CPIM Pookkottukavu Lc

CPIM Pookkottukavu Lc Official Page of the CPIM Pookkottukavu LC

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ ധന വിഹിതം വെട്ടികുറച്ച UDF  സർക്കാർ നടപടിയ്ക്കതിരെ LDF പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്...
14/07/2026

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിന്റെ ധന വിഹിതം വെട്ടികുറച്ച UDF സർക്കാർ നടപടിയ്ക്കതിരെ LDF പൂക്കോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ്ണ CPIM ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ ജയദേവൻ ഉദ്ഘാടനം ചെയ്തു.

01/07/2026

ഇല്ലാത്ത സാമ്പത്തിക തകർച്ച കാണിച്ച് സംസ്ഥാനത്തെ കോർപ്പറേറ്റുകൾക്ക് വിറ്റ് കമ്മീഷൻ തട്ടാനുള്ള പരിപാടിയാണ് സതീശൻ ആസൂത്രണം ചെയ്തിരിക്കുന്നത്

K.Premkumar MLA 🔥🔥🔥🔥

🚩 കയ്യൂർ രക്തസാക്ഷികൾ : മരണത്തെ ചിരിച്ചു നേരിട്ട കർഷക പുത്രന്മാർ!1943 മാർച്ച് 29-ന്റെ പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ ബ്ര...
21/06/2026

🚩 കയ്യൂർ രക്തസാക്ഷികൾ :
മരണത്തെ ചിരിച്ചു നേരിട്ട കർഷക പുത്രന്മാർ!

1943 മാർച്ച് 29-ന്റെ പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ ബ്രിട്ടീഷ് ഭരണകൂടം ക്രൂരമായി തൂക്കിലേറ്റിയ നാല് സാധാരണ കർഷക ചെറുപ്പക്കാരുടെ ചോരയുടെ കഥയാണിത്. ഇരുപത്തിയഞ്ചിൽ താഴെ മാത്രം പ്രായമുണ്ടായിരുന്ന ആ ധീരന്മാർ ഇവരാണ്:

🔸മഠത്തിൽ അപ്പു
🔸കോയിത്താറ്റിൽ ചിരുകണ്ഠൻ
🔸പൊടോര കുഞ്ഞമ്പു നായർ
🔸പള്ളിക്കൽ അബൂബക്കർ

🌾 പശ്ചാത്തലം :

അന്ന് ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്ന കാസർകോട്ടെ കയ്യൂർ ഗ്രാമം നീലേശ്വരം രാജവംശത്തിലെ ജന്മിമാരുടെ ക്രൂരമായ ചൂഷണത്തിന് ഇരയായിരുന്നു.

'വെച്ചുകാണൽ', 'നൂരി' തുടങ്ങിയ കെട്ടിച്ചമച്ച നികുതികൾ നൽകാൻ കർഷകർ നിർബന്ധിതരായി.

സഖാവ് പി. കൃഷ്ണപിള്ള, എ.കെ.ജി, ടി.എസ്. തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ കർഷകർ ചെങ്കൊടിയേന്തി സംഘടിച്ചതോടെ ജന്മിമാരും ബ്രിട്ടീഷ് പൊലീസും കർഷകരെ ക്രൂരമായി മർദ്ദിക്കാനും വീടുകൾ കൊള്ളയടിക്കാനും തുടങ്ങി.

——————————

🌊 തേജസ്വിനി നദിയിലെ മരണം :

1941 മാർച്ച് 28-ന് പൊലീസിന്റെ ക്രൂരതയ്ക്കെതിരെ കർഷകർ പ്രതിഷേധ ജാഥ നടത്തി. ജാഥയ്ക്ക് മുന്നിലേക്ക് കർഷകരോട് ക്രൂരമായി പെരുമാറിയിരുന്ന സബ്ബരായൻ എന്ന സ്പെഷ്യൽ കോൺസ്റ്റബിൾ കടന്നുവന്നു.

പ്രകോപിതരായ ജനക്കൂട്ടത്തിൽ നിന്നും ഇയാളെ രക്ഷിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുകയും, ചെങ്കൊടി പിടിപ്പിച്ച് ജാഥയ്ക്ക് മുന്നിൽ നടത്തുകയും ചെയ്തു. എന്നാൽ അവിടെനിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സബ്ബരായൻ അബദ്ധത്തിൽ തേജ്വസിനി നദിയിൽ വീണ് മരണപ്പെട്ടു.

ഈ മരണം കമ്മ്യൂണിസ്റ്റ്-കർഷക മുന്നേറ്റത്തെ അടിച്ചമർത്താൻ ബ്രിട്ടീഷ് സർക്കാർ ആയുധമാക്കി. നിരപരാധികളായ ചെറുപ്പക്കാരെ അവർ കള്ളക്കേസിൽ കുടുക്കി.

——————————

⚖️ വിചാരണയും വധശിക്ഷയും :

കൃത്യമായ തെളിവുകളോ പരസ്പരവിരുദ്ധമല്ലാത്ത സാക്ഷിമൊഴികളോ ഇല്ലാതിരുന്നിട്ടും, പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ കോടതി അഞ്ച് പേർക്ക് വധശിക്ഷ വിധിച്ചു. അതിൽ ചൂരിക്കാടൻ കൃഷ്ണൻ നായർക്ക് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ശിക്ഷ ജീവപര്യന്തമാക്കി ചുരുക്കി. ബാക്കി നാല് പേരുടെയും വധശിക്ഷ ഉറപ്പിച്ചു.

——————————

🔒 തടവറയിലെ അവസാന വാക്കുകൾ :

തൂക്കിലേറ്റുന്നതിന് മുൻപ് കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി. ജോഷി, പി. കൃഷ്ണപിള്ളയോടും പി. സുന്ദരയ്യയോടും ഒപ്പം ഇവരെ ജയിലിൽ സന്ദർശിച്ചു. മരണത്തെ മുന്നിൽ കണ്ടിട്ടും അവർ പറഞ്ഞ വാക്കുകൾ ചരിത്രമായി :

🔹പൊടോര കുഞ്ഞമ്പു :
"എന്റെ കടമ ഞാൻ നിർവഹിച്ചു എന്ന് പാർട്ടി കരുതുന്നുണ്ടെങ്കിൽ, അതിൽക്കൂടുതൽ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല."

🔹മഠത്തിൽ അപ്പു : "രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞങ്ങൾ ജീവൻ നൽകുന്നത്. കൂടുതൽ കരുത്തോടെ ഞങ്ങൾ കഴുമരത്തിലേക്ക് നടന്നു കയറും."

🔹കോയിത്താറ്റിൽ ചിരുകണ്ഠൻ : "ഞങ്ങൾ വെറും നാല് പേരാണ്, എന്നാൽ ഇന്ത്യയിലെ കോടിക്കണക്കിന് മനുഷ്യർ കർഷകരാണ്. ഞങ്ങളെ തൂക്കിലേറ്റാം, അവരെ നശിപ്പിക്കാൻ കഴിയില്ല."

🔹പള്ളിക്കൽ അബൂബക്കർ :
"ഞങ്ങൾ ഭയമില്ലാതെ കഴുമരത്തിലേക്ക് നടക്കുമെന്ന് സഖാക്കളോടും പറയുക. എന്റെ അമ്മയ്ക്ക് പ്രായമായി, അനുജന്മാരെ പാർട്ടിയുടെ പ്രവർത്തകരായി വളർത്തുക..."

കണ്ണീരോടെ യാത്ര പറഞ്ഞ പി.സി. ജോഷി അവരെ വിശേഷിപ്പിച്ചത് , "ഒരിക്കലും വാടാത്ത മനുഷ്യത്വത്തിന്റെ വറ്റാത്ത പുഷ്പങ്ങൾ" എന്നാണ്.

🚩 1943 മാർച്ച് 29-ന്റെ പുലരിയിൽ, സഹതടവുകാരുടെ കണ്ഠമിടറിയ മുദ്രാവാക്യങ്ങൾക്കിടയിലൂടെ വിറയ്ക്കാത്ത കാലടികളോടെ ആ നാല് ചെറുപ്പക്കാർ കഴുമരത്തിലേക്ക് നടന്നു കയറി.

കഴുത്തിൽ കയർ മുറുകുമ്പോഴും ആ ജയിലറകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അവർ ഉറക്കെ മുദ്രാവാക്യം വിളിച്ചു :
"കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്! ജന്മിത്വം തുലയട്ടെ! സാമ്രാജ്യത്വം തുലയട്ടെ!"

സ്വന്തം ജീവൻ ബലിനൽകി അവർ കൊളുത്തിവെച്ച ആ വിപ്ലവ സൂര്യൻ ഇന്നും പോരാട്ടങ്ങൾക്ക് വഴിവിളക്കായി ജ്വലിച്ചുനിൽക്കുന്നു. കയ്യൂരിന്റെ ധീര സ്മരണകൾക്ക് മുന്നിൽ പ്രണാമം! 🙏

ഒരു സംസ്ഥാനത്തിലെ വകുപ്പ് മേധാവികളുടെ യോഗം ഒരു ഗവർണ്ണർ നേരിട്ട് വിളിച്ചു ചേർക്കുക,അത്‌ അന്നാട്ടിലെ മുഖ്യമന്ത്രി അറിഞ്ഞില...
18/06/2026

ഒരു സംസ്ഥാനത്തിലെ വകുപ്പ് മേധാവികളുടെ യോഗം ഒരു ഗവർണ്ണർ നേരിട്ട് വിളിച്ചു ചേർക്കുക,
അത്‌ അന്നാട്ടിലെ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന്
കൈ മലർത്തുക…!

നമുക്ക് മുന്നിൽ ഇപ്പോൾ സംഭവിക്കുന്നത്
സംഘ പരിവാരത്തിനുള്ള ഈ നാടിന്റെ അധികാര കൈമാറ്റമാണ്,അത്‌ നടപ്പിൽ വരുത്താൻ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടവനാണ് സതീശൻ മേനോൻ.

സഖാക്കളേ,

നമുക്ക് മാത്രമായി ഒന്നും നഷ്ടപ്പെടാൻ ഇല്ലെങ്കിലും,
കരച്ചിൽ ഇത്‌ വരെ തീർന്നില്ലേ എന്ന പരിഹാസങ്ങളെ അവഗണിച്ചു സമൂഹത്തോട് അത്‌ പറഞ്ഞു കൊണ്ടിരിക്കുക.

17/06/2026

PM ശ്രീ : വി.ഡി. സതീശൻ്റെ കള്ളങ്ങൾ, സച്ചിദാനന്ദൻമാരുടെ അറിവില്ലായ്മ, മാധ്യമങ്ങളുടെ കാപട്യം. എല്ലാം ഒരു കുടക്കീഴിൽ.

17/06/2026

ഇന്ത്യ കൂടുതൽ കാലം ഭരിച്ചതിൻ്റെ 'റെക്കോഡ്' നരേന്ദ്ര മോദിക്കല്ല; ജവഹർലാൽ നെഹ്‌റുവിനാണ്.
സംഘപരിവാറിൻ്റെ, T-20 മോഡൽ റെക്കോഡിന് പിറകിലെ ഈ കാര്യങ്ങൾ കൂടി ജനങ്ങൾ അറിയേണ്ടതല്ലേ?

കിണാശ്ശേരി  II ബ്രാഞ്ചിലെ സഖാവ് കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു. കിണാശ്ശേരിയിലെ  പാർട്ടിയെ കെട്ടിപ്പടുക്കുന്നത് പ്രധാനപ്പെട്...
14/06/2026

കിണാശ്ശേരി II ബ്രാഞ്ചിലെ സഖാവ് കൃഷ്ണൻകുട്ടിയെ അനുസ്മരിച്ചു. കിണാശ്ശേരിയിലെ പാർട്ടിയെ കെട്ടിപ്പടുക്കുന്നത് പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു സഖാവ് കൃഷ്ണൻകുട്ടി. അദ്ദേഹം വലിയ നേതാവൊന്നുമായിരുന്നില്ല പാർട്ടി ഏതൊരു പ്രതിസന്ധി ഘട്ടങ്ങളിൽ നിലനിൽക്കുമ്പോഴും പാർട്ടിയുടെ മുന്നിൽ നിന്നുകൊണ്ട് ആ നാടിനെ ഒന്നാകെ നയിപ്പിക്കുന്നതിൽ കൃഷ്ണൻകുട്ടിയുടെ പങ്ക് വലുതാണ്. പാർട്ടിക്ക് ഇന്നുണ്ടായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള തിരിച്ചടികൾ മറികടക്കാൻ സഖാവിൻറെ ഓർമ്മകൾ കരുത്ത് പകരും. കൃഷ്ണൻകുട്ടി 14 വർഷം മുന്നേയാണ് ഒരു അപകടത്തിൽ മരണപ്പെട്ടത്.

സഖാവിനെ സ്മരിക്കാൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അവിടെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പണിതിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനവും , തുടർന്ന് നടന്ന ഡിവൈഎഫ്ഐ കിണാശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച അനുമോദന സദസ്സും ഒറ്റപ്പാലം എം എൽ എ അഡ്വ .കെ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പരിപാടിയിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും , പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗവുമായ സഖാവ് ഷീല ടീച്ചർ സിപിഐഎം പൂക്കോട്ടുകാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് സുനിൽകുമാർ ലോക്കൽ കമ്മിറ്റി അംഗം സഖാവ് പ്രശാന്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് വിനോദ് ഡിവൈഎഫ്ഐ മേഖല പ്രസിഡണ്ട് സഖാവ് ജിഷ്ണു ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡണ്ട് സഖാവ് അഭിജിത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം സഖാവ് രാജേഷ് യൂണിറ്റ് സെക്രട്ടറി സഖാവ് ജിനേഷ് എന്നിവർ സംസാരിച്ചു തുടർന്ന് . തുടർന്ന് വിനീഷ് സ്വാന്തന പരിചരണ കേന്ദ്രം പ്രവർത്തന ചിലവിലേക്ക് കൃഷ്ണൻകുട്ടി കുടുംബത്തിൽ നിന്നും സംഭാവന ഏരിയ കമ്മിറ്റി അംഗമായ ഷീല ടീച്ചർ ഏറ്റുവാങ്ങി.

12/01/2026

കാട്ടുകുളം സ്ക്കൂൾ 75ൻ്റെ നിറവിൽ❤️

ഇതര പാർട്ടിയിലുള്ളവർക്കും ജനപ്രതിനിധികൾക്കും സ്വീകരണംപൂക്കോട്ടുകാവിലെ LDF 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല /...
03/01/2026

ഇതര പാർട്ടിയിലുള്ളവർക്കും ജനപ്രതിനിധികൾക്കും സ്വീകരണം

പൂക്കോട്ടുകാവിലെ LDF 12-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല / ബ്ലോക് /ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി. ഇതര പാർട്ടികളിൽ നിന്നും CPIM നൊപ്പം പ്രവർത്തിക്കാൻ തയ്യാറായവർക്കും ചടങ്ങിൽ ഹാരമണിയിച്ച് സ്വീകരിച്ചു. CPIM ഏരിയ കമ്മിറ്റി സെക്രട്ടറി സ: കെ.ജയദേവൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.വാർഡ് സെക്രട്ടറി സ: കെ.അജിത് കുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഏരിയ കമ്മിറ്റി അംഗവും ജില്ല പഞ്ചായത്തംഗവുമായ സ: എ.കെ. ഷീലാദേവി , ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അശോക് കുമാർ കെ , 12-ാം വാർഡ് മെമ്പർ സ : പ്രമീള പ്രകാശ് CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: എ.എം. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
CPIM ലോക്കൽ കമ്മിറ്റി അംഗം സ: ടി.വിഷ്ണു പ്രസാദ് സ്വാഗതവും CPIM പവിഴക്കാട് ബ്രാഞ്ച് സെക്രട്ടറി സ: വി.ടി.രാജേഷ് നന്ദിയും രേഖപ്പെടുത്തി.

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമ...
03/01/2026

വെനസ്വേലയ്ക്ക് നേരെയുള്ള കടന്നാക്രമണം അമേരിക്ക അവസാനിപ്പിക്കണം. വെനസ്വേലയുടെ വിവിധ ഭാ​ഗങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നു. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിച്ച് കരീബിയൻ കടലിൽ നിന്ന് അവരുടെ എല്ലാ സൈന്യങ്ങളെയും പിൻവലിക്കണം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭരണമാറ്റം നടപ്പിലാക്കുന്നതിനായി അട്ടിമറിലക്ഷ്യമിട്ട് വെനിസ്വേലയ്ക്ക് ചുറ്റും അമേരിക്ക സൈനിക, നാവിക സേനകളെ അണിനിരത്തിയിരിക്കുകയാണ്. ഇതാണ് ഡിസംബറിൽ പ്രഖ്യാപിച്ച യുഎസ് ദേശീയ സുരക്ഷാ തന്ത്രത്തിന്റെ (2025) യഥാർഥ മുഖം. പടിഞ്ഞാറൻ അർദ്ധഗോളത്തിൽ യുഎസ് സേനയെ കേന്ദ്രീകരിക്കുന്നതിലൂടെ പ്രദേശം മുഴുവൻ തങ്ങളുടെ പൂർണ നിയന്ത്രണത്തിലാക്കുക എന്നതാണ് അമേരിക്കയുടെ പരസ്യമായ ലക്ഷ്യം.

ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസ് ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ അമേരിക്കയ്ക്ക് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണം.

സിപിഐ എം പോളിറ്റ് ബ്യുറോ

Address

Pookkottukavu
Sreekrishnapuram
679514

Website

Alerts

Be the first to know and let us send you an email when CPIM Pookkottukavu Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share