Piravom municipality - പിറവം നഗരസഭ

Piravom municipality - പിറവം നഗരസഭ PIRAVOM is Eastern Suburbs of Cochin .(GCDA) plans to include piravom to a new authority called Kochi Metropolitian Region.

എറണാകുളം ജില്ലയിൽ തന്നെ പുതിയ പിറവം താലൂക്ക് രൂപീകരിക്കണംഎറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന നഗരകേന്ദ്രമായ പിറവം ...
25/08/2026

എറണാകുളം ജില്ലയിൽ തന്നെ പുതിയ പിറവം താലൂക്ക് രൂപീകരിക്കണം

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാന നഗരകേന്ദ്രമായ പിറവം അരനൂറ്റാണ്ടിലേറെയായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, വ്യാപാര മേഖലകളിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ച പ്രദേശമാണ്. ഭൂമിശാസ്ത്രപരമായ കേന്ദ്രസ്ഥാനവും ചരിത്രപരമായ പ്രാധാന്യവും കണക്കിലെടുത്ത് പിറവത്തെ ആസ്ഥാനമാക്കി എറണാകുളം ജില്ലയിൽ തന്നെ ഒരു പുതിയ താലൂക്ക് രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

കൊച്ചി മഹാനഗര മേഖലയുമായി കൂടുതൽ ബന്ധം സ്ഥാപിച്ചുകൊണ്ട് വളർന്നുവരുന്ന പിറവം, ഭാവിയിൽ കൂടുതൽ വികസന സാധ്യതകളുള്ള കേന്ദ്രമാണ്. ജനസംഖ്യാ വർധനയും നഗരവൽക്കരണവും പരിഗണിക്കുമ്പോൾ പിറവത്തെ ആസ്ഥാനമാക്കിയുള്ള താലൂക്ക് രൂപീകരണം ഭരണപരമായ വികേന്ദ്രീകരണത്തിനും ജനസൗഹൃദ സേവനങ്ങൾ ഉറപ്പാക്കുന്നതിനും അനിവാര്യമാണ്.

അതിനാൽ എറണാകുളം ജില്ലയിൽ തന്നെ പിറവത്തെ ആസ്ഥാനമാക്കി പുതിയൊരു താലൂക്ക് രൂപീകരിക്കുക.

എയിംസ് വെള്ളൂരിലെ (പിറവം റോഡ്) 206 ഏക്കര്‍ അനുയോജ്യമെന്ന് സര്‍ക്കാര്‍...സംസ്ഥാനത്ത് എയിംസ് തുടങ്ങാൻ  വെള്ളൂരിന് പ്രഥമ പര...
02/08/2026

എയിംസ് വെള്ളൂരിലെ (പിറവം റോഡ്) 206 ഏക്കര്‍ അനുയോജ്യമെന്ന് സര്‍ക്കാര്‍...

സംസ്ഥാനത്ത് എയിംസ് തുടങ്ങാൻ വെള്ളൂരിന് പ്രഥമ പരിഗണനയെന്ന് സൂചന. വൈക്കം താലൂക്കിലെ മേവെള്ളൂരിൽ 206 ഹെക്ടർ ഭൂമിയാണ് എയിംസിന് ഏറ്റവും അനുയോജ്യം എന്നാണ് സർക്കാർ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ് പ്രവർത്തിക്കുന്ന ഇടമാണ് ഇത്.

കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും എത്തിച്ചേരാൻ കഴിയുന്ന റോഡ്, റെയിൽ മറ്റു പ്രധാന റോഡ് സൗകര്യങ്ങളുള്ള സ്ഥലമാണ് എന്നതാണ് മേവെള്ളൂരിനെ ലിസ്റ്റിൽ ഒന്നാമത് എത്തിച്ചത്.

സർക്കാർ ഭൂമിയായതിനാൽ പ്രത്യേകമായി ഭൂമി ഏറ്റെടുക്കൽ നടത്തുകയോ വൻ ചെലവ് വഹിക്കുകയോ വേണ്ടിവരില്ലെന്നും സൗകര്യമാണെന്നും വിലയിരുത്തലുണ്ട്.
ഇതിന് പുറമെ ജലസ്രോതസ്സായ മൂവാറ്റുപുഴയാറിന്റെ സാമീപ്യവും അനുകൂല ഘടകമായി പരിഗണിക്കുന്നു.

കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്ററും , പിറവം റെയിൽവേ സ്റ്റേഷനിലക്ക് 2 കിലോമീറ്ററും മാത്രമാണ് ദൂരം എന്നത് വെള്ളൂരിന്റെ സൗന്ദര്യവും വർധിപ്പിക്കുന്നു.

എയിംസ് വെള്ളൂരിൽ (പിറവം റോഡ്) പരിഗണിക്കുമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരനും നേരത്തെ സൂചനകൾ നൽകിയിരുന്നു. വെള്ളൂരിൽ 200 ഏക്കർ സ്ഥലമെങ്കിലും ഏറ്റെടുക്കാൻ തടസമില്ലെന്നും അനുകൂലമായ സ്ഥലമാണെന്നും മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. വ്യവസായ വകുപ്പിന്റെ കൈവശമുള്ള 700 ഏക്കറിൽ നിന്ന് സ്ഥലം കണ്ടെത്താമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എറണാകുളം കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമായ വെള്ളൂരിന്റെ സാധയതകൾ ആദ്യമായി ചൂണ്ടിക്കാട്ടിയ ഗ്രെയ്റ്റർ പിറവം ഡവലപ്മെന്റ് ഫോറം ആണ്

കോതമംഗലം / മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ദീർഘകാല ഭരണപ...
29/07/2026

കോതമംഗലം / മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ നിർദേശങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ദീർഘകാല ഭരണപരവും തന്ത്രപ്രധാനവുമായ പ്രത്യാഘാതങ്ങളും ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.

കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ മേഖലകൾക്കൊപ്പം ദേവികുളം, കുന്നത്തുനാട്, കോട്ടയം ജില്ലയിലെ ചില അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കുകയാണെങ്കിൽ, നിലവിലെ ഇടുക്കി ജില്ലയിലെ വലിയൊരു ഭാഗം വേർപെടാൻ സാധ്യതയുണ്ട്.

അത്തരമൊരു സാഹചര്യത്തിൽ ജനസാന്ദ്രത കുറവുള്ളതും തമിഴ് സംസാരിക്കുന്നവരുടെ സാന്നിധ്യം കൂടുതലുള്ളതുമായ ശേഷിക്കുന്ന പ്രദേശങ്ങളുടെ ഭാവി ഭരണപരമായ നിലയെക്കുറിച്ചും ആശങ്കകൾ ഉയരാം.

പ്രത്യേകിച്ച് കേരളത്തിന്റെ ജലസുരക്ഷയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന ശേഷിക്കുന്ന ഇടുക്കി മേഖലയുടെ തന്ത്രപ്രധാനത കണക്കിലെടുത്ത്, ഏതൊരു ജില്ലാപുനഃസംഘടനയും സംസ്ഥാനത്തിന്റെ ഭൗമപരമായ ഏകത്വം, സുരക്ഷ, ജലവിഭവ സംരക്ഷണം എന്നിവയെ ബാധിക്കാത്ത തരത്തിൽ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാൽ പുതിയ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ നിർദേശങ്ങളും വികാരപരമായി മാത്രമല്ല, ഭരണപരവും നിയമപരവും ഭാവി സുരക്ഷാ കാഴ്ചപ്പാടുകളോടെയും സമഗ്രമായി പഠിച്ച ശേഷമേ നടപ്പാക്കാവൂ.

09/07/2026

എറണാകുളം പാലാ സൂപ്പർ ഫാസ്റ്റ് ഹൈവേ

📌പുതിയ പാലത്തോടൊപ്പം ഹോസ്പിറ്റൽ ജംഗ്ഷൻ–കെ.എസ്.ആർ.ടി.സി ജംഗ്ഷൻ–എക്സൈസ് ഓഫീസ് റോഡ് വികസനവും നടപ്പിലാക്കിയാൽ മാത്രമേ പിറവത്...
08/07/2026

📌പുതിയ പാലത്തോടൊപ്പം ഹോസ്പിറ്റൽ ജംഗ്ഷൻ–കെ.എസ്.ആർ.ടി.സി ജംഗ്ഷൻ–എക്സൈസ് ഓഫീസ് റോഡ് വികസനവും നടപ്പിലാക്കിയാൽ മാത്രമേ പിറവത്തിന് യഥാർത്ഥ ഗതാഗത പരിഹാരം ലഭിക്കൂ.
-------------------------------------------------------

പിറവം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചതും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയതും സ്വാഗതാർഹമാണ്.

എന്നാൽ പാലത്തോടൊപ്പം
"ഹോസ്പിറ്റൽ ജംഗ്ഷൻ ▶️ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ▶️ എക്സൈസ് ഓഫീസ് റോഡ്▶️" വീതികൂട്ടി ആധുനിക നിലവാരത്തിൽ വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.

പാലത്തിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടൗൺ സെന്ററിലേക്ക് കടക്കാതെ സുഗമമായി സഞ്ചരിക്കാനുള്ള വഴിയൊരുക്കിയാൽ മാത്രമേ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയൂ. പാലവും റോഡ് വികസനവും ഒരുമിച്ച് നടപ്പിലാക്കുമ്പോൾ പിറവം ടൗണിന്റെ ഭാവി ഗതാഗത ആവശ്യങ്ങൾ നിറവേറ്റാനും നഗര വികസനത്തിന് പുതിയ ദിശ നൽകാനും സാധിക്കും.

AIIMS Velloor - Piravom Roadകേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ, പരിഗണനയിലുള്ള പ്രധാന സ്ഥലങ്ങളിലൊ...
07/07/2026

AIIMS Velloor - Piravom Road

കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോൾ, പരിഗണനയിലുള്ള പ്രധാന സ്ഥലങ്ങളിലൊന്നായി വെള്ളൂർ ഉയർന്നുവരുന്നു. മധ്യകേരളത്തിന്റെ ഹൃദയഭാഗത്ത്, കോട്ടയം–എറണാകുളം ജില്ലകളുടെ അതിർത്തിയോട് ചേർന്നാണ് വെള്ളൂർ സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തിന്റെ തെക്കൻ, വടക്കൻ ജില്ലകളിൽ നിന്നുള്ള ജനങ്ങൾക്ക് ഒരുപോലെ എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന കേന്ദ്രമെന്നതാണ് ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പിറവം റോഡ് റെയിൽവേ സ്റ്റേഷനോടുള്ള സമീപ്യത, പ്രധാന റോഡ് ശൃംഖലകളുമായുള്ള ബന്ധം, വികസനത്തിന് അനുയോജ്യമായ വിശാലമായ ഭൂമിയുടെ ലഭ്യത എന്നിവ വെള്ളൂരിനെ എയിംസിനായി അനുയോജ്യമായ കേന്ദ്രമാക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും ആരോഗ്യപ്രവർത്തകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിൽ, എയിംസ് സ്ഥാപിക്കാനായി വെള്ളൂർ ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നതാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

പാലാ – എറണാകുളം നാലുവരി സൂപ്പർ ഫാസ്റ്റ് ഹൈവേ : മധ്യകേരളത്തിന്റെ വികസന മെഗാ പദ്ധതി
04/07/2026

പാലാ – എറണാകുളം നാലുവരി സൂപ്പർ ഫാസ്റ്റ് ഹൈവേ : മധ്യകേരളത്തിന്റെ വികസന മെഗാ പദ്ധതി

തിരുവാങ്കുളത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക്  : മെട്രോ തിരുവാങ്കുളം വഴി   ചോറ്റാനിക്കരയിലേക്ക് നീട്ടണംദേശീയപാത 85-ന്റെ ഭാഗമാ...
02/07/2026

തിരുവാങ്കുളത്തെ രൂക്ഷമായ ഗതാഗതക്കുരുക്ക് : മെട്രോ തിരുവാങ്കുളം വഴി ചോറ്റാനിക്കരയിലേക്ക് നീട്ടണം

ദേശീയപാത 85-ന്റെ ഭാഗമായ തിരുവാങ്കുളം–കരിങ്ങാച്ചിറ മേഖലയിൽ ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് പരിഹാര കാണുന്നതിനുള്ള വികസന പദ്ധതികൾ ഇനിയും യാഥാർഥ്യമായിട്ടില്ല. വാഹനങ്ങളുടെ നീണ്ട നിര കിലോമീറ്ററുകളോളം വ്യാപിക്കുന്നതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

📌ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി കണക്കാക്കപ്പെടുന്ന മാമല–ചിത്രപ്പുഴ ബണ്ട് റോഡ് പദ്ധതി എത്രയും വേഗം നടപ്പാക്കണം. (നിർദിഷ്ട പാലാ എറണാകുളം ഹൈ-സ്പീഡ് കോറിഡോറിന്റെ ഭാഗമാണ് തിരുവാങ്കുളം ബൈപാസ് )

📌കൂടാതെ മെട്രോ തൃപ്പൂണിത്തുറയിൽ നിന്നും തിരുവംകുളം വഴി ചോറ്റാനിക്കരയിലേക് നീട്ടണം.

മൂവാറ്റുപുഴ ജില്ലാ രൂപീകരണം ------------------------------------------------------പുതിയ ഗവൺമെന്റ് പ്രഖ്യാപനങ്ങളുടെ അടിസ്...
27/06/2026

മൂവാറ്റുപുഴ ജില്ലാ രൂപീകരണം
------------------------------------------------------
പുതിയ ഗവൺമെന്റ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ മൂവാറ്റുപുഴ ജില്ല രൂപീകരണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു.

ഈ വിഷയത്തിൽ ശ്രെദ്ധിക്കേണ്ടതും ചർച്ചയാകേണ്ടതുമായ ചില പ്രധാന വസ്തുതകൾ.

🔶 നിലവിലെ സാഹചര്യത്തിൽ തൊടുപുഴയെ പുതിയ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാക്കാനാണ് ആലോചന. എന്നാൽ, ഇടുക്കി ജില്ലയുടെ ചില ഭരണസിരാകേന്ദ്രങ്ങളും ഓഫീസുകളും ഇപ്പോൾ സ്ഥിതി ചെയ്യുന്നത് തൊടുപുഴയിലാണ്. പുതിയതായി രൂപീകരിക്കുന്ന ജില്ലയ്ക്ക് ഓഫീസുകൾ സ്ഥാപിക്കേണ്ടി വരുന്നത് ധനപരമായി ചിലവേറിയതാണ്. ഇതിനുള്ള ഏറ്റവും ഉചിതമായ പരിഹാരം രൂപീകരിക്കാൻ പോകുന്ന പുതിയ ജില്ലയ്ക്ക് തൊടുപുഴയെ കേന്ദ്രമാക്കുക എന്നതാണ്. പ്രസ്തുത ജില്ലയുടെ കേന്ദ്ര മേഖലയും തൊടുപുഴ തന്നെയ്യാണ്.

🔶 കുന്നത്തുനാട്, കോലഞ്ചേരി, പിറവം, പെരുമ്പാവൂർ മേഖലകളെ എറണാകുളം ജില്ലയിൽ നിലനിർത്തുക

കുന്നത്തുനാടിന്റെ ഭാഗമായ കോലഞ്ചേരി, പിറവം മേഖല , പെരുമ്പാവൂരിന്റെ ഭാഗങ്ങൾ, തുടങ്ങിയ പ്രദേശങ്ങളെ പുതിയ ജില്ലയോടും കൂട്ടിച്ചേർക്കുന്നത് ഒഴിവാക്കണം. ഈ പ്രേദേശങ്ങൾ എറണാകുളം ജില്ലയോടൊപ്പം നിലനിർത്തണം, കാരണം ഈ മേഖലയ്ക്ക് എറണാകുളം ജില്ലയോട് കൂടി മാത്രമാണ് ഒരു ഭാവി വികസന സാധ്യതകൾ.

🔶 പിറവം മേഖലയെ പുതിയ ജില്ലയിൽ ഉൾപ്പെടുത്തിയാൽ എറണാകുളം, കോട്ടയം , മുവാറ്റുപുഴ , എന്നീ ജില്ലകളുടെ അദിർത്തി മേഖല ആയിപോകുന്ന പിറവത്തിന് പുതിയ താലൂക്ക്, R.T.O എന്നി ലഭിക്കേണ്ട പദവികൾ ഭൂമിശാസ്ത്രപരമായി അപ്രായോഗിഗമാകും.
പിറവം നിയോജകമണ്ഡലം തന്നെ ഇല്ലാതാകും.

ഭൂമിശാസ്ത്രപരമായി പിറവം - മുവാറ്റുപുഴ മേഖല വളർച്ച അപ്രായോഗ്യമായതിനാൽ പിറവം മേഖലയെ എറണാകുളം ജില്ലയിൽ തന്നെ നിലനിർത്തണം.

🔶കുന്നത്തുനാട്ടിലെ കോലഞ്ചേരി

മുവാറ്റുപുഴ ജില്ലയിൽ ഉൾപെടുന്നതോടെ കോലഞ്ചേരി മേഖലക്ക് തൊട്ടടുത്തെത്തിയ കൊച്ചി മെട്രോപൊളിറ്റൻ ഏരിയ ടെവേലോപ്മെന്റുകൾ ഈ പ്രേദേശത്തിന് വേണ്ടത്ര ലഭിക്കതെയാകും.

🔶ഇടുക്കി ജില്ല

തൊടുപുഴ , ദേവികുളം താലൂക്കിന്റെ ഭാഗങ്ങൾ ഇടുക്കി ജില്ലയിൽനിന്ന് വേർപെടുന്നതോടെ ഇ പ്രേദേശം തമിഴ് ഭാഷ കൂടുതൽ സംസാരിക്കുന്ന ജില്ലയായി മാറും കൂടാതെ ജില്ലയുടെ ജനസംഖ്യ വളരെയധികം കുറയും.

നിങ്ങളുടെ മറ്റു അഭിപ്രായങ്ങൾ കാഴ്ചപ്പാടുകൾ എന്താണ്!

Address

Piravom, Kochi
Piravom
686664

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04852242339

Alerts

Be the first to know and let us send you an email when Piravom municipality - പിറവം നഗരസഭ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Piravom municipality - പിറവം നഗരസഭ:

Shortcuts

Share