CPIM Sreekrishnapuram Area Committee

CPIM Sreekrishnapuram Area Committee Communist Party of India (Marxist) Seekrishnapuram Area Committee

കേരള സർക്കാർ,2023 - 24 ബഡ്ജറ്റ് - രണ്ടു കോടി രൂപ ഉപയോഗിച്ചുള്ളകടമ്പഴിപ്പുറം - മണ്ണമ്പറ്റ റോഡ് BM & BC നിലവാരത്തിലേക്കുയർ...
29/10/2025

കേരള സർക്കാർ,
2023 - 24 ബഡ്ജറ്റ് - രണ്ടു കോടി രൂപ ഉപയോഗിച്ചുള്ള
കടമ്പഴിപ്പുറം - മണ്ണമ്പറ്റ റോഡ് BM & BC നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയുടെ ഫലകം അനാവരണം ഒറ്റപ്പാലം എം.എൽ.എ കെ. പ്രേംകുമാർ നിർവ്വഹിക്കുന്നു.

29/10/2025

എ കെ ജി സെൻ്ററിൻ്റെ നിർമാണച്ചെലവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കും മലയാള മനോരമയ്ക്കും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. എ കെ ജി സെൻ്റർ നിർമാണച്ചെലവിൽ രണ്ടു കണക്ക് എന്ന നിലയിൽ പ്രാധാന്യത്തോടെയാണ് വാർത്ത പ്രസിദ്ധീകരിച്ചത്.

സുപ്രീംകോടതിയിൽ ഒരു കേസുമായി ബന്ധപ്പെട്ട്, നിർമാണച്ചെലവ് 30 കോടിയാണെന്ന് അറിയിക്കുകയും കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമ സെസ് ഫണ്ടിലേക്ക് തുക അടയ്ക്കുന്നതിന് 10 കോടി രൂപയാണ് നിർമാണച്ചെലവ് എന്ന് കാട്ടുകയും ചെയ്‌തു എന്നാണ് വാർത്ത.

കെട്ടിട നിർമാണത്തൊഴിലാളി സെസ് കണക്കാക്കുന്നത് കെട്ടിട ഉടമ നൽകുന്ന കണക്ക് അടിസ്ഥാനമാക്കിയല്ല എന്നതാണ് വസ്തു‌ത. മാത്രമല്ല, പ്ലിന്ത് ഏരിയ കണക്കാക്കിയാണ് സെസിനായി നിർമാണച്ചെലവ് കണക്കാക്കുന്നത്. 1996ലെ സെസ് നിയമവും 1998ലെ ചട്ടങ്ങളും അനുസരിച്ചാണ് ഇത്. 400 ചതുശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് ഒരു ചതുശ്ര മീറ്ററിന് 16,600 രൂപയും പത്തു ശതമാനം അധികവും ചേർത്താണ് ചെലവ് കണക്കാക്കുന്നത്. എ കെ ജി സെന്ററിന്റെ മൊത്തം പ്ലിന്ത് ഏരിയ 5603.36 ചതുശ്ര മീറ്ററാണ്. ഇത്തരത്തിൽ 10,23,47,300 രൂപയാണ് സെസിനായി കണക്കാക്കിയത്.

2024ലെ തദ്ദേശ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം, ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകുന്നതിനു മുമ്പ് തദ്ദേശസ്ഥാപനത്തിന് സെസ് പിരിക്കാൻ അധികാരമുണ്ട്. കോർപ്പറേഷന്റെ നിർദേശപ്രകാരം സെസ് ഓഫീസർമാരാണ് കണക്കുകൂട്ടുന്നത്. കെട്ടിട ഉടമയുടെ ഇടപെടലില്ലാതെ പൂർത്തീകരണ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. ഒക്യുപൻസി പെർമിറ്റ് എടുക്കുന്നതിനുമുമ്പ് ആവശ്യപ്പെട്ട സെസ് തുക സിപിഐ എം അടയ്ക്കുകയും ചെയ്‌തു. കെട്ടിടത്തിൻ്റെ നിർമാണച്ചെലവ് അടിത്തറ വിസ്‌തീർണം മാത്രം നോക്കിയല്ല. തറ, മേൽക്കൂര, ലിഫ്റ്റുകൾ ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് യഥാർഥ ചെലവ്.

വസ്‌തുത ഇതായിരിക്കെ തെറ്റായ വാർത്തയാണ് പ്രസിദ്ധീകരിച്ചത്. കെട്ടിട ഉടമയുമായോ തദ്ദേശസ്ഥാപനവുമായോ സെസ് അതോറിറ്റിയുമായോ അന്വേഷിക്കാതെയാണ് വാർത്ത നൽകിയത്. ഈ സാഹചര്യത്തിൽ തെറ്റായ വാർത്ത തിരുത്തി പ്രസിദ്ധീകരിച്ച് തുടർനിയമനടപടികൾ ഒഴിവാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. അഡ്വ. എം രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്.

26/10/2025

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന അനുപൂരക പോഷക പദ്ധതിക്ക് 93.4 കോടി രൂപ അനുവദിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ പ്രധാന ഭാഗമാണിത്.

കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഏറ്റെടുക്കുന്നത്. ആറുവയസിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടന്ന അമ്മമാർ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കൾ.

അങ്കണവാടികൾ വഴിയാണ് ഇവർക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിൻ്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

26/10/2025
26/10/2025

ഷാഫി പറമ്പില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ്

26/10/2025

അതിദാരിദ്ര്യമില്ലാത്ത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. കേരളപ്പിറവി ദിനത്തിൽ ഔദ്യോഗിക പ്രഖ്യാപനത്തോടെ അതിദാരിദ്ര്യമില്ലാത്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമെന്ന അംഗീകാരം നമ്മുടെ നാടിനു സ്വന്തമാകും. ലോകത്തിനു മുന്നിൽ കേരള മാതൃകയെ പുതിയ ഉയരങ്ങളിലേക്ക് ഈ നേട്ടം നയിക്കും.

രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് നമ്മുടേതെന്ന് നീതി ആയോഗ് പറയുമ്പോഴും (0.55% മാത്രം) ആ ചെറിയ ന്യൂനപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. പൊതുസമൂഹത്തിൻ്റെ കണ്ണിൽപ്പെടാതെ, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ പോലുമാകാതെ അദൃശ്യരായി കഴിഞ്ഞിരുന്നവരെ കൈപിടിച്ചുയർത്തുക എന്നതായിരുന്നു ലക്ഷ്യം.

സമഗ്രവും ശാസ്ത്രീയവുമായ രീതിയിലൂടെ സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി. ഓരോ കുടുംബത്തെയും നേരിൽ കണ്ട്, അവരുടെ യഥാർത്ഥ ക്ലേശഘടകങ്ങൾ - അത് ഭക്ഷണമായാലും ആരോഗ്യമായാലും വരുമാനമായാലും സുരക്ഷിതമായ വീടായാലും - കൃത്യമായി മനസ്സിലാക്കി. ഓരോരുത്തർക്കും വേണ്ടി പ്രത്യേക മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് അവരെ അതിദാരിദ്ര്യത്തിൽ നിന്നും സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയത്. ഇതൊരു മഹായജ്ഞമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും വിവിധ സർക്കാർ വകുപ്പുകളും ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും ഒരുമിച്ച് നിന്നപ്പോൾ, ആയിരം കോടിയിലധികം രൂപയാണ് ഈ പ്രവർത്തനങ്ങൾക്കായി നാം ചെലവഴിച്ചത്.

ഭക്ഷണം ഒരു പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങൾക്കും ഇന്ന് മുടങ്ങാതെ ആഹാരം ഉറപ്പാക്കുന്നു. 18,438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയും സ്വയം പാചകം ചെയ്യാൻ കഴിയാത്ത 2210 കുടുംബങ്ങൾക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നുണ്ട്. വിശപ്പ് മൂലം ഒരു കുടുംബവും നമ്മുടെ നാട്ടിൽ കഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് സർക്കാർ.

ആരോഗ്യ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നല്‍കി. 14,862 ഏകാംഗ കുടുംബങ്ങൾക്ക് ആരോഗ്യ സഹായം. 35,955 വ്യക്തികൾ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 5777 പേർക്ക് പാലിയേറ്റീവ് കെയർ സേവനങ്ങൾ നൽകുന്നു. 'അവകാശം അതിവേഗം' എന്ന യജ്ഞത്തിലൂടെ റേഷൻ കാർഡ്, ആധാർ, പെൻഷൻ തുടങ്ങിയ അടിസ്ഥാനരേഖകൾ 21,263 പേർക്ക് ലഭ്യമാക്കി. അവരെ നമ്മുടെ സംവിധാനങ്ങളുടെ ഭാഗമാക്കി.

സുരക്ഷിതമായ വീട് ഒരു സ്വപ്നമായിരുന്നവർക്ക് അത് യാഥാർത്ഥ്യമാക്കുന്നു. 5400-ലധികം പുതിയ വീടുകൾ പൂർത്തിയാക്കുകയോ നിർമ്മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 'ഉജ്ജീവനം' പോലുള്ള പദ്ധതികളിലൂടെ 4394 കുടുംബങ്ങൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നൽകി. പുതിയ വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 672 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റി പാര്‍പ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നൽകി, പിന്നീട് വീട് നിർമ്മാണത്തിനായി സാമ്പത്തിക സഹായം നൽകി, 1417 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 1296 വീടുകൾ വിവിധ നിർമ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്.

അതിദരിദ്ര നിർമ്മാർജന പദ്ധതിയിൽ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതായിരുന്നു. റവന്യൂ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകെ 439 കുടുംബങ്ങൾക്കായി മൊത്തം 2832.645 സെന്റ് ഭൂമി കണ്ടെത്തി. കൂടാതെ 'മനസോടിത്തിരി മണ്ണ്' യജ്ഞത്തിന്റെ ഭാഗമായി 203 സെന്റ് ഭൂമി കണ്ടെത്തി.

2021-ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങൾ. ഏറ്റവും ദുർബലനായ മനുഷ്യനെയും ചേർത്തുപിടിക്കുന്ന സാമൂഹ്യനീതിയുടെയും തുല്യതയുടെയും മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ സമർപ്പിക്കുന്നത്. സമൃദ്ധിയും സമത്വവും പുലരുന്ന നവകേരളത്തിനായി നാം നടത്തുന്ന പ്രയത്നങ്ങൾക്കു പ്രചോദനം പകരുന്ന നേട്ടമാണിത്. തികഞ്ഞ അഭിമാനത്തോടെ, കരുത്തോടെ ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം.

പിണറായി വിജയൻ

26/10/2025
25/10/2025

കാർഷിക മഹോത്സവം സമാപന സമ്മേളനം ഉദ്‌ഘാടനം

25/10/2025

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ അനുവദിച്ചു.

ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ്‌ തുക ലഭ്യമാക്കുന്നത്‌. ഈവർഷം ബജറ്റിൽ സപ്ലൈകോയ്‌ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി ഈ തുക മുഴുവൻ അനുവദിച്ചിരുന്നു. ഇപ്പോൾ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്.

കഴിഞ്ഞവർഷം ബജറ്റിൽ സപ്ലൈകോയ്ക്ക്‌ വിപണി ഇടപെടലിനായി 250 കോടി രൂപയാണ്‌ വകയിരിത്തിയിരുന്നത്‌. എന്നാൽ, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നൽകി. 2011-12 മുതൽ 2024– 25 വരെ, 15 വർഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 76 80 കോടി സർക്കാർ നൽകിയിട്ടുണ്ട്‌. ഇതിൽ 410 കോടി രൂപ മാത്രമാണ്‌ കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ അഞ്ചുവർഷത്തിൽ നൽകിയിട്ടുള്ളത്‌. ബാക്കി 7270 കോടി രൂപയും എൽഡിഎഫ്‌ സർക്കാരുകളാണ്‌ അനുവദിച്ചത്‌.

Address

Sreekrishnapuram Area
Sreekrishnapuram
679514

Telephone

+919447804836

Website

Alerts

Be the first to know and let us send you an email when CPIM Sreekrishnapuram Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Sreekrishnapuram Area Committee:

Share