12/03/2024
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ വികസനരേഖ നേർക്കാഴ്ച്ച-2 പ്രകാശനം ചെയ്തു .
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ കഴിഞ്ഞ
മൂന്നുവർഷക്കാലത്തെ വികസന പ്രവർത്തനങ്ങൾ അടങ്ങിയ നേർക്കാഴ്ച -രണ്ടാം പതിപ്പ് ബഹുമാനപ്പെട്ട പുതുക്കാട് എം.എൽ.എ ശ്രീ കെ. കെ. രാമചന്ദ്രൻ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ സ്വാഗതം ആശംസിച്ച യോഗത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം. ആർ .രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല മനോഹരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ടെസി ഫ്രാൻസിസ് ,ശ്രീമതി സജിതാ രാജീവൻ, ബ്ലോക്ക് മെമ്പർമാരായ ശ്രീ പോൾസൺ തെക്കുംപീടിക ,ശ്രീ ടി. കെ .അസൈൻ, ശ്രീ വി. കെ .മുകുന്ദൻ, ശ്രീമതി സതി സുധീർ, ശ്രീമതി മിനി ഡെന്നി പനോക്കാരൻ, ശ്രീമതി ടെസ്സി വിത്സൺ, ശ്രീ സദാശിവൻ ഇ .കെ .,ശ്രീമതി ഹേമലത നന്ദകുമാർ ശ്രീ കെ. എം.ചന്ദ്രൻ ശ്രീമതി ഷീല ജോർജ് വിവിധ നിർവഹണ ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ. കെ.നിഖിൽ നന്ദി രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തിന്റെ കഴിഞ്ഞ മൂന്നു വർഷക്കാലത്തെ വികസന പ്രവർത്തനങ്ങളുടെ ഒരു രത്നച്ചുരുക്കമാണ് നേർക്കാഴ്ചയുടെ രണ്ടാം പതിപ്പ്.