Common Service Centre Pattazhi

Common Service Centre Pattazhi common services centre, pattazhi
your trusted Neighbourhood kiosk

e-governance Service India Limited

ജെ.ഇ.ഇ അഡ്മിറ്റ് കാർഡ്നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെഇഇ മെയിൻസ് സെഷൻ 2 അഡ്മിറ്റ് കാർഡ് , മാർച്ച് 29 ന് പുറത്തിറക്കി. ഏപ്രിൽ 2...
03/04/2026

ജെ.ഇ.ഇ അഡ്മിറ്റ് കാർഡ്
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജെഇഇ മെയിൻസ് സെഷൻ 2 അഡ്മിറ്റ് കാർഡ് , മാർച്ച് 29 ന് പുറത്തിറക്കി. ഏപ്രിൽ 2, 4 തീയതികളിലെ പരീക്ഷകൾക്കാണ് ആദ്യം അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കിയിരിക്കുന്നത്. ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് https://jeemain.nta.nic.in/� ൽ ലഭ്യമാണ്.
ഏപ്രിൽ ശേഷമുള്ള ജെഇഇ മെയിൻ 2026 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള അപേക്ഷകർ അവരുടെ അപേക്ഷ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. അപേക്ഷ ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ എൻടിഎ അഡ്മിറ്റ് കാർഡ് നൽകുകയുള്ളൂ.
ആവശ്യമായ രേഖകൾ
അപേക്ഷ നമ്പർ
പാസ്‌വേഡ്
Official Website: https://jeemain.nta.nic.in/

📢 IISER ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) 2026ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളായ IISERs (Indian Institutes of Sci...
03/04/2026

📢 IISER ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (IAT) 2026
ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളായ IISERs (Indian Institutes of Science Education and Research) നടത്തുന്ന IISER Aptitude Test (IAT) മുഖേന ബാച്ചിലർ ഓഫ് സയൻസ് (BS) / BS-MS പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം.
📚 പ്രോഗ്രാമുകൾ
BS-MS (ഡ്യുവൽ ഡിഗ്രി), BS പ്രോഗ്രാം എന്നിവയാണ് ലഭ്യമാകുന്നത്.
🎓 യോഗ്യത
CBSE/State/Equivalent ബോർഡുകളിൽ നിന്നും 12-ാം ക്ലാസ് വിജയിച്ചിരിക്കണം
2023, 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ പാസായവർക്ക് അപേക്ഷിക്കാം
സയൻസ് വിഷയങ്ങളിൽ (Physics, Chemistry, Mathematics / Biology) പഠിച്ചിരിക്കണം
🧪 തിരഞ്ഞെടുപ്പ് രീതി
IAT (IISER Aptitude Test) അടിസ്ഥാനമാക്കി പ്രവേശനം
പരീക്ഷയിൽ Physics, Chemistry, Mathematics, Biology എന്നിവയിൽ നിന്നുള്ള ചോദ്യങ്ങൾ ഉണ്ടായിരിക്കും
📝 അപേക്ഷ ഫീസ്
General / OBC / EWS: ₹2000
SC / ST / PwD / KM: ₹1000

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ ...
23/12/2025

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ മറ്റ് സാമൂഹികക്ഷേമ പദ്ധതികളുടെയോ പെൻഷനുകളുടെയോ ഗുണഭോക്താക്കൾ അല്ലാത്ത അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

കേരളത്തിൽ സ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, ഭിന്നശേഷി പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ കൈപ്പറ്റുന്നവർക്കും ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലോ, സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലോ, സർവ്വകലാശാലകളിലോ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവരെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നവർ പ്രായം തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഐ.എഫ്.എസ്.സി കോഡ്, ആധാർ വിവരങ്ങൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും ഉൾപ്പെടുത്തണം. ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിംഗ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ ആനുകൂല്യം അവകാശികൾക്ക് കൈമാറാൻ വ്യവസ്ഥയില്ല. ഗുണഭോക്താവ് ഒരു മാസമോ അതിൽ അധികമോ ജയിൽ ശിക്ഷ അനുഭവിക്കുകയോ റിമാൻഡ് ചെയ്യപ്പെടുകയോ ചെയ്താൽ ആ കാലയളവിലെ ധനസഹായം ലഭിക്കില്ല.

തെറ്റായ വിവരങ്ങൾ നൽകി ആനുകൂല്യം കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 18 ശതമാനം പലിശ സഹിതം തുക തിരിച്ചുപിടിക്കുമെന്നും പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

https://chat.whatsapp.com/LVNLTivFhHl7JIiufRxpn4?mode=hqrt3

✅ *നിങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടോ.?  എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ*മുഴുവൻ ലൈസൻസ് ഉടമകളും ആധാർ ഒതെന്റിക്കേഷൻ വഴി ലൈസൻസി...
30/08/2025

✅ *നിങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് ഉണ്ടോ.? എങ്കിൽ ഒരു നിമിഷം ശ്രദ്ധിക്കൂ*

മുഴുവൻ ലൈസൻസ് ഉടമകളും ആധാർ ഒതെന്റിക്കേഷൻ വഴി ലൈസൻസിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്

മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ലൈസൻസിൽ മൊബൈൽ നമ്പർ നിർബന്ധമായും ചേർക്കേണ്ടതാണ്

ഇതിനായി ആധാർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.



കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.

*CSC pattazhi*
*Near pattazhi village office*
*Pattazhi, kollam*
*8891831884*

കൂടുതൽ നോട്ടിഫിക്കേഷൻസ് ലഭിക്കുവാൻ CSC കേന്ദ്രത്തിന്റെ ഗ്രൂപ്പ് സന്ദർശിക്കുക...

https://chat.whatsapp.com/LVNLTivFhHl7JIiufRxpn4?mode=ac_t

17/09/2024
കെട്ടിടത്തിന്  പെർമിറ്റും  നമ്പറും എടുക്കണോ ..?
30/07/2024

കെട്ടിടത്തിന് പെർമിറ്റും നമ്പറും എടുക്കണോ ..?

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ...
04/03/2024

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി.......

2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : -

👉 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.

👉 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.

👉 ഹെവി ലൈസൻസ് (Trans) - 3 വർഷം ആയിരുന്നു കാലാവധി.
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.

👉 ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.

2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : -

▫️30 വയസിനുള്ളിൽ എടുത്താൽ - 40 വയസു വരെ കാലാവധി .

▫️30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.

▫️50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.

▫️ 55 വയസിനു മുകളിൽ 5 വർഷം വീതം.

▫️ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.

▫️ ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം

👉 എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?




കോമൺ സർവീസ് സെന്റർ (CSC) പട്ടാഴിപട്ടാഴി വില്ലേജ് ഓഫീസിന് സമീപം                                           ☎️ 088918 31884...
18/02/2024

കോമൺ സർവീസ് സെന്റർ (CSC) പട്ടാഴി

പട്ടാഴി വില്ലേജ് ഓഫീസിന് സമീപം ☎️ 088918 31884
കേരള -കേന്ദ്ര സർക്കാർ അറിയിപ്പുകൾ ലഭിക്കുന്നതിന്

join 👇🏼

https://chat.whatsapp.com/ISNNJl3mtyx3VHL7nEwfVX

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊ...
14/02/2024

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനകം തന്നെ വസ്തു നികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുന്നതാണ്.

Address

Near Pattazhi Village Office
Ottappalam
691522

Telephone

+918891831884

Website

Alerts

Be the first to know and let us send you an email when Common Service Centre Pattazhi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Common Service Centre Pattazhi:

Share