M R Murali

M R Murali CPIM Palakkad District Secretariat Member
AIKS Palakkad District Secretary

ജീവിതാസ്തമയത്തിൽ പല കാരണങ്ങളാൽ,ഒറ്റപ്പെടുന്ന ജീവിതങ്ങൾക്ക്പ്രത്യാശയുടെ തണലൊരുക്കുന്നഅഭയം....ഒരു കൂട്ടായ്മയുടെ,നിസ്വാർത്ഥ...
03/09/2026

ജീവിതാസ്തമയത്തിൽ
പല കാരണങ്ങളാൽ,
ഒറ്റപ്പെടുന്ന ജീവിതങ്ങൾക്ക്
പ്രത്യാശയുടെ തണലൊരുക്കുന്ന
അഭയം....

ഒരു കൂട്ടായ്മയുടെ,
നിസ്വാർത്ഥ സേവനത്തിന്റെ
നിതാന്തവും, നിരന്തരവുമായ
ജാഗ്രതയുടെ പര്യായം...

സെപ്റ്റംബർ 3
അഭയം
23 ന്റെ
നിറവിൽ....❤️

എല്ലാവരോടും
സ്നേഹം....
നന്ദി... 🙏

ഓണം കഴിഞ്ഞിട്ടും  നെല്ലിന്റെ തുക കിട്ടാതെ കർഷകർ ദുരിതത്തിൽ. ജില്ലയിൽ 127.52 കോടി രൂപയാണ് ഇനി നൽകാനുള്ളത്. 15,474 പിആർഎസു...
01/09/2026

ഓണം കഴിഞ്ഞിട്ടും നെല്ലിന്റെ തുക കിട്ടാതെ കർഷകർ ദുരിതത്തിൽ. ജില്ലയിൽ 127.52 കോടി രൂപയാണ് ഇനി നൽകാനുള്ളത്. 15,474 പിആർഎസുകളിലാണ് ഇത്രയും തുക നൽകാനുള്ളത്.

ജില്ലയിൽ രണ്ടാംവിളയിൽ 58,180 പിആർഎസുകളാണ് ആകെ അംഗീകരിച്ചത്. ഇതുപ്രകാരം 491 കോടി രൂപയാണ് ജില്ലയിലെ കർഷകർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 42,706 പിആർഎസുകളായി 363.52 കോടി രൂപ മാസങ്ങളുടെ ഇടവേളകളിൽ നൽകി. ആദ്യം അത്തത്തിനുമുമ്പ് മുഴുവൻ തുകയും നൽകുമെന്നാണ് സർക്കാർ പറഞ്ഞത്.
അതിന് സാധിച്ചില്ല. കർഷകർ പ്രതിഷേധിച്ചതോടെ ഓണത്തിന് നൽകുമെന്നായി. ഇതോടെ കുറച്ച് തുക അനുവദിച്ചു. എന്നാൽ, ബാങ്കുകളിലെ സാങ്കേതിക തടസ്സങ്ങളും ഭരണപരമായ കാലതാമസവുംമൂലം തിങ്കളാഴ്ചയും തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്തിക്കാനായില്ല.

സഹകരണ ബാങ്കുകൾ വഴി പണം നൽകുവാനുള്ള LDF സർക്കാർ തീരുമാനം ഈ സർക്കാർ വന്ന ഉടനെ റദ്ദാക്കി. UDF സർക്കാരിന്റെ ദുരഭിമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം

തിരുവോണത്തിന് തൊട്ടുമുമ്പ് പണം ലഭിക്കുമെന്ന് കരുതിയ കർഷക കുടുംബങ്ങളുടെ ഓണം ഇതോടെ കണ്ണീരിലായി. ഒന്നാം വിളയിറക്കാനും ഓണാഘോഷങ്ങൾക്കുമായി കടംവാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.

പാലക്കാട്‌ സ. കുഞ്ഞിരാമൻ മാസ്റ്റർ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന സഖാവ്. സീതാറാം യെച്ചൂരി സ്‌മൃതി സെമിനാർ 2026 സെപ്റ്റംബർ ...
31/08/2026

പാലക്കാട്‌ സ. കുഞ്ഞിരാമൻ മാസ്റ്റർ പഠന കേന്ദ്രം സംഘടിപ്പിക്കുന്ന
സഖാവ്. സീതാറാം യെച്ചൂരി
സ്‌മൃതി സെമിനാർ
2026 സെപ്റ്റംബർ 11

രാവിലെ 10 മണി മുതൽ വൈകുന്നേരം 5 വരെ
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയം

പങ്കെടുക്കുന്നവർ
സ. പി. രാജീവ് (സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗം)
സ. എം. സ്വരാജ് (സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)

സെമിനാർ വിഷയങ്ങൾ -

ദേശീയ രാഷ്ട്രീയ പ്രശ്നങ്ങൾ -
വർഗ്ഗീയതയും കോർപ്പറേറ്റ് വൽക്കരണവും
സ. പി. രാജീവ്

യുഡിഎഫ് സർക്കാരിന്റെകാലത്തെ
കേരള രാഷ്ട്രീയം
സ. എം. സ്വരാജ്

ഓണം.... ❤️
26/08/2026

ഓണം.... ❤️

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ആശംസകൾ ✊✊✊
22/08/2026

പ്രിയ സഖാക്കൾക്ക്
അഭിവാദ്യങ്ങൾ
ആശംസകൾ ✊✊✊

നാൽപ്പത്തിരണ്ടു വയസുവരെ മാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള. 20...
18/08/2026

നാൽപ്പത്തിരണ്ടു വയസുവരെ മാത്രം ജീവിച്ച്, കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ വിപ്ലവം തീർത്ത വ്യക്തിത്വമാണ് പി കൃഷ്ണപിള്ള.
20 വർഷത്തോളമുള്ള പൊതുപ്രവർത്തനം കൊണ്ട് 'സഖാവ്'എന്ന സംബോധന ഒരു നേതാവിന്റെ പേരായി മാറിയത് പി കൃഷ്ണപിള്ളയുടെ കാര്യത്തിലാണ്.

പാർടിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ ഉൾപ്പെടെ 1930 മുതൽ 1948 വരെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായ വളർച്ചയിൽ സഖാവിന്റെ പങ്കാളിത്തവും സംഭാവനയും വലുതാണ്. 1948 ആഗസ്ത്‌ 19ന്‌ ഒളിവുജീവിതത്തിനിടെ പാമ്പുകടിയേറ്റ് മരിച്ച സഖാവിന്റെ വേർപാടിന്‌ ബുധനാഴ്ച 78 വർഷം തികയുകയാണ്.

കന്യാകുമാരി മുതൽ കാശ്മീരം വരെയുള്ള ഇടതു പക്ഷ നിലപാടുകാരുടെ മനസ്സിൽ ഒരിക്കലും അണയാത്ത അഗ്നിനാളം....

"ജീവിതം അവസാനിച്ചിടത്തു നിന്നും സഖാവിന്റെ സ്വപ്നങ്ങൾക്ക് പുനർജ്ജന്മം....
ചരിത്രത്തിൽ നിന്നും ഇന്നും മുഴങ്ങുന്നു....
'സഖാക്കളേ... മുന്നോട്ട്....

18/08/2026

പോലീസിനും വെടിയുണ്ടകൾക്കും ജയിലറകൾക്കും തകർക്കാനാവാത്തതാണ് യുവതയുടെ കരുത്തും ഐക്യവും....

Com Aishe Ghosh ✊✊✊

16/08/2026

ലാൽസലാം ✊❤️

പ്രഭാതം - ഭരത് ബാലൻ കെ നായർ നാടകോത്സവം 2026ഒക്ടോബറിൽ ഷൊർണൂരിൽ നടക്കും.
13/08/2026

പ്രഭാതം - ഭരത് ബാലൻ കെ നായർ
നാടകോത്സവം 2026
ഒക്ടോബറിൽ ഷൊർണൂരിൽ നടക്കും.

Address

Kulappully
Shoranur

Telephone

+919447014200

Website

Alerts

Be the first to know and let us send you an email when M R Murali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to M R Murali:

Shortcuts

Share