BDJS Puthuppally Mandalam

BDJS Puthuppally Mandalam ബി. ഡി. ജെ.എസ് പുതുപ്പള്ളി നിയോജക മണ്ഡലം

31/07/2026
സംസ്ഥാന സർക്കാരിന്റെ നെൽ കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നാളെ ബി ഡി ജെ എസ് കോട്ടയം ...
08/06/2025

സംസ്ഥാന സർക്കാരിന്റെ നെൽ കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നാളെ ബി ഡി ജെ എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും..


ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃയോഗവും പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും കോട്ടയത്ത്..
21/05/2025

ബി ഡി ജെ എസ് കോട്ടയം ജില്ലാ നേതൃയോഗവും പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനവും കോട്ടയത്ത്..

14/03/2025

there are evidence against all accused says police കഞ്ചാവ് വേട്ട: എസ്എഫ്ഐ ആരോപണം തള്ളി പൊലീസ്, 'പിടിയിലായവർക്കെതിരെ കൃത്യമായ തെളിവുണ്ട്, ആരെയു.....

09/03/2025

സാക്ഷര കേരളത്തിന് അപമാനമായി മാറിയ കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉണ്ടായ സംഭവം നമ്മെ വീണ്ടും പല കാര്യങ്ങളും ഓർമ്മപ്പെടുത്തുന്നു. അന്ധ വിശ്വാസങ്ങളേയും അനാചാരങ്ങളേയും പിഴുതെറിഞ്ഞ് ഒരു നല്ല മനുഷ്യനാകാൻ നമ്മെ പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവൻ പിറന്ന മണ്ണാണിത്..

കൂടൽമാണിക്യം ക്ഷേത്രത്തിൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവൃത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റിയെന്ന വാർത്ത അങ്ങേയറ്റം നിരാശാജനകമാണ്.

ബാലു നിയമിതനായത് മുതൽ ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നെന്നും അവരുടെയും വാര്യർ സമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനം എന്നാണ് അറിയാൻ കഴിഞ്ഞത്.ജാതി മത ചിന്തകൾക്ക് അധീതമായി നമ്മെ ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ മണ്ണിൽ ജാതി ചിന്ത പേറുന്നവർ ഈ നാടിന് അപമാനമാണ്.

ഈ വിഷയത്തിൽ സംസ്ഥാന ദേവസ്വം ബോർഡിന്റെ നിലപാട് പ്രതിഷേധാർഹമാണ്.അർഹതപ്പെട്ട തൊഴിൽ ചെയ്യാനെത്തിയ ഒരു യുവാവിനെ ജാതിയ അധിക്ഷേപം നടത്തി മാറ്റി നിർത്തുവാൻ എന്ത്‌ അധികാരമാണ് ഉള്ളതെന്ന് ദേവസ്വം ബോർഡ്‌ ആത്മപരിശോധന നടത്തണം.ദേവസ്വം ബോർഡ്‌ തെറ്റ് തിരുത്തി ആ യുവാവിന് നീതി ലഭ്യമാക്കുവാൻ തയ്യാറാവാത്ത പക്ഷം ബി ഡി ജെ എസ് പ്രത്യക്ഷ സമരത്തിനിറങ്ങും..

മനു പള്ളിക്കത്തോട്
ജനറൽ സെക്രട്ടറി, BDJS കോട്ടയം ജില്ല

04/03/2025

ആശാവർക്കർമാർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് BDJS പ്രതിഷേധ ധർണ്ണ കോട്ടയത്ത്

ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബി ഡി ജെ എസ് സംസ്ഥാന കൗൺസിലിന്റ ആഹ്വാന പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ്ണകൾ നടക്കുകയാണ്.

ആശാവർക്കർമാരുടെ ഈ സഹന സമരം കേരളസമൂഹമാകെ ഏറ്റെടുത്തിരിക്കുന്ന ഈ അവസരത്തിൽ അവർക്കുള്ള ധാർമിക പിന്തുണ കൊടുക്കുവാൻ ബി ഡി ജെ എസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 5/3/2025 വരുന്ന ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കോട്ടയം ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ ദീപം തെളിയിച്ചു കൊണ്ട് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുകയാണ്..

ബി ഡി ജെ എസ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ എം പി സെന്നിന്റെ അധ്യക്ഷതയിൽ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ എ ജി തങ്കപ്പൻ ധർണ്ണ ഉത്ഘാടനം നിർവഹിക്കുന്നതാണ്..

ജില്ലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ-കമ്മിറ്റി അംഗങ്ങൾ,ജില്ലാ കൗൺസിൽ -കമ്മിറ്റി അംഗങ്ങൾ,പോഷക സംഘടന ഭാരവാഹികൾ നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്നു..

സംസ്ഥാന സർക്കാരിന്റെ ഈ കെടുകാര്യസ്ഥതക്കെതിരെ ശക്തമായ താക്കീതായി മാറുവാൻ അണിചേരുവാൻ എല്ലാ ജനാധിപത്യ വിശ്വസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നു..

ജയ് ബി ഡി ജെ എസ്

കോട്ടയം നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിങ്ൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു ബി ഡി ജെ എസ് സായാഹ്ന ധർണ്ണ കോട്ടയത്ത്കോട്ട...
14/02/2025

കോട്ടയം നഴ്സിംഗ് കോളേജിലെ അതിക്രൂര റാഗിങ്ൽ അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ചു ബി ഡി ജെ എസ് സായാഹ്ന ധർണ്ണ കോട്ടയത്ത്

കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ ക്രൂരമായി റാഗിങ് നടത്തിയ എസ്എഫ്ഐ നേതാക്കൾ ഉൾപ്പടെയുള്ള ക്രിമിനലുകളെ കോളേജിൽ നിന്ന് പുറത്താക്കുക മാസങ്ങളോളം റാഗിങ് നടന്നിട്ടും നിശബ്ദമായിരുന്ന പ്രിൻസിപ്പാളും ഹോസ്റ്റൽ വാർഡൻ അടക്കമുള്ളവരെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് BDJS കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ മനസാക്ഷിയെ ഉണർത്തി ദീപം പ്രകാശിപ്പിച്ചു കൊണ്ട് സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു.

കോട്ടയം ഗാന്ധി സ്‌ക്വയറിൽ 17/2/2025 തിങ്കൾ വൈകിട്ട് 5 മണിക്ക് നടക്കുന്ന ധർണ്ണ ബി ഡി ജെ എസ് സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. എ ജി തങ്കപ്പൻ ഉത്ഘാടനം നിർവഹിക്കും.BDJS കോട്ടയം ജില്ലാ പ്രസിഡന്റ്‌ ശ്രീ. എം പി സെൻ അധ്യക്ഷത വഹിക്കും..

സംസ്ഥാന ഭാരവാഹികൾ,ജില്ല കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടന ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കൾ ധർണ്ണയിൽ പങ്കെടുക്കും..

ഈ ജനാധിപത്യ പ്രതിഷേധത്തിൽ അണിചേരുവാൻ എല്ലാ വിഭാഗം ജനങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നു..

ബി ഡി ജെ എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമാത KSSIA ഹാളിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാല ഉത്ഘാട...
25/01/2025

ബി ഡി ജെ എസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കോടിമാത KSSIA ഹാളിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാല ഉത്ഘാടനം നിർവഹിക്കുവാൻ എത്തുന്ന സംസ്ഥാന അധ്യക്ഷൻ ശ്രീ തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്തേക്ക് സ്വാഗതം 🙏🏼🙏🏼

Thushar Vellappally




Address

Puthuppally

Website

Alerts

Be the first to know and let us send you an email when BDJS Puthuppally Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share