Ponnanips Malappuram

Ponnanips Malappuram POLITE BUT FIRM���

"Operation Snatching comet""കാവനാട് ശശി" പാതയോരങ്ങളിൽ സ്വർണം തേടി അലയുന്ന ചെന്നായ..തൻ്റെ കഴുകൻ കണ്ണുകളുമായി ഇരകളെ  തേടി ...
25/08/2021

"Operation Snatching comet"
"കാവനാട് ശശി"
പാതയോരങ്ങളിൽ സ്വർണം തേടി അലയുന്ന ചെന്നായ..തൻ്റെ കഴുകൻ കണ്ണുകളുമായി ഇരകളെ തേടി തെരുവോരങ്ങളിൽ വട്ടം കറങ്ങും, മഞ്ഞ ലോഹത്തിൻ്റെ തിളക്കം കണ്ട് കണ്ണ് മഞ്ഞളിച്ച ഈ പരുന്ത്..കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ തെരുവുകളിൽ നിന്നും ശശി റാഞ്ചിയെടുതത് ഏകദേശം ഇരുന്നൂറോളം പവൻ സ്വർണം .....
തനിച്ച് നടന്നു പോകുന്നതോ സ്കൂടറിൽ പോകുന്നതോ ആയ സ്ത്രീകളുടെ കഴുത്തിലെ സ്വർണമാല ബൈകിൽ നിന്നും ഇറങ്ങാതെ തന്നെ ഇര പിടിക്കുന്ന പരുന്തിൻ്റെ ജാഗ്രതയോടെ കവർന്നെടുക്കുന്നതാണ് ഇവരുടെ രീതി. ...കഴിഞ്ഞ പത്ത് വർഷത്തിൽ ഏറിയ ഭാഗവും തെക്കൻ കേരത്തിലെ വിവിധ ജയിലുകളിൽ ജീവിതം, പിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ജാമ്യത്തിൽ ഇറക്കുന്നതിന് ആവശ്യമായ പണം വക്കീൽ കൈവശം റെഡി ആക്കി വെക്കും....സ്വർണം കവർന്നെടുത്ത് ജയിലിൽ നിന്നും തന്നെ പരിചയപ്പെട്ട മറ്റൊരു കൂട്ടാളി ചങ്ങനാശ്ശേരി സ്വദേശി ദീപക് കൈവശം വിൽപന..പണം തുല്യമായി വീതം വെച്ച് എടുക്കും .കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം.സ്ത്രീകളുമായി കറക്കം .. ചങ്ങാതത്തിന് പൊടിക്കുന്നത് ദിവസേന ആയിരങ്ങൾ.മദ്യപാനം ഇല്ല.വേട്ടക്ക് ഇറങ്ങുമ്പോൾ കഞ്ചാവ് വലിച്ച് അതിൻ്റെ ലഹരിയിൽ ...കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളിൽ പ്രതി..കൊറോണയുടെ വരവോടെ ലോക് ഡൗൺ കാരണം ആളുകൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് തനിക്കും തൊഴിൽ മേഖലയിൽ പ്രതിസന്ധി നേരിട്ടതായി ശശിക്ക് പരിഭവം.... മറ്റേതു തൊഴിലാളി യെയും പോലെ ലോക് ഡൗൺ ഇളവുകൾക്കായി കാതോർത്ത് ഇരുക്കുകയായിരുന്നു ശശിയും... ആളുകൾ പുറത്ത് ഇറങ്ങി കിട്ടാൻ.....പോലീസിൻ്റെ ശ്രദ്ധ മുഴുവൻ മഹാമാരിക്ക് പുറകെ ആയത് ഗുണവും അത് പോലെ തന്നെ മുക്കിലും മൂലയിലും പോലീസിൻ്റെ നിറ സാന്നിധ്യം പാരയുമായി എന്ന് ശശിയുടെ അവലോകനം. തമിഴ്നാട് നാഗർകോവിലിൽ ജനിച്ച ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശശി അച്ഛനുമമ്മയും മരിച്ചതോടെ വർഷങ്ങൾക്ക് മുമ്പ് തൻ്റെ പത്താം വയസ്സിൽ കേരളത്തിൽ എത്തി കാവനാട് ശശി ആയത് സംഭവബഹുലമായ കഥ.... ഓരോ തവണ പിടിക്കപ്പെടുമ്പോഴും പങ്കാളിയെ മാറ്റി മാറ്റി പരീക്ഷിക്കും.ഓരോ തവണ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ ശശിയുടെ മനസ്സിൽ കൂടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ബയോഡാറ്റ ഉണ്ടാകും.അതിൽ മികവുറ്റ ആളുകളെ തിരഞ്ഞെടുത്ത് ജാമ്യത്തിൽ എടുക്കാൻ സഹായിച്ചു കൂടെ കൂട്ടും.. ശശിയുടെ കരിയറിലെ സുവർണ കാലഘട്ടം പുതിയ പങ്കാളിയായി മാവേലിക്കര സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഉണ്ണിയെ പരിചയപ്പെടുന്നത് മുതൽ ...കായംകുളത്ത് ഒരു വീട്ട് മുറ്റത്ത് നിന്നും രണ്ട് പേരും ചേർന്ന് മോഷ്ടിച്ചെടുത്ത പുതിയ കറുപ്പ് പൾസർ ബൈക്കുമായി ഒരുമിച്ച് പിന്നീട് ഉള്ള ഓപേറേഷനുകൾ.... ബൈക്ക് യാത്രകൾക്ക് അസാമാന്യ വിരുതുള്ള ഉണ്ണിയെ കൂട്ട് കിട്ടിയതോടെ ഈ കൂട്ട് കെട്ട് കേരളത്തിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസം ചാകരകൊയ്ത് തന്നെ നടത്തി...ഇക്കഴിഞ്ഞ ആഴ്ച്ചയിൽ ആലപ്പുഴയിൽ നിന്നും വനിതാ പൊലീസുകാരിയുടെ ഉൾപടെ ഒറ്റ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കവർന്നെടുത്തത് ആറ് സ്വർണമാലകൾ. ..ഓപെറേഷനുകൾ അധികവും തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ഏതാനും സ്ഥലങ്ങളിലും.പിടിക്ക പെടാതെ ഇരിക്കാൻ മിക്ക സമയത്തും രണ്ട് പേരും മൊബൈൽ ഫോണുകൾ ഓഫ് ആക്കി വെക്കും .യാത്രക്ക് ഇടെക്ക് വാഹനത്തിൻ്റെ നമ്പർ ഇടക്കിടെ മാറാൻ വേണ്ടി വ്യാജ നമ്പറുകളിൽ ഉള്ള നമ്പർ പ്ലേറ്റ് കയ്യിൽ കരുതും.. ഓപെറാഷൻ നടത്തി കഴിഞ്ഞാൽ പിന്നെ വസ്ത്രം മാറാൻ വേണ്ടി ഷർട്ട് കയ്യിൽ കരുതും.തിരിച്ചറിയാതെ ഇരിക്കാനും താമസ സ്ഥലത്ത് ഉപയോഗിക്കാനും വ്യാജ വിലാസങ്ങൾ നൽകി വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സംഘടിപ്പിച്ച് യാത്ര...കഴിഞ്ഞ ആറു മാസത്തിനിടെ ഉപയോഗിച്ചത് ആറ് ഫോണുകളിൽ ആയി വ്യാജ വിലാസങ്ങൾ നൽകി നിരവധി സിം കാർഡുകൾ...കവർന്ന സ്വർണം തൂക്കി നോക്കാൻ സ്വന്തമായി ത്രാസും പോലീസിൻ്റെ പിടിയിൽ പെടാതെ ഇരിക്കാൻ ചാത്തൻ സേവ യും അന്വേഷണ വഴിയിൽ കൗതുകമുണർത്തുന്നതായി....മലബാറിലേക്ക് തൻ്റെ സാമ്രാജ്യം പടർത്താൻ ഇറങ്ങിയ ശശിക്ക് ചുവട് പിഴച്ചു...തൻ്റെ സ്റ്റേഷൻ പരിധിയിൽ മാറഞ്ചേരി കരിങ്കല്ലതാണിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ മാല കവർന്നു കടന്നു കളഞ്ഞതോടെയാണ് ഇവരുടെ പിന്നാലെ പെരുമ്പടപ്പ് സി ഐയും സംഘവും യാത്ര തുടങ്ങുന്നത്.. സിഐ കേഴ്‌സൺ മാർകോസിൻ്റെ നേതൃത്വത്തിലെ അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് മാസത്തെ നിരന്തര ശ്രമങ്ങളിലൂടെ ശശിയുടെയും കൂട്ടാളി ഉണ്ണിയുടെയും മനക്കണക്കുകൾ എല്ലാം തെറ്റിച്ച് മികവുറ്റ അന്വേഷത്തിലൂടെ, കഠിന പരിശ്രമത്തിലൂടെ പാലക്കാട് നെന്മാറയിൽ ജനവാസം കുറഞ്ഞ മേഖലയിൽ വ്യാജ പേരിൽ ഇരുവരും താമസിച്ച് വരികയായിരുന്നു..മുമ്പ് രണ്ട് തവണയാണ് ശശിയും കൂട്ടാളിയും പെരുമ്പടപ്പിലെ അന്വേഷണ സംഘതിൻ്റെ കൈകളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. തുടർന്നും ഇവരെ വിടാതെ പിന്തുടർന്ന പെരുമ്പടപ്പ് പോലീസ് മൂന്നാം തവണ പഴുതടച്ച നീക്കങ്ങളിലൂടെ ഇവരെ അതി സമർത്ഥമായി കുടുക്കുകയായിരുന്നു... ഓരോ തവണ പിടിക്കപ്പെട്ട സമയത്തും ഒരിക്കൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതെ ഇരിക്കാൻ അതി ജാഗ്രത പുലർതുന്ന ശശിയെ അവനെക്കാൾ ഒരു മുഴം മുന്നോട്ട് കയറി കളിച്ച് നിരന്തര പരിശ്രമത്തിലൂടെ അഴിക്കുള്ളിൽ ആക്കി കേരള പോലീസിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു പെരുമ്പടപ്പിലെ അന്വേഷണ സംഘം.ഒപ്പം വിവിധ ജില്ലകളിൽ മാല മോഷണ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച പൊന്നാനി എസ് ഐ രതീഷും കൂടി അന്വേഷണ സംഘത്തിൽ എത്തിയതോടെ ഇവർക്കുള്ള പൂട്ട് റെഡിയായി.. കൃത്യം നടന്ന കരിങ്കല്ലതാണിയിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്തു സി പി ഓ മാരായ രഞ്ജിത്തും വിഷ്ണുവും പ്രവീണും നാസറും നടത്തിയ നിരന്തര പരിശ്രമത്തിലൂടെ ചിട്ടയായ അന്വേഷണത്തിലൂടെ ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത് വഴിത്തിരിവായി.... കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുന്നതിനായി ആയിരത്തിലധികം പൾസർ ബൈക്കുകളുടെ വിവരങ്ങൾ ശേഖരിക്കുകയും നൂറിലധികം ആളുകളെ നേരിട്ടും അല്ലാതെയും ചോദ്യം ചെയ്യുകയും ചെയ്തു. സൈബർ സെൽ വഴി നൂറിലധികം ഫോൺ നമ്പറുകളുടെ സൂക്ഷ്മ പരിശോധനകളിലൂടെ ഓരോ ദിവസവും ലഭിക്കുന്ന ചെറിയ സൂചനകൾ ഉപയോഗപ്പെടുത്തി നിരന്തര നിരീക്ഷണങ്ങൾ നടത്തി മികവുറ്റ രീതിയിൽ ആണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്....ഇൻവെസ്റ്റിഗേഷൻ ടീമിന് അഭിനന്ദനങ്ങൾ💐💐💐

ഈ വർഷത്തെ ബഹു :കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ബഹു:പൊന്നാനി ഇൻസ്‌പെക്ടർ എസ് എച്ച് ഒ :ശ്രീ വിനോദ് വലിയാറ്റൂർ സാർ അർഹ...
09/08/2021

ഈ വർഷത്തെ ബഹു :കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ബഹു:പൊന്നാനി ഇൻസ്‌പെക്ടർ എസ് എച്ച് ഒ :ശ്രീ വിനോദ് വലിയാറ്റൂർ സാർ അർഹനായ വിവരം സന്തോഷപൂർവം പങ്കു വക്കുന്നു

ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ മൊബൈൽ സൗകര്യം  ഇല്ല എന്ന് പറഞ്ഞ കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി പൊന്നാനി  ജനമൈത്രി പോലീസിൻറെ അ...
02/08/2021

ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ മൊബൈൽ സൗകര്യം ഇല്ല എന്ന് പറഞ്ഞ കുട്ടികൾക്ക് കൊടുക്കാൻ വേണ്ടി പൊന്നാനി ജനമൈത്രി പോലീസിൻറെ അഭ്യർത്ഥനപ്രകാരം പൊന്നാനി ബ്ലൂ ബേർഡ് ക്ലബ്ബ് നൽകിയ രണ്ട് സ്മാർട്ട് ഫോണുകൾ ഇന്ന് പൊന്നാനി സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ, എസ് ഐ രതീഷ് എന്നിവർ ചേർന്ന് ഏറ്റു വാങ്ങി പൊന്നാനി എ വി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്ക് കൈമാറി, സഹൃദയരായ ക്ലബ്‌ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ

എടപ്പാൾ തലമുണ്ട എന്ന സ്ഥലത്ത് അശരണയായ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്  എന്ന വിവരം  കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പ...
29/07/2021

എടപ്പാൾ തലമുണ്ട എന്ന സ്ഥലത്ത് അശരണയായ ഒരു സ്ത്രീ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട് എന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഓഫീസർമാരായ സജേഷ്,റാഷിദ് എന്നിവർ സ്ഥലം സന്ദർശിക്കുകയും ആമവാതവും മറ്റു രോഗങ്ങളും ബാധിച്ചു നടക്കാൻ കഴിയാതെയും പ്രാഥമിക കൃത്യങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ബുദ്ധിമുട്ടി ആരും തുണയില്ലാതെ കഴിയുന്ന ആ വയോധികയുടെ ദയനീയാവസ്ഥ പൊന്നാനി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂരിനെ അറിയിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഇവരെ സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കി അദ്ദേഹത്തിന്റെ അറിവിലുള്ള കോഴിക്കോട് എടച്ചേരിയിലെ തണൽ എന്ന അഗതി മന്ദിരത്തിൽ ബന്ധപ്പെട്ട് അവരോടു പ്രത്യേകം അഭ്യർത്ഥന നടത്തി അവിടെ മികച്ച ചികിത്സയും മറ്റു സൗകര്യങ്ങളും ഉറപ്പു വരുത്തി വാർഡ് മെമ്പറുടെ യും മറ്റും സഹായത്തോടെ അവരെ ഇന്ന് (29.07.2021)രാവിലെ അങ്ങോട്ട്‌ മാറ്റിയിട്ടുള്ളതാണ്.

29/06/2021
2020-2021 വർഷം സാമ്പത്തിക പ്രയാസം മൂലമോ മറ്റേതെങ്കിലും കാരണത്താലോ പത്താം ക്ലാസ്സ്‌, പ്ലസ്ടു പഠനം പാതിവഴിയിൽ നിർത്തി പോകേ...
29/06/2021

2020-2021 വർഷം സാമ്പത്തിക പ്രയാസം മൂലമോ മറ്റേതെങ്കിലും കാരണത്താലോ പത്താം ക്ലാസ്സ്‌, പ്ലസ്ടു പഠനം പാതിവഴിയിൽ നിർത്തി പോകേണ്ടി വന്ന വിദ്യാർത്ഥികൾക്ക് പഠനം തുടരുവാനും വിജയകരമായി പൂർത്തിയാക്കാനും വേണ്ടി കേരള പോലീസിന്റെ 'ഹോപ്' പദ്ധതിയിലൂടെ സൗകര്യമൊരുക്കുന്നു. പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇങ്ങനെ പഠനം തുടരാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് പദ്ധതിയിൽ പേര് ഉൾപ്പെടുത്തുന്നതിനായി താഴെ പറയുന്ന നമ്പറുകളിലേക്ക് വിദ്യാർത്ഥികളുടെ പേരും വിലാസവും പഠിച്ചിരുന്ന സ്കൂളിന്റെ പേരും ബന്ധപ്പെടാനുള്ള നമ്പറും വാട്ട്സാപ്പ് ചെയ്യാവുന്നതാണ്.

📱 7012964080
📱 9745336458

ആശുപത്രി യാത്രയ്ക്ക്  പാസ് നിർബന്ധമല്ലമെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും കയ്യിൽ കരുതുക ലോക്ക് ഡൗണിനോടനുബന്ധിച്ച്  പോലീസ് ഏ...
11/05/2021

ആശുപത്രി യാത്രയ്ക്ക് പാസ് നിർബന്ധമല്ല
മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക

ലോക്ക് ഡൗണിനോടനുബന്ധിച്ച് പോലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലേയ്ക് ആയിരക്കണക്കിന് അപേക്ഷകളാണു ലഭിച്ചത്. ഇത്രയും പേർക്കു പാസ് നൽകിയാൽ ലോക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടും. അവശ്യസാധനങ്ങൾ വാങ്ങുന്നതിനുള്ള അപേക്ഷകളാണ് ഭൂരിഭാഗവും.
അത്യാവശ്യ യാത്രകൾക്ക് മാത്രമാണ് ഇപ്പോൾ പാസ് അനുവദിക്കുന്നത്.

തൊട്ടടുത്ത കടയിൽ നിന്നു മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുന്നവർ പാസ്സിന് അപേക്ഷിക്കേണ്ടതില്ല സത്യവാങ്മൂലം ‍കയ്യിൽ കരുതിയാൽ മതി.അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറ‍ങ്ങാമെന്നാണെങ്കിലും അതു ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കും.

ആശുപത്രി യാത്രകൾക്ക് പാസ് നിർബന്ധമല്ല എന്നാൽ മെഡിക്കൽ രേഖകളും സത്യവാങ്‌മൂലവും
കയ്യിൽ കരുതുക.ഒരു വാഹനത്തിൽ പരമാവധി 3 പേർക്കു വരെ യാത്ര ചെയ്യാം

അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് അതതു സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട.


𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀കോവിഡ് 19 രണ്ടാം  തരംഗത്തെ തുടർന്ന്  ഏർപ്പെടുത്തിയിട്ടുള്ള  നിയന്ത്രണങ്ങളുടെ പശ്ചാത്തലത്ത...
08/05/2021

𝗖𝗼𝘃𝗶𝗱-𝟭𝟵 𝗟𝗼𝗰𝗸𝗱𝗼𝘄𝗻 - 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀
കോവിഡ് 19 രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് അത്യാവശ്യ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ് ലഭിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമാക്കിയാതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഐപിഎസ്സ് അറിയിച്ചു.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി പൊതുജനങ്ങള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചത്.

𝗘𝗺𝗲𝗿𝗴𝗲𝗻𝗰𝘆 𝗧𝗿𝗮𝘃𝗲𝗹 𝗣𝗮𝘀𝘀:-
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്നതിനാവശ്യമായ പാസ്സ് ഓണ്‍ലൈനില്‍ ലഭിക്കുവാന്‍ യാത്രക്കാര്‍ പേര്, മേല്‍വിലാസം, വാഹനത്തിന്‍റെ നമ്പര്‍, സഹയാത്രികന്‍റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ നമ്പര്‍, ഐഡന്റിറ്റി കാർഡ് വിവരങ്ങൾ തുടങ്ങിയവ നൽകി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഈ വിവരങ്ങള്‍ പോലീസ് കണ്‍ട്രോള്‍ സെന്ററിൽ പരിശോധിച്ചശേഷം യോഗ്യമായ അപേക്ഷകൾക്ക് അനുമതി നൽകുന്നതാണ് . യാത്രക്കാർക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് പ്രസ്‌തുത വെബ്‌സൈറ്റിൽ നിന്നും മൊബൈൽ നമ്പർ, ജനന തീയതി എന്നിവ നൽകി പരിശോധിക്കാവുന്നതും, അനുമതി ലഭിച്ചതായ യാത്ര പാസ് ഡൌൺലോഡ് ചെയ്തോ, സ്‌ക്രീൻ ഷോട്ട് എടുത്തോ ഉപയോഗിക്കാവുന്നതാണ് . യാത്രവേളയില്‍ ഇവയോടൊപ്പം ആപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും പോലീസ് പരിശോധനയ്ക്കായി നിർബന്ധമായും ലഭ്യമാക്കണം.
അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും, കൂലിപ്പണിക്കാര്‍ക്കും, തൊഴിലാളികള്‍ക്കും നേരിട്ടോ, അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയും, മറ്റുള്ളവർക്ക് വളരെ അത്യാവശ്യമായാ യാത്രകൾക്കും മാത്രം പാസ്സിന് അപേക്ഷിക്കാവുന്നതാണ് .
പൊതു ജനങ്ങൾ തൊട്ടടുത്തുനിന്നും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിനും, വാക്‌സിൻ സ്വീകരിക്കുന്നതിനും സത്യവാങ്മൂലം എഴുതി യാത്ര ചെയ്യാവുന്നതാണ് .
അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുവാന്‍ ലഭ്യമാക്കിയിട്ടുള്ള ഈ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും, തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെയും കർശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

06/05/2021

മഹാമാരിയെ ചെറുക്കാം നാമൊന്നായ്....
സുരക്ഷാ നിർദേശങ്ങൾ പാലിച്ച്...
നാളേക്കായ്...നമുക്കായ്....നാടിനായ്...

ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന മലപ്പുറത്തിന്റെ ജനകീയനായ മുൻ ജില്ലാ പോലീസ് മേധാവി ശ്രി. യു അബ്ദുൽ കരീം I...
30/04/2021

ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന മലപ്പുറത്തിന്റെ ജനകീയനായ മുൻ ജില്ലാ പോലീസ് മേധാവി ശ്രി. യു അബ്ദുൽ കരീം IPS ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
32 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഇന്ന് (30-04-2021) ഔദ്യോഗിക സർവീസിൽ നിന്നും വിരമിക്കുന്ന 2014-ൽ സ്തുത്യർഹമായ സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2019-ൽ വിശിഷ്ട സേവനത്തിന് ഇന്ത്യൻ രാഷ്ട്രപതിയുടെ പോലീസ് മെഡലും 2019 ഓഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ 2020-ൽ സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലും തുടങ്ങി അവാർഡുകൾ ഏറ്റുവാങ്ങിയതും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

സമാനതകളില്ലാത്ത ദുരന്തമുഖങ്ങളിൽ നാടിനെ രക്ഷിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു ഈ പോലിസ് ക്യാപ്റ്റൻ. രണ്ടു പ്രളയവും ,വിമാനാപകടവും , കോവിഡിന്റെ ഒന്നാം ഘട്ടവും നാടിനൊപ്പം നിന്ന് സേനക്ക് അതിജയിക്കാനായത് സാറ് മുന്നിൽ നിന്ന് നയിച്ചതിനാൽ തന്നെയാണ് .

ചരിത്രമുറങ്ങുന്ന മലബാർ സ്പെഷ്യൽ പോലിസിന്റെ നൂറാം വാർഷിക വേളയിൽ അതിന്റെ അമരക്കാരനായിരിക്കാൻ കഴിഞ്ഞുവെന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തും .

ശിഷ്ടജീവിതം കൂടുതൽ വിശാലമാകട്ടെ എന്നും സന്തുഷ്ടകരമാകട്ടെ എന്നും ആശംസിക്കുന്നു

കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌ ഷെയർ ചെയ്ത എല്ലാവരോടും നന്ദി അറിയിക്...
20/04/2021

കഴിഞ്ഞ ദിവസം പോസ്റ്റ്‌ ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റ്‌ ഷെയർ ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു.🙏🙏🙏

Address

PONNANI POLICE STATION, ANAPPADI, PONNANI
Ponnani

Telephone

+914942666037

Website

Alerts

Be the first to know and let us send you an email when Ponnanips Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ponnanips Malappuram:

Share

നമ്മുടെ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ്............

പൊന്നാനി പോലീസ് സ്റ്റേഷന് ഒരു പുതിയ മുഖം നൽകുന്നതിനായി മുന്നിൽ നിന്ന് നയിച്ച നമ്മുടെ ഇൻസ്പെക്ടർ ഓഫ് പോലീസ് സണ്ണിചാക്കോ സാർ പച്ചക്കറി തോട്ടത്തിൽ നിന്നും ആദ്യ വിളവെടുപ്പ് ഇന്ന് നടത്തി