Village Extension Office Koipuram

Village Extension Office Koipuram വിഷയങ്ങൾ :-പാർപ്പിടം കുടിവെള്ളം

LAST DATE. 17/06/2022
10/06/2022

LAST DATE. 17/06/2022

Last date 30/6/22
01/06/2022

Last date 30/6/22

27/04/2022

പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് എല്ലാ ഭൗതീക സൗകര്യങ്ങളോടും കൂടിതന്നെ വിദ്യാഭ്യാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികജാതി വികസന വകുപ്പ് വിദ്യാർത്ഥികൾക്ക് വീടുകളിൽ പഠനമുറി നൽകുന്ന പദ്ധതി നടപ്പിലാക്കി വരുന്നത്.

ഈ പദ്ധതിയുടെ ആനുകൂല്യം ഇനിമുതൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കൂടി നിയമാനുസൃതം ലഭ്യമാക്കുവാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന...
10/03/2022

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്ക് ഭൂരഹിത പുനരധിവാസ പദ്ധതിപ്രകാരം സര്‍ക്കാര്‍ വാങ്ങി നല്‍കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

ഭവന നിര്‍മ്മാണം, തനിക്കോ കുടുംബാംഗങ്ങള്‍ക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖം, പെണ്‍മക്കളുടെ വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം എന്നീ ആവശ്യങ്ങള്‍ക്ക് പണയപ്പെടുത്താം. ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസ ഓഫീസറുടെ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലാവണം ഇത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വകുപ്പ് മുഖേന ലഭ്യമാക്കുന്ന ഭൂമിയും ഭവനവും പൊതുമേഖല/ ഷെഡ്യൂള്‍ഡ്/ സഹകരണബാങ്കുകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസ കോര്‍പ്പറേഷന്‍ എന്നിവയില്‍ വായ്പക്കായി പണയപ്പെടുത്താം.

100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്...
13/02/2022

100 ചതുരശ്ര മീറ്ററിൽ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളിൽ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.

താഴെപ്പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാൽ മതിയാകും
1. കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററിൽ താഴെയാണ്.
2. കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
3. വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
4. നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.

10/02/2022

പ്രത്യേക അറിയിപ്പ് :-
അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വെബ് സൈറ്റ് വഴിയോ റേഷൻ കാർഡ് സംബന്ധമായ online അപേക്ഷകൾ സമർപ്പിക്കുമ്പോൾ സർക്കാരിലേക്ക് online payment മുഖേന ഈടാക്കിയിരുന്ന Service Charge (Rs. 50/- per card) ഒഴിവാക്കി ഉത്തരവായിരിക്കുന്നു.

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, വിവിധ കാരണങ്ങളാൽ  മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മസ്റ്ററിംഗിനുള്...
16/01/2022

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട, വിവിധ കാരണങ്ങളാൽ മസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് മസ്റ്ററിംഗിനുള്ള അവസരം നൽകും. 2019 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കാണ് മസ്റ്ററിംഗിനുള്ള അവസരം.

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കള്‍ക്ക് വാതിൽപ്പടി സേവനത്തിലൂടെ മസ്റ്ററിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കും.
ഇതിനായി സാമൂഹ്യ പെൻഷൻ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായും ക്ഷേമനിധി ബോർഡ് പെൻഷൻ സംബന്ധിച്ച് ബോർഡ് ഉദ്യോഗസ്ഥനുമായും ബന്ധപ്പെടേണ്ടതാണ്.

ഫെബ്രുവരി ഒന്നു മുതൽ 20 വരെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്താൻ അവസരമുണ്ടാകും.

ബയോമെട്രിക് മസ്റ്ററിംഗിൽ പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ / ക്ഷേമനിധി ബോര്‍ഡുകൾ മുഖേന 2022 ഫെബ്രുവരി 28 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം.

നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. പട്ടികജാതി വികസന...
18/12/2021

നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന വിവാഹ ധനസഹായ പദ്ധതി പ്രകാരം നിർധനരായ പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ധനസഹായത്തിന് അർഹതയുണ്ട്. ഒരു കുടുംബത്തിലെ പരമാവധി രണ്ട് പേർക്ക് മാത്രമേ ഈ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹതയുള്ളു എന്ന മാനദണ്ഡത്തിൽ ഇളവ് അനുവദിച്ചു.

പട്ടികജാതി ജനവിഭാഗങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് പട്ടികജാതി വികസന വകുപ്പിന്റെ ലക്ഷ്യം. രണ്ടിലധികം പെൺമക്കളുള്ള കുടുംബങ്ങളിലെ മാതാപിതാക്കൾക്ക് ഈ തീരുമാനം വളരെയധികം ആശ്വാസകരമാകും.

റേഷൻ കാർഡുകളിലെ അപാകതകൾ  പരിഹരിക്കുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്...
01/12/2021

റേഷൻ കാർഡുകളിലെ അപാകതകൾ പരിഹരിക്കുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന തെളിമ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും പൊതുജനങ്ങൾക്ക് നേരിട്ട് എത്തി അപേക്ഷകൾ സമർപ്പിക്കാം.

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 201...
03/11/2021

പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ.എസ്.ഇ.ബി ലിമിറ്റഡ് 2018 നവംബർ‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഏതുതരം വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷയോടൊപ്പം വയ്ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ട് എന്ന് നിജപ്പെടുത്തിയിരിക്കുന്നു.

ഒന്നാമത്തേത് അപേക്ഷകന്റെ തിരിച്ചറിയൽ‍ രേഖ, രണ്ടാമത്തേത് വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.

തിരിച്ചറിയൽ‍ രേഖയായി ഇലക്ടറൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ യൂട്ടിലിറ്റി നൽകുന്ന ഫോട്ടോ ഉൾപ്പെട്ട കാർഡ്, പാൻ, ആധാർ, വില്ലേജിൽ നിന്നോ മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബിൽഡിംഗിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകർപ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസർ/KSEBL ഓഫീസർ സാക്ഷ്യപ്പെടുത്തിയാൽ മതിയാകും), നടപ്പ് വർഷത്തെ കരമടച്ച രസീതിന്റെ കോപ്പി, വാടകക്കാരനെങ്കിൽ വാടകകരാറിന്റെ പകർപ്പും
മേൽപ്പറഞ്ഞ രേഖകളിൽ ഏതെങ്കിലും ഒന്നും, മുൻസിപ്പാലിറ്റിയിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ പഞ്ചായത്തിൽ നിന്നോ ലഭിക്കുന്ന താമസക്കാരൻ എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന്.

ലൈഫ്  ഭവനപദ്ധതി ക്കായി  ഹാജരാക്കേണ്ട രേഖകൾ 1 റേഷൻ കാർഡ് copy2 ആധാർ കാർഡ് copy3വരുമാന സർട്ടിഫിക്കറ്റ് copy4 ജാതി സർട്ടിഫി...
30/10/2021

ലൈഫ് ഭവനപദ്ധതി ക്കായി ഹാജരാക്കേണ്ട രേഖകൾ

1 റേഷൻ കാർഡ് copy
2 ആധാർ കാർഡ് copy
3വരുമാന സർട്ടിഫിക്കറ്റ് copy
4 ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗം) copy

5 കരം അടച്ച രസീത് copy
6 ഭൂരഹിതർ ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള "ഭൂരഹിത സർട്ടിഫിക്കറ്റ് "

7 ക്ലേശ ഘടകങ്ങൾ ഉള്ളവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് copy

ഭിന്നശേഷിക്കാരായ കുട്ടികളുള്ള എല്ലാ നിര്‍ധന കുടുംബങ്ങള്‍ക്കും സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതിയാണ്  സ്നേഹതീർഥം.എന്‍ജിനിയ...
24/10/2021

ഭിന്നശേഷിക്കാരായ കുട്ടികളുള്ള എല്ലാ നിര്‍ധന കുടുംബങ്ങള്‍ക്കും സൗജന്യ കുടിവെള്ളം നൽകുന്ന പദ്ധതിയാണ് സ്നേഹതീർഥം.

എന്‍ജിനിയേഴ്‌സ് ഫെഡറേഷന്‍ ഓഫ് കേരളാ വാട്ടര്‍ അതോറിറ്റിയും റോട്ടറി ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Address

Pullad

Opening Hours

Monday 10am - 1pm
Tuesday 10am - 1pm
Wednesday 10am - 5pm
Thursday 10am - 1pm
Friday 10am - 1pm

Website

Alerts

Be the first to know and let us send you an email when Village Extension Office Koipuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share