27/05/2026
അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി, അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ഗേറ്റ് ചെറിയ വാഹനങ്ങൾക്കായി തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്തയച്ചു.
മേൽപ്പാലത്തിന് താഴെയുള്ള വഴി ചെറുവാഹന ഗതാഗതത്തിനായി അനുവദിക്കുകയാണെങ്കിൽ നിലവിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ ആശ്വാസമാകുമെന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം, ഒരോടം പാലം – മാനത്തുമംഗലം ബൈപാസ് യാഥാർത്ഥ്യമാക്കുന്നതിനായുള്ള ശ്രമങ്ങൾ നമ്മുടെ ഇരു MLAമാരും ക്രിയാത്മകമായി മുന്നോട്ട് കൊണ്ടുപോകുന്നതും ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണ്.
അങ്ങാടിപ്പുറത്തിന്റെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായുള്ള എല്ലാ ഇടപെടലുകളും തുടരുമെന്ന് ഉറപ്പുനൽകുന്നു.
ഷബീർ കറുമുക്കിൽ
പ്രസിഡന്റ്
അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്