CPIM Koothali LC

CPIM Koothali LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Koothali LC, Political organisation, Perambra.

കെ.കെ.ശൈലജ ടീച്ചർക്ക് വോട്ട് രേഖപ്പെടുത്തുകഉജ്ജ്വല വിജയം സമ്മാനിക്കുക.
04/03/2024

കെ.കെ.ശൈലജ ടീച്ചർക്ക്
വോട്ട് രേഖപ്പെടുത്തുക
ഉജ്ജ്വല വിജയം സമ്മാനിക്കുക.

*എന്റെ കേരളം എന്റെ അഭിമാനം ❤**മലയാളത്തിന്റെ മഹോത്സവം-------💗കേരളീയം2023❤️*
01/11/2023

*എന്റെ കേരളം എന്റെ അഭിമാനം ❤*

*മലയാളത്തിന്റെ മഹോത്സവം-------💗കേരളീയം2023❤️*

CPIM Perambra
18/09/2023

CPIM Perambra

അഭിനന്ദനങ്ങൾ
17/09/2023

അഭിനന്ദനങ്ങൾ

വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പ...
12/09/2023

വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ തിരിച്ചു നൽകണമെന്ന ഉറപ്പിൽ 238.4 ഏക്കർ ഭൂമി മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിക്കായി സർക്കാർ ഏറ്റെടുത്തു നൽകിയിരുന്നു. ഇതുകൂടാതെ കമ്പനി നേരിട്ട് 82.37 ഏക്കർ ഭൂമി പിന്നീട് വാങ്ങുകയും ചെയ്തിരുന്നു.

അടച്ചുപൂട്ടി വ്യവസായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാത്ത സാഹചര്യത്തിൽ മാവൂർ ഗ്വാളിയോർ റയോൺസിന്റെ പക്കലുള്ള ഭൂമി തിരിച്ചു പിടിക്കുന്നതിനായി 2006 മാർച്ച് 21ന് അന്നത്തെ എൽഡിഎഫ് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരായി കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങി. പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഭൂമി തിരിച്ചു പിടിക്കാനുള്ള ഉത്തരവ് റദ്ദാക്കുകയാണുണ്ടായത്.

2017ൽ പിണറായി വിജയൻ സർക്കാർ വീണ്ടും ഭൂമി തിരിച്ചുപിടിക്കാനുള്ള ഉത്തരവ് ഇറക്കുകയുണ്ടായി. എന്നാൽ, ആ ഉത്തരവിനെതിരായും കമ്പനി ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ വാങ്ങുകയാണുണ്ടായത്. ആ സ്റ്റേ ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ ചെയ്തു വരികയാണ്. ഇതിനായി സർക്കാർ ഒരു സ്‌പെഷൽ ഓഫീസറെ തന്നെ നിയമിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി ഹൈക്കോടതി ആവശ്യപ്പെട്ട കൂടുതൽ രേഖകൾ ജില്ലാ കളക്ടർ 2022 ഒക്ടോബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസ് വീണ്ടും കോടതിയുടെ മുൻപിൽ കൊണ്ടുവന്നു തീർപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്.

ഭൂമി ലഭ്യമാക്കി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾക്കായി ഉപയോഗിക്കാനാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്.

സ. പി രാജീവ്
വ്യവസായ വകുപ്പ് മന്ത്രി

സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. എംഎസ്ഡബ്ല്യു / ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരു...
11/09/2023

സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. എംഎസ്ഡബ്ല്യു / ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് നടപടി.

അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സ നൽകുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്. ജനങ്ങൾക്ക് സഹായകരമാകുന്ന പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുക.

മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പിആർഒ സേവനവും ലഭ്യമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി സ. വീണാ ജോർജ് ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു.

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇതുസംബന്ധിച്ച് സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ, നഴ്സിംഗ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൽ ഒരംഗമായി സോഷ്യൽ വർക്കർമാർ പ്രവർത്തിക്കും. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും ചെയ്യും. രോഗിക്കും കുടുംബത്തിനും അവർക്ക് മനസിലാകുന്ന ഭാഷയിൽ രോഗാവസ്ഥ പറഞ്ഞ് കൊടുക്കും. രോഗികൾക്ക് സഹായകമായ സർക്കാർ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കുകയും സഹായിക്കുകയും ചെയ്യും. ഇതോടൊപ്പം ഡിസ്ചാർജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കും.

വിവിധ കോളേജുകളിൽ നിന്നുള്ള എംഎസ്ഡബ്ല്യുക്കാർക്ക് ഇന്റേണൽഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി തിരുവന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 എംഎസ്ഡബ്ല്യുക്കാർക്ക് വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി. അവർ പഠിച്ച കാര്യങ്ങൾ ആശുപത്രി അന്തരീക്ഷത്തിൽ ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനമാണ് നൽകുന്നത്.

സോഷ്യൽ വർക്കർമാരുടെ സേവനം ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കുന്നതാണ്. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കും. തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും.

ഡിജിറ്റൽ ഇന്ത്യ---😎
27/01/2022

ഡിജിറ്റൽ ഇന്ത്യ---😎

💪
27/12/2021

💪

മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴി...
10/12/2021

മുസ്ലീംലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണ്. മുസ്ലീം ലീഗ് മത പാർട്ടിയാണെന്നതിന്റെ പരസ്യ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടത്. ലീഗിന്റെ ഈ നീക്കം അപകടകരമാണ്. അപകടകരമായ ഇത്തരം നീക്കങ്ങളിൽ നിന്ന് ലീഗ് പിന്തിരിയണം. മുസ്ലീംലീഗ് നേതൃത്വം അണികളിൽ പരിഭ്രാന്തി പരത്താൻ ശ്രമിക്കുകയാണ്, എന്നാൽ ലീഗിന്റെ ഇത്തരം നീക്കങ്ങൾ വിലപ്പോവില്ല. സാമുദായിക കലാപത്തിലേക്ക് കേരളത്തെ നയിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമം. സംസ്ഥാനത്ത് മുസ്ലീം ലീഗ് വളരുകയല്ല തകരുകയാണ്.

സ. കോടിയേരി ബാലകൃഷ്ണൻ
സിപിഐ എം സംസ്ഥാന സെക്രട്ടറി

Address

Perambra

Website

Alerts

Be the first to know and let us send you an email when CPIM Koothali LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share