CPIM Moodadi LOCAL Committee

CPIM Moodadi LOCAL Committee സി.പി.ഐ.എം മൂടാടി ലോക്കൽ കമ്മിറ്റിയുട?

ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിൻ്റെ നടപടിക്കെതിരെ സി.പി.ഐ (എം) നേതൃത്വത്തിൽ മൂടാടി വില്ലേജ് ഓഫീസ് മാ...
20/08/2026

ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള യു.ഡി.എഫ് സർക്കാരിൻ്റെ നടപടിക്കെതിരെ സി.പി.ഐ (എം) നേതൃത്വത്തിൽ മൂടാടി വില്ലേജ് ഓഫീസ് മാർച്ച് നടത്തി. നന്തി ടൗണിൽ നടന്ന പ്രതിഷേധ സമരം ഏരിയ കമ്മറ്റി അംഗം സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പി.അനൂപ് അധ്യക്ഷത വഹിച്ചു.
വി.വി.സുരേഷ്, സുനിൽ അക്കമ്പത്ത്,സുധാകരൻ കസ്തൂരി എന്നിവർ സംസാരിച്ചു. കെ.സത്യൻ,വി.കെ.രവീന്ദ്രൻ, പി.വി.ഗംഗാധരൻ, പി.ബീന ടീച്ചർ, ടി.പി.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

ഗ്രാമപഞ്ചായത്തുകൾക്ക്  ഫണ്ട് വെട്ടിക്കുറച്ച  സർക്കാർ നടപടിക്കെതിരെതദ്ദേശവികസനം തടസ്സപ്പെടുത്തുന്ന UDF സർക്കാരിനെതിരായി L...
03/08/2026

ഗ്രാമപഞ്ചായത്തുകൾക്ക് ഫണ്ട് വെട്ടിക്കുറച്ച
സർക്കാർ നടപടിക്കെതിരെ
തദ്ദേശവികസനം തടസ്സപ്പെടുത്തുന്ന
UDF സർക്കാരിനെതിരായി
LDF നേതൃത്വത്തിൽ
മൂടാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് CPlM ജില്ലാ കമ്മറ്റി അംഗം സ.എം.പി ഷിബു ഉദ്ഘാടനം ചെയ്തു.
സ.സി.കെ.ശ്രീകുമാർ അധ്യക്ഷനായി.
സഖാക്കള്‍ എന്‍.വി.എം.സത്യൻ മാസ്റ്റർ,രജീഷ് മാണിക്കോത്ത്,കെ.ശ്രീഷു മാസ്റ്റർ,കെ.ജീവാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.ചേനോത്ത് ഭാസ്‌കരൻ മാസ്റ്റർ സ്വാഗതവും സന്തോഷ് കുന്നുമ്മൽ നന്ദിയും രേഖപ്പെടുത്തി.

ഗ്രാമപഞ്ചായത്തുകൾക്ക് ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ, തദ്ദേശവികസനം തടസപ്പെടുത്തുന്ന UDF സർക്കാരിനെതിരായി...
29/07/2026

ഗ്രാമപഞ്ചായത്തുകൾക്ക് ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ, തദ്ദേശവികസനം തടസപ്പെടുത്തുന്ന UDF സർക്കാരിനെതിരായി....
LDF മൂടാടി പഞ്ചായത്താഫീസ് മാർച്ച്.

അഭിവാദ്യങ്ങള്‍..
28/07/2026

അഭിവാദ്യങ്ങള്‍..

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ ഇന്ന് (ജൂലൈ 26 ഞായർ) സിപിഐ എം...
26/07/2026

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ ഇന്ന് (ജൂലൈ 26 ഞായർ) സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച്‌ പ്രതിഷേധിക്കും. ലോക്കലുകളിലും വീടുകളിലും പ്രതിഷേധം സംഘടിപ്പിക്കും. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി യുഡിഎഫ് സർക്കാരിന്റെ സൃഷ്‌ടിയാണ്‌. വൈദ്യുതി വാങ്ങലുൾപ്പെടെ ആവശ്യമായ ക്രമീകരണം നടത്തേണ്ട സമയത്ത്‌ തമ്മിലടിയും കോലം കത്തിക്കലുമായിരുന്നു യുഡിഎഫിന്റെ പണി. മഴ പെയ്യാൻ പ്രാർഥിക്കാനാണ് മന്ത്രി ജനങ്ങളോട്‌ അഭ്യർഥിച്ചത്‌. 10 വർഷമായി കേരളത്തിൽ പവർക്കട്ടില്ലാതിരുന്നത്‌ എൽഡിഎഫ്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലാണ്.

സഖാവ് തടത്തിൽ മുഹമ്മദ് അനുസ്മരണം. ഹിൽബസാർ : സിപിഐഎം  മുൻ മൂടാടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായിരുന്ന സ.ടി മ...
04/07/2026

സഖാവ് തടത്തിൽ മുഹമ്മദ് അനുസ്മരണം.

ഹിൽബസാർ : സിപിഐഎം മുൻ മൂടാടി ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായിരുന്ന സ.ടി മുഹമ്മദ് അനുസ്മരണം സമുചിതമായി ആചരിച്ചു. മുഴുവൻ ബ്രാഞ്ച് കേന്ദ്രങ്ങളിലും ലോക്കൽ കേന്ദ്രത്തിലും പ്രഭാതഭേരിയും പതാക ഉയര്‍ത്തലും നടത്തി. വൈകിട്ട് ഹില്‍ബസാര്‍ ടൗണിൽ ചേർന്ന മൂടാടി ലോക്കൽ കുടുംബ സംഗമം നേതാവ് സ.കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സ.കെ എം ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സ.പി.അനൂപ് അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം പയ്യോളി ഏരിയാ സെക്രട്ടറി സ.എം.പി ഷിബു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ.അനുശ്രീ കേളോത്ത് സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍.കെ ജീവാനന്ദന്‍ മാസ്റ്റർ, സി കെ ശ്രീകുമാർ, കെ സത്യൻ, എംപി അഖില എന്നിവർ സംസാരിച്ചു.

04/07/2026
ജൂണ്‍  29 സ.എം ദാസന്‍ അനുസ്മരണം
28/06/2026

ജൂണ്‍ 29 സ.എം ദാസന്‍ അനുസ്മരണം

സ.ടി മുഹമ്മദ് അനുസ്മരണം.
23/06/2026

സ.ടി മുഹമ്മദ് അനുസ്മരണം.

സ.തടത്തില്‍ മുഹമ്മദ് അനുസ്മരണം.
18/06/2026

സ.തടത്തില്‍ മുഹമ്മദ് അനുസ്മരണം.

Address

Payyoli
673307

Website

Alerts

Be the first to know and let us send you an email when CPIM Moodadi LOCAL Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share