CPIM Cheruvaikkara LC

CPIM Cheruvaikkara LC സിപിഐ (എം) ചെറുവായ്ക്കര ലോക്കൽ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസ...
08/08/2025

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണം. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കും.

ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കേരളത്തിന്റെ പരമ്പരാ​ഗത മേഖലയ്ക്കുൾപ്പെടെ വലിയ തിരിച്ചടിയുണ്ടാകും. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങൾ, കശുവണ്ടി, കയർ എന്നിവ കയറ്റുമതി ചെയ്യുന്ന കേരളത്തിന് വലിയ ആഘാതമുണ്ടാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള തീരുവ വർധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ചയാളണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയെ വളഞ്ഞുപിടിക്കാനുള്ള യുഎസ് തന്ത്രത്തിനൊപ്പമാണ് ഇന്ത്യ നിന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാൽക്കീഴിൽ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന പ്രധാനരാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഈ നടപടിയെ ശക്തമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രിക്കോ കേന്ദ്രസർക്കാരിനോ കഴിയുന്നില്ല.

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിലപാടിനും അവർക്കൊപ്പം അണിചേർന്ന് രാജ്യത്തെ തകർക്കുന്ന കേന്ദ്രസർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്രസർക്കാരിന്റെ പൂർണ അം​ഗീകാരത്തോടെ നടപ്പിലാക്കുന്നവയാണ് അമേരിക്കയുടെ നിലപാടുകൾ. വരും ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

സ. എം വി ​ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

23/07/2025
21/07/2025
നാടിനായി നമ്മൾ നടത്തിയ സമരം വിജയിച്ചിരിക്കുന്നു......യാതൊരു മുന്നറിയിപ്പും നിയമ പരിരക്ഷയുമില്ലാതെ, ഉദ്യോഗ്സ്ഥ താൻ പ്രമാണ...
12/05/2025

നാടിനായി നമ്മൾ നടത്തിയ സമരം വിജയിച്ചിരിക്കുന്നു......

യാതൊരു മുന്നറിയിപ്പും നിയമ പരിരക്ഷയുമില്ലാതെ, ഉദ്യോഗ്സ്ഥ താൻ പ്രമാണിത്തത്തിൻ്റെ ഭാഗമായി കുറുക്കുവഴിയിലൂടെ ജനവാസ കേന്ദ്രത്തിൽ മാറ്റി സ്ഥാപിച്ച ബെവ്കോ ഔട്ലെറ്റ് തുറന്ന വിവരം അറിഞ്ഞയുടനെ ഷട്ടറിടൽ സമരം തുടങ്ങി വെച്ചത് നമ്മളാണ്....

തുടർന്നിങ്ങോട്ട് 12 ദിവസങ്ങൾ......, മഴയത്തും വെയിലത്തും സമരം വീര്യം കെടാതെ കാത്ത് സൂക്ഷിച്ച സമര സഖാക്കൾ.......
പോലീസ് അറസ്റ്റ് വരിച്ച ധീര സഖാക്കൾ....
പ്രദേശത്തെ ആരധാനലയ ഭാരവാഹികൾ...
കുടംബങ്ങൾ, പ്രിയ പ്പെട്ടനാട്ടുകാർ, മാധ്യമപ്രവർത്തകർ..

ജനകീയ സമരത്തിനെ പുറകിൽ നിന്ന് കുത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോൺഗ്രസ്, ലീഗ്, ബി.ജെ.പി ദുഷ്പ്രചരണങ്ങളിൽ പുറം തിരിയാതെ കൂടെ നിന്ന് ചങ്കൂറ്റത്തോടെ നേരിട്ട് സമരം വിജയിപ്പിച്ച ഓരോരുത്തരേയും CPI(M) ചെറുവായ്ക്കര ലോക്കൽ കമ്മിറ്റിക്ക് വേണ്ടി ഹൃദയാഭിവാദ്യം ചെയ്യുന്നു.

അഭിവാദ്യങ്ങളോടെ
സെക്രട്ടറി CPI(M)
ചെറുവായ്ക്കര ലോക്കൽ കമ്മറ്റി.
രജീഷ് ഊപ്പാല

പുഴമ്പ്രത്തെ മണ്ണ്ഈ നിമിഷം മുതൽഒരു സഹന സമരം കൂടി വിജയിച്ച ദേശമാണ്.ന്യായമായതിനൊപ്പം നിന്ന് നിരാശയില്ലാതെപൊരുതുക എന്നത് കമ...
11/05/2025

പുഴമ്പ്രത്തെ മണ്ണ്
ഈ നിമിഷം മുതൽ
ഒരു സഹന സമരം കൂടി വിജയിച്ച ദേശമാണ്.

ന്യായമായതിനൊപ്പം നിന്ന് നിരാശയില്ലാതെ
പൊരുതുക എന്നത് കമ്യൂണിസ്റ്റുകാരൻ സംഘടനാ പ്രവർത്തനത്തിലുടനീളം പുലർത്തുന്ന ജീവവായു ആണ്.

താഴെ തട്ടിലുള്ള ജനാധിപത്യ സംവിധാനങ്ങളോടോ ജനപ്രതിനിധികളോടോ ഒരു വിധത്തിലുള്ള ആശയ വിനിമയവും നടത്താതെ, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കയ്യാളുകൾക്കായി പ്രവർത്തിക്കാമെന്ന ധാർഷ്ട്യം CPIM ആദ്യ മണിക്കൂർ തൊട്ട് നേതൃത്വം നൽകിയ സമരത്തിലൂടെ തിരുത്തപ്പെട്ടിരിക്കുന്നു

ഈ സമരത്തെ തളർത്താൻ പ്രത്യക്ഷമായും പരോക്ഷമായും നടത്തിയ ശ്രമങ്ങൾക്കു മുമ്പിൽ അടി പതറാതെ നിന്ന എൻ്റെ സഖാക്കൾ , കൂടുതൽ കരുത്തരാകുന്നു

ഭരണത്തിലിരിക്കുമ്പോൾ സമരം ചെയ്യാമോ എന്നത് ആദ്യ EMS സർക്കാരിൻ്റെ കാലം തൊട്ടേ അന്തരീക്ഷത്തിലുള്ള ചോദ്യമാണ്. ആനത്തലവട്ടം ആനന്ദൻ എന്ന വളരെ ചെറുപ്പക്കാരനായ ബ്രാഞ്ച് സെക്രട്ടറി , പാവപ്പെട്ട കയർ തൊഴിലാളികളെയും കൊണ്ട് സെക്രട്ടേറിയറ്റിന് മുമ്പിൽ സമരമിരുന്നതും അക്കാലത്ത് തന്നെയാണ്

ജനകീയ ആവശ്യങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യേണ്ടി വന്നാൽ , മടി കാണിക്കാത്ത പ്രസ്ഥാനമാണിതെന്ന് നാട്ടിന് മുന്നിൽ ഒരിക്കൽ കൂടി തെളിയുന്നു

ഇത്രയും നാൾ ഒപ്പം നിന്ന എല്ലാ തലത്തിലെയും മനുഷ്യസ്നേഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

ഇന്ന് മാർച്ച് 19 ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത...
19/03/2025

ഇന്ന് മാർച്ച് 19 ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സഖാവ് ഇഎംഎസ് ദിനം. കഴിഞ്ഞ നൂറ്റാണ്ടിലെ കേരളത്തിന്റെ യുഗപുരുഷനെന്നും ഇന്ത്യ കണ്ട മഹാനായ കമ്യൂണിസ്റ്റ് നേതാവെന്നും വിലയിരുത്തിയ ഇഎംഎസ് ഇല്ലാത്ത, കേരളത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും 27 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. സഖാവിന്റെ സ്മരണകൾ ഒരിക്കലും മായുന്നതോ മറയുന്നതോ അല്ല. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാദിവസവും ആ ഓർമ നമ്മുടെ നാട്ടിൽ അലയടിക്കുന്നുണ്ട്. നവകേരളം എന്നത് ആശയതലത്തിൽനിന്ന്‌ യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഭരണനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇഎംഎസ് സ്മരണ പുതുക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെ പുരോഗമനപരമായി വഴിതിരിച്ചുവിടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയായി 13 വർഷം പ്രവർത്തിച്ചു. ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞശേഷം 1992ൽ തിരുവനന്തപുരത്ത് തിരിച്ചെത്തിയെങ്കിലും വിശ്രമിച്ചില്ല. കേരളത്തെ മതനിരപേക്ഷതയിലും സമത്വരാഷ്ട്രീയ ചിന്തയിലും ഉറപ്പിച്ചുനിർത്തുന്നതിൽ സഖാവിന്റെ നേതൃത്വവും പ്രവർത്തനവും ഇടപെടലും പ്രധാനമാണ്. വർഗീയ ഫാസിസ്റ്റ് ചിന്താഗതിയുടെ ഗർത്തത്തിൽ കേരളീയർ പൊതുവിൽ വീഴാത്തതിൽ സഖാവ് നടത്തിയ പ്രത്യയശാസ്ത്ര സമരം വലിയ സംഭാവന നൽകി.
നിരവധി പതിറ്റാണ്ടുകളിൽ കേരള രാഷ്ട്രീയത്തിന്റെ അജൻഡ നിശ്ചയിച്ചത് ഇഎംഎസിന്റെ ചിന്തകളായിരുന്നു. ആധുനിക കേരളത്തിന്റെ സ്രഷ്ടാവെന്ന വിശേഷണം വെറുതെ ലഭിച്ചതല്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം അഖിലേന്ത്യ തലത്തിൽ പാർടിയുടെ വളർച്ചയ്ക്ക് അതുല്യസംഭാവന ചെയ്തു. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെതന്നെ സമുന്നതനേതാക്കളിൽ ഒരാളായി മാറി.
അനാചാരം, അന്ധവിശ്വാസം തുടങ്ങിയവയിൽനിന്ന് നാടിനെ മോചിപ്പിക്കാനും ജാതി–ജൻമി നാടുവാഴിത്ത വ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിക്കാനും വലിയതോതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിലൂടെ കഴിഞ്ഞു. ജനിച്ച സമുദായത്തിലെ ജീർണതകൾക്കെതിരായ പോരാട്ടത്തിലായിരുന്നു ആദ്യം ഏർപ്പെട്ടത്. അങ്ങനെ നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള പ്രസ്ഥാനത്തെ നയിച്ചു. അതിന്റെ ഫലമായി ആ സമുദായത്തിൽ നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം കൊണ്ടുവന്നു. അതിനുവേണ്ടി പ്രക്ഷോഭം നയിച്ചവരുടെ നിരയിൽ ഇ എം എസ് ഉൾപ്പെടെ ധാരാളം പേരുണ്ട്. ഇവരുടെയെല്ലാം പ്രവർത്തനഫലമായി, വിധവാവിവാഹത്തിന് അനുകൂലവും "സംബന്ധ ഇടപാടിന്' എതിരെയും ഇംഗ്ലീഷ് പഠനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വേഷപരിഷ്കാരത്തിനും അനുകൂലവുമായ നടപടികളുണ്ടായി.
വെറും സമുദായപരിഷ്കാരത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധിപ്പിച്ചുവെന്നതാണ് ഇഎംഎസിന്റെ മികവ്. അതുവഴി സ്വാതന്ത്ര്യപ്രസ്ഥാനത്തെ ശക്തമാക്കാനും കഴിഞ്ഞു. അതിലൂടെ ആദ്യം കോൺഗ്രസിനെയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയെയും ശേഷം കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെയും വലിയ ബഹുജനസംഘടനകളാക്കി വളർത്തിക്കൊണ്ടുവന്നു. ഇതിലൂടെ തെളിയുന്ന വസ്തുത നവോത്ഥാനപ്രസ്ഥാനം നാടിനെ മുന്നോട്ടുനയിക്കുന്ന രാഷ്ട്രീയ ഊർജപ്രവാഹമായി മാറും എന്നതാണ്.
ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും അയ്യൻകാളിയും വക്കം മൗലവിയും ചാവറയച്ചനും പൊയ്കയിൽ യോഹന്നാനും എല്ലാം നേതൃത്വം നൽകിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ തകർന്നടിയാതെ നവോത്ഥാനത്തെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റുകാരും പുരോഗമനശക്തികളും യത്നിച്ചു. ഇത് നാടിന്റെ സാമൂഹ്യമാറ്റത്തിന് നൽകിയ സംഭാവന വലുതാണ്. അതിലൂടെയാണ് ആത്മാഭിമാനമുള്ള സമൂഹമായി കേരളീയർ ഇന്നും ശിരസ്സുയർത്തി നിൽക്കുന്നത്. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ശ്രീനാരായണ ഗുരുവിന്റെ ചിന്ത കേരളീയരിൽ പൊതുവിൽ ഇന്നും സ്വാധീനം ചെലുത്തുന്നതും വർഗീയതകളിൽനിന്ന്‌ സംസ്ഥാനത്തെ അകറ്റിനിർത്തുന്നതും എൽഡിഎഫിന് മേധാവിത്വം ഉള്ളതുകൊണ്ടും എൽഡിഎഫ് ഭരണം ഉള്ളതുകൊണ്ടുമാണ്.
കോളേജ് വിദ്യാഭ്യാസം മതിയാക്കി 1932ൽ കോഴിക്കോട് ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച ഇഎംഎസ് കോഴിക്കോട് സബ്ജയിലിൽ എത്തിയപ്പോൾ സ്വീകരിച്ചത് പി കൃഷ്ണപിള്ളയായിരുന്നു. മരണംവരെ നീണ്ട അസാധാരണമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു ആ കൂടിക്കാഴ്ച. കോഴിക്കോട് സബ് ജയിലിൽനിന്ന്‌ കണ്ണൂർ സെൻട്രൽ ജയിലിലേക്കും അവിടെനിന്ന്‌ വെല്ലൂർ ജയിലിലേക്കും ഇഎംഎസിനെ മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽവച്ചാണ് എകെജിയെ കണ്ടുമുട്ടുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ നേതാവായി മാറിയ ഇഎംഎസിനെ കെപിസിസിയുടെ സെക്രട്ടറിമാരിൽ ഒരാളായി തെരഞ്ഞെടുത്തു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ ദേശീയ നേതാക്കളിൽ ഒരാളായി മാറുകയും ചെയ്തു. 1937ൽ രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിൽ അംഗമായിരുന്നു ഇഎംഎസ്. അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും പിന്നീട് സിപിഐ എമ്മിന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചതിനെപ്പറ്റി നേരത്തേ സൂചിപ്പിച്ചിട്ടുണ്ട്.
മാർക്സിസത്തെ പ്രയോഗവുമായി ബന്ധിപ്പിക്കുന്നതിൽ ഇഎംഎസ് നൽകിയ സംഭാവന താരതമ്യമില്ലാത്തതാണ്. സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് ചേരിയുടെയും തകർച്ചയെത്തുടർന്ന് സോഷ്യലിസത്തിനും കമ്യൂണിസത്തിനുമെതിരായ പ്രചാരണം ഒരു കൊടുങ്കാറ്റായി വീശി. ലോകത്തിലെ പല കമ്യൂണിസ്റ്റ് പാർടികളും പേരും കൊടിയും ഉപേക്ഷിച്ചു. അന്ന് സിപിഐ എമ്മിനെ പിരിച്ചുവിടാൻ ഉപദേശിച്ച് മനോരമ മുഖപ്രസംഗം എഴുതി. എന്നാൽ, പ്രയോഗത്തിലെ പാളിച്ചയാണ് സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സോഷ്യലിസത്തിന് സംഭവിച്ചതെന്നും സോഷ്യലിസവും കമ്യൂണിസവും ഇല്ലാതാകില്ലെന്നും ഇഎംഎസ് വ്യക്തമാക്കി. ദേശീയ അന്തർദേശീയ പ്രശ്നങ്ങളെ വിലയിരുത്തുന്നതിൽ ഇഎംഎസ് പുലർത്തിയ പാടവം അനിതരസാധാരണമാണ്.
ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ രൂപീകരിച്ച രണ്ട് മന്ത്രിസഭയെ നയിച്ചു. ബാലറ്റ് പേപ്പറിലൂടെ ഒരു സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ കമ്യൂണിസ്റ്റ് പാർടി എങ്ങനെ ഭരണത്തിൽ പ്രവർത്തിക്കണമെന്ന് മുൻ അനുഭവമുണ്ടായിരുന്നില്ല. ഈ വിഷമകരമായ അവസ്ഥയിൽ നിന്നുകൊണ്ട് സംസ്ഥാനസർക്കാരിനെ നയിക്കുന്നതിൽ അന്യാദൃശമായ മാതൃക കാണിച്ചു. കേരളത്തിലെ വികസനത്തിന് അടിസ്ഥാനമിട്ട നിരവധി പരിഷ്കാരങ്ങൾക്ക് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. ഭൂമിയിൽനിന്ന്‌ മണ്ണിന്റെ മക്കളെ ഒഴിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുന്ന രേഖയിലാണ് അധികാരമേറ്റ ഉടനെ മുഖ്യമന്ത്രി ഒപ്പിട്ടത്. കേരളത്തിൽ ജൻമിത്തം അവസാനിപ്പിക്കുന്നതിനും ഈ രാജ്യത്ത് ആദ്യമായി സമഗ്രമായ ഭൂപരിഷ്കരണ നടപടികൾ നടപ്പാക്കുന്നതിനും ഇഎംഎസ് സർക്കാരിന് കഴിഞ്ഞു.
ആറടി മണ്ണുപോലും സ്വന്തമെന്ന് പറയാനില്ലാത്ത ദയനീയ അവസ്ഥയിൽ കഴിയുന്ന മണ്ണിന്റെ മക്കൾക്ക് സ്വന്തമായി ഒരുതുണ്ട് ഭൂമി നൽകി എന്നതാണ് ഇഎംഎസ് സർക്കാരിന്റെ ഏറ്റവും ഉന്നതവും മനുഷ്യത്വപൂർണവുമായ നടപടി. ഭൂപരിഷ്കരണം, വിദ്യാഭ്യാസബിൽ, അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള ഇടപെടൽ, ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുമാറ്റൽ തുടങ്ങി നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കി. ഭൂപരിഷ്കരണരംഗത്ത് ഉൾപ്പെടെ രണ്ടാം ഇ എം എസ് സർക്കാർ വരുത്തിയ മാറ്റം സംസ്ഥാന വികസന ചരിത്രത്തിലെ സുപ്രധാന ഏടാണ്. കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള പിൽക്കാല സർക്കാരുകൾക്കും ഇഎംഎസിന്റെ ചിന്ത വഴികാട്ടിയായി. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള ആശയങ്ങൾ സാക്ഷാൽക്കരിക്കാൻ സഖാവിന്റെ ഇടപെടൽ വളരെ ഉപകരിച്ചു. കേരളത്തിന്റെ ഭാവി വികസനസാധ്യതകളെ രൂപപ്പെടുത്തിയ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ മുഖ്യസംഘാടകരിൽ ഒരാളായി അദ്ദേഹം പ്രവർത്തിച്ചു. കലയും സാഹിത്യവും വരേണ്യവർഗത്തിന്റെ കൈയിൽ അമർന്നിരിക്കുന്ന അവസ്ഥയ്ക്കെതിരെ, അത് തൊഴിലാളിവർഗത്തിന്റെ വിമോചന പോരാട്ടത്തിനുള്ള ഊർജസ്രോതസ്സാക്കി മാറ്റുന്നതിനുള്ള ഇടപെടൽ അദ്ദേഹം നടത്തി.
ഒന്നാം ഇഎംഎസ് സർക്കാരിനെ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ വിമോചനസമരം സംഘടിപ്പിച്ചാണ് വലതുപക്ഷ യാഥാസ്ഥിതിക ശക്തികൾ പുറത്താക്കിയത്. വിമോചന സമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർടിക്ക് നാല് ശതമാനം വോട്ടിന്റെ വർധന ജനങ്ങൾ നൽകി. എന്നാൽ, എതിരാളികൾ യോജിച്ച് മത്സരിച്ചതിനാൽ അവർക്ക് സീറ്റ് കൂടുതൽ കിട്ടി. വിമോചനസമര രാഷ്ട്രീയം കാലഹരണപ്പെട്ടെങ്കിലും അതിന്റെ പുതുരൂപങ്ങൾ ഇന്നുമുണ്ട്‌. ജനങ്ങൾക്കുവേണ്ടി ഭരണം നടത്തുന്ന എൽഡിഎഫ്‌ സർക്കാരിനെ ഏതെല്ലാം രീതിയിൽ ഇകഴ്‌ത്താൻ കഴിയുമോയെന്ന ശ്രമമാണ്‌ യുഡിഎഫും ബിജെപിയും നടത്തുന്നത്‌. അവർക്ക്‌ ഇക്കാര്യത്തിൽ തികഞ്ഞ യോജിപ്പാണ്‌. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരാകട്ടെ ഭരണഘടനയെത്തന്നെ ഇരുട്ടിലാക്കിയാണ്‌ ഭരണം നടത്തുന്നത്. പാർലമെന്റിൽപ്പോലും ഇടപെടാൻ അനുവദിക്കാതെയാണ്‌ മോദി ഭരണം ജനാധിപത്യധ്വംസനം നടത്തുന്നത്‌. എതിർക്കുന്നവരെ കേന്ദ്ര ഏജൻസികളെക്കൊണ്ട്‌ ഭീഷണിപ്പെടുത്തുന്നു. ബിജെപി ഇതര സർക്കാരുകളെ പരമാവധി ദ്രോഹിക്കുകയും ചെയ്യുന്നു.
കേരളത്തിനു മേൽ കേന്ദ്രം അടിച്ചേൽപ്പിക്കുന്ന അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനും ഫെഡറലിസത്തെ തകർക്കുന്ന ഇടപെടലുകൾക്കും എതിരായുള്ള കേരളത്തിന്റെ നിയമപോരാട്ടം സുപ്രീംകോടതിയിൽ തുടരുകയാണ്. എന്നാൽ ഈ വിഷയത്തിലും കോൺഗ്രസ് ബിജെപിയുടെ അതെ നിലപാടാണ് സ്വീകരിച്ചത്. ബിജെപിയും കോൺഗ്രസും എടുത്തിരിക്കുന്നത് കേരള വിരുദ്ധമായ സമീപനമാണ്. ഈ പ്രതിസന്ധിക്കിടയിലും പെൻഷൻ നൽകാനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വിപണിയിൽ ഇടപെടാനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ കേരളം ജനകീയ ബദൽ ഉയർത്തുമ്പോൾ ആധുനിക കേരളത്തിന്റെ ശിൽപ്പിയായ ഇഎംഎസിന്റെ സ്മരണ നവകേരളം കെട്ടിപ്പടുക്കുന്നതിന് നമുക്ക് പ്രചോദനവും ഊർജവുമാകും. നവകേരള സൃഷ്ടിക്കായി യത്നിക്കുന്ന എൽഡിഎഫ് സർക്കാരിനെയും അതിന് നേതൃത്വം നൽകുന്ന കമ്യൂണിസ്റ്റ് പാർടിയെയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് പങ്കാളികളാകാം. അത്തരം പോരാട്ടങ്ങൾക്ക് കരുത്തുപകരാൻ ഇഎംഎസ് സ്മരണ നമുക്ക് വഴികാട്ടും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസഥാന സെക്രട്ടറി

സിപിഐ (എം) പൊന്നാനി താലൂക്ക് കമ്മറ്റി അംഗമായും ഈഴുവത്തിരുത്തിയിലെ പാർട്ടിയെ  ദീർഘകാലം നയിക്കുകയും ചെയ്ത സ: സി അബ്ദുള്ളക്...
12/12/2024

സിപിഐ (എം) പൊന്നാനി താലൂക്ക് കമ്മറ്റി അംഗമായും ഈഴുവത്തിരുത്തിയിലെ പാർട്ടിയെ ദീർഘകാലം നയിക്കുകയും ചെയ്ത
സ: സി അബ്ദുള്ളക്കുട്ടി
നമ്മെ വിട്ടുപിരിഞ്ഞതിൻ്റെ വാർഷികമാണ്

ജനങ്ങളെ സംഘടിപ്പിക്കുന്നതിലും തൻ്റെ മുന്നിൽ വരുന്ന ഏതു പ്രശ്നത്തിനും ചടുലമായ പരിഹാരം കാണുന്നതിനും അസാമാന്യ വൈഭവം പുലർത്തിയിരുന്ന സഖാവായിരുന്നു സി.അബദുള്ളക്കുട്ടി.

തുടർച്ചയായി മുപ്പത് വർഷക്കാലം ഈഴുവത്തിരുത്തി പഞ്ചായത്ത് ബോർഡ് അംഗമായും തുടർന്ന് പൊന്നാനി നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചിരുന്ന അദേഹം മികച്ച സഹകാരികൂടിയായിരുന്നു.
പൊന്നാനി താലൂക്കിലെ
അനവധിയായ സമര പോരാട്ടങ്ങളിലെ ആവേശകരമായ സാന്നിധ്യം കൂടിയായിരുന്ന സഖാവിൻ്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു

സി പി മുഹമ്മദ് കുഞ്ഞി
സെക്രട്ടറി
സി പി ഐ (എം) പൊന്നാനി ഏരിയ

Address

Ponnani

Website

Alerts

Be the first to know and let us send you an email when CPIM Cheruvaikkara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share