Kerala Civil Defence Corps Perinthalmanna Station

Kerala Civil Defence Corps Perinthalmanna Station Under Kerala Fire & Rescue Services

25/04/2025
അഭിമാനം  #ഫയർ & റെസ്കൂ സ്റ്റേഷൻ - പെരിന്തൽമണ്ണ
01/04/2025

അഭിമാനം #
ഫയർ & റെസ്കൂ സ്റ്റേഷൻ - പെരിന്തൽമണ്ണ

12/03/2025

*ചൂട് കൂടുന്നു. വെള്ളം കുറയുന്നു. തീപിടുത്തം ഒഴിവാക്കാൻ ജാഗ്രത പാലിക്കണമെന്ന് അഗ്നി രക്ഷാസേനയുടെ മുന്നറിയിപ്പ്*
https://www.facebook.com/share/v/1F5N5aT1WE/

YouTube: https://youtu.be/WdiceW3wJ2k

*`NILA24LIVE`*

*Follow us on WhatsApp*
https://whatsapp.com/channel/0029Va593tKB4hdYoALDsL42

*നിള24ലൈവ് ഒറ്റ ക്ലിക്കിൽ*
https://bit.ly/m/Nila24Live

*Join WhatsApp Group*
https://chat.whatsapp.com/FMNbB8djbHR5tlFdkq3E3S

വേനലിൽ പറവകൾക്കായ് ഒരു കരുതൽ   ഫയർ & റെസ്ക്യൂ സ്റ്റേഷൻ - പെരിന്തൽമണ്ണ
17/02/2025

വേനലിൽ പറവകൾക്കായ് ഒരു കരുതൽ ഫയർ & റെസ്ക്യൂ സ്റ്റേഷൻ - പെരിന്തൽമണ്ണ

Training @ Jisan Park
10/02/2025

Training @ Jisan Park

03/02/2025

സോൾസ് ഓഫ് പെരിന്തൽമണ്ണ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച 'റൺ പെരിന്തൽമണ്ണ റൺ' മാരത്തോണിൽ കർമ്മനിരതരായി പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിന് കീഴിലുള്ള സിവിൽ ഡിഫൻസ് സേനാംഗങ്ങൾ.

21KM, 10KM, 5KM വിഭാഗങ്ങളിലായി കുട്ടികളും, വനിതകളും, വയോജനങ്ങൾ ഉൾപ്പെടെ 3500ൽ അധികം ആളുകൾ പങ്കെടുത്തു.

മത്സരത്തിനിടെ മനഴി സ്റ്റാൻ്റ് പരിസരത്ത് തളർന്ന് വീണയാളെ കൃത്യസമയത്ത് ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

21 കിലോമീറ്റർ റൺ വിജയകരമായി പൂർത്തീകരിച്ച തൃശ്ശൂർ സ്വദേശിയായ ഡോ.ബിനോജ് ജി മാത്യു എന്നയാൾ സ്റ്റേഡിയത്തിന് സമീപം തളർന്ന് വീഴുകയും സിവിൽ ഡിഫൻസ് അംഗങ്ങൾ സമയോചിതമായി ഇടപെട്ട് ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിച്ചു.

പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിന് കീഴിൽ ഒടമലയിൽ സംഘടിപ്പിച്ച ജലസുരക്ഷ - അഗ്നി സുരക്ഷ - പ്രഥമ ശുശ്രൂഷ പരിശീലനം
01/02/2025

പെരിന്തൽമണ്ണ അഗ്നി രക്ഷാ നിലയത്തിന് കീഴിൽ ഒടമലയിൽ സംഘടിപ്പിച്ച ജലസുരക്ഷ - അഗ്നി സുരക്ഷ - പ്രഥമ ശുശ്രൂഷ പരിശീലനം

24/01/2025
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു...
22/01/2025

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. അതില്‍ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം അടക്കം കഴിഞ്ഞ 91 സൈറണുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ സൈറണുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്‍ട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വെര്‍ച്വല്‍ ആയി ഈ റൂമുകളെയെല്ലാം ബന്ധപ്പിച്ചിട്ടുമുണ്ട്. മൊബൈൽ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ഇപ്പോൾ ദുരന്ത മുന്നറിയിപ്പുകൾ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. വിവിധ ജില്ലകളിലെ തെര‌ഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ഇതിനോടകം തന്നെ സൈറണുകൾ സ്ഥാപിച്ചുകഴി‌ഞ്ഞു. ഒന്നിലേറെ തവണ പരീക്ഷണങ്ങളും നടത്തി ഇവയുടെ പ്രവർത്തനക്ഷമതയും ഉറപ്പാക്കിയിട്ടുണ്ട്.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായാണ് കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) തയ്യാറാക്കിയത്. 126 സൈറൺ - സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 വിപിഎൻ ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡാറ്റാ സെന്‍റർ എന്നിവ അടങ്ങുന്ന ഈ സംവിധാനമാണ് മുഖ്യമന്ത്രി ഇന്നലെ നാടിന് സമര്‍പ്പിച്ചിട്ടുള്ളത്.

ചടങ്ങിൽ ഇതുമായി ബന്ദപ്പെട്ട പരിശീലനത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയ 10 ആപ്ദമിത്ര - സിവിൽ ഡിഫൻസ് അംഗങ്ങൾ പ്രത്യേകം ക്ഷണിതാക്കളായിരുന്നു.

എന്റെ പരിയാപുരം വനിതാ അംഗങ്ങൾക്കായി  പരിയാപുരം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ജലസുരക്ഷ - അഗ്നി സുരക്ഷ പ്രഥമ ശുശ്രൂഷ പരി...
05/01/2025

എന്റെ പരിയാപുരം വനിതാ അംഗങ്ങൾക്കായി പരിയാപുരം എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ജലസുരക്ഷ - അഗ്നി സുരക്ഷ പ്രഥമ ശുശ്രൂഷ പരിശീലനം

Address

Perinthalmanna
Perintalmanna
679321

Telephone

+4933227800

Website

Alerts

Be the first to know and let us send you an email when Kerala Civil Defence Corps Perinthalmanna Station posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share