിന്റെ വിപ്ലവകരമായ ഭരണതീരുമാനങ്ങളും ജനക്ഷേമ പദ്ധതികളും ഓരോ സാധാരണ പൗരന്റെയും ജീവിതത്തിൽ പുതിയ മാറ്റവും പ്രതീക്ഷയും നൽകുന്നു. ആഗോളവേദികളിൽ നമ്മുക്ക് അഭിമാനമായി ഇന്ന് ഭാരതത്തിന്റെ ശബ്ദം കരുത്തോടെ മുഴങ്ങുന്നു.

ഈ പുതിയ ഭാരതത്തിന്റെ കുതിപ്പിൽ തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുമെന്നും ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ

05/08/2026
കൊടുമുണ്ട ആനന്ദൻറെ അമ്മ (പത്മാവതി അമ്മ 87 )അന്തരിച്ചു ആദരാഞ്ജലികൾ.
20/07/2026

കൊടുമുണ്ട ആനന്ദൻറെ അമ്മ (പത്മാവതി അമ്മ 87 )അന്തരിച്ചു ആദരാഞ്ജലികൾ.

ഭാരതീയ ജനതാ പാർട്ടി പട്ടാമ്പി മണ്ഡലം പ്രശിക്ഷൻ മഹാഅഭിയാൻ
12/07/2026

ഭാരതീയ ജനതാ പാർട്ടി പട്ടാമ്പി മണ്ഡലം പ്രശിക്ഷൻ മഹാഅഭിയാൻ

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എ...
01/07/2026

വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗാർ, ആജീവിക മിഷൻ (VB-G RAM G) ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ. നേരത്തെയുള്ള MG- NREGA എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനനമെങ്കിൽ VB-G RAM G പ്രകാരം ഇത് 327 രൂപ നാല് പൈസയായി വർദ്ധിപ്പിച്ചു.

ഇതോടെ കേരളത്തിലെ പ്രതിദിന തൊഴിലുറപ്പ് വേതനം 401 രൂപയായി മാറി. നേരത്തെ 100 തൊഴിൽ ദിനങ്ങളായിരുന്നുവെങ്കിൽ ഇനി മുതൽ 125 തൊഴിൽ ദിനങ്ങളും ലഭിക്കും.

തൊഴിലുറപ്പ് പദ്ധതിയുടെ പഴയ രീതികൾ തൊഴിലാളികൾക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണുന്നതോടൊപ്പം പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കി വികസിത ഭാരത സൃഷ്ടിക്ക് ഉപയോഗപ്പെടുത്തുന്നതാണ് VB-G RAM G.


Address

Pattambi
679 303

Alerts

Be the first to know and let us send you an email when BJP Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share