CPIM Perumbavoor Area Committee

CPIM Perumbavoor Area Committee Official page of CPI(M) Perumbavoor Area Committee.

23/08/2026
സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവനവര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പ...
23/08/2026

സി.പി.ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടത്തിയത്. സി.പി.ഐ എം സംസ്ഥാന കമ്മിറ്റി അംഗവും, മുന്‍ സ്‌പീക്കറുമായ എ.എന്‍ ഷംസീറിന്‌ ലീഗിന്റെ ശബ്ദമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്‌താവന ഈ ദിശയിലുള്ളതാണ്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട്‌ സാമൂഹ്യ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്‌. ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ടി നേതാക്കളെയും, പ്രവര്‍ത്തകരെയും വിഭജിച്ച്‌ കാണുന്ന രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌.

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ്‌ രൂപപ്പെടുന്നതിന്‌ ഈ നിലപാട്‌ നല്‍കിയ സംഭാവന വളരെ വലുതാണ്‌. ആ സംഘടനയുടെ സെക്രട്ടറി സ്ഥാനം വഹിക്കുന്ന ഒരാളില്‍ നിന്ന്‌ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളിയില്‍ നിന്നും ഉണ്ടായത്.

കർഷകസംഘം ജില്ലാ പ്രതിനിധി സമ്മേളനം സഖാവ് സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
22/08/2026

കർഷകസംഘം ജില്ലാ പ്രതിനിധി സമ്മേളനം സഖാവ് സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

22/08/2026

കർഷക സംഘം ജില്ലാസമ്മേളന നഗരിയിൽ പതാക ഉയർന്നു.

21/08/2026

രാജ്യത്തെ യുവതയുടെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞപ്പോൾ
പരമോന്നത അധികാരി വരെ വിറയ്ക്കുന്ന കാഴ്ച ഇന്ത്യ കണ്ടുകൊണ്ടിരിക്കുകയാണ്
പ്രകാശ് രാജ്

21/08/2026

കേരള കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ കൊടിമര ജാഥ

പരീക്ഷാനടത്തിപ്പിൽ തുടർച്ചയായി പരാജയപ്പെടുന്ന നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയെ (എൻടിഎ) പിരിച്ചുവിടണം. എൻടിഎ നടത്തിയ നീറ്റ്‌ പര...
18/08/2026

പരീക്ഷാനടത്തിപ്പിൽ തുടർച്ചയായി പരാജയപ്പെടുന്ന നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയെ (എൻടിഎ) പിരിച്ചുവിടണം. എൻടിഎ നടത്തിയ നീറ്റ്‌ പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയ്‌ക്ക്‌ പിന്നാലെ ഇപ്പോൾ മൂന്ന്‌ വിഷയങ്ങളിലെ യുജിസി നെറ്റ്‌ പരീക്ഷ ചോദ്യപിഴവുകളെ തുടർന്ന്‌ റദ്ദുചെയ്‌തിരിക്കുകയാണ്‌. ഇന്ത്യൻ വിദ്യാഭ്യാസ സംവിധാനം എത്രമാത്രം ജീർണിച്ചുവെന്ന്‌ തുറന്നുകാട്ടുന്നതാണ്‌ ഇ‍ൗ സംഭവം. പരീക്ഷാനടത്തിപ്പിൽ എൻടിഎയുടെ പൂർണമായ പിടിപ്പുകേട്‌ ഒരിക്കൽ കൂടി വെളിപ്പെടുകയാണ്.

വിദ്യാഭ്യാസ സംവിധാനത്തിന്റെ ശോച്യാവസ്ഥയ്‌ക്ക്‌ അടിസ്ഥാന കാരണമായ ദേശീയ വിദ്യാഭ്യാസ നയം 2020 റദ്ദുചെയ്യണം. പുതിയ വിദ്യാഭ്യാസ നയം സൃഷ്ടിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ പകരം സംവിധാനത്തിലെ പോരായ്‌മകളെ ചോദ്യംചെയ്യുന്നവരെ കൈകാര്യം ചെയ്യാനാണ്‌ ബിജെപിയും മറ്റ്‌ പരിവാർ സംഘടനകളും ശ്രമിക്കുന്നത്‌. ഇത്‌ അപലപനീയമാണ്‌. ബംഗാളിലെ ബാങ്കുറയിൽ ജനാബ്‌ മാഫിക്കിനെ കൊലപ്പെടുത്തിയത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഒരു പ്രാദേശിക സ്‌കൂളിലെ വികസനപ്രശ്‌നങ്ങൾ ജനാബ്‌ മാഫിക്കിന്റെ മകൻ ചൂണ്ടിക്കാട്ടിയെന്ന കാരണത്താൽ മാത്രമാണ്‌ കൊലപാതകം. സംഘപരിവാർ സംഘടനകളുടെ അസഹിഷ്‌ണുത അതിന്റെ പാരമ്യത്തിലെത്തിയതിന്‌ തെളിവ്‌ കൂടിയാണ്‌ ഇ‍ൗ ഹീന സംഭവം.

ജനാബ്‌ മാഫിക്കിനെ കൊലചെയ്‌തതിനെ അപലപിക്കുന്നു. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി ശിക്ഷ ഉറപ്പിക്കാൻ ബംഗാളിലെ ബിജെപി സർക്കാർ തയ്യാറാകണം. എല്ലാ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആവശ്യത്തിന്‌ അധ്യാപകരടക്കം എല്ലാ അടിസ്ഥാന സ‍ൗകര്യവും ഉറപ്പുവരുത്താൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തയ്യാറാകണം. വിദ്യാഭ്യാസ പശ്‌ചാത്തലസ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിലും സുതാര്യവും കുറ്റമറ്റതുമായ വിധത്തിൽ പൊതുപരീക്ഷകൾ സംഘടിപ്പിക്കുന്നതിലും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ശ്രദ്ധയൂന്നണം. പൊള്ളയായ പ്രഖ്യാപനങ്ങൾക്കും അടിച്ചമർത്തൽ നടപടികൾക്കും പകരം ഇത്തരം ക്രിയാത്‌മക നടപടികളിലേക്ക്‌ സർക്കാരുകൾ കടക്കുന്നത്‌ വിദ്യാർത്ഥികളെ ശാക്തീകരിക്കും.

സിപിഐ എം പോളിറ്റ്‌ ബ്യൂറോ

Address

Perumbavoor
683542

Telephone

+914842522569

Website

Alerts

Be the first to know and let us send you an email when CPIM Perumbavoor Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Perumbavoor Area Committee:

Shortcuts

Share