31/10/2025
കേരള കാർഷിക സർവകലാശാലയിൽ നടപ്പാക്കിയ അന്യായമായ ഫീസ് വർധനയ്ക്കെതിരെയും ദേശീയ വിദ്യാഭ്യാസ നയം 2020-ലെ സംഘപരിവാർ കാവിവത്കരണത്തിന് ഉതകുന്ന തീരുമാനങ്ങൾ സർവകലാശാല നിയമങ്ങളിൽ നിന്ന് പിൻവലിക്കുക എന്ന ആവശ്യങ്ങളുമായി
എസ്.എഫ്.ഐ കോളേജ് ഓഫ് അഗ്രികൾച്ചർ അമ്പലവയൽ യൂണിറ്റ് പന്തം കൊളുത്തിക്കൊണ്ടും , ഫീസ് ഉയർത്തിയതിനെ ന്യായീകരിച്ചുള്ള വി സി യുടെ സർക്കുലർ കത്തിച്ചും ശക്തമായി പ്രതിഷേധിച്ചു.