DYFI ശ്രീകണ്ഠപുരം മേഖല കമ്മറ്റി

DYFI ശ്രീകണ്ഠപുരം മേഖല കമ്മറ്റി DYFI

22/08/2026
1012 സ്നേഹ പൊതികൾ നൽകിയ പ്രീയപ്പെട്ടവർക്ക് നന്ദി
15/08/2026

1012
സ്നേഹ പൊതികൾ
നൽകിയ പ്രീയപ്പെട്ടവർക്ക്
നന്ദി

സ്വതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന സംസ്ഥാന സർക്കാരറിന്റെ ഉത്തരവ്പ്രതിഷേധാർഹമാണ്.കോൺഗ്രസിന്റെ ദ...
08/08/2026

സ്വതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന സംസ്ഥാന സർക്കാരറിന്റെ ഉത്തരവ്
പ്രതിഷേധാർഹമാണ്.
കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഉൾപ്പെടെ വന്ദേമാതരം മുഴുവനായി പാടേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുമ്പോൾ കേരളത്തിൽ സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കുന്ന വി ഡി സതീശൻ സർക്കാർ കേന്ദ്രസർക്കാറിന്റെ അതേ വഴിയിലൂടെ നീങ്ങുകയാണ്.
ഇത് മതനിരപേക്ഷതയോടുള്ള വെല്ലുവിളിയാണ്.

രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന മഹാന്മാരായ ദേശീയ സ്വാതന്ത്രസമര നേതാക്കളാണ് വന്ദേമാതരത്തിലെ മതപരമായ ഉള്ളടക്കം ഒഴിവാക്കി കൊണ്ടുള്ള ഭാഗം ആലപിക്കാൻ തുടങ്ങിയത്.
വളരെയേറെ ചർച്ചയ്ക്കും ആലോചനക്കും ശേഷമാണ് ഗാന്ധിയും നെഹ്റുവും ടാഗോറും ഉൾപ്പെടെയുള്ള നേതാക്കൾ ഒരു ദേശീയ ഗീതം എന്ന നിലയ്ക്ക്
പ്രസ്തുത ഗാനത്തിൽ മതപരമായും,ഹിന്ദു ദൈവങ്ങളെയും പ്രതിപാദിക്കുന്ന ഭാഗം ഒഴിവാക്കിക്കൊണ്ട് തുടക്കത്തിലെ രണ്ട് ഭാഗം മാത്രം ആലപിക്കാൻ തീരുമാനിച്ചത്.

1950 ജനുവരി 24-ന് നടന്ന ഭരണഘടനാ നിർമ്മാണ സഭ 'വന്ദേമാതരം' ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗീതമായി (National Song) അംഗീകരിച്ചപ്പോഴും ഹിന്ദു ദേവ - ദേവതമാരെ പ്രകീർത്തിക്കുന്ന ആ വരികൾ ഒഴിവാക്കി ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് ദേശീയ ഗീതമായി അംഗീകരിച്ചത്.

എന്നാല് RSS ഇത് അന്നും ഇന്നും അംഗീകരിച്ചിട്ടില്ല. ഹിന്ദു ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ കൂടി ചേർത്ത് ദേശീയ ഗീതം ആലപിക്കണമെന്നാണ് അവരുടെ നിലപാട്. ആർഎസ്‌എസ്‌ മാത്രമാണ് ആ ഖണ്ഡങ്ങൾ ഉൾപ്പെടെയുള്ള വന്ദേമാതരം ആലപിക്കാറുമുള്ളത്.
ഇന്ന് ആർഎസ്എസിന് അനുകൂലമായി പ്രവർത്തിക്കുന്ന കേരള സർക്കാർ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

യുഡിഎഫ് ഭരണത്തിൽ ആർഎസ്എസിന് വലിയ സ്വാധീനം ഉണ്ട്.
സ്കൂളുകളിലെ ക്വിസ് മത്സരങ്ങളിൽ സവർക്കറെ പുകഴ്ത്തുന്ന രീതിയിലുള്ള ചോദ്യം ഉൾപ്പെടുത്തിയതും എല്ലാം കൂട്ടി വായിക്കേണ്ടതാണ്.
നമ്മുടെ രാജ്യത്തിൻ്റെ മതനിരപേക്ഷത തകർക്കുന്ന സംഘപരിവാറിനൊപ്പം ചേർന്ന് കേരള സർക്കാർ
മുന്നോട്ടു പോവുകയാണ്. അതിൻ്റെ തുടർച്ചയാണ് ഈ ഉത്തരവും.
സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

സാമൂഹ്യ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശ...
06/08/2026

സാമൂഹ്യ ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വീടുകളിൽ എത്തിച്ചു നൽകുന്നത് നിർത്തലാക്കിയ യുഡിഎഫ് സർക്കാർ നടപടി സമൂഹത്തിലെ അശരണർക്കും പാവപ്പെട്ടവർക്കും എതിരെയുള്ള വെല്ലുവിളിയാണ്.

ഇടതുപക്ഷ ജനാധിപത്യ സർക്കാരിൻ്റെ കാലത്താണ് മുഴുവൻ ക്ഷേമ പെൻഷനുകളും കൃത്യമായി വീടുകളിൽ എത്തിക്കുന്ന പദ്ധതി തുടങ്ങിയത്. രോഗികളും അശരണരും വികലാംഗരും വൃദ്ധരും കിടപ്പു രോഗികളുമായ ആളുകൾക്ക് ഏറെ ആശ്വാസകരമായ പദ്ധതിയായിരുന്നു ഇത്.
യുഡിഎഫ് സർക്കാർ ജനങ്ങൾക്ക് ഗുണപരമായിരുന്ന ആ പദ്ധതി നിർത്തലാക്കിക്കൊണ്ട് ഉത്തരവിട്ടിരിക്കുകയാണ്. ഇനി മുതൽ രോഗികളും വൃദ്ധരും വികലാംഗരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും അശരണരും എല്ലാം പെൻഷൻ തുകയ്ക്കായി വാണിജ്യ ബാങ്കുകളുടെ ക്യൂവിലേക്ക് മടങ്ങി പോകേണ്ട സാഹചര്യമാണ് വരുന്നത്.
ജീവിതത്തിൽ അത്രയേറെ പ്രയാസപ്പെടുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന സാധാരണക്കാരായ പെൻഷൻ വാങ്ങിക്കുന്ന മനുഷ്യർക്ക് നേരെ ക്രൂരമായ നിലപാടാണ് യുഡിഎഫ് ഇതിലൂടെ എടുത്തിരിക്കുന്നത്.
ഇത് ജനവിരുദ്ധവും സാധാരണ മനുഷ്യരോടുള്ള വെല്ലുവിളിയുമാണ്.
രോഗികൾക്കും വൃദ്ധർക്കും വികലാംഗർക്കും കൊടുക്കേണ്ട മാനുഷികമായ പരിഗണന പോലും യുഡിഎഫ് നൽകുന്നില്ല.

വീടുകളിൽ പെൻഷൻ എത്തിച്ചു നൽകുന്ന പദ്ധതി നിർത്തലാക്കിയ യുഡിഎഫിന്റെ മനുഷ്യത്വരഹിത നിലപാടിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Sreekandapuram
Sreekandapuram

Telephone

+18129679177

Website

Alerts

Be the first to know and let us send you an email when DYFI ശ്രീകണ്ഠപുരം മേഖല കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share