We with TP Shaji

We with TP Shaji പട്ടാമ്പിയുടെ ഉന്നമനത്തിനായി കൈകോർക്കാം...

06/08/2026
പ്രിയപ്പെട്ട കെ എസ് ബി എ തങ്ങൾ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നുവർഷം തികഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിൻറെ ഭാവന സ്മരണകൾക്ക് മ...
05/08/2026

പ്രിയപ്പെട്ട കെ എസ് ബി എ തങ്ങൾ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നുവർഷം തികഞ്ഞിരിക്കുകയാണ്.
അദ്ദേഹത്തിൻറെ ഭാവന സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ആഗസ്റ്റ് 8 ശനിയാഴ്ച പട്ടാമ്പി എസ്എൻജിഎസ് കോളേജിൽ വച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
ബഹുമാന്യനായ കേരളത്തിൻറെ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിലേക്ക് എല്ലാ പ്രിയപ്പെട്ടവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

04/08/2026

കാലവർഷ മുന്നൊരുക്കം: അടിയന്തിര യോഗം ചേർന്നു;

പട്ടാമ്പി: കനത്ത മഴയുടെയും റെഡ് അലേർട്ടിന്റെയും പശ്ചാത്തലത്തിൽ നഗരസഭാ പ്രദേശത്ത് അടിയന്തിര കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങളും ദുരന്തനിവാരണ നടപടികളും ഏകോപിപ്പിക്കുന്നതിനായി പട്ടാമ്പി നഗരസഭയിൽ അടിയന്തിര യോഗം ചേർന്നു. നഗരസഭാ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ അധ്യക്ഷൻ ടി. പി. ഷാജി അധ്യക്ഷത വഹിച്ചു. പാലക്കാട് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്‌ടറുടെ ഉത്തരവിനെ തുടർന്നാണ് യോഗം വിളിച്ചുചേർത്തത്. നഗരസഭാ പരിധിയിൽ അപകടസാധ്യതയുള്ള മേഖലകളിൽ അടിയന്തിര ഇടപെടലുകൾ നടത്തുന്നതിനും ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജരാകുന്നതിനും യോഗം തീരുമാനിച്ചു.

തീരുമാനങ്ങൾ:

1- നഗരസഭാ തലത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനും ഏകോപിപ്പിക്കാനും തീരുമാനിച്ചു.
2- അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിക്കുന്നതിനും . ഇതിനായി പ്രത്യേക ചാർജ്ജ് ഓഫീസർമാരെ ചുമതലപ്പെടുത്തി.
3- വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളുടെ പുതുക്കിയ പട്ടികയും ഇവാക്വേഷൻ പ്ലാനും തയ്യാറാക്കുന്നതിനും . ആവിശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകളായി നിശ്ചയിച്ചയിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷിതത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു.
4 രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ JCB, ഹിറ്റാച്ചി തുടങ്ങിയ യന്ത്ര സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും . അപകടകരമായ നിലയിലുള്ള മരങ്ങളും മരച്ചില്ലകളും അടിയന്തിരമായി മുറിച്ചു മാറ്റാനും സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കാനും തീരുമാനമായി.
5- വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ KRFB ക്ക് നിർദ്ദേശം നൽകും. പെരിന്തൽമണ്ണ റോഡിൽ അടിയന്തിരമായി ഡ്രൈനേജ് നിർമാണം ആരംഭിക്കാൻ PWD യോട് ആവശ്യപ്പെടും.
6- .പട്ടാമ്പി പാലത്തിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, അടിയന്തിര ഘട്ടങ്ങളിൽ വെള്ളിയാങ്കല്ല് തടയണയുടെ ഷട്ടറുകൾ ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി.
7- ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഫയർ ഫോഴ്‌സ് അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

യോഗത്തിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ . റവന്യൂ, പോലീസ്, ഫയർ ഫോഴ്‌സ്, KSEB, വാട്ടർ അതോറിറ്റി, ഇറിഗേഷൻ വകുപ്പ് PWD ഉദ്യോഗസ്ഥരും നഗരസഭാ എഞ്ചിനീയറിംഗ്, ഹെൽത്ത്, വില്ലേജ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി DR അമൽ S യോഗത്തിൽ നന്ദി രേഖപ്പെടുത്തി.

30/07/2026

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണത്തിനായി പട്ടാമ്പി നഗരസഭ 10 ലക്ഷം രൂപ വകയിരുത്തി. പദ്ധതിയുടെ സമഗ്ര നിർദ്ദേശം ജില്ലാ ആസൂത്രണ സമിതിയുടെ (DPC) അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. ഡി.പി.സി. അംഗീകാരം ലഭ്യമാകുന്ന ഉടൻ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കും.

ടിപി ഷാജി
ചെയർപേഴ്സൺ
പട്ടാമ്പി നഗരസഭ

24/07/2026

നിർമ്മാണം മുടങ്ങിക്കിടന്ന പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തികൾ വേഗത്തിലാക്കാനും കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാനുമായി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനവും പദ്ധതിയുടെ വിശദാംശങ്ങളും കൈമാറി.

റെയിൽവേയുടെ എൻ.ഒ.സി ലഭിക്കാത്തതായിരുന്നു പദ്ധതിയുടെ പ്രധാന തടസ്സം. എന്നാൽ, 2026 ജൂലൈ 1-ന് റെയിൽവേയുടെ അനുമതി ലഭിച്ചതോടെ ആ തടസ്സം നീങ്ങിയിരിക്കുകയാണ്.

ഇനി കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്നാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. വിഷയം അനുഭാവപൂർവ്വം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

പുതിയ ഒ.പി. യൂണിറ്റ്, ആധുനിക കാഷ്വാലിറ്റി ബ്ലോക്ക്, അത്യാധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ പദ്ധതി പട്ടാമ്പിയിലെയും സമീപ പ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസമാകും.

ടിപി ഷാജി
ചെയർപേഴ്സൺ
പട്ടാമ്പി നഗരസഭ

23/07/2026

അനീതിയെ ചോദ്യം ചെയ്ത്..
അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തി..
വിദ്യാർത്ഥികൾക്കൊപ്പം.. ✊

ആളിക്കത്തി പ്രതിപക്ഷം 🔥

22/07/2026

പോരാട്ട വഴിയിലെ നായകരേ..

രാജ്യം ഒപ്പമുണ്ട്..✊

Address

Pattambi
Pattambi
629303

Website

Alerts

Be the first to know and let us send you an email when We with TP Shaji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share