Career Development Centre, Perambra

Career Development Centre, Perambra CDC is a government-run programme with services for the career development of students and job aspirants of any age. of Kerala.

(free of cost)
Career counselling with necessary psychometric analysis
Expert advice from psychologists and employment Officer Career Development Centre(CDC)is the new initiative of National Employment Service (Kerala) Department, Govt. It will be the extension centre of Vocational Guidance Units functioning in the District Employment Exchanges. The centre is envisaged as a destination where indi

viduals can obtain authentic solutions for all kinds of career issues faced by them. The centre will adapt the latest technologies and appropriate tools in Career Management to address the issues of individuals. The ultimate goal of these centers are to link the students with meaningful work, giving them support to shape and manage their careers by building key ingredients necessary for their transformation to become complete professionals. The Career Development Centers across Kerala is intended to act as a pathway to a welfare society.

02/06/2026

‼️*സംസ്ഥാനത്ത് പോളിടെക്നിക് ഡിപ്ലോമ പ്രവേശനം ജൂൺ 6 മുതൽ; ഓൺലൈനായി അപേക്ഷിക്കാം*

​തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ (2026-27) പോളിടെക്നിക് ഡിപ്ലോമ റെഗുലർ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ജൂൺ ആറാം തീയതി മുതൽ ആരംഭിക്കും. പ്രവേശനത്തിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് www.polyadmission.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
​വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി ആദ്യം വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. തുടർന്ന് ലഭിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുകയും വ്യക്തിഗത വിവരങ്ങളും കോഴ്സ്/കോളേജ് ഓപ്ഷനുകളും സമർപ്പിക്കുകയും ചെയ്യാം. എസ്.എസ്.എൽ.സി മാർക്കിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് തയ്യാറാക്കുന്നത്.
​അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ:
​എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/മാർക്ക്‌ലിസ്റ്റ്
​ആധാർ കാർഡ് നമ്പർ
​നിലവിൽ ഉപയോഗത്തിലുള്ള മൊബൈൽ നമ്പറും ഇമെയിൽ വിലാസവും (മൊബൈൽ നമ്പർ പിന്നീട് മാറ്റാൻ സാധിക്കില്ല)
​നേറ്റിവിറ്റി സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ കേരളത്തിൽ ജനിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ മാത്രം)
​കമ്മ്യൂണിറ്റി/കാസ്റ്റ് സർട്ടിഫിക്കറ്റ് (സംവരണ വിഭാഗങ്ങൾക്ക്)
​നോൺ-ക്രിമിലെയർ സർട്ടിഫിക്കറ്റ് (ഒ.ബി.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യത്തിന്)
​ഇൻകം സർട്ടിഫിക്കറ്റ് (ആവശ്യമുള്ളവർക്ക്)
​ഇ.ഡബ്ല്യു.എസ് (EWS) സർട്ടിഫിക്കറ്റ് (മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്)
​പ്രത്യേക സംവരണങ്ങൾ അർഹതയുള്ളവർ അതിനുള്ള സർട്ടിഫിക്കറ്റുകൾ (സ്പോർട്സ് കോട്ട, ജവാന്മാരുടെ മക്കൾ തുടങ്ങിയവ)
​അലോട്ട്മെന്റ് പ്രക്രിയ:
അപേക്ഷകൾ സമർപ്പിച്ച ശേഷം വിദ്യാർഥികളുടെ ഇൻഡെക്സ് മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. ട്രയൽ അലോട്ട്മെന്റ് ഘട്ടത്തിൽ വിദ്യാർഥികൾക്ക് തങ്ങളുടെ ഓപ്ഷനുകളിൽ മാറ്റം വരുത്താനും കൂടുതൽ ഓപ്ഷനുകൾ നൽകാനും സൗകര്യമുണ്ടാകും. ഇതിന് ശേഷം ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.
​ആദ്യ അലോട്ട്മെന്റിൽ തങ്ങൾക്ക് താല്പര്യമുള്ള കോളേജാണ് ലഭിക്കുന്നതെങ്കിൽ ഫീസും അസ്സൽ സർട്ടിഫിക്കറ്റുകളും നൽകി പെർമനന്റ് അഡ്മിഷൻ നേടാം. താല്പര്യമില്ലാത്ത ഓപ്ഷനാണ് ലഭിക്കുന്നതെങ്കിൽ ഹയർ ഓപ്ഷനുകൾ നിലനിർത്തിക്കൊണ്ട് താല്ക്കാലികമായി (Temporary) റിപ്പോർട്ട് ചെയ്യാം. തുടർന്ന് രണ്ടാം അലോട്ട്മെന്റും, പിന്നീട് നോഡൽ പോളിടെക്നിക്കുകൾ കേന്ദ്രീകരിച്ച് കൗൺസിലിംഗും സ്പോട്ട് അലോട്ട്മെന്റുകളും നടക്കും.
​വിവിധ പോളിടെക്നിക് കോളേജുകളുടെയും അവിടെ ലഭ്യമായ കോഴ്സുകളുടെയും സീറ്റുകളുടെയും വിവരങ്ങൾ വെബ്സൈറ്റിലെ 'Annexure and Certificates' എന്ന ലിങ്ക് വഴി വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്. ഗവൺമെന്റ്, എയ്ഡഡ് കോളേജുകളിൽ ഫീസ് കുറവായിരിക്കുമെന്നും സ്വാശ്രയ (Self Financing), ഗവൺമെന്റ് കോസ്റ്റ് ഷെയറിങ് കോളേജുകളിൽ ഫീസ് വ്യത്യാസമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

26/05/2026

✅ *പ്ലസ് വൺ പ്രവേശനം 2026 : അപേക്ഷ സമർപ്പണം ആരംഭിച്ചു*

*ഇപ്പോൾ അപേക്ഷ സമർപ്പിക്കാം*

*അലോട്ട്മെന്റ് വിവരങ്ങൾ*

*പ്രവേശന ഷെഡ്യൂൾ (ഏകജാലക പ്രവേശന രീതി)*

1. *മുഖ്യഘട്ടം (Main Phase)*

* *ഓൺലൈൻ അപേക്ഷാ സമർപ്പണം തുടങ്ങുന്ന തീയതി: 25/05/2026*

* *ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തീയതി: 03/06/2026*

* *ട്രയൽ അലോട്ട്മെൻ്റ് തീയതി: 08/06/2026*

* *ആദ്യ അലോട്ട്മെൻ്റ് തീയതി: 15/06/2026*

* *മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 01/07/2026*

* *പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്ന തീയതി: 02/07/2026*

2. *സപ്ലിമെൻ്ററി ഘട്ടം (Supplementary Phase)*

* സപ്ലിമെൻ്ററി അലോട്ട്മെൻ്റ് കാലയളവ്: 13/07/2026 മുതൽ 05/08/2026 വരെ

* പ്രവേശനം പൂർണ്ണമായി അവസാനിപ്പിക്കുന്ന തീയതി: 05/08/2026

⬛⬛⬛⬛⬛⬛⬛

25/05/2026
18/05/2026

*🌎2026-27 അധ്യയന വർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള (മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുള്ള പ്രവേശനം) ലാറ്ററൽ എൻട്രി അപേക്ഷകൾ ക്ഷണിച്ചു.*
*📅പ്രധാന തീയതികൾ:*
*💎ഓൺലൈൻ അപേക്ഷാ ആരംഭം: 18.05.2026.*
*💎അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 03.06.2026.*
*🎓 യോഗ്യത:*
*💎+2/VHSE: മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/മറ്റ് നിർബന്ധിത വിഷയങ്ങൾ എന്നിവയോടെ പാസായിരിക്കണം. കുറഞ്ഞത് 50% മാർക്ക് ആവശ്യമാണ്.*
*💎ITI/KGCE/NCVT/SCVT: രണ്ട് വർഷത്തെ കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം.* കുറഞ്ഞത് 50% മാർക്ക് ഉണ്ടായിരിക്കണം.*
*💰 രജിസ്ട്രേഷൻ ഫീസ്:*
*💎പൊതുവിഭാഗത്തിന്: ₹400.*
*💎SC/ST വിഭാഗത്തിന്: ₹200.*

07/05/2026

✅ *കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള ഓട്ടോണമസ് കോളേജുകളിലെ ഡിഗ്രി/ഇൻ്റഗ്രേറ്റഡ് PG കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം*

▫️ഓട്ടണമസ് കോളേജുകളിലെക്കുള്ള അഡ്മിഷൻ യൂണിവേഴ്സിറ്റി ഏകജാലകം വഴി ഉണ്ടായിരിക്കുന്നതല്ല.

▫️ആയതിനാൽ കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളിൽ പഠിക്കാൻ താൽപര്യമുള്ള മിടുക്കരായ വിദ്യർത്ഥികൾ അതാത് ഓട്ടണമസ് കോളേജുകളിലേക്ക് വെവ്വേറെ അപേക്ഷ നൽകേണ്ടതാണ്

▫️കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, MG യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി തുടങ്ങിയ യൂണിവേഴ്സിറ്റികളുടെ കീഴിലുള്ള കോളേജുകളിലേക്ക് ഇപ്പോൾ അപേക്ഷ നൽകാവുന്നതാണ്

*പ്രധാന ഓട്ടോണമസ് കോളേജുകൾ*
▫️MES കോളേജ്, മമ്പാട്
▫️ഫാറൂഖ് കോളേജ് കോഴിക്കോട്
▫️സെന്റ് ജോസഫ്‌സ് കോളേജ്,ദേവഗിരി
▫️സെന്റ് തോമസ് കോളേജ്, തൃശൂർ
▫️ക്രൈസ്റ്റ് കോളേജ്,ഇരിഞ്ഞാലക്കുട
▫️വിമല കോളേജ്, തൃശൂർ
▫️സെന്റ് ജോസെഫ്‌സ് കോളേജ്, ഇരിഞ്ഞാലക്കുട
▫️കാർമൽ കോളേജ്, മാല
▫️മജ്‌ലിസ് ആർട്സ് & സയൻസ് കോളേജ്, വളാഞ്ചേരി

17/04/2026
English coaching. Fairwell day... certificate distribution
13/02/2026

English coaching. Fairwell day... certificate distribution

NCET entrance integrated teacher education programme
12/02/2026

NCET entrance integrated teacher education programme

09/02/2026

✅ *2026-ലെ NEET (UG) പരീക്ഷയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി*.

✅ഉൾപ്പെടുന്ന കോഴ്സുകൾ:

🔸എം.ബി.ബി.എസ് (MBBS) കൂടാതെ BDS, BVSc & AH (വെറ്ററിനറി) കോഴ്സുകൾക്കും നീറ്റ് സ്കോർ ബാധകമാണ്.
🔸ആയുഷ് കോഴ്സുകൾ: ആയുർവേദം (BAMS), യുനാനി (BUMS), സിദ്ധ (BSMS), ഹോമിയോപ്പതി (BHMS) തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.
🔸നഴ്സിംഗ് (MNS): മിലിട്ടറി നഴ്സിംഗ് സർവീസിൽ (B.Sc. Nursing) നാല് വർഷത്തെ കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവരും നീറ്റ് (UG) പരീക്ഷ പാസായിരിക്കേണ്ടത് നിർബന്ധമാണ്.

✅വിദ്യാഭ്യാസ യോഗ്യത

🔸പ്ലസ് ടു പാസായിരിക്കണം: ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോ ടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
🔹2026-ൽ പ്ലസ് ടു പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർത്ഥികൾക്കും നീറ്റിന് അപേക്ഷിക്കാം.
🔸പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ (Aggregate) ലഭിക്കേണ്ട കുറഞ്ഞ ശതമാനം മാർക്ക് താഴെ പറയും പ്രകാരമാണ്:
🔸ജനറൽ (General / EWS)50%
🔹OBC / SC / ST 40%
🔸ഭിന്നശേഷിക്കാർ (PwD - General)45%

✅പ്രധാന തീയതികൾ
🔹ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതികൾ: 2026 ഫെബ്രുവരി 08 മുതൽ 2026 മാർച്ച് 08 വരെ (രാത്രി 09:00 മണി വരെ).
🔹ഫീസ് അടയ്ക്കേണ്ട അവസാന തീയതി: 2026 മാർച്ച് 08 (രാത്രി 11:50 വരെ).
🔹അപേക്ഷയിലെ തിരുത്തലുകൾ വരുത്താൻ: 2026 മാർച്ച് 10 മുതൽ 2026 മാർച്ച് 12 വരെ.
🔹പരീക്ഷാ തീയതി: 2026 മെയ് 03.
🔹പരീക്ഷാ സമയം: ഉച്ചയ്ക്ക് 02:00 മുതൽ വൈകുന്നേരം 05:00 വരെ (3 മണിക്കൂർ).

✅അപേക്ഷാ ഫീസ് (ഇന്ത്യയിലുള്ള കേന്ദ്രങ്ങൾക്ക്)
🔸ജനറൽ (General): ₹1700/-.
🔸EWS/ OBC-NCL: ₹1600/-.
🔸SC/ ST/ PwBD/ തേർഡ് ജെൻഡർ: ₹1000
🔸ഇന്ത്യയ്ക്ക് പുറത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം അപേക്ഷകർക്കും ₹9500/- ആണ് ഫീസ്.

✅ആവശ്യമായ രേഖകൾ
🔹SSLC ബുക്ക്/ പ്ലസ് ടു സർട്ടിഫിക്കറ്റ്
🔹ആധാർ കാർഡ്
🔹ഇമെയിൽ
🔹മൊബൈൽ നമ്പർ
🔹പാസ്പോർട്ട് സൈസ് ഫോട്ടോ & പോസ്റ്റ് കാർഡ് സൈസ്,(ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിരിക്കണം)
🔹ഒപ്പ് (കറുത്ത മഷിയിൽ)
🔹പത്തു കൈ വിരലുകളുടെ അടയാളം
🔹Category Certificate OBC-NCL/SC-ST/EWS

✅അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 മാർച്ച് 08

••●○◇☆▬▬▬▬▬▬▬▬☆◇○●••.*

Address

Perambra
673525

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914962615500

Website

Alerts

Be the first to know and let us send you an email when Career Development Centre, Perambra posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Career Development Centre, Perambra:

Share