Muslim Youth League Tanur

Muslim Youth League Tanur Official page of Muslim youth League, Tanur Muncipal committee- The youth wing of the IUML

03/02/2025
ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്നതാനൂരിലെ തീരദേശത്തെ ടിപ്പു സുൽത്താൻ റോഡിന്റെ ചിരാൻ കടപ്പുറം മുതൽ പുതിയ കടപ്പുറം വരെയുള...
01/02/2025

ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്നതാനൂരിലെ തീരദേശത്തെ ടിപ്പു സുൽത്താൻ റോഡിന്റെ ചിരാൻ കടപ്പുറം മുതൽ പുതിയ കടപ്പുറം വരെയുള്ള ഭാഗത്ത് പൊട്ടിപൊളിഞ്ഞ് യാത്ര ദുഷ്കരമായിട്ട് വർഷങ്ങളായി

നൂറ്കണക്കിന് വിദ്യാർഥികളും മത്സ്യതൊഴിലാളികളും യാത്ര ചെയ്യുന്ന റോഡാണ്

പൊടിശല്യം കാരണം കുട്ടികൾക്കും മുതിർന്നവർക്കു ഗുരുതരമായ രോഗങ്ങൾകൊണ്ട് പ്രയാസം അനുഭവിക്കിന്നു

ദിനംപ്രതി ഇരുചക്രവാഹനങ്ങൾ റോഡിൻ്റെ കുണ്ടിൽ വീണ് അപകടം പതിവാണ്. നിരവധി പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ട്.

യാത്ര ദുഷ്കരമായ ഈ റോഡ് പുതിക്കി പണിയണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും അനങ്ങാ പറ നയമാണ് പൊതുമരാമത്ത് സ്വീകരിക്കുന്നത്. ഇനിയും ഇത് കണ്ട് നിൽക്കാനാവില്ല.

ആയത് കൊണ്ട് അടിയന്തിരമായും ഈ റോഡ് പുതുക്കി പണിയാൻ തയ്യാറാവണം
അല്ലാത്തപക്ഷം മുസ്ലിം യൂത്ത് ലീഗ് ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് അസി: എക്സ്ക്യൂട്ടീവ് എഞ്ചിനീയറെ രേഖാമൂലം അറീച്ചു

യൂത്ത് ലീഗ് കഞ്ഞി വെച്ച് നൽകി പ്രതിഷേധിച്ചുതാനൂർ തെയ്യാല റോഡ് മേൽപ്പാലം  നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പൊതുജനങ്ങൾ  ...
31/01/2025

യൂത്ത് ലീഗ് കഞ്ഞി വെച്ച് നൽകി പ്രതിഷേധിച്ചു

താനൂർ തെയ്യാല റോഡ് മേൽപ്പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് പൊതുജനങ്ങൾ സമരങ്ങൾ നടത്തിയപ്പോൾ പൊതുജനാഭിപ്രായങ്ങൾ മന്ത്രിക്കും കേരളം ഭരിക്കുന്ന പാർട്ടിക്കുമ്മെതിരാണ് മനസ്സിലാക്കിയ മന്ത്രി വി അബ്ദുറഹ്മാൻ 2025 ജനുവരിയിൽ പാലം നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് നൽകുമെന്നും പറയുകയും

സമരം ചെയ്യുന്നവരെ അപമാനിക്കുന്ന സമീപനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്
ജനുവരി മാസം അവസാനിക്കുന്ന ഈ ഘട്ടത്തിൽ പാലത്തിന്റെ വർക്ക് പൂർത്തിയാക്കുവാൻ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ട അവസ്ഥയാണ് ജനങ്ങൾക്ക് വന്നിരിക്കുന്നത്

ഇത് മൂലം താനൂരിലെ പൊതു സമൂഹം വലിയ പ്രതിസന്ധിയിലേക്കാണ് കടന്നുപോവുന്നത്.
മന്ത്രിയുടെ വാക്കിന് മന്ത്രി തന്നെ വില കൽപ്പിക്കാത്ത അവസ്ഥയാണ് കാണുന്നത്

സമരം ചെയ്യുന്നവരെ അപമാനിക്കാൻ ശ്രമിക്കുന്ന മന്ത്രി അവരുടെ കഞ്ഞി കൂടി കൂടെ മുട്ടിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി കഞ്ഞി കുടി മുട്ടിച്ചവർക്കെതിരെ കഞ്ഞി വെച്ച് നൽകി പ്രതിഷേധിച്ചു.

മലപ്പുറമൊരുങ്ങി...."മ" Love, legacy and Literature എന്നപേരിൽ മലപ്പുറം അതിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കുകയാണ്.മു...
29/01/2025

മലപ്പുറമൊരുങ്ങി....

"മ" Love, legacy and Literature എന്നപേരിൽ മലപ്പുറം അതിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ ആഘോഷിക്കുകയാണ്.
മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 31, ഫെബ്രുവരി 1,2 തീയതികളിൽ മലപ്പുറം കോഴിക്കോട് റോഡിൽ ബൈപാസ് ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനമാണ് വേദി.

മൂന്ന് ദിവസങ്ങളിലായി 50ൽ പരം സെഷനുകളിൽ 250ലേറെ അതിഥികൾ നാല് വേദികളിലായി വിവിധ വിഷയങ്ങളിൽ സംവദിക്കും.

ബുക്ക് ഫെയർ, എക്സിബിഷൻ, വിവിധ ദൃശ്യാവിഷ്കാരങ്ങൾ,
പുതിയ പുസ്തകങ്ങളുടെ പ്രകാശനം,വിവിധ വിഷയങ്ങളിലായി സംവാദങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കഥ കവിത അവതരണം, കലാപ്രകടനങ്ങൾ,വിവിധ സ്റ്റാളുകൾ എന്നിവ ഫെസ്റ്റിവലിന് മാറ്റ് കൂട്ടും.

മലപ്പുറത്തിനെതിരെയുള്ള അപനിര്‍മിതികള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കുമെതിരായ സര്‍ഗാത്മക പ്രതിരോധം കൂടിയാവും ഫെസ്റ്റിവല്‍.

ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനിൽ ഞാനും പങ്കുചേരുന്നു...

വൈവിധ്യങ്ങളുടെ മഹോത്സവത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

തെയ്യാല റോഡ് മേൽപ്പാലം താനൂരിലെ ജനങ്ങളുടെ കഞ്ഞി കൂടി മുട്ടിച്ചവർക്ക്.. യൂത്ത് ലീഗ് കഞ്ഞി വെച്ച് നൽകുന്നു… 2025ജനുവരി31വെ...
28/01/2025

തെയ്യാല റോഡ് മേൽപ്പാലം

താനൂരിലെ ജനങ്ങളുടെ കഞ്ഞി കൂടി മുട്ടിച്ചവർക്ക്..

യൂത്ത് ലീഗ്
കഞ്ഞി വെച്ച് നൽകുന്നു…

2025ജനുവരി31വെള്ളി 9.00am
പണിതീരാത്ത പാലം പരിസരം

മുസ്ലിം യൂത്ത് ലീഗ് താനൂർ മുനിസിപ്പൽ കമ്മിറ്റി

തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി എല്ലാവരുടെയും അരമനയിൽ കയറി വോട്ട് വാങ്ങിയതിന് ശേഷം.. വോട്ടർമാരെ വർഗീയവാദികളാക്കുന...
16/01/2025

തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി എല്ലാവരുടെയും അരമനയിൽ കയറി വോട്ട് വാങ്ങിയതിന് ശേഷം..
വോട്ടർമാരെ വർഗീയവാദികളാക്കുന്ന
മന്ത്രിയുടെ കപട മുഖം വലിച്ചുകീറാൻ
നാളെ
കെ എം ഷാജി താനൂരിൽ

14/01/2025

ആർദ്രത പെയ്തിറങ്ങട്ടെ...

കെ കുട്ടി അഹമ്മദ്‌ കുട്ടി കാലവും ദൗത്യവും 2024 ഒക്ടോബർ 05ശനി 3.00pm ഒലീവ് ഓഡിറ്റോറിയം
27/09/2024

കെ കുട്ടി അഹമ്മദ്‌ കുട്ടി
കാലവും
ദൗത്യവും

2024 ഒക്ടോബർ 05
ശനി 3.00pm
ഒലീവ് ഓഡിറ്റോറിയം

10/09/2024

മാഫിയാ സർക്കാറിനെതിരെ
മുസ്‌ലിം യൂത്ത് ലീഗ്
ക്ലിഫ് ഹൗസ് മാർച്ച്
സെപ്റ്റംബർ 19 ന്

കോഴിക്കോട് : മാഫിയാ സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംപ്തംബർ 19 ന് വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം, സ്വർണ്ണക്കടത്ത്, ബലാത്സംഗം, തട്ടി കൊണ്ട് പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പൊലീസ് തന്നെ പ്രതികളാകുന്ന വാർത്തകൾ നിരന്തരം വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനുത്തരവാദികളായ വരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുന്നതിന് പകരം സംരക്ഷണം നൽകുന്നതിനാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്. ആർ.എസ്.എസുമായി ചർച്ച നടത്താനും തനിക്ക് താൽപര്യമുള്ളവരുടെ കേസുകൾ ഒതുക്കി തീർക്കാനുമാണ് മുഖ്യമന്ത്രി പോലീസിനെ ഉപയോഗിക്കുന്നത്. ഇതിനാൽ മുഖ്യമന്ത്രിയുടെയും ശിങ്കിടികളുടെയും ഉപജാപക സംഘമായി പോലീസ് മാറിയിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി. ബി.ജെ.പി യുടെ കേന്ദ്രമന്ത്രിയായ പ്രകാശ് ജാവ്ദേക്കറുമായി ചർച്ച നടത്തിയതിന് എൽ.ഡി.ഫ് കൺവീണർ ഇ.പി ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രി ആർ.എസ്.എസ് നേതാവുമായി ചർച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തത് എന്തിൻ്റെ പേരിലാണെന്നും ഇ.പി ജയരാജന് കിട്ടാത്ത പരിഗണന അജിത്കുമാറിന് കിട്ടുന്നതിൻ്റെ കാരണമെന്താണെന്നും അറിയാൻ കേരളീയ പൊതു സമൂഹത്തിന് താൽപര്യമുണ്ട്. നവകേരള യാത്ര നടത്തി കോടികളുടെ അഴിമതി നടത്തിയ സർക്കാർ, അതിന്റെ കണക്ക് പോലും വ്യക്തമാക്കാൻ ഇത് വരെ തയ്യാറായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നിരന്തരം വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ഉത്തരം ലഭിച്ചിട്ടില്ല. ഭരണ കക്ഷി എം.എൽ.എ കൂടിയായ അൻവർ വെളിപ്പെടുത്തിയ കാര്യങ്ങൾ നേരത്തേ തന്നെ യൂത്ത് ലീഗ് ഉന്നയിച്ചതാണ്. അന്ന് പിന്തുണക്കാതെ മൗനിയായിരുന്നവർ ഇപ്പോൾ വെളിപ്പെടുത്താൻ തയ്യാറായതിൽ സന്തോഷമുണ്ട്. എന്നാൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ പിൻവലിഞ്ഞ പി.വി അൻവർ എം.എൽ.എയോട് സഹതാപമുണ്ടെന്നും ഫിറോസ് കൂട്ടി ചേർത്തു. ആഭ്യന്തര വകുപ്പിൻ്റെ കുത്തഴിഞ്ഞ പോക്കിനെതിരെ ശബ്ദിക്കാൻ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പടെയുള്ളവർ തയ്യാറാകണം. അഴിമതി - ദുർഭരണത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ക്ലിഫ് ഹൗസ് മാർച്ച് വലിയ താക്കീതായി മാറുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറി ടിപിഎം ജിഷാൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

😥😥
09/09/2024

😥😥

Address

White Guard Centre, Near Railway Station Tanur
Tanur
676302

Website

Alerts

Be the first to know and let us send you an email when Muslim Youth League Tanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muslim Youth League Tanur:

Share