05/06/2026
പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തവും ധർമവുമാണെന്ന് വീണ്ടും നമ്മെ ഓർമിപ്പിക്കാൻ ഒരു ജൂൺ 5 പരിസ്ഥിതി ദിനാചരണം......
പരിസ്ഥിതി സംരക്ഷണം നമ്മുടെ കുടുംബങ്ങളിൽ നിന്നും ആരംഭിക്കാം....
പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം ഞാൻ പ്രതിനിധാനം ചെയ്യുന്ന വാർഡിലെ വെഞ്ചേമ്പ് ഗവ എൽ പി സ്കൂളിൽ ബഹു. കരവാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഡോ. ശരത് കുമാർ വൃക്ഷത്തൈ നട്ടു നിർവഹിച്ചു. വൈസ് പ്രസിഡൻറ് മുംതാസ് മുസ്തഫ അധ്യക്ഷയായ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ ഹാരിസ് സർ സ്വാഗതം പറഞ്ഞു.ഞാൻ പരിസ്ഥിതി സന്ദേശം നൽകി. കൃഷി ഓഫീസർ ആശംസകൾ നേർന്നു. തുടർന്ന് സുബീഷ് സർ നന്ദി പറഞ്ഞു.