Sdpi perambra mandalam

Sdpi perambra mandalam സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ-
പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി

YOUNG DEMOCRATESകോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സബ്റത് എടവരാടിന് അഭിവാദ്യങ്ങൾ SDPI പേ...
11/07/2026

YOUNG DEMOCRATES
കോഴിക്കോട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി
അംഗമായി തിരഞ്ഞെടുക്കപ്പെട്ട

സബ്റത് എടവരാടിന്

അഭിവാദ്യങ്ങൾ

SDPI പേരാമ്പ്ര
നിയോജക മണ്ഡലം കമ്മറ്റി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ അഴിമതിയും ക്രമക്കേടുകളും: സമഗ്ര അന്വേഷണം നടത്തുക.കെ മൂസ മാസ്റ്റർ(ട്രക്ഷറർ എസ് ഡി പി ഐ പേ...
07/07/2026

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ അഴിമതിയും ക്രമക്കേടുകളും:
സമഗ്ര അന്വേഷണം നടത്തുക.
കെ മൂസ മാസ്റ്റർ
(ട്രക്ഷറർ എസ് ഡി പി ഐ പേരാമ്പ്ര
മണ്ഡലം കമ്മിറ്റി)

പേരാമ്പ്ര: താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ള ലക്ഷക്കണക്കിന് രൂപയുടെ അഴിമതി ആരോപണങ്ങളും മറ്റ് സാമ്പത്തിക ക്രമക്കേടുകളും അടിയന്തരമായി അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടക്കുന്ന വ്യാപകമായ അഴിമതികൾക്ക് പുറമെ, കരാർ തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്യായമായി പിരിച്ചുവിട്ട നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
മലയോര മേഘലയിലെ സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന ഒരു പൊതുജനാരോഗ്യ കേന്ദ്രത്തിൽ അരങ്ങേറുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കെ മൂസ മാസ്റ്റർ
(ട്രഷറർ എസ് ഡി പി ഐ
പേരാമ്പ്ര മണ്ഡലം )

SDPI പേരാമ്പ്ര
നിയോജക മണ്ഡലം കമ്മിറ്റി

കുറ്റ്യാടി–കോഴിക്കോട് സംസ്ഥാന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുക: മുഹമ്മദ്‌ മാക്കൂൽപേരാമ്പ്ര: കുറ്റ്യാടി–കോ...
01/07/2026

കുറ്റ്യാടി–കോഴിക്കോട് സംസ്ഥാന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുക: മുഹമ്മദ്‌ മാക്കൂൽ

പേരാമ്പ്ര: കുറ്റ്യാടി–കോഴിക്കോട് സംസ്ഥാന പാതയിൽ അപകടഭീഷണിയുയർത്തുന്ന മരങ്ങളും ഉണങ്ങിയ മരക്കൊമ്പുകളും അടിയന്തരമായി മുറിച്ചുമാറ്റി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എസ് ഡി പി ഐ പേരാമ്പ്ര മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് മാക്കൂൽ അധികൃതരോട് ആവശ്യപ്പെട്ടു.

മഴക്കാലത്ത് ശക്തമായ കാറ്റിലും മഴയിലും മരങ്ങളും കൊമ്പുകളും റോഡിലേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാകുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

അപകടങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പരിശോധന നടത്തി അപകടാവസ്ഥയിലുള്ള മരങ്ങളും കൊമ്പുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുഹമ്മദ് മാക്കൂൽ ആവശ്യപ്പെട്ടു.

26/06/2026

പിഎം ശ്രീ പദ്ധതി: കേരളത്തിന്റെ മതേതര പൈതൃകത്തെ തകര്‍ക്കും- എസ്ഡിപിഐ
ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ തുടര്‍ച്ച

പിന്മാറാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാന രഹിതം

കൊച്ചി: പ്രധാനമന്ത്രിയുടെ സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) പദ്ധതി കേരളത്തിന്റെ മതേതര പൈതൃകത്തെ തകര്‍ക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം-2020 ന്റെ തുടര്‍ച്ചയാണിത്. ചരിത്രത്തെയും ശാസ്ത്രീയ കണ്ടെത്തലുകളെയും തമസ്‌കരിക്കാനും മിത്തുകളും ഇതിഹാസങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള ഗൂഢ നീക്കമാണ് ഇതിനു പിന്നില്‍. പദ്ധതി സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും മതനിരപേക്ഷ നിലപാടുകള്‍ക്കും എതിരാണ്. പിഎം ശ്രീ പദ്ധതി അനുസരിച്ച് കരിക്കുലം തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. സംസ്ഥാനത്തിന്റെ കൂടി ചെലവില്‍ വിദ്യാഭ്യാസ മേഖലയൊന്നാകെ കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ആശയപ്രചാരണ ഏജന്‍സിയാക്കാനുള്ള കുറുക്കുവഴിയാണിത്. പദ്ധതി അനുസരിച്ച് 40 ശതമാനം ഫണ്ട് കണ്ടെത്തേണ്ടത് സംസ്ഥാനമാണ്. ഈ ധാരണാപത്രത്തില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ഇതിനകം തന്നെ വ്യക്തമായതാണ്.

കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ ധാരണാപത്രത്തില്‍ ഒപ്പുവെക്കുന്നതിന് നിയമസാധുതയില്ലെന്ന് ഭരണഘടന തന്നെ വ്യക്തമാക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 299 പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിയമപരമായ കരാറുകളും ഗവര്‍ണറുടെ പേരില്‍ മാത്രമായിരിക്കണം ഒപ്പുവെക്കേണ്ടത്.

ഗവണ്‍മെന്റിലെ റൂള്‍സ് ഓഫ് ബിസിനസിന്റെ റൂള്‍ 10 പ്രകാരം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും ധനകാര്യ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പിഎം ശ്രീ പദ്ധതിയുടെ 40% ചെലവ് സംസ്ഥാനമാണ് വഹിക്കേണ്ടത്. ഇത്തരം സുപ്രധാന നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് മന്ത്രിസഭയാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഈ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവെക്കുകയാണുണ്ടായത്. മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഏകപക്ഷീയമായി എടുക്കുന്ന നയപരമായ തീരുമാനങ്ങള്‍ക്ക് നിയമസാധുതയില്ല.

ഭരണഘടനയ്ക്കും സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കും എതിരായ സംഘപരിവാര താല്‍പ്പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് കീഴൊതുങ്ങാന്‍ മുഖ്യമന്ത്രി നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹവും പരിഹാസ്യവുമാണ്. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സമ്പൂര്‍ണമായി പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി സംബന്ധിച്ചു.

21/06/2026

എസ് ഡി പി ഐ മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസ്
മുസ്തഫ കൊമ്മേരി
ഉദ്ഘാടനം ചെയ്യുന്നു

എസ് ഡി പി ഐ യുടെ പതിനെട്ടാമത് സ്ഥാപക ദിനത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ  മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് വി പതാക ഉയർത്തുന്നു
21/06/2026

എസ് ഡി പി ഐ യുടെ
പതിനെട്ടാമത് സ്ഥാപക ദിനത്തിൽ
മണ്ഡലം കമ്മിറ്റി ഓഫീസിൽ
മണ്ഡലം പ്രസിഡന്റ്‌
നൗഷാദ് വി
പതാക ഉയർത്തുന്നു

പേരാമ്പ്ര താലൂക്ക് പ്രഖ്യാപനം ആശാവഹം : എസ്.ഡി.പി.ഐപേരാമ്പ്ര: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ പേരാമ്പ്ര താലൂക്...
20/06/2026

പേരാമ്പ്ര താലൂക്ക് പ്രഖ്യാപനം ആശാവഹം : എസ്.ഡി.പി.ഐ

പേരാമ്പ്ര: മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല സ്വപ്നമായ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിന് വേണ്ടി പ്രാരംഭമായി ധനസഹായം അനുവദിച്ച സർക്കാർ തീരുമാനത്തെ എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു .

2012 മുതൽ പേരാമ്പ്ര താലൂക്ക് രൂപീകരണത്തിനായി എസ്.ഡി.പി.ഐ അടക്കം വിവിധ രാഷ്ട്രീയ സാംസ്കാരിക കക്ഷികൾ സമര രംഗത്താണ്.

ബഹുജന ഒപ്പുശേഖരണം,
ബോധവൽക്കരണ ക്യാമ്പയിൻ,ലഘുലേഖ വിതരണം ,
മന്ത്രിമാർ ഉൾപ്പടെ അധികാരികൾക്ക് നിവേദനങ്ങൾ സമർപ്പിക്കൽ,
കാൻഡിൽ ലൈറ്റ് പ്രതിഷേധം
സെക്രട്ടറിയേറ്റ് മുന്നിൽ പ്രതിഷേധമുൾപ്പെടെയുള്ള വിവിധ സമരങ്ങൾ പ്രസ്‌തുത ആവശ്യത്തിന് വേണ്ടി പാർട്ടി നടത്തിയിരുന്നു.

ഒരു നാടിന്റെ വികസനത്തിന് പുതിയ അധ്യായം കുറിക്കുന്ന ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം, പെട്ടന്ന് തന്നെ താലൂക്ക് രൂപീകരിക്കാൻ സർക്കാർ മറ്റു നടപടികൾ കൈകൊള്ളണമെന്നും ഓർമ്മപ്പെടുത്തുന്നു.

ജനകീയ ആവശ്യങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ ഇനിയും മുൻനിരയിൽ തന്നെയുണ്ടാകുമെന്ന് എസ്.ഡി.പി.ഐ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

SDPI പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

15/06/2026

വി ഡി സതീശന്‍ കേരള ജനതയെ അപമാനിക്കുന്നു: പി അബ്ദുല്‍ ഹമീദ്

സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: മതേതരത്വ മേലങ്കിയണിഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍ സംഘപരിവാരത്തിന് ഒത്താശ ചെയ്തുകൊണ്ട് കേരള ജനതയെ അപമാനിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിഎംശ്രീ പദ്ധതിയില്‍ ഇടതു സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധിച്ച യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നിലപാട് മാറ്റി. പിഎംശ്രീ നടപ്പിലാക്കിയ രീതിയെയാണ് എതിര്‍ത്തതെന്നാണ് സതീശന്‍ ഇപ്പോള്‍ പറയുന്നത്. നിയമനങ്ങളിലും നാമനിര്‍ദ്ദേശങ്ങളിലുമടക്കം സംഘപരിവാര സഹയാത്രികരെ ഉള്‍പ്പെടുത്തി കാവിവല്‍ക്കരണം സമ്പൂര്‍ണമാക്കുകയാണ് സതീശന്‍. ഇത് പൗരബോധമുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനെ ന്യായീകരിക്കുക വഴി കേരളത്തിലെ ജനങ്ങളെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ പൊതുണ്ഡലത്തെ സംഘപരിവാരത്തിനും വിഭവങ്ങളെ കോര്‍പറേറ്റുകള്‍ക്കും തീറെഴുതുന്ന ജോലിയാണ് സതീശന്‍ നിര്‍വഹിക്കുന്നത്. യുഡിഎഫിന്റെ വിജയത്തിനു വേണ്ടി പണിയെടുത്ത രാഷ്ട്രീയ കക്ഷികളും മതസംഘടനകളും സാമൂഹിക വിഭാഗങ്ങളും പിആര്‍ വര്‍ക് ചെയ്ത മാധ്യമങ്ങളും വരെ തിരുത്തി പറയേണ്ട ഗതികേടിലാണിന്ന്.
നല്ല വായനയും വിവരവുമുള്ളയാളാണ് വി ഡി സതീശന്‍. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ക്കും വിവരമുണ്ടെന്ന സത്യം അദ്ദേഹം തിരിച്ചറിയണം. അധികാരമേല്‍ക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് മുതല്‍ ഇന്നു വരെ സതീശന്‍ അനുവര്‍ത്തിക്കുന്ന എല്ലാ നടപടികളും ആര്‍എസ്എസ്സിന് കുടപിടക്കുന്നതും മണ്ണൊരുക്കുന്നതുമാണ്. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ സംഘപരിവാര വിധേയത്വം കാണിക്കുന്നെന്നും അവരുമായി ഡീല്‍ ഉണ്ട് എന്നും പ്രചരിപ്പിച്ചതിന്റെ ഗുണഫലമാണ് യുഡിഎഫ് വിജയം. എന്നാല്‍ ഇടതു സര്‍ക്കാര്‍ 10 വര്‍ഷം ചെയ്തത് 10 ദിവസം കൊണ്ടു തന്നെ മറികടന്നിരിക്കുകയാണ്.
വി ഡി സതീശന്‍ സംഘ പരിവാറിന് കുഴലൂത്ത് നടത്തുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ തെരുവിലിറങ്ങിയ പലരും ഇപ്പോള്‍ നിശബ്ദരാകുകയാണ്. കൂടെയുള്ളവരെ നിശബ്ദരാക്കുന്ന ജോലി വളരെ ഭംഗിയായി സതീശന്‍ നിര്‍വഹിക്കുന്നുണ്ട്. ആര്‍എസ്എസ്സിന് മണ്ണൊരുക്കുന്ന ജോലി സതീശന്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കേരളം പുതിയൊരു പ്രതിഷേധ സമരത്തിന് വേദിയാകുമെന്നും അതിന്റെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ ജനങ്ങളെയും വിഭവങ്ങളെയും നവഫാഷിസ്റ്റ് കോര്‍പറേറ്റുകള്‍ക്ക് പണയപ്പെടുത്തി നേടിയ വിജയമാണ് വി ഡി സതീശന്റേതെന്ന് അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ പറഞ്ഞു. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ നടത്തുന്ന തൂഫാന്‍ സ്വാഗതാര്‍ഹമാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ലഹരിയെത്തുന്നത് അദാനി പോര്‍ട്ട് വഴിയാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖവും എയര്‍പോര്‍ട്ടും അദാനിയുടെ ഉടമസ്ഥതയിലാണ്. തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി പിടിച്ചതും തിരുവനന്തപുരം ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചതും ഭരണ സ്വാധീനമുറപ്പിക്കുകയെന്ന കോര്‍പറേറ്റ് അജണ്ടയുടെ ഫലമാണ്. രാഷ്ട്രീയ നേതാക്കളെ മറകടന്ന് ബിസിനസ് കോര്‍പറേറ്റായ ഒരാള്‍ ബിജെപി അധ്യക്ഷനായതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അദാനി ഗ്രൂപ് മാനേജരുമായി വി ഡി സതീശന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതും തുറമുഖ വകുപ്പ് വി ഡി തന്നെ ഏറ്റെടുത്തതും ചേര്‍ത്തു വായിക്കുമ്പോള്‍ പൗരബോധമുള്ളവരില്‍ വലിയ ആശങ്കയുണ്ടാകുന്നതായും പി കെ ഉസ്മാന്‍ വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടറിമാരായ അന്‍സാരി ഏനാത്ത്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷ്‌റഫ് പ്രാവച്ചമ്പലം, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ മന്നാനി, ജില്ലാ സെക്രട്ടറിമാരായ സിയാദ് തൊളിക്കോട്, സബീന ലുഖ്മാന്‍, ട്രഷറര്‍ ഷംസുദ്ദീന്‍ മണക്കാട് സംബന്ധിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റ് കവാടത്തില്‍ പോലിസ് തടഞ്ഞു.

14/06/2026

യു ഡി എഫ് സർക്കാർ
ആർ എസ് എസ് അജണ്ടകളുടെ
നടത്തിപ്പുകാരാകരുത്

സെക്രട്ടറിയേറ്റ് മാർച്ച്
ഉദ്‌ഘാടനം:
പി അബ്ദുൽ ഹമീദ്, സംസ്ഥാന വൈസ് പ്രസിഡന്റ്

2026 ജൂൺ 15 തിങ്കൾ 11 AM

Address

Perambra

Website

Alerts

Be the first to know and let us send you an email when Sdpi perambra mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share