16/12/2020
കേവലം ഒരു നന്ദി വാക്കിൽ ഒതുക്കാൻ ആവുന്ന ഒന്നല്ല നിങ്ങൾ തന്ന പിന്തുണ. ജാതി മത രാഷ്ട്രീയ വർണ വർഗഭേദമന്യേ നിങ്ങളിലൊരുവനായി ഇനിയുമുണ്ടാവും - " വാക്ക് വെറും വാക്കല്ല."
യാദൃശ്ചികമായാണ് തിരഞ്ഞെടുപ്പ് ഗോദയിലെത്തിയെങ്കിലും എന്തിനും ഏതിനും കയ്യും മെയ്യും മറന്ന് കൂടെ കട്ടക്ക് നിന്ന വിരലിലെണ്ണാവുന്ന പ്രിയ സുഹൃത്തുക്കൾ അവരായിരുന്ന ശക്തി , ഊർജ്ജം എല്ലാം എല്ലാം....
സ്ഥാനമാനത്തിനു വേണ്ടിയും, പ്രലോഭനങ്ങൾക്കും, മത-രാഷ്ടീയ ചിന്തകൾക്കും വശംവദരായി പാതി വഴിയിൽ കൈവിട്ടവരോട് സഹതാപം മാത്രം.....
പരാജയം അവസാനവാക്കല്ല പരിശ്രമിക്കാതിരിക്കലാണ് പരാജയം..
അന്തഛിദ്രങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച വർഗീയ കീടങ്ങളെ തിരിച്ചറിഞ്ഞ, മതവും രാഷ്ട്രീയവും രണ്ടാണെന്ന് മനസ്സിലാക്കിക്കൊടുത്ത, മതേതര വാതികളായ നിങ്ങളാണ് യതാർത്ഥത്തിൽ വിജയിച്ചത്.....