Rafeeq Marakar

Rafeeq Marakar കരുണയുള്ള മനുഷ്യനാവുക
സഹജീവികളോട് കരുണ കാണിക്കുക

2017 ലെ കേരള അർബൻ ഡെവലപ്മെൻ്റ് കൗൺസിലിൻ്റെ "സാമൂഹ്യ സേവന ജ്യോതി" പുരസ്കാരം, 2019 ലെ കേരള ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൻ്റെ "മനുഷ്യാവകാശ അവാർഡ്".കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് "Our Neighbour Hood Heroes" ആയി തെരെഞ്ഞെടുത്തു.

ഈദ് മുബാറഖ്
19/03/2026

ഈദ് മുബാറഖ്

07/03/2026

Pls....

01/03/2026

ആക്രി പെറുക്കി വിറ്റും, കൂലിപ്പണി ചെയ്തും, ചായ വിറ്റും, തട്ടുകട നടത്തിയും DYFI 100 വീടുകൾക്കുള്ള 20 കോടി രൂപ സമാഹരിച്ച് നൽകി..

ഇന്ന് 178 വീടുകളിലേക്കും അവർ ഓരോ ടി.വി വാങ്ങി നൽകി..

അഭിമാനം

DYFI ❤️

മർക്കസ് കോളേജ് ആർട്സ് ഫെസ്റ്റ് "തികവ്" സമാപന ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കളമശ്ശേരി മർക്കസ് ഇസ്ലാമിക് ആന്റ് ആർട്സ് കോളേജ...
24/02/2026

മർക്കസ് കോളേജ് ആർട്സ് ഫെസ്റ്റ് "തികവ്" സമാപന ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കളമശ്ശേരി മർക്കസ് ഇസ്ലാമിക് ആന്റ് ആർട്സ് കോളേജിന്റെ ആദരവ് ഏറ്റുവാങ്ങി.

കളമശേരി മർക്കസ് ഇസ്ലാമിക് ആന്റ് ആർട്സ് കോളേജിന്റെ 2025 - 2026 ആർട്ട്സ് ഫെസ്റ്റ് “തികവ്” ഉജ്വലമായി സമാപിച്ചു. കലാപ്രതിഭകളും സൃഷ്ടിപരമായ അവതരണങ്ങളും കൊണ്ട് 2 ദിനങ്ങൾ നിറഞ്ഞുനിന്ന കലാ വിരുന്നിന് ആവേശകരമായ സമാപന സമ്മേളനം എഫ് ഐ റ്റി മാനേജിംഗ് ഡയറക്ടർ അഫ്സൽ അലി ഉദ്ഘാടനം ചെയ്തു. കലാപരമായ കഴിവുകൾ വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിന് ശക്തമായ അടിത്തറയാണെന്നും ഇത്തരത്തിലുള്ള വേദികൾ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും നേതൃഗുണങ്ങളും വളർത്തുന്നതിന് സഹായകരമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. നജാത്ത് ഹോസ്പിറ്റൽ എം ഡിയും മർക്കസ് കോളേജ് ചെയർമാനുമായ
ഡോ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കലയും വിദ്യാഭ്യാസവും ഒരുമിക്കുന്ന വേദിയായാണ് “തികവ്” മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന മാതൃകാ അധ്യാപക അവാർഡ് ജേതാവ് നാസർ മാഷ് പനങ്ങാട് ആശംസയർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും അധ്യാപകരുടെ മാർഗനിർദേശവും ഫെസ്റ്റിന്റെ വിജയത്തിന് കാരണമായെന്ന് അവർ അഭിപ്രായപ്പെട്ടു. തുടർന്ന് വിവിധ കലാമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖുർആൻ പാരായണം, മദ്ഹ് ഗാനം, ഖവാലി, മാഷപ്പ്, വിവിധ സാഹിത്യ മത്സരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ പ്രകടിപ്പിച്ച മികവ് കാണികളെ ആവേശത്തിലാഴ്ത്തി.

“തികവ്” എന്ന പേരിനെ യാഥാർഥ്യമാക്കി, കഴിവിന്റെ ഉത്സവമായി മാറിയ ഈ ആർട്ട്സ് ഫെസ്റ്റ് കോളേജിന്റെ പാരമ്പര്യത്തിന് ഒരു പുതുവിജയകിരീടമായി മാറി. പരിപാടിക്ക് മർക്കസ് കോളേജ് മാനേജർ എ.എം. പരീത് സ്വാഗതവും സെക്രട്ടറി കെ.എം അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

20/02/2026

വെറുപ്പിന്റെ പ്രൊപ്പഗാണ്ടകൾ സിനിമയാകുമ്പോൾ

പ്രിയ സുഹൃത്തുക്കളെ,കളമശ്ശേരി നരസഭ 44-ാം വാർഡിൽ നജാത്ത് നഗറിൽ വാടകക്ക് താമസിച്ചിരുന്ന ഷീൻ ടി എസ് (കണ്ണൻ) ഹൃദയ സമ്പന്ധമായ...
12/02/2026

പ്രിയ സുഹൃത്തുക്കളെ,

കളമശ്ശേരി നരസഭ 44-ാം വാർഡിൽ നജാത്ത് നഗറിൽ വാടകക്ക് താമസിച്ചിരുന്ന ഷീൻ ടി എസ് (കണ്ണൻ) ഹൃദയ സമ്പന്ധമായ രോഗംമൂലം കഴിഞ്ഞ 7 മാസമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഭീമമായ ആശുപത്രി ചെലവ് നിർധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്താൽ 25 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതുവരെ മുന്നോട്ട് പോയത്. അടിയന്തിരമായി 10 ലക്ഷത്തോളം രൂപ ഇനിയും ആശുപത്രിയിൽ കെട്ടി വക്കേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനായി കണ്ണൻ്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ധനശേഖരണാർത്ഥം 2026 Feb 15 ന് ഒരു പായസ ചലഞ്ച് സംഘടിപ്പിക്കുകയാണ്. എല്ലാ പ്രിയപ്പെട്ടവരും ഈ പായസ ചലഞ്ചിൽ പങ്കെടുത്ത് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. അഛനും അമ്മയും മരണപ്പെട്ട കണ്ണന് ഭാര്യ ആതിര, മക്കൾ അയൻ (കിച്ചു-8), അയന (ലെച്ചു-7) എന്നിവരടങ്ങുന്നതാണ് കുടുംബം. പരമാവധി എല്ലാവരും പായസം വാങ്ങി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കൈകോർക്കാം കണ്ണനായി

കണ്ണൻ ചികിത്സാ സഹായ സമിതി

അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണ  ആവശ്യം: മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ...
09/02/2026

അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ പിന്തുണ ആവശ്യം: മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തു

അർബുദത്തെ പ്രതിരോധിക്കാൻ പൊതുജനങ്ങളുടെ ശക്തമായ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ ( സി.സി.ആർ.സി ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് ആയിട്ടുണ്ട്. എങ്കിലും വളരെ ഗൗരവത്തോടെ നാം സമീപിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പകർച്ചവ്യാധികളും ജന്തുജന്യ രോഗങ്ങളും ജീവിതശൈലി രോഗങ്ങളും വെല്ലുവിളിയായി തുടരുന്നു.
ഇതിൽ ജീവിതശൈലി രോഗങ്ങളുടെ ഗണത്തിലാണ് അർബുദത്തെ പൊതുവേ കാണുന്നത്. എല്ലാ അർബുദ രോഗങ്ങളും ജീവിതശൈലി മൂലം ഉണ്ടാകുന്നതാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും, ഭൂരിഭാഗം കേസുകളും ആ ഗണത്തിൽ പെടുന്നവയാണ്.

ജീവിതശൈലിയിൽ നല്ല രീതിയിലുള്ള മാറ്റം വരുത്താൻ നാം ഓരോരുത്തരും തയ്യാറാകണം. മികച്ച ആരോഗ്യപരിപാലന ശീലങ്ങൾ പിന്തുടരാൻ നമുക്ക് കഴിയണം. ഓരോരുത്തരും അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി തന്നെ രോഗപ്രതിരോധത്തെ കാണണം. എങ്കിൽ മാത്രമേ നമ്മുടെ സമൂഹത്തിനും നാടിനും ഭീഷണിയായി തുടരുന്ന അർബുദം പോലുള്ള പല രോഗങ്ങളെയും ഫലപ്രദമായി നേരിടാൻ കഴിയൂ.

രോഗമുണ്ടായതിനുശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗ പ്രതിരോധത്തിനും മുൻകൂട്ടിയുള്ള രോഗ നിർണയത്തിനും സർക്കാർ കൂടുതൽ ഊന്നൽ നൽകുകയാണ്. അർബുദ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധവും ഏകോപനവും ഉറപ്പാക്കണം. അതിനായി സർക്കാർ തലത്തിൽ കാൻസർ കൺട്രോൾ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.

മധ്യകേരളത്തിലെ പ്രധാന അർബുദ ചികിത്സാ കേന്ദ്രം

കിഫ്‌ബിയിൽ നിന്ന് ലഭ്യമാക്കിയ 449 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടസമുച്ചയം നിർമ്മിച്ചിരിക്കുന്നത്. 6.3 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന കെട്ടിടത്തിൽ 387 കിടക്കകളാണ് ഉള്ളത്. അത്യാധുനിക സൗകര്യങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിരിക്കുന്ന കേന്ദ്രം ഈ മേഖലയ്ക്ക് തന്നെ വലിയ പിന്തുണ നൽകും. 2016 നവംബറിൽ ചെറിയതോതിൽ പ്രവർത്തനം ആരംഭിച്ച കൊച്ചിൻ ക്യാൻസർ സെന്റർ ഇപ്പോൾ മധ്യകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അർബുദ ചികിത്സാ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിഫ്‌ബിയുടെ സംഭാവന

കൊച്ചിയിൽ കാൻസർ റിസർച്ച് സെന്റർ വേണമെന്നത് ഒരു വലിയ ബഹുജന ആവശ്യമായിരുന്നു. ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരും പ്രൊഫ എം.കെ. സാനുവും ഡോ. സി.കെ രാമചന്ദ്രനുമൊക്കയാണ് ആ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

കൊച്ചിയിൽ കാൻസർ സെന്റർ വേണമെന്ന കാര്യത്തിൽ ആർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ ഇത്തരം ബൃഹത്തായ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ പണമായിരുന്നു പ്രധാന പ്രശ്നം. അതിനു പരിഹാരമായിട്ടാണ് ബജറ്റിനു പുറമേ ഒരു സമാന്തര ധന സ്രോതസ്സ് എന്ന നിലയിൽ 2016 ൽ കിഫ്ബിയെ സർക്കാർ പുനരുജ്ജീവിപ്പിക്കുന്നത്.

കിഫ്‌ബി വഴി കേരളത്തിന്റെ ഒരുപാട് ആവശ്യങ്ങളാണ് നിറവേറിയത്. ഇന്ന് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിന്റെ സാക്ഷ്യപത്രങ്ങൾ കാണാൻ സാധിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ദേശീയപാത വികസനം, തീരദേശ- മലയോര ഹൈവേകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നിറവേറ്റാൻ കിഫ്ബി വഴി നമുക്കായി.

പ്രത്യേകിച്ച് ആരോഗ്യ മേഖലയ്ക്ക് കിഫ്ബി നൽകിയ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളേജ് ആശുപത്രികളിൽ വരെ പലവിധത്തിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞു. കേവലം ബജറ്റിന്റെ മാത്രം പിന്തുണയോടെയല്ല ഇതൊന്നും യാഥാർത്ഥ്യമായത്. അങ്ങനെ ആകെ വിവിധ മേഖലകളിലായി 90,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി ഏറ്റെടുത്തത്. ആ കിഫ്‌ബി തന്നെയാണ് കാൻസർ സെന്ററിനും ഫണ്ട് ലഭ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആമുഖപ്രഭാഷണം നടത്തി.
സി.സി.ആർ.സി സ്പെഷ്യൽ ഓഫീസറും സിയാൽ എം.ഡിയുമായ എസ്. സുഹാസ് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക ബാങ്ക് സൗത്ത് ഈസ്റ്റ് ഏഷ്യ ലീഡ് ആതിഫ് സയിദ് സി.സി.ആർ.സി ഡയറക്ടർ ഡോ. പി. ജി. ബാലഗോപാലിന് ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കറ്റ് കൈമാറി.

എം.എൽ.എമാരായ കെ.എൻ ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കെ. ബാബു, ആന്റണി ജോൺ, ഉമാ തോമസ്, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗാഡെ, ജില്ലാ കളക്ടർ ജി.പ്രിയങ്ക, കളമശ്ശേരി നഗരസഭ ചെയർമാൻ ജമാൽ മണക്കാടൻ, കൗൺസിലർ കെ. ബി ബാബുരാജ്, ഇൻകെൽ എം.ഡി കെ. ഇളങ്കോവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

28/01/2026

I Love Dubai..

WMF ഗ്ലോബൽ കൺവെൻഷനിൽ പങ്കെടുക്കാൻ ദുബൈ ൽ എത്തിയപ്പോൾ മുതൽ നിരവധി സുഹൃത്തുക്കൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കൺവെൻഷന് ശേഷം...
27/01/2026

WMF ഗ്ലോബൽ കൺവെൻഷനിൽ പങ്കെടുക്കാൻ ദുബൈ ൽ എത്തിയപ്പോൾ മുതൽ നിരവധി സുഹൃത്തുക്കൾ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. കൺവെൻഷന് ശേഷം 3 ദിവസം ദുബൈ കറങ്ങാൻ എന്തിനും ഏതിനും കൂടെ നിന്ന ഷാജഹാനിക്ക, അൻവർ, സാദിക്, പിന്നെ അബുദാബിയിൽ നിന്നും ഞങ്ങളെ കാണാൻ എത്തിയ ഹനീഫ എല്ലാവർക്കും നന്ദി. വർഷങ്ങൾക്ക് മുമ്പ് ഈ സൗഹൃദമൊക്കെ ലഭിക്കാൻ കാരണക്കാരനായ Samad Sulaiman നെ നന്ദിയോടെ സ്മരിക്കുന്നു.

@ Dubai...
27/01/2026

@ Dubai...

ബഹു. കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി പ്രസാദിനൊപ്പം ദുബൈ ൽ നടന്ന വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ന്റെ 5-ാമത് ഗ്ലോബൽ ക...
27/01/2026

ബഹു. കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ശ്രീ.പി പ്രസാദിനൊപ്പം ദുബൈ ൽ നടന്ന വേൾഡ് മലയാളീ ഫെഡറേഷൻ (WMF) ന്റെ 5-ാമത് ഗ്ലോബൽ കൺവെൻഷനിൽ..

With Dr. Princepallikunnel & Dr. Verghese Moolan
25/01/2026

With Dr. Princepallikunnel & Dr. Verghese Moolan

Address

South Kalamassery
682033

Telephone

+919846155330

Website

Alerts

Be the first to know and let us send you an email when Rafeeq Marakar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Rafeeq Marakar:

Share

Category