02/02/2022
സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി - ട്രാക്കിംഗ് സൗകര്യത്തോടു കൂടിയ പുതിയ വെബ് പോര്‍ട്ടല്‍ ഫെബ്രുവരി 7 ന് പ്രവര്‍ത്തനസജ്ജമാകും
കെ എസ് ഇ ബിയുടെ സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇനി പ്രവൃത്തികളുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാം. ട്രാക്കിംഗ് സൗകര്യത്തോടു കൂടിയ പുതിയ വെബ് പോര്‍ട്ടല്‍ 2022 ഫെബ്രുവരി 7 ന് പ്രവര്‍ത്തനസജ്ജമാകും. കെ എസ് ഇ ബിയുടെ ഒരുമ നെറ്റ് സോഫ്റ്റ് വെയറിനെയും ഇ-കിരണ്‍ പോര്‍ട്ടലിനേയും ഇന്റെര്‍ഫേസ് ചെയ്ത് ഡേറ്റ ശേഖരിച്ചും കൈമാറിയും ആണ് ഈ പുതിയ വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താവിനും ഡെവലപ്പര്‍ക്കും കെ എസ് ഇ ബിക്കും ഒരേ സമയം ട്രാക്കിംഗ്, ഡേറ്റ എന്‍ട്രി സൗകര്യങ്ങള്‍ ലഭ്യമാവും.
ഉപഭോക്താവ് ലോഗിന്‍ ചെയ്ത് ഫോണ്‍ നമ്പര്‍ / കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ ഒരുമ നെറ്റില്‍ നിന്നും മുഴുവന്‍ കണ്‍സ്യൂമര്‍ വിശദാംശങ്ങളും പോര്‍ട്ടലിലൂടെ ലഭിക്കും. പുരപ്പുറത്തെ ഷേഡ് ഫ്രീ ഏരിയാ നല്‍കി നിലയത്തിന്റെ ശേഷി നിശ്ചയിക്കാം. ആവശ്യമെങ്കില്‍ മേല്‍ക്കൂരയുടെ 4 ആംഗിളിള്‍ നിന്നുമുള്ള ഫോട്ടോകള്‍ നല്കിയും കപ്പാസിറ്റി നിശ്ചയിക്കാനാകും. ഡെവലപ്പറെ തെരഞ്ഞെടുത്ത് എക്സ്.പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കിയാല്‍ നിശ്ചിത ദിവസ്സത്തിനുള്ളില്‍ ഡെവലപ്പര്‍ ഓര്‍ഡര്‍ സ്വീകരിക്കണം. ഡെവലപ്പര്‍ ഓര്‍ഡര്‍ സ്വീകരിച്ച വിവരം അപ്പോള്‍ തന്നെ എസ് എം എസ് ആയി ഉപഭോക്താവിന് ലഭിക്കും. ഡെവലപ്പര്‍ ഓര്‍ഡര്‍ സ്വീകരിച്ചില്ലെങ്കില്‍ നിശ്ചിത ദിവസം കഴിയുമ്പോള്‍ ഉപഭോക്താവിന് മറ്റൊരു ഡെവലപ്പറെ തെരഞ്ഞെടുക്കാനും കഴിയും.
•ഓര്‍ഡര്‍ സ്വീകരിക്കുന്ന ഡെവലപ്പര്‍ നിശ്ചിത ദിവസത്തിനകം സൈറ്റ് ഫീസിബിലിറ്റി സര്‍വ്വേക്ക് വരുന്ന ദിവസം, സമയം എന്നിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപ്പോള്‍ തന്നെ വിവരം എസ് എം എസ് ആയി ഉപഭോക്താവിന് ലഭിക്കും. •തുടര്‍ന്ന് നടക്കുന്ന എഞ്ചിനിയറിംഗ് ഡിസൈന്‍, മെറ്റീരിയല്‍ പ്രൊക്യുര്‍മെന്റ്, മെറ്റീരിയല്‍ സൈറ്റ് ഡെലിവറി, ഇന്സ്റ്റലേഷന്, കമ്മീഷനിംഗ് തുടങ്ങിയ പ്രവൃത്തികള്‍ സംബന്ധിച്ച എല്ലാ വിവരവും ഉപഭോക്താവിന് വെബ് പോര്‍ട്ടലില്‍ നിന്നും ലഭിക്കും. സൗരോര്‍ജ്ജ നിലയം കമ്മീഷന്‍ ചെയ്ത ശേഷം ഡെവലപ്പറെ റേറ്റിംഗ് നടത്താനും കണ്‍സ്യൂമര്‍ക്ക് കഴിയും. ഇത്തരത്തില്‍, ഒരു ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ ലഭിക്കുന്നതിനെക്കാളേറെ ട്രാക്കിംഗ് സൗകര്യത്തോടു കൂടിയ സേവനം ഈ വെബ് പോര്‍ട്ടല്‍ വഴി ഉപഭോക്താവിന് ലഭിക്കും.
സൗര ഡെവലപ്പര്‍മാര്‍ക്കും ഏറെ സഹായകരമാണ് പുതിയ പോര്‍ട്ടല്‍. ഉപഭോക്താവ് ഒരു ഡെവലപ്പറെ തെരഞ്ഞെടുത്ത് എക്സ്.പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് നല്‍കിയാല്‍ ആ വിവരം അപ്പോള്‍ തന്നെ അതത് ഡെവലപ്പര്‍ക്ക് ലഭ്യമാകും. നിശ്ചിത ദിവസത്തിനുള്ളില്‍ ഡെവലപ്പര്‍ ഓര്‍ഡര്‍ സ്വീകരിക്കണം. തുടര്‍ന്ന് നിശ്ചിത ദിവസത്തിനകം സൈറ്റ് ഫീസിബിലിറ്റി സര്‍വ്വേക്ക് വരുന്ന ദിവസം സമയം എന്നിവ പോര്‍ട്ടലില്‍ എന്റര്‍ ചെയ്യണം. തുടര്‍ന്ന് നടക്കുന്ന എഞ്ചിനിയറിംഗ് ഡിസൈന്‍, മെറ്റീരിയല്‍ പ്രൊക്യുര്‍മെന്റ്, മെറ്റീരിയല്‍ സൈറ്റ് ഡെലിവറി, ഇന്സ്റ്റലേഷന്, കമ്മീഷനിംഗ് തുടങ്ങിയ എല്ലാ വിവരവും ഉപഭോക്താവിന് വെബ് പോര്‍ട്ടലില്‍ ലഭ്യമാക്കണം. ഡെവലപ്പറുടെ മാനേജ്മെന്റിനും ഫീല്‍ഡ് സ്റ്റാഫിനും വര്‍ക്ക് മോണിറ്ററിംഗ് & മാനേജ്മെന്റ് ടൂളായും ഇത് ഉപയോഗിക്കാനാവും.
ഡെവലപ്പര്‍ നടത്തുന്ന പ്രവര്‍ത്തനം കൃത്യമായും മനസ്സിലാക്കാനാനും അതുവഴി ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാനും കെ എസ് ഇ ബിക്ക് കഴിയും എന്നതാണ് മറ്റൊരു വലിയ സവിശേഷത. കെ എസ് ഇ ബി കോര്‍പ്പറേറ്റ് ഓഫീസ്, സൗര ഹെഡ് ഓഫീസ് എന്നിവിടങ്ങളിലും സെക്ഷന്‍ ഓഫീസടക്കമുള്ള ഫീല്‍ഡ് ഓഫീസുകളിലും ഓരോ സൗര നിലയങ്ങളെയും സംബന്ധിച്ച വിവരങ്ങളും കണ്‍സോളിഡേറ്റഡ് സ്റ്റേറ്റ്മെന്റും ലഭ്യമാക്കാനാകും. ഒപ്പം കണക്റ്റിവിറ്റിയും ടെസ്റ്റിംഗ് & കമ്മീഷനിംഗും ഓണ്‍ലൈനായി ബന്ധപ്പെട്ട ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് ചെയ്യാനുമാകും. പ്രവൃത്തികളില്‍ കാലതാമസം വന്നാല്‍ കോര്‍പ്പറേറ്റ് ഓഫീസ്, സൗര ഹെഡ് ഓഫീസ് വരെ വിവരങ്ങള്‍ ലഭ്യമാകും. ഇ-കിരണ്‍ പോര്‍ട്ടലുമായി ഇന്റര്‍ഫേസ് ചെയ്തുകൊണ്ട് ഉപഭോക്താവിന്റെ വിശദാംശങ്ങള്‍, കണക്റ്റിവിറ്റി, കപ്പാസിറ്റി തുടങ്ങിയ രേഖകള്‍ സബ്സിഡി ലഭ്യമാക്കാനായി സമയബന്ധിതമായി കൈമാറാനും കഴിയും.
പുതിയ വെബ് പോര്‍ട്ടൽ ബഹു.വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണന്‍കുട്ടി 2022 ഫെബ്രുവരി 7 ന് രാവിലെ 10.00 മണിക്ക് ഓണ്‍ലൈനായി ലോഞ്ച് ചെയ്യും .ഇതുമായി ബന്ധപ്പെട്ട പരിശീലനം ഡെവലപ്പര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കാനായി അന്നു തന്നെ ഒരു ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പും നടത്തും.