01/07/2026
കണ്ണൂർ - കോഴിക്കോട് ജില്ലകൾ വിഭജിച്ച് തലശ്ശേരി ജില്ല രൂപീകരിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വം മുന്നോട്ട്..
കണ്ണൂർ ജില്ലയിൽ നിലവിൽ ഒരു നഗരമായി തന്നെ നിലനിൽക്കുന്ന മുൻസിപ്പാലിറ്റിയാണ് തലശ്ശേരി. തലശ്ശേരി ജില്ലയായി രൂപീകരിച്ചാൽ ജില്ലയിൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങൾ 👇
➡️കണ്ണൂരിൽ നിന്ന്: തലശ്ശേരി താലൂക്ക്, കൂത്തുപറമ്പ്, പാനൂർ, മട്ടന്നൂർ, പേരാവൂർ തുടങ്ങിയ തെക്കൻ മേഖലകൾ.
➡️കോഴിക്കോട് നിന്ന്: വടകര താലൂക്ക്, നാദാപുരം, കുറ്റ്യാടി, അഴിയൂർ തുടങ്ങിയ വടക്കൻ മേഖലകൾ.
പ്രധാന തടസ്സങ്ങൾ:
1️⃣ കണ്ണൂരിനും വടകരയ്ക്കും ഇടയിൽ കേന്ദ്രഭരണ പ്രദേശമായ മാഹി സ്ഥിതി ചെയ്യുന്നത് ഭൂമിശാസ്ത്രപരമായ വലിയൊരു തടസ്സമാണ്.
2️⃣ പുതിയൊരു ജില്ലാ ആസ്ഥാനം (Collectorate) സ്ഥാപിക്കുന്നതിനുള്ള ഭീമമായ സാമ്പത്തിക ബാധ്യത. (1984-ൽ കാസർകോട് രൂപീകരിച്ചതിന് ശേഷം കേരളത്തിൽ പുതിയ ജില്ലകൾ ഉണ്ടായിട്ടില്ല).
✔️ തലശ്ശേരി/വടകര മേഖലകൾ ഉൾപ്പെടുത്തി പുതിയൊരു ജില്ല വരണോ? അതോ ഇപ്പോഴത്തെ രീതി തന്നെയാണോ നല്ലത്? അഭിപ്രായങ്ങൾ പങ്കുവയ്ക്കാം.
Disclaimer: The content is not an official statement by any athorities. It's a concept for discussions only. The image is not original and the same is created with AI.