Koipuram Grama Panchayat

Koipuram Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Koipuram Grama Panchayat, Government Organization, പുല്ലാട്, Pullad.

21/03/2025
20/10/2024

*സംരംഭകർക്ക് ബോധവൽക്കരണ ക്ലാസ്*

കോയിപ്രം ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി കോയിപ്രം ഗ്രാമപഞ്ചായത്തിലെ സംരംഭകർക്കും പുതുതായി സംരംഭം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുമായി *ഒക്ടോബർ 22 ചൊവ്വാഴ്ച്ച 10.30 ന് പഞ്ചായത്ത് ഹാളിൽ* ബോധവൽക്കരണ ക്ലാസ് നടത്തുന്നു.

*PMEGP, PMFME, PM VISWAKARMA* തുടങ്ങിയ സ്കീമുകളെ പറ്റിയുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതായിരിക്കും.

ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9995466247

കോയിപ്രം ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭകള്‍ 2024 സെപ്തംബര്‍ 27 മുത...
24/09/2024

കോയിപ്രം ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്ന ഗ്രാമസഭകള്‍ 2024 സെപ്തംബര്‍ 27 മുതല്‍ 30 വരെ ചുവടെ പറയും പ്രകാരം നടത്തപ്പെടും.

23/09/2024

കോയിപ്രം ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ മാന്വൽ സ്കാവെൻജേഴ്സ് ആയി ജോലി ചെയ്യുന്നവർ ഉണ്ടെങ്കിൽ സെപ്റ്റംബർ 28 ന് മുമ്പായി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.

25/06/2024

*കോയിപ്രം ഗ്രാമപഞ്ചായത്ത്*

2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25/06/2024 മുതൽ 24/08/2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

നേരിട്ടു മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കൾ - 30/- രൂപയും അക്ഷയ സംരംഭകർ കിടപ്പുരോഗികളുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തുന്നതിന് 50/- രൂപയും ഫീസ് നൽകേണ്ടതാണ്.

നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന മുന്നേ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്. ( കഴിഞ്ഞമാസം വരെ സ്പെഷ്യൽ മസ്റ്ററിങ് ചെയ്തവരും വാർഷിക മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്)

21/05/2024

അറിയിപ്പ്
പുല്ലാട് : കോയിപ്രം ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു നീക്കി ഗ്രാമപഞ്ചായത്തില്‍ വിവരം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദിത്വം ദുരന്തനിവാരണ നിയമം - 2005 സെക്ഷന്‍ 30 (2-വി) പ്രകാരം ഉടമസ്ഥര്‍ക്കായിരിക്കും. കൂടാതെ കാടുകള്‍ അമിതമായി വളര്‍ന്നു നില്‍ക്കുന്നത് കൊതുകകുള്‍ വളരുന്നതിനുള്ള സാഹചര്യം ഉള്ളതിനാല്‍ അവയും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

https://forms.gle/AtmhJDz6UaZWdXNZ8
10/05/2024

https://forms.gle/AtmhJDz6UaZWdXNZ8

പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഓഫീസ് സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ആണ് ഈ സർവ്വേ നടത്തുന്നത്. താങ്ക.....

09/04/2024

ഹരിതകർമ്മ സേനാംഗങ്ങളുടെ സമയോജിതമായ ഇടപെടലിലൂടെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പഞ്ചായത്ത് പിഴ ഈടാക്കി.

കോയിപ്രം ഗ്രാമപഞ്ചായത്ത് മിനി എം. സി. എഫ് ന്റെ സമീപം രാത്രികാലങ്ങളിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി പഞ്ചായത്ത് പിഴ ഈടാക്കി. രാത്രികാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിച്ചവർക്കെതിരെയാണ് പഞ്ചായത്ത് മാതൃകപരമായ നടപടികൾ സ്വീകരിച്ചത്. ഹരിതകർമ്മ സേനാംഗങ്ങളുടെ സമയോജിതമായ ഇടപെടലിലൂടെ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നോട്ടീസ് നല്കി, മാലിന്യം തിരികെ എടുപ്പിച്ച് സംസ്കരിക്കുകയും ഭാവിയില്‍ ആവർത്തിക്കാതിരിക്കുന്നതിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

Address

പുല്ലാട്
Pullad
689548

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919496042631

Alerts

Be the first to know and let us send you an email when Koipuram Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Koipuram Grama Panchayat:

Share