Cyber Congress Maranchery

Cyber Congress Maranchery ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ

03/04/2025
100 വീടുകൾ കർണാടക കോൺഗ്രസ്‌ സർക്കാർ നിർമിച്ച് നൽകും...•സിദ്ധരാമയ്യ❤️
03/08/2024

100 വീടുകൾ കർണാടക കോൺഗ്രസ്‌ സർക്കാർ നിർമിച്ച് നൽകും...

•സിദ്ധരാമയ്യ❤️

പ്രിയപ്പെട്ട പുന്ന നൗഷാദിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…
31/07/2024

പ്രിയപ്പെട്ട പുന്ന നൗഷാദിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…

അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ...
30/07/2024

അനേകരുടെ ജീവനെടുക്കുകയും വലിയ നാശനഷ്ടം വരുത്തുകയും ചെയ്ത വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കേരളം കണ്ട വലിയ പ്രകൃതി ദുരന്തത്തില്‍ സര്‍വ്വ ശക്തിയുമെടുത്തുള്ള ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്.

അതീവ ഗുരുതരമായ സാഹചര്യമാണവിടെ. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ഈ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംവിധാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കണം. സംസ്ഥാനത്തിന് അടിയന്തര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

വയനാട് ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് മുഴുവൻ കോൺഗ്രസ്‌ പ്രവർത്തകരും കൈ മെയ് മറന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികൾ ആകേണ്ടതാണ് ദുരന്തത്തിലകപ്പെട്ടവർക്ക് എല്ലാവിധ സഹായവുമായി പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടാകണം . ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് ആവശ്യവസ്തുക്കളും ദുരന്തമേഖലയിൽ എത്തിക്കുന്നതിനായി എല്ലാവരും മുൻകൈ എടുക്കേണ്ടതാണ്.

ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള അത്യാധുനിക സജ്ജീകരണങ്ങൾ സർക്കാർ എത്രയും പെട്ടെന്ന് ലഭ്യമാക്കേണ്ടതാണ്. എല്ലാ കോൺഗ്രസ് പ്രവർത്തകരും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന സർക്കാർ സംവിധാനങ്ങൾക്ക് വേണ്ടുന്ന സഹകരണങ്ങൾ നൽകണമെന്ന് കെപിസിസി ആഹ്വാനം ചെയ്യുന്നു.

വയനാട്ടിലെ ഉരുൾ പൊട്ടലിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് പ്രണാമം.

ഒരു മല ഒന്നാകെ ഇടിഞ്ഞ് റോഡ് മൂടിയ സ്ഥലത്ത് ഇങ്ങനെയെ കാര്യങ്ങൾ നടത്താൻ സാധിക്കൂ. . ഫേസ്ബുക്കിൽ അവരെ പഠിപ്പിക്കാൻ ഇറങ്ങിയി...
21/07/2024

ഒരു മല ഒന്നാകെ ഇടിഞ്ഞ് റോഡ് മൂടിയ സ്ഥലത്ത് ഇങ്ങനെയെ കാര്യങ്ങൾ നടത്താൻ സാധിക്കൂ. . ഫേസ്ബുക്കിൽ അവരെ പഠിപ്പിക്കാൻ ഇറങ്ങിയിട്ടൊന്നും ഒരു കാര്യവും ഇല്ല, ജീവൻ പണയം വെച്ചും രക്ഷാപ്രവർത്തനം നടത്തുന്നവരെ വിമർശിക്കാതെ പിന്തുണ നൽകുക 🙏

വിമർശനം : ആദ്യത്തെ മൂന്ന് ദിവസം എന്ത് ചെയ്യുക ആയിരുന്നു

മറുപടി :ആദ്യത്തെ മൂന്ന് ദിവസവും കനത്ത മഴയായിരുന്നു, തുടരെ തുടരെ മല ഇടിച്ചിലും ഉണ്ടായി, ചെറിയൊരു മൺ കൂന ഇടിഞ്ഞതല്ല ഏതാണ്ട് അര കിലോമീറ്റർ ആണ് മല ഇടിഞ്ഞത്, 6 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയർത്തിൽ മണ്ണ് നിറഞ്ഞു നിൽക്കുന്നു, ഒരു ഭാഗത്ത് കര കവിഞ്ഞൊഴുകുന്ന പുഴയും ഉണ്ട്,എന്നിട്ടും രക്ഷാ പ്രവർത്തനം നടന്നു ഏതാണ്ട് 9 മൃതദേഹങ്ങൾ കണ്ടെടുത്തു

വിമർശനം :ലോറി മുതലാളി GPS ലൊക്കേഷനൊക്കെ തന്നതല്ലേ..എന്നിട്ടും ഒന്നും ചെയ്തില്ലല്ലോ...

മറുപടി :GPs ലൊക്കേഷൻ എന്നാൽ തന്നെ ഏതാണ്ട് spot ആണ് അല്ലാതെ exact സ്പോട്ട് അല്ല, മല ഇടിഞ്ഞ അര കിലോമീറ്ററും ആ GPs ലൊക്കേഷനിൽ ആണ്, മണ്ണ് ഇടിഞ്ഞ് ഏതാണ്ട് 10 മീറ്റർ ഉയരത്തിൽ മൂടി നിൽക്കുന്ന സ്ഥലത്ത് ഹെലികോപ്റ്റർ ഇറങ്ങി ആളെ രക്ഷിക്കാൻ പറ്റില്ല, റഡാർ സംവിധാനത്തിന് പോലും exact സ്പോട്ട് detect ചെയ്യാൻ സാധിക്കുന്നില്ല

വിമർശനം :ലോറിയുടെ മുകളിൽ നിന്ന് മണ്ണ് മാറ്റാൻ അല്ല അവർ ശ്രമിച്ചത് പകരം റോഡ് ക്ലിയർ ചെയ്യാനാണ്

മറുപടി :ഒരു ദുരന്തസ്ഥലത്തേക്കുള്ള റോഡ് മുഴുവൻ മണ്ണ് മൂടി കിടക്കുന്നു, രക്ഷാ പ്രവർത്തനത്തിനുള്ള സംവിധാനങ്ങൾ എത്തിക്കാൻ ആദ്യം വേണ്ടത് റോഡ് ക്ലിയർ ചെയ്യുക എന്നതാണ്, അത് തന്നെയാണ് അധികൃതർ ചെയ്തതും, ലോറിയുള്ള ലൊക്കേഷൻ നോക്കി ഹെലികോപ്റ്ററിൽ JCb ഇറക്കാനൊന്നും പറ്റില്ല റോഡ് മാർഗം തന്നെയാണ് ഏക ഓപ്ഷൻ അത് കൃത്യമായി അവർ ചെയ്തിട്ടുമുണ്ട്

വിമർശനം :ഇതെന്താ ഒന്നിനും വേഗം പോരാലോ ഇവിടെഎങ്ങാനും ആയിരുന്നേൽ നാട്ടുകാർ ഇറങ്ങി രക്ഷിച്ചേനെ

മറുപടി : ഒരു മല ഒന്നാകെ ഇടിഞ്ഞു റോഡ് മൂടിയ സ്ഥലം, വീണ്ടും വീണ്ടും മഴ പെയ്യുന്ന റെഡ് അലേർട്ട് നിലനിൽക്കുന്ന സ്ഥലം, ഒറ്റയടിക്ക് കുറെ മണ്ണ് നീക്കം ചെയ്‌താൽ വീണ്ടും മണ്ണ് ഇടിയുമെന്ന് ദുരന്ത നിവാരണം വിദഗ്ധർ ഉറപ്പിച്ച് പറയുന്ന സാഹചര്യം, വെള്ളം ഒഴുകിവന്നു മണ്ണ് ചെളിയായി ഉറച്ചു നിൽക്കുന്ന സ്ഥലം,മണ്ണിടിയുന്നത് കണ്ടാൽ ഒന്ന് ഓടാൻ പോലും സാധിക്കാതെ മറുവശത്ത് പുഴ കര കവിഞ്ഞൊഴുകുന്ന സ്ഥലം, അവിടെ ഇതിനേക്കാൾ വേഗത്തിൽ ഒന്നും നടത്താൻ സാധിക്കില്ല, നാട്ടുകാർ കൈക്കോട്ടും പടന്നയും എടുത്ത് ഇറങ്ങാൻ ഇത് മൺ കൂന ഇടിഞ്ഞതല്ല ഒരു മല ഒന്നാകെ ഇടിഞ്ഞതാണ്

മാധ്യമങ്ങളെയും പൊതു ജനങ്ങളെയും പ്രവേശിപ്പിക്കുന്നില്ലല്ലോ അതെന്താ. .?

മറുപടി : ഇവരൊക്കെ മനുഷ്യരാണ്, ഇവരുടെ ജീവനും സർക്കാരിന്റെ ഉത്തരവാദിത്തമാണ്, ഹെവി റിസ്ക് സ്പോട്ടിലേക്ക് അറിഞ്ഞ് കൊണ്ട് ആരെയും കടത്തി വിടാൻ സാധ്യമല്ല, ഇന്ന് കടത്തി വിട്ടത് മഴ അല്പം മാറി നിന്നത് കൊണ്ടാണ്, വീണ്ടും മഴ മുന്നറിയിപ്പ് വന്നപ്പോൾ എല്ലാവരെയും ഉടൻ ഒഴിപ്പിക്കുന്നുമുണ്ട്

മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ചീഫ് സെക്രട്ടറി എല്ലാവരും കൂടെ അവിടെ ഇടപെടൽ നടത്തുന്നു, MLa എംപി യൊക്കെ അവിടെ ക്യാമ്പ് ചെയ്യുന്നു-ഇങ്ങനെ ഒരു രക്ഷാ പ്രവർത്തനം കർണാടകയുടെ സമീപകാല ചരിത്രത്തിൽ ഉണ്ടാവാൻ സാധ്യതയില്ല

യാതൊരു സാങ്കേതിക വിവരങ്ങളും ഇല്ലാത്തവർ ഇവിടെ ഫേസ്ബുക്ൽ കിടന്ന് വിമർശനംഉന്നയിച്ചിട്ടൊന്നും ഒരു കാര്യവുമില്ല മനുഷ്യ സഹചമായതൊക്കെയും അവിടെ നടക്കുന്നുണ്ട്, ആ സഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ കണ്ടു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം

ഒരു മലയാളി ഇതിൽ പെട്ടെന്ന് അറിഞ്ഞ നിമിഷം മുതൽ കൃത്യമായ ഇടപെടൽ നടത്തുന്ന കെ സി വേണുഗോപാൽ, വി ഡി സതീശൻ, എം കെ രാഘവൻ , പിണറായി വിജയൻ, പി സി വിഷ്ണുനാഥ്‌, കെ ബി ഗണേഷ് കുമാർ എന്നിവർക്ക് പ്രത്യേകം നന്ദി

Note: കേരളത്തിൽ കവളപ്പാറയിലും പെട്ടിമുടിയിലും മലഇടിച്ചിലിൽ കാണാതായ നിരവധി ജീവനുകൾ ഇന്നും മണ്ണിനടിയിൽ തന്നെയാണെന്നത് കൂടെ നമ്മൾ ഓർക്കണം -ചിലതൊക്കെ അങ്ങനെയാണ് പ്രകൃതി ദുരന്തങ്ങളാണ് അല്ലാതെ ഇതൊന്നും മനുഷ്യനിർമ്മിത ദുരന്തങ്ങൾ അല്ല -പരിമിതികൾ ഉണ്ട് ചിലതിനൊക്കെ

Dhakeel Velutha Parambath✍🏻

Address

Maranchery
Ponnani
679581

Alerts

Be the first to know and let us send you an email when Cyber Congress Maranchery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cyber Congress Maranchery:

Share