ABVP Thalassery

ABVP Thalassery JOIN HAND WITH US
TO REBUILD TH NATION

AKHIL BHARATIYA VIDHYARTHI PA

"യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്.. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്...
15/10/2022

"യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്.. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം."

കലാം ഈ ലോകത്ത് വെറുതേ ജീവിച്ച് പോയ ഒരു മനുഷ്യനായിരുന്നില്ല. ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു.
ചിന്തയുടെയും, അറിവിന്റെയും അതിനുമുകളിൽ ആത്മവിശ്വാസത്തിന്റെയും ശക്തിയിൽ വിശ്വസിക്കാൻ അദ്ദേഹം എന്നും ഭാരതത്തിലെ യുവതലമുറയെ പ്രചോദിപ്പിക്കുമായിരുന്നു.
ആളുകൾക്ക് അദ്ദേഹം പ്രിയങ്കരനായത്, ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ മാത്രം കൊണ്ടല്ല, മറിച്ച്
അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത വിശാലമായ വ്യക്തിത്വത്തിലൂടെയാണ്..
കലാമിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ..

എബിവിപി കണ്ണൂർ വിഭാഗ് പഠന ശിബിരംജൂലൈ 30-31കണ്ണൂരിൽ🔥🔥
30/06/2022

എബിവിപി കണ്ണൂർ വിഭാഗ് പഠന ശിബിരം
ജൂലൈ 30-31
കണ്ണൂരിൽ🔥🔥

+2 പരീക്ഷാഫലം നാളെ..ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..പരീക്ഷാഫലം അറിയാൻ:keralaresults.nic.inwww.dh...
20/06/2022

+2 പരീക്ഷാഫലം നാളെ..
ഫലം കാത്തിരിക്കുന്ന പ്രിയ വിദ്യാർത്ഥികൾക്ക് വിജയാശംസകൾ..

പരീക്ഷാഫലം അറിയാൻ:

keralaresults.nic.in
www.dhsekerala.gov.in
Results.kite.kerala.gov.in
http://examresults.net/kerala
www.vhse.kerala.gov.in

ധീര ബലിദാനി സ്വ. വിശാലിൻ്റെ വന്ദ്യമാതാവ് കോട്ട ശ്രീശൈലം വീട്ടിൽ സതി വേണുഗോപാൽ വിഷ്ണുപദം പൂകി..പ്രണാമം..
18/05/2022

ധീര ബലിദാനി സ്വ. വിശാലിൻ്റെ വന്ദ്യമാതാവ് കോട്ട ശ്രീശൈലം വീട്ടിൽ സതി വേണുഗോപാൽ വിഷ്ണുപദം പൂകി..
പ്രണാമം..

അമൃത ഭാരതം...അജയ്യ യുവത്വം...2022-23 അദ്ധ്യയന  വർഷത്തെ എബിവിപി തലശ്ശേരി നഗർതല മെമ്പർഷിപ്പ് ഉദ്‌ഘാടനം നഗർ  സെക്രട്ടറി അമൽ...
15/05/2022

അമൃത ഭാരതം...
അജയ്യ യുവത്വം...

2022-23 അദ്ധ്യയന വർഷത്തെ എബിവിപി തലശ്ശേരി നഗർതല മെമ്പർഷിപ്പ് ഉദ്‌ഘാടനം നഗർ സെക്രട്ടറി അമൽ നന്ദനയ്ക്ക് നൽകി നിർവഹിച്ചു..

അമൃത ഭാരതം...അജയ്യ യുവത്വം...2022-23 അദ്ധ്യയന  വർഷത്തെ എബിവിപി കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്‌ഘാടനം സംസ്ഥാന ജോയിന്റ് സ...
15/05/2022

അമൃത ഭാരതം...
അജയ്യ യുവത്വം...

2022-23 അദ്ധ്യയന വർഷത്തെ എബിവിപി കണ്ണൂർ ജില്ലാതല മെമ്പർഷിപ്പ് ഉദ്‌ഘാടനം സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ പാനൂർ നഗരത്തിലെ ശിഖനന്ദയ്ക്ക് നൽകി നിർവഹിച്ചു..

ഹൈക്കോടതി ശരിവെച്ച എസ്ഡിപിഐ-പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണം -എബിവിപിഹൈക്കോടതി ശരിവെച്ച  എസ്ഡിപിഐ- പോപുലർ ഫ്...
13/05/2022

ഹൈക്കോടതി ശരിവെച്ച എസ്ഡിപിഐ-പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണം -എബിവിപി

ഹൈക്കോടതി ശരിവെച്ച എസ്ഡിപിഐ- പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.വി അരുൺ. നിരന്തരം ഈ നാടിൻ്റെ ക്രമസമാധാനത്തിന് തുരങ്കം വെക്കുന്ന സംഘടനകൾ എന്ന നിലക്കും, ഗുരുതരമായ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന സംഘടനകളായതുകൊണ്ടും തീവ്രവാദ സംഘടനകളാണെന്ന് കോടതി തന്നെ ചൂണ്ടികാട്ടിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങളെ നിരോധിക്കേണ്ടത് അനിവാര്യമാണ്. മുൻ കൂട്ടി ലിസ്റ്റ് തയ്യാറാക്കി കൊല്ലപ്പെടുത്തുന്ന രീതി നാട്ടിൽ അതീവ ഭീകരത സൃഷ്ടിക്കുന്നതാണ്. കേരളത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടന്ന കൊലപാതകങ്ങളിൽ പ്രതിക്കൂട്ടിൽ അകപ്പെട്ടവരും ഇതേ തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്നവരായിരുന്നു. മതഭ്രാന്തിൽ സ്വന്തം മതത്തിനു വേണ്ടി തീവ്രവാദ പ്രവർത്തനം നടത്തി മറ്റു മതസ്ഥരെ കൊലപ്പെടുത്തുകയോ, സ്വയം രക്തസാക്ഷിയാവുകയോ ചെയ്താൽ സ്വർഗ്ഗത്തിൽ പോകാം എന്ന് വിശ്വസിക്കുന്ന ഇത്തരത്തിലുള്ള തീവ്രവാദികളാണ് ചാവേറുകളായി സ്ഫോടന പരമ്പരകൾക്കുപോലും നേതൃത്വം കൊടുക്കുന്നത്. ഇത്തരം ഗൗരവതരമായ സാഹചര്യത്തിൽ അടിയന്തിരമായി എസ്‌ഡിപിഐ - പോപുലർ ഫ്രണ്ട് മതതീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..

12/05/2022

അമൃത ഭാരതം,
അജയ്യ യുവത്വം..

മെയ് 12അന്താരാഷ്ട്ര നഴ്സ് ദിനം
12/05/2022

മെയ് 12
അന്താരാഷ്ട്ര നഴ്സ് ദിനം

സമസ്ത പൊതുപരിപാടിക്കിടെ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം:സാക്ഷര കേരളത്തിന് ലജ്ജാകരം..! -എബിവിപിപെരിന്തൽമണ്ണ വെച്ച് നടന്ന ...
10/05/2022

സമസ്ത പൊതുപരിപാടിക്കിടെ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവം:
സാക്ഷര കേരളത്തിന് ലജ്ജാകരം..!
-എബിവിപി

പെരിന്തൽമണ്ണ വെച്ച് നടന്ന സമസ്തയുടെ മദ്രസ പൊതുപരിപാടിക്കിടെ മുതിർന്ന നേതാവ് വിദ്യാർത്ഥിനിയെ മോശമായ രീതിയിൽ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തത് സാക്ഷര കേരളത്തിന് ലജ്ജാകരമെന്ന് ABVP സംസ്ഥാന ജോയിന്റ് സെക്രട്ടറി ആതിര വിജയകുമാർ.

ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനോമോദിക്കുന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങാൻ വന്ന പെൺകുട്ടിയെ ആണ് ഇത്തരത്തിൽ വേദിയിൽ നിന്ന് ഇറക്കിവിട്ട് അപമാനിച്ചത്. സമസ്തയുടെ നിയമ പ്രകാരം പെൺകുട്ടിക്ക് പകരം രക്ഷകർത്താവ് വേദിയിൽ വന്നു സമ്മാനം വാങ്ങിയാൽ മതിയെന്നാണ് തിട്ടൂരം. ശക്തമായ നിയമ വ്യവസ്ഥകൾ നിലനിൽക്കുന്ന നാട്ടിൽ പെൺകുട്ടിയായി എന്ന പേരിൽ മാത്രം ഒരു വിദ്യാർത്ഥിയെ സമൂഹത്തിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടനയുടെയും മറ്റ് അനുബന്ധ നിയമങ്ങളുടെയും ലംഘനമാണിത്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടന്ന് സമസ്തയുടെ മുതിർന്ന നേതാവിനെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും ദേശീയ വനിതാ ശിഷു ക്ഷേമ മന്ത്രാലയത്തിനും ABVP പരാതി നൽകി.

"കാലമില്ലാതാകുന്നുദേശമില്ലാതാകുന്നുകവിതേ നീയെത്തുമ്പോള്‍ഞാനുമില്ലാതാകുന്നു,"കാലത്തിനും ദേശത്തിനും അതീതമാണ് സാഹിത്യം, കവി...
10/05/2022

"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ നീയെത്തുമ്പോള്‍
ഞാനുമില്ലാതാകുന്നു,"
കാലത്തിനും ദേശത്തിനും അതീതമാണ് സാഹിത്യം, കവിതക്കാണ് പ്രാധാന്യം കവിയ്‌ക്കല്ലയെന്ന് ഹ്രസ്വമായ വരികളിലൂടെ പറഞ്ഞുവച്ച കുഞ്ഞുണ്ണി മാഷ്. ജപ്പാനിൽ പ്രശസ്തമായ ഹൈകു എന്ന ശൈലിയിലുള്ള കവിതയുടെ മലയാള ഭാഷ്യമാണ് കുഞ്ഞുണ്ണിക്കവിതകൾ. 14 അക്ഷരങ്ങൾ മാത്രമുള്ള ജാപ്പനീസ് ഹൈക്കു പ്രയോഗിക്കണമെങ്കിൽ അഭേദ്യമായ പദസമ്പത്തും അർഥസമ്പുഷ്ടമായ വാക്യങ്ങളും അറിഞ്ഞിരിക്കണം. നാല് വരികളുടെ പരിമിതിക്കുള്ളിൽ നിന്ന് ഫലിതവും വിമർശനവും പരിഹാസവും സമന്വയിപ്പിച്ച് കുഞ്ഞുണ്ണി മാഷ് എഴുതിയ കൊച്ചു കൊച്ചു വലിയ കവിതകൾ മലയാള സാഹിത്യത്തിലെ അപൂർവശാഖയാണ്. മലയാളത്തിലെ ആധുനിക കവികളിലൊരാളായ അതിയാരത്ത് കുഞ്ഞുണ്ണിനായർ, കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്‍റെ 95-ാം ജന്മദിനവാർഷികമാണിന്ന്.

1927 മേയ് 10ന് തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ചു. കുഞ്ചൻ നമ്പ്യാരുടെ ആരാധകനായിരുന്നതിനാൽ കുട്ടിക്കാലം മുതൽ അദ്ദേഹം വായിച്ചു പഠിച്ചതിൽ ഏറെയും കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. സ്കൂൾ പഠനകാലത്ത് തുള്ളൽക്കഥകൾ എഴുതി സ്വയം അവതരിപ്പിക്കുകയും ചെയ്തു. പത്താം തരം കഴിഞ്ഞ് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി പേരെടുത്തു തുടങ്ങി. കോഴിക്കോട് അധ്യാപകനായും തൃശൂരിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

പഠന വിധേയമാക്കേണ്ട വിഷയം തന്നെയാണ് ഓരോ കുഞ്ഞുണ്ണിക്കവിതകളും. ചെറിയ വരികളിൽ വലിയ ആശയങ്ങൾ കോർത്തുവച്ച കാവ്യമാല... 16 വർഷങ്ങളും കടന്നുപോയി കുഞ്ഞുണ്ണിമാഷില്ലാത്ത സാഹിത്യലോകത്ത്. അദ്ദേഹം തുടങ്ങിവച്ച ഹ്രസ്വകാവ്യശൈലിയ്ക്ക് മലയാളത്തിൽ പിൻഗാമികളില്ലെന്നത് വാസ്തവം. എങ്കിലും ആശയസമ്പുഷ്ടമായ കാവ്യശകലങ്ങളുമായി ഒരു നവയുഗം പിറക്കുകയാണെങ്കിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞുവച്ചതിന്‍റെ ബാക്കിയായി ഇനി പിന്തുടരാം.

"കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ"
ഇനിയും എഴുതി തീരാത്ത ഒരായിരം കുഞ്ഞുവലിയ കവിതകളുടെ രചയിതാവിന് ഓർമപൂക്കൾ..

Address

Thalassery

Alerts

Be the first to know and let us send you an email when ABVP Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share