Thayineri Muchilottu

Thayineri Muchilottu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thayineri Muchilottu, Landmark & historical place, തായിനേരി മുച്ചിലോട്ട്, Payyanur.

24/04/2020
പതിനാലു വർഷങ്ങൾക്കു ശേഷം വീണ്ടും തായിനേരി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ...
09/02/2018

പതിനാലു വർഷങ്ങൾക്കു ശേഷം വീണ്ടും തായിനേരി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ...

09/02/2018

പതിനാലു വർഷങ്ങൾക്കു ശേഷം വീണ്ടും തായിനേരി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ...

പതിനാലു വർഷങ്ങൾക്കു ശേഷം വീണ്ടും തായിനേരി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ...പകർത്തിയത് :...
09/02/2018

പതിനാലു വർഷങ്ങൾക്കു ശേഷം വീണ്ടും തായിനേരി മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവർന്നപ്പോൾ...

പകർത്തിയത് : Ashwin Das Cheriyath

09/02/2018

തായിനേരി ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നു.

തായിനേരി ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നു.
09/02/2018

തായിനേരി ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയർന്നു.

**തിരുനർത്തനം**നീണ്ട പതിനാലു സംവത്സരത്തിന്റ കാത്തിരിപ്പിന് വിരാമം. കലശം കുളിച്ച വാല്യക്കാർ എത്തിക്കഴിഞ്ഞു.. പ്രതിപുരുഷന്...
06/02/2018

**തിരുനർത്തനം**
നീണ്ട പതിനാലു സംവത്സരത്തിന്റ കാത്തിരിപ്പിന് വിരാമം. കലശം കുളിച്ച വാല്യക്കാർ എത്തിക്കഴിഞ്ഞു.. പ്രതിപുരുഷന്മാർ അരങ്ങിൽ അടിയന്തിരം ആയി പയ്യന്നൂർ പെരുമാളേ വന്ദിച്ചു ദീപവും തിരിയും കൊണ്ട് വന്നു അത് കവലയിലെ കുഴിഅടുപ്പിലേക് പകരുന്നതോടെ പെരുങ്കളിയാട്ടം സമാരംഭിക്കുകയായി. ഇനി അങ്ങോട്ടേക്ക് നാല് നാളുകൾ തായിനേരിക്ക് പകൽ രാത്രി വ്യത്യാസം ഇല്ല.. നാനാ ദേശത്തു നിന്നും അമ്മ തമ്പുരാട്ടിയെ കാണാൻ ഭക്തർ ഒഴുകി എത്തുകയായി.
അമ്മയുടെ കോലധാരി കുച്ചിലിൽ നിന്നും മന്ദം മന്ദം തിരുമുറ്റത്തേക് എഴുന്നള്ളാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി. തിരുമുറ്റത്ത് വച്ചു തലപ്പാളി കെട്ടി ഒറ്റ ചെണ്ടയുടെ സഹായത്താൽ അമ്മയുടെ തോറ്റം പാട്ട് പാടി തുടങ്ങും. അമ്മയുടെ ചൈതന്യം ആവാഹിച്ച കോലധാരി അമ്മയുടെ തിരുമുറ്റത്ത് നിന്നും തോറ്റം പാട്ട് പാടുന്നത് ഭക്തി പാരമ്യത്തിൽ എത്തിക്കുന്ന ചടങ്ങ് ആണ്.. തോറ്റം മുറുകുമ്പോൾ പ്രതിപുരുഷന്മാർ അരങ്ങിൽ അടിയന്തിരം തുടങ്ങും.. പിന്നെ കൂടിയാട്ടം ആണ്. കോലധാരിയും കോമരവും ഒരുമിച്ചുള്ള തിരുനർത്തനം.. ഐതീഹ്യം മുച്ചിലോടന്റെ തുത്തികയിൽ അമ്മ കരിവെള്ളൂർ എത്തി എന്നാണ്. ഒഴിഞ്ഞ തുത്തിക വീട്ടിലെ പടിഞ്ഞാറ്റയിൽ നിറഞ്ഞു തുളുമ്പി. ഇതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങ് ആണ് നെയ്യാട്ടം. ഊരാളൻ നിറഞ്ഞ ചെമ്പ് കുടം തലയിൽ വച്ചുള്ള നർത്തനം അതീവ മനോഹരം ആണ്. അങ്ങനെ ചെണ്ടയുടെയും ചീനി കുഴലിന്റെയും ഒക്കെ വശ്യ ശബ്ദങ്ങളാൽ തായിനേരി മുച്ചിലോടിന്റെ തിരുമുറ്റം മുഖരിതമാകും. അവിടത്തെ കാറ്റിനു മഞ്ഞൾ കുറി ഗന്ധം ആയി ഇപ്പോൾ.. ഭക്തി സാന്ദ്രമയം.
അമ്മയുടെ പ്രിയ ചങ്ങാതി പുലിക്കുട്ടിയുടെ വെള്ളാട്ടം അരങ്ങിൽ എത്തുമ്പോൾ ഭക്തരും ആവേശത്തിൽ ആകും. പുലിക്കുട്ടിയുടെ എല്ലാ ആവേശത്തോടും കൂടി പുലിയൂർ കണ്ണന്റെ വെള്ളാട്ടം ആടി തിമിർക്കും. കോറോം മുച്ചിലോട്ട് വച്ചു അമ്മ കൂടെ കൂട്ടിയതാണ് ഈ പുലിക്കുട്ടികളെ പുലിയൂർ കണ്ണനും പുലിയൂർകാളിയും. പിന്നെ അവർ എല്ലാ മുച്ചിലോടുകളിലും സാന്നിധ്യം ഉറപ്പിച്ചു.
മുണ്ട്യ മുച്ചിലോടുകളിൽ പൊതുവെ കാണുന്ന ഉപക്ഷേത്രം ആണ്. മുണ്ട്യയിൽ വൈകുണ്ഡ നാഥൻ നരസിംഹ മൂർത്തിയും ചാമുണ്ഡിയും കുടികൊള്ളുന്നു. വിഷ്ണുമൂർത്തി ചാമുണ്ഡി തോറ്റം വരുന്നതോടെ മുണ്ട്യയും ഉണരും.
തമ്പുരാട്ടി അമ്മയുടെ അന്തി തോറ്റതിന് ശേഷം യോഗമായ അമ്മയുടെ പ്രിയ ചങ്ങാതി കണ്ണങ്ങാട്ട് അമ്മയുടെയും പുലിയായി വന്ന പാർവതിയുടെ മനസപുത്രി പുലിയൂർ കാളി അമ്മയുടെയും തോറ്റം ആണ്.ശേഷം ആദ്യ തെയ്യക്കോലമായി പുലിയൂർ കണ്ണൻ അരങ്ങു തകർക്കും. രണ്ടാം നാൾ പുലർച്ചെ തൊട്ടു തന്നെ ഓരോ തെയ്യ കോലങ്ങൾ അരങ്ങിൽ എത്തി മക്കൾക്ക്‌ അനുഗ്രഹം വർഷം ചൊരിയും.
രണ്ടാം നാൾ മുച്ചിലോടുകളിൽ അപൂർവമായി കാണുന്ന ബ്രഹ്മാച്ചേരി ഭഗവതി തോറ്റവും മൂന്നാം നാൾ തെയ്യക്കോലവും അരങ്ങിലെത്തും. മൂന്നാം നാൾ ഉച്ച തോറ്റതോടൊപ്പം അമ്മയുടെ പന്തൽ മംഗലം അനുസ്മരിപ്പിക്കാൻ മംഗല കുഞ്ഞുങ്ങളെ കളിയാട്ടത്തിൽ കൂട്ടൽ ചടങ്ങ് ഉണ്ടാകും. നയനമനോഹരമായ കാഴ്ച തന്നെ ആണത്.
നാലാം നാൾ പുലർച്ചെ ഗണപതി തോറ്റവും അമ്മയെ പൂർണമായും സ്വശരീരത്തിലേക്കു ആവാഹിച്ചു കൊടിയില തോറ്റവും കഴിയുന്നതോടെ തോറ്റങ്ങൾക് പരിസമാപ്തി..
പുലർച്ചെ അമ്മയുടെ പള്ളിയറയിൽ ഒരേ പീഠത്തിൽ കുടി കൊള്ളുന്ന രൗദ്ര ദേവത നരമ്പിൽ ഭഗവതി അരങ്ങിലെത്തി മക്കൾക്ക്‌ അനുഗ്രഹം നൽകും.
ഇനി ആ സൗന്ദര്യ ദേവത അന്നപൂർണേശ്വരി ഭുവനി മാതാവ് പൂർണക്കോലത്തിൽ എത്താനുള്ള കാത്തിരിപ്പ് മാത്രം. ആകാശം മുടി ആയും വിതാനത്തറ സമുദ്രമായും ഭുവനി മാതാവ് എഴുന്നള്ളും. ആകാശത്തിലെ മഴവില്ലിൽ നിന്നും മഴ തുള്ളികളായി ചെക്കിപ്പൂമാല തൂങ്ങി നില്കുന്നു.കുറ്റി ശംഖും പ്രക്കെഴുത്തുമായി മുഖശോഭയിൽ തിളങ്ങി നിൽക്കും ആ സൗന്ദര്യം ധാമം.മണക്കാടനു സ്വപ്ന ദർശനത്തിൽ അമ്മ കാട്ടി കൊടുത്ത രൂപം.പ്രപഞ്ചം അമ്മ തന്നെ എന്ന് സാരം. തമ്പുരാട്ടിയുടെ കോമരം മേലേരി കയ്യേൽക്കുന്നതോടെ അമ്മ തമ്പുരാട്ടിയുടെ തിരുമുടി നിവരുന്നു. ചീനി കുഴലിലിന്റെ വശ്യ ശബ്ദം ആ അന്തരീക്ഷത്തെ ഭക്തിയിൽ അലിയിക്കും. പലരും ആ കാഴ്ച കണ്ടു ആനന്ദ കണ്ണീർ പൊഴിക്കും. പതിനാലു വർഷത്തെ കാത്തിരിപ്പിനു വിരാമം. പൊയ്ക്കണ് വച്ചു തമ്മപ്പൻ നൽകിയ ദീപിത കോലുമേന്തി ആ സൗന്ദര്യ ദേവത നർത്തനമാടാൻ തുടങ്ങി. വളരെ മന്ദഗതിയിൽ ആണ് അമ്മയുടെ ചടങ്ങ് മുഴുവൻ. മയിൽ നടനം കുയിൽ നടനം ഒക്കെ അമ്മയുടെ നർത്തനങ്ങൾ ആണ്. മഹാ ലക്ഷ്മി ആയും മഹാ സരസ്വതി ആയും മഹാ കാളി ആയും ഭുവനി മാതാവ് കാവിനെ വലം വെക്കും. മണി കിണർ ദർശനത്തിന് ശേഷം അമ്മ പൊയ്ക്കണ് മാറ്റും. തന്റെ പന്തൽ മംഗലം കൂടാൻ വന്ന കുഞ്ഞു കിടാങ്ങൾക് ഒക്കെ കായകഞ്ഞി തയ്യാറാക്കിയില്ലേ എന്ന് കാലവറക്ക് അരികിൽ നേരിട്ട് പോയി ഉറപ്പ് വരുത്തും. മക്കളേ നെഞ്ചോടു ചേർത്ത് നിർത്തി ആശ്വസിപ്പിക്കുന്ന ശാന്ത സ്വരൂപിണി ആണ് ഭുവനി മാതാവ് മുച്ചിലോട്ട് അംബിക.
പെരുങ്കളിയാട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അന്നദാനം തന്നെ ആണ്. അന്നപൂർണേശ്വരിയുടെ പന്തൽ മംഗലത്തിനു അന്നദാനം നിർബന്ധം ആണ്. അതിനായി കലവറയിൽ വാല്യക്കാർ സദാ സമയവും വ്യാപൃതർ ആണ്. പുറം ലോകത്തെ വര്ണക്കാഴ്ചകൾ ഒക്കെ അവർക്ക് അന്യം ആണ്. ഈ നാല് നാളുകൾ അവർക്ക് അമ്മ എന്ന ചിന്ത മാത്രം. അമ്മയെ കണ്ടു തൊഴാൻ വരുന്ന ഓരോ മക്കൾക്കും അന്നം ഊട്ടുക എന്ന ശ്രമകരമായ ജോലി വാല്യക്കാർ ഭക്തിപൂർവം ചെയ്യും. അമ്മയുടെ അന്ന പ്രസാദം നൽകുകയും അത് സേവിക്കുകയും ചെയുന്നത് അമ്മയുടെ അനുഗ്രഹം തന്നെ ആണ്.
രാത്രി സങ്കടകരമായ നിമിഷങ്ങളിലേക്കുള്ള യാത്ര ആണ്.. അമ്മയെ കോലധാരിയിൽ നിന്നും തിരിച്ചു പള്ളിയറയിലേക് ലയിപ്പിക്കുന്ന ചടങ്ങ്.. അമ്മയുടെ ആറാടിക്കൽ ചടങ്ങ്. പീഠത്തിൽ കേറി അമ്മ പട്ടോല ചൊല്ലും. എന്നെ കണ്ടാൽ നിങ്ങൾക്ക് തികഞ്ഞു എന്നും നിങ്ങളെ കണ്ടാൽ എനിക്ക് തികഞ്ഞു എന്ന അവസ്ഥ ഉണ്ടാവില്ല എന്ന് പറയുമ്പോൾ ഏവരും കരച്ചിലടക്കാൻ പാടുപെടും. വളരെ സങ്കടത്തോടെ ആറാടിക്കൽ ചടങ്ങ് പൂർത്തിയാക്കി കോലധാരി മനുഷ്യനായി അണിയറയിലേക്. ഏറ്റവും ശ്രമകരമായ ദൗത്യം ആണ് മുച്ചിലോട്ടമ്മയുടെ ചടങ്ങുകൾ ചെയ്തു തീർക്കുക എന്നത്. കോലധാരിയുടെ ഭക്തിയും ഏകാഗ്രകതയും അമ്മയുടെ അനുഗ്രഹവും ഒന്ന് കൊണ്ട് മാത്രം പൂർത്തീകരിക്കാൻ പറ്റുന്ന കാര്യം.
..തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ട നാഗരിയിലേക് എത്തിച്ചേരുന്ന ഓരോ ഭക്തർക്കും സ്നേഹോഷ്മളമായ സ്വാഗതം..

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം.......
06/02/2018

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം.......

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം....... കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ ::•മുച്ചിലോട്ട് ഭഗവതി •കണ്ണങ്ങാട് ഭഗവതി •നരമ്പ...
06/02/2018

തായിനേരി മുച്ചിലോട്ട് പെരുങ്കളിയാട്ടം....... കെട്ടിയാടുന്ന തെയ്യക്കോലങ്ങൾ ::
•മുച്ചിലോട്ട് ഭഗവതി
•കണ്ണങ്ങാട് ഭഗവതി
•നരമ്പിൽ ഭഗവതി
•പുതിയ ഭഗവതി
•പുലിയൂർ കാളി
•പുലിയൂർകണ്ണൻ
•തത്സ്വരൂപൻ -കൈക്കോളാൻ
•രക്തചാമുണ്ഡി
•മടയിൽ ചാമുണ്ഡി
•വിഷ്ണുമൂർത്തി
•കുണ്ടോർ ചാമുണ്ഡി
•മോന്തിക്കോലം
•വണ്ണാൻ കൂത്ത്
•ചങ്ങനും പൊങ്ങനും
::::::::::::::::::::::::::::::::::

Address

തായിനേരി മുച്ചിലോട്ട്
Payyanur
670307

Website

Alerts

Be the first to know and let us send you an email when Thayineri Muchilottu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share