09/09/2023
പൊന്നാനി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ എസ് ഡി പി ഐ ധർണ്ണ സംഘടിപ്പിച്ചു
പൊന്നാനി : താലൂക്ക് ഗവണ്മെന്റ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ആശുപത്രി പരിസരത്തു പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ജില്ലാ സമിതിയംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു മതിയായ ഡോക്ടർമാർ ഇല്ലാതെയും ചികിത്സ കിട്ടാതെയും രോഗികൾ വല യുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു പൊന്നാനി വെസ്റ്റ് മുനിസിപ്പൽ പ്രസിഡന്റ് എം മുത്തലിബ് അധ്യക്ഷത വഹിച്ചു എസ് ഡി ടി യു ജില്ലാ സെക്രട്ടറി കെ ബിലാൽ എസ് ഡി പി ഐ മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി സെക്രട്ടറി പി പി സക്കീർ മണ്ഡലം കമ്മിറ്റിയംഗം പി കെ റിഷാബ് വെസ്റ്റ് മുനിസിപ്പൽ സെക്രട്ടറി പി വി അജ്മൽ, കെ മുഹമ്മദ് യാസിർ, അയ്യൂബ് ധർണ്ണയെ അഭിസംബോധന ചെയ്തു
SDPI Ponnani West Municipal Committee