24/07/2026
പാറ്റകൾ ഗവണ്മെൻ്റിനെ വീഴ്ത്തുമ്പോൾ മോദിക്ക് ഏത് രാജ്യത്തേക്ക് അഭയം തേടി പോകേണ്ടി വരും എന്ന് പരിഹസിച്ച് കൊണ്ടുള്ള ഒരു കുറിപ്പ് കണ്ടിരുന്നു...സത്യത്തിൽ അതൊക്കെ തന്നെയായിരുന്നു ഈ സമരത്തിൻ്റെയും അത് താങ്ങുന്നവരുടെയും പിന്തുണയ്ക്കുന്നവരുടെയും ലക്ഷ്യമെങ്കിലും മോദി അങ്ങനെ അഭയം തേടിയൊക്കെ പോകുമെന്ന് വിശ്വസിക്കുന്നവന്മാർ മണ്ടന്മാരായിരിക്കും....
1992 ലെ കശ്മീർ എന്നത് ഇന്ന് കാണുന്ന പോലൊരു കശ്മീർ ആയിരുന്നില്ല...ഭീകര സംഘടനകൾ അറിഞ്ഞ് വിളയാടിയ,എന്നും ഹിന്ദുക്കൾക്ക് ജീവൻ്റെ വില നൽകേണ്ടി വന്ന സ്ഥലം..കോൺഗ്രസ്സ് ഭരണാധികാരികൾ,കോൺഗ്രസ്സ് പശ്ചാത്തലമുള്ള ഭരണാധികാരികൾ ഒക്കെ വളർത്തി വലുതാക്കിയ കശ്മീരിലെ ആ ഭൂതം, കശ്മീരിൽ ഭാരതത്തിൻ്റെ അഖണ്ഡതയും ഐക്യവും ഒരു കോട്ടവും തട്ടാതെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടെയിരുന്നു..കശ്മീരിലെ ഹിന്ദുക്കൾ എന്നും വേട്ടയാടപെട്ട്ക്കൊണ്ടിരുന്ന കാലം..പലായനം ചെയ്തുക്കൊണ്ടിരുന്ന കാലം.ഭൂമിയിലെ സ്വർഗം ഭീതിയുടെ നരകമായി മാറിക്കൊണ്ടിരുന്ന കാലം..
അങ്ങനെയുള്ള ഒരു കാലത്താണ് ഭാരതീയ ജനതാ പാർട്ടി എക്താ യാത്ര സംഘടിപ്പിക്കുന്നത്.അന്ന് ഹൈദരാബാദിൽ യാത്രയുടെ ഭാഗമായി എത്തിയ നരേന്ദ്രമോദി അന്നത്തെ ദിനപത്രങ്ങളിൽ ശ്രീനഗറിലെയും,ലാൽ ചൗക്കിലെയും മതിലുകളിലും വിഘടനവാദികളുടെ ചുണ്ടുകളിലും നിറഞ്ഞു നിന്നിരുന്ന വാചകങ്ങളുടെ പോസ്റ്ററുകൾ കണ്ടു...
"അമ്മയുടെ വയറ്റിൽ പിറന്ന ഒരുത്തനും ലാൽ ചൗക്കിലോ, ശ്രീനഗറിലോ ഇന്ത്യൻ ത്രിവർണ്ണ പതാക പാറിച്ചിട്ട് ജീവനോടെ കശ്മീരിൽ നിന്ന് പോകില്ല..."
ഈ സംഭവം,നരേന്ദ്ര മോദി പിൽക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു പ്രസംഗത്തിൽ ഓർക്കുന്നുണ്ട് ;
"അന്നത്തെ കാലത്ത് തീവ്രവാദികൾ നമ്മുടെ ദേശീയ പതാകയെ അപമാനിക്കുമായിരുന്നു.. കാലിനടിയിൽ പതാകയെ അമർത്തി ചവിട്ടിയിരുന്നു അവർ.നമ്മുടെ പതാക കത്തിച്ചിരുന്നു,എന്തിന് പറയുന്നു,അവരുടെ വാഹനങ്ങളും ഷൂസുകളും തുടയ്ക്കുവാൻ വരെ നമ്മുടെ പതാകയെ അവർ ഉപയോഗിച്ചിരുന്നു..ഇതെല്ലാം എന്നിട്ട് ക്യാമറകൾക്ക് മുന്നിൽ ഒരു കൂസലും കൂടാതെ കാണിക്കുകയും ചെയ്തിരുന്നു..ഈ രംഗങ്ങൾ കാണുമ്പോഴൊക്കെ എൻ്റെ ഹൃദയം എരിഞ്ഞു തുടങ്ങി.."
അന്ന് ഏകതാ യാത്രയുടെ ഭാഗമായി കൂടി നിന്നവരോട് നരേന്ദ്ര മോദി ആ പോസ്റ്ററുകൾ പത്രത്തിൽ കണ്ടതിന് ശേഷം ഒന്നേ പറഞ്ഞുള്ളൂ ;
"സുഹൃത്തുക്കളെ,നമ്മൾ ലാൽ ചൗക്കിലേക്ക് പോകും..നമ്മുടെ ദേശീയ പതാക അവിടെ ഉയർത്തും.തീവ്രവാദികളുടെ കോട്ട എന്ന് വിളിക്കുന്നിടത്തേക്ക്,അവരുടെ കോട്ടയുടെ നെഞ്ചത്ത് തന്നെ നാം കയറി ചെല്ലും...ദേശീയ പതാക ഉയർത്തും.
കശ്മീരിൽ എത്തിയ ഏകതാ യാത്രയ്ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരുന്നു..തീവ്രവാദികൾ പോലീസ് ആസ്ഥാനത്ത് ഗ്ര.നേഡ് എറിഞ്ഞ് ഡി ജി പി സക്സേനയ്ക്ക് സാരമായ പരുക്കുകൾ പറ്റിയിരുന്നു..നരേന്ദ്ര മോദിയെയും മുരളി മനോഹർ ജോഷിയെയുമോക്കെ ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാകണം അന്ന് അങ്ങനെയൊരു ഭീഷണി അവരുടെ ഭാഗത്ത് നിന്നുണ്ടായത്...
മോദിയും മുരളി മനോഹർ ജോഷിയും പേടിക്കുമെന്ന് കരുതിയവർക്ക് തെറ്റി...ലാൽ ചൗക്കിൽ ഇന്ത്യൻ പതാക തൊട്ടടുത്ത ദിവസം തന്നെ ഉയർത്തുമെന്ന് മോദി പ്രഖ്യാപിച്ചു...ഏതാനും ബിജെപി പ്രവർത്തകർ മാത്രം അവരെ അനുഗമിച്ച് ഒപ്പമുണ്ടായിരുന്നു..
"11 മണിയോട് അടുപ്പിച്ച് ഞാനവിടെ എത്തും...ഞാൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കില്ല,ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളിൽ ഞാൻ സഞ്ചരിക്കുകയും ഇല്ല,എൻ്റെ കയ്യിൽ ദേശീയ പതാകയല്ലാതെ മറ്റൊന്നും ഉണ്ടാകില്ല...ജനുവരി 26ന് ലാൽ ചൗക്കിൽ ദേശീയ പതാക ഉയരുമ്പോൾ അവർ അറിയും..ആരാണ് മാതാവിൻ്റെ ഉദരത്തിൽ പിറന്ന ചങ്കൂറ്റമുള്ള പുത്രനെന്ന്..."
ഇങ്ങനെ പറഞ്ഞ് കൊണ്ട് ,പറഞ്ഞത് പാലിച്ചു കൊണ്ട് ആണുങ്ങളെ പോലെ അൻപത്തിയാറിഞ്ച് നെഞ്ചിൽ ലാൽ ചൗക്കിൽ പതാക ഉയർത്തിയ ഇതിഹാസമാണ് നരേന്ദ്ര ദാമോദർ ദാസ് മോദി...അതും ഇന്ന് ജീവിച്ചിരിക്കുന്ന പലർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത സാഹചര്യത്തിൽ...
ഈ സംഭവങ്ങൾക്കും വർഷങ്ങൾ കഴിഞ്ഞ് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയം മോദി തന്നെ ഒരു പ്രസംഗത്തിൽ ഈ സംഭവങ്ങളെയോക്കെ വിവരിക്കുന്നുണ്ട്..ഒടുവിൽ അദേഹം ഈ സംഭവങ്ങളോക്കെ വിവരിച്ച് കശ്മീർ വിഷയം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്...
"സുഹൃത്തുക്കളെ,ഞാൻ ലാൽ ചൗക്കിൽ,പറഞ്ഞ സമയത്ത് എത്തി..പറഞ്ഞത് പോലെ ഞാൻ ദേശീയ പതാക ഉയർത്തി..എന്നിട്ടോ,ഞാൻ ദാ ഇന്ന് നിങ്ങളുടെ മുന്നിൽ ഇങ്ങനെ നിൽക്കുന്നു..."
ഗ്രനേഡും തോക്കും തുടങ്ങി കുന്തവും കല്ലും വരെ ആയുധമാക്കിയിരുന്നവരുടെ നെഞ്ചത്ത് കയറി ഇന്ത്യൻ പതാക അധികാരവും സൈന്യവും ഒന്നുമില്ലാതിരുന്ന കാലത്ത് നാട്ടിയ മനുഷ്യനെയാണ് ഇന്ന് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പേടിപ്പിച്ച് നാട് വിട്ടോടിക്കാം എന്ന് കുറേ കോമാളികൾ പ്രതീക്ഷിക്കുന്നത്..അതും ജന്ദർ മന്ദരിലെ മൂന്ന് കിലോമീറ്റർ നീളുന്ന ഈ പ്രതിഷേധം കണ്ടിട്ട്...
സമയം കളയാതെ മുള്ളിയിട്ട്, രണ്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയും പോസ്റ്റ് ചെയ്ത് പോയി കിടന്ന് ഉറങ്ങാൻ നോക്ക്.CAA സമരം കഴിഞ്ഞിട്ട് മോദി ഇവിടെയുണ്ടെങ്കിൽ,കർഷക സമരം കഴിഞ്ഞ് മോദി ഇവിടെയുണ്ടെങ്കിൽ
അതിൻ്റെ നൂറിലൊന്ന് ഇംപാക്ട് ഉണ്ടാക്കാൻ കഴിയാത്ത ഈ സമരം കഴിയുമ്പോഴും അങ്ങേർ അവിടെ കാണും...