19/08/2026
#കൃഷ്ണപിള്ള ദിനം
ജന്മിത്വത്തിന്റെയും ചൂഷണത്തിന്റെയും സാമൂഹിക അനീതികളുടെയും കാലത്ത് തൊഴിലാളികളെയും കർഷകരെയും സാധാരണ ജനങ്ങളെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾക്കായി പോരാടിയ സഖാവ് പി കൃഷ്ണപിള്ളയുടെ 77 ചരമവാർഷിക ദിനമാണിന്ന്.ഇന്ന് രാജ്യം പുതിയ വെല്ലുവിളികൾ നേരിടുമ്പോൾ തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.
പാവപ്പെട്ടവന്റെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ജീവിതത്തിൽ മാറ്റം വരുത്തണമെങ്കിൽ സംഘടിതമായ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു.
സമത്വത്തിനും സാമൂഹ്യനീതിക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ സഖാവ് പി കൃഷ്ണപിള്ള നയിച്ച പാതയിൽ നമുക്ക് മുന്നോട്ടു സഞ്ചരിക്കാം.
ധീരനായ വിപ്ലവകാരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ
ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്,
സെക്രട്ടറി
രതീഷ്.ഏ.വി
സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി