Cpim Adivaram

Cpim Adivaram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cpim Adivaram, Political organisation, Thamarassery.

15/08/2018

"നേരിടാം...ഒറ്റക്കെട്ടായി"

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുക,പ്രളയ ദുരന്ത ബാധിതരെ സഹായികുക.

Beneficiary Name: Chief Ministers Distress Relief Fund
A/c No : 67319948232.
IFSC : SBIN0070028
Bank : State Bank Of India.
Branch : City Branch ,Thiruvananthapuram.

പുതുപ്പാടിയിലെ ചെങ്കൊടി പ്രസ്ഥാനത്തിന് അഭിമാന നിമിഷം! സ: മത്തായിചാക്കോ സമാരക മന്ദിരത്തിന് സ: കോടിയേരി ശിലയിട്ടു! 5 വർഷം ...
19/12/2017

പുതുപ്പാടിയിലെ ചെങ്കൊടി പ്രസ്ഥാനത്തിന് അഭിമാന നിമിഷം! സ: മത്തായിചാക്കോ സമാരക മന്ദിരത്തിന് സ: കോടിയേരി ശിലയിട്ടു! 5 വർഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും 5 വർഷം സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും മഹിള കോൺഗ്രസ് ജില്ലാ നേതാവുമായിരുന്ന ശ്രീമതി ബിന്ദു ഉദയൻ DCC മെമ്പറും ദളിത് കോൺഗ്രസ് പ്രസിഡണ്ടും 5 വർഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന ശ്രീ: ഇ.കെ.വിജയൻ അടിവാരം എസ്.ടി.യു.പ്രസിഡണ്ട് കോൺഗ്രസ് മണ്ഡലം സിക്രട്ടറിമാർ വാർഡ് പ്രസിഡണ്ടുമാർ ഉൾപ്പെടെ 30-ഓളം കുടുംബങ്ങൾ പാർട്ടിയിലേക്ക് കടന്ന് വന്ന് സ്വീകരണമേറ്റു വാങ്ങി പുതുപ്പാടിയിൽ സി.പി.ഐ.എം.വളരുകയാണ് അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ !നാളെയുടെ ചുവന്ന പ്രഭാതങ്ങളാണ് മർദ്ധിതന്റെ പ്രതീക്ഷ!

02/12/2017

പ്ലീസ്..., ജീവൻ രക്ഷാപ്രവർത്തനത്തിന്
തുരങ്കം വെയ്ക്കരുത്
==========================
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രകൃതിക്ഷോഭമാണ് സംഭവിച്ചിരിക്കുന്നത്. ആരും ഇത്തരമൊരു അപകടം പ്രതീക്ഷിക്കുന്നതല്ല. മുന്നറിയിപ്പ് ലഭിച്ച നേരംമുതൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ പരിശ്രമിച്ചു എന്നത് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്.ഇന്നലെ (30.11.2017) ഉച്ചയ്ക്ക്‌ 12 മണിയോടെയാണ്‌ ചുഴലിക്കാറ്റ്‌ സംബന്ധിച്ച വിവരം സർക്കാരിന്‌ ലഭിച്ചത്‌. കേന്ദ്ര കാലാവസ്ഥാ വിഭാഗത്തിന്റെ വെബ് സൈറ്റും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. ഉടൻ തന്നെ ചീഫ്‌ സെക്രട്ടറിയും റവന്യൂ സെക്രട്ടറിയും പങ്കെടുത്തയോഗം നടത്തി. തുടർന്ന് ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫെറൻസിംഗിലൂടെ കാര്യങ്ങൾ വിലയിരുത്തി; ആവശ്യമാവുന്ന ഘട്ടങ്ങളിൽ വ്യോമ-കരസേനാ വിഭാഗങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണം എന്നുവരെയുള്ള നിർദ്ദേശങ്ങൾ നൽകി. എന്നാൽ അറിയിപ്പ്‌ കിട്ടുമ്പോഴേക്കും പ്രകൃതി ക്ഷോഭിച്ചിരുന്നു. പെട്ടെന്നുതന്നെ സർക്കാർ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്കായി ഉണർന്ന് പ്രവർത്തിച്ചു.

പൊടുന്നനവേ കടലിന്റെ ഭാവം മാറിയെന്നതാണ് പിന്നീടുണ്ടായ കാഴ്ച. അത്തരമൊരു ഘട്ടത്തിൽ രക്ഷാപ്രവർത്തനം തന്നെയാണ് ഏറ്റെടുക്കേണ്ടത്. അതിനാണ് സർക്കാർ മുൻതൂക്കം നൽകിയത്. അവിടെ നമ്മൾ ഒറ്റമനസ്സായി നിന്ന് അപകട സാഹചര്യത്തെ നേരിടാനും രക്ഷാപ്രവർത്തനം നടത്താനും പരിശ്രമിക്കുകയാണ് വേണ്ടത്. അത് നടന്നുവരികയാണ്. കനത്ത കാറ്റിനേയും മഴയേയും കൂസാതെ രക്ഷാപ്രവർത്തനം തുടരുകയുമാണ്. സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തിയാണ് എല്ലാവരും രക്ഷാപ്രവർത്തനം നടത്തുന്നതെന്നത് ഓർമിക്കണം. അത്തരമൊരു സാഹചര്യത്തിൽ ജനങ്ങളെ മുൾമുനയിൽ നിർത്തുന്നതും ആശങ്കയിലാഴ്ത്തുന്നതുമായ പ്രവർത്തനം ആരും നടത്തരുത്. തീർത്തും എതിരായ കാലാവസ്ഥയിലും ഏറെ ത്യാഗം സഹിച്ച് രക്ഷാപ്രവർത്തനം നടത്തുന്നവരുടെ നല്ലമനസ്സ് ചോർത്തിക്കളയുംവിധം അറിയാതെ പോലും ആരും പ്രചരണം നടത്തരുത്.അപ്രതീക്ഷിതമായുണ്ടായ വലിയ അപകടത്തിൽ നിന്നും നാടിനേയും ജനങ്ങളേയും രക്ഷിക്കാനുള്ള സർക്കാർശ്രമങ്ങൾക്കൊപ്പം പ്രവർത്തിക്കേണ്ട മാധ്യമങ്ങളുടെ ഉയർന്ന ഉത്തരവാദിത്തവും അഭ്യത്ഥിക്കുന്നു.

ഇന്നലത്തേതിന്‌ പുറമേ രാവിലേയും ഉച്ചയ്ക്കുമെല്ലാമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും തുടർച്ചയായി ഇടപെടലുകൾ നടത്തി. അതിന്റെയൊക്കെ ഫലമായിട്ടാണ്‌ കാണാതായ ബോട്ടുകളിൽ ഭൂരിപക്ഷവും കണ്ടെത്താൻ സാധിച്ചത്‌. നിലവിൽ ജാഗ്രതാ നിർദ്ദേശം വന്ന 7 ജില്ലകളിലും ആവശ്യമായ മുന്നൊരുക്കപ്രവർത്തനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്‌. ഇവിടെ
ഇപ്പോൾ പ്രധാനം കടലിൽ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്നവരുടെ കൂടി ജീവൻ രക്ഷിക്കുക എന്നതാണ്. അതിന് പിന്തുണ നൽകണമെന്നും ജനങ്ങളെ ആശങ്കയിലാഴ്ത്തരുതെന്നും, ഒറ്റമനസ്സോടെ രക്ഷാപ്രവർത്തനത്തിൽ മുഴുകണമെന്നും അഭ്യർത്ഥിക്കുന്നു.
- എം.വി ജയരാജൻ

താമരശേരി > പോരാട്ടങ്ങളുടെ ചരിത്രഭൂമിയായ അമ്പായത്തോടിന്റെ മണ്ണില്‍  ചെങ്കൊടി പ്രസ്ഥാനത്തിന്റെ സംഘശക്തിവിളിച്ചോതി സിപിഐ എം...
01/12/2017

താമരശേരി > പോരാട്ടങ്ങളുടെ ചരിത്രഭൂമിയായ അമ്പായത്തോടിന്റെ മണ്ണില്‍ ചെങ്കൊടി പ്രസ്ഥാനത്തിന്റെ സംഘശക്തിവിളിച്ചോതി സിപിഐ എം താമരശേരി ഏരിയാ സമ്മേളനത്തിന് സമാപനം. സമാപനംകുറിച്ച് നടന്ന വളന്റിയര്‍ മാര്‍ച്ചും പ്രകടനവും അമ്പായത്തോടിനെ ചെങ്കടലാക്കി. കെ മൂസക്കുട്ടി നഗറില്‍ നടന്ന പൊതു സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഭരണത്തിന്റെ ബലത്തില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവനെക്കാളും മൂല്യം പശുക്കള്‍ക്കാണ്. മതങ്ങളെ ഉപയോഗിച്ച് മനുഷ്യരെ തമ്മില്‍ ഏറ്റുമുട്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിയും ഭരണത്തില്‍ എത്തിയാല്‍ ബിജെപി താജ്മഹല്‍ ഉള്‍പ്പെടെയുള്ള പല ചരിത്ര നിര്‍മിതികളും ബാബറി മസ്ജിദ് തകര്‍ത്തപോലെ ഇല്ലാതാക്കും. കേന്ദ്ര സര്‍ക്കാരിന്റെ വിവരമില്ലായ്മക്ക് ഉദാഹരണമാണ് നോട്ട് നിരോധനം. ഇത് രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ട് നയിക്കുയാണ്. ജിഎസ്ടിമൂലവും സാധാരണ ജനങ്ങള്‍ക്ക് ഒരുഗുണവും ഉണ്ടായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പി രാമകൃഷ്ണന്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ കെ കെ അപ്പുക്കുട്ടി സ്വാഗതവും കണ്‍വീനര്‍ ടി സി വാസു നന്ദിയും പറഞ്ഞു. നവചേതന കോഴിക്കോടിന്റെ നടകവും ഗാനമേളയും അരങ്ങേറി.
അമ്പായത്തോട് ടി ബാലന്‍നായര്‍ നഗറില്‍ നടന്ന പ്രതിനിധിസമ്മേളന ചര്‍ച്ചക്ക് ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരന്‍ മറുപടി പറഞ്ഞു. സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാര്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം മെഹബൂബ്, ജോര്‍ജ് എം തോമസ് എംഎല്‍എ, കെ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ ടി വേലായുധന്‍, ടി വിശ്വനാഥന്‍, എ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. ആര്‍ പി ഭാസ്കരന്‍ സെക്രട്ടറിയായി 21 അംഗ ഏരിയാ കമ്മിറ്റിയും ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു. എന്‍ കെ സുരേഷ് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഏരിയാകമ്മിറ്റിയംഗങ്ങള്‍: ആര്‍ പി ഭാസ്കരന്‍, എ കെ ഗോപാലന്‍, പി ചോയിക്കുട്ടി, കെ സി വേലായുധന്‍, കെ ബാബു, ടി സി വാസു, വി രവീന്ദ്രന്‍, എ പി സജിത്ത്, വി കുഞ്ഞിരാമന്‍, ഗിരീഷ് ജോണ്‍, പി സുധാകരന്‍, കെ കെ അപ്പുക്കുട്ടി, എന്‍ കെ സുരേഷ്, കെ കെ രാധാകൃഷ്ണന്‍, നിധീഷ് കല്ലുള്ളതോട്, കെ ജമീല, ടി മെഹറൂഫ്, കെ സി പുഷ്പവല്ലി, പി കെ ബാബു, ടി എ മൊയ്തീന്‍, ടി കെ രാമചന്ദ്രന്‍.

Read more: http://www.deshabhimani.com/news/kerala/news-kozhikodekerala-01-12-2017/689851

അമ്പായത്തോട്ടിലെ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം അനുവദിക്കണം: സിപിഐ എംThursday Nov 30, 2017 സ്വന്തം ലേഖകന്‍സിപിഐ എം താമ...
30/11/2017

അമ്പായത്തോട്ടിലെ മുഴുവന്‍ താമസക്കാര്‍ക്കും പട്ടയം അനുവദിക്കണം: സിപിഐ എം

Thursday Nov 30, 2017
സ്വന്തം ലേഖകന്‍

സിപിഐ എം താമരശേരി ഏരിയാ സമ്മേളനം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു
താമരശേരി, അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്ന് സിപിഐ എം താമരശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 22 വര്‍ഷമായി ഇവിടെ ആളുകള്‍ താമസിച്ചുവരുന്നു. 2010ല്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ മിച്ചഭൂമിയിലെ കൈവശക്കാര്‍ക്ക് അവകാശപത്രിക നല്‍കിയിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. അതുകൊണ്ട് മിച്ചഭൂമിയിലെ മുഴുവന്‍ കൈവശക്കാര്‍ക്കും അടിയന്തരമായി പട്ടയം നല്‍ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നുംസമ്മേളനം ആവശ്യപ്പെട്ടു.
ടി ബാലന്‍ നായര്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. സമ്മേളനത്തിലെ പ്രായംകൂടിയ പ്രതിനിധി പി സി വേലായുധന്‍ പതാക ഉയര്‍ത്തി. കെ ബാബു താല്‍ക്കാലിക അധ്യക്ഷനായി. കെ ബാബു രക്തസാക്ഷി പ്രമേയവും കെ സി വേലായുധന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ആര്‍ പി ഭാസ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ ബാബു, എ കെ ഗോപാലന്‍, ടി യു ഏലിയാമ്മ, ടി മെഹറൂഫ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോര്‍ജ് എം തോമസ് എംഎല്‍എ, എം മെഹബൂബ്, കെ ചന്ദ്രന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ ഇ രമേശ്ബാബു, ടി വേലായുധന്‍, പി കെ പ്രേംനാഥ്, ടി വിശ്വനാഥന്‍, എ രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം കണ്‍വീനര്‍ ടി സി വാസു സ്വാഗതം പറഞ്ഞു.
വ്യാഴാഴ്ച റെഡ്വളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും. കെ മൂസക്കുട്ടി നഗറില്‍ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സംസാരിക്കും. റെഡ്വളന്റിയര്‍ മാര്‍ച്ച് വൈകിട്ട് നാലിന് പോസ്റ്റോഫീസ് പരിസരത്തുനിന്നും ആരംഭിക്കും.

Read more:

അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്ന് സിപിഐ എം താമരശേര...

സി പി ഐ എം താമരശ്ശേരി ഏരിയാ സമ്മേളനം 2017 നവമ്പർ 29, 30 തിയ്യതികളിൽ അമ്പായത്തോട്ടിൽ നടക്കും .കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മ...
28/11/2017

സി പി ഐ എം താമരശ്ശേരി ഏരിയാ സമ്മേളനം 2017 നവമ്പർ 29, 30 തിയ്യതികളിൽ അമ്പായത്തോട്ടിൽ നടക്കും .

കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മേളന കാലയളവു വരെ (3 വർഷം കൊണ്ട് ) താമരശ്ശേരി ഏരിയയിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടായി ..
10 ലോക്കൽ കമ്മിറ്റികൾ 14 ആയി,
157 ബ്രാഞ്ചുകമ്മിറ്റികളിൽ നിന്ന് 194 ബ്രാഞ്ചുകളായി , പാർട്ടി മെമ്പർമാരുടെ എണ്ണം 2448 ആയി വർദ്ധിച്ചു .

വർഗ്ഗ ബഹുജന സംഘടനകളുടെ ആകെ മെമ്പർഷിപ് 104600 ( ഒരു ലക്ഷത്തി നാലായിരത്തി അറുനൂറ് ) ആയി വർദ്ധിച്ചു.

1000 ത്തോളം പേർ പാർട്ടിയിലേക്ക് വിവിധ ലോക്കലുകളിലായി കടന്ന് വന്നു.

24 വർഷം മുൻപ് മിച്ചഭൂമിയിലെ കുടിൽ കെട്ടൽ സമരം നടന്ന് പാർട്ടിക്ക് ഏറെ മുന്നേറ്റം ഉണ്ടാക്കിയ അമ്പായത്തോട്ടിൽ ആണ് സമ്മേളനം നടക്കുന്നത്.

നവമ്പർ 29 : പ്രതിനിധി സമ്മേളനം
നവമ്പർ 30 : വളണ്ടിയർ മാർച്ച്
കട്ടിപ്പാറ പഞ്ചായത്തിലെ 2 LC കൾ കേന്ദ്രീകരിച്ച പ്രകടനം

സഖാക്കൾ: എ വിജയരാഘവൻ , TP രാമകൃഷ്ണൻ , മോഹനൻ മാസ്റ്റർ , എ. പ്രദീപ് കുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും ..

തുടർന്ന് നാടകം വിവിധ കലാപരിപാടികൾ അരങ്ങേറും ...

വാർത്താ സമ്മേളനത്തിൽ
സഖാക്കൾ : RP ഭാസ്കരൻ , TC വാസു, K K അപ്പുക്കുട്ടി , നിധീഷ് കല്ലുള്ള തോട് , എന്നിവർ പങ്കെടുത്തു.

https://m.facebook.com/story.php?story_fbid=1949158218673547&id=1503385679917472

 #നവംബർ_21 #സാംസ്കാരിക_സമ്മേളനം #കട്ടിപ്പാറ
18/11/2017

#നവംബർ_21
#സാംസ്കാരിക_സമ്മേളനം
#കട്ടിപ്പാറ

17/11/2017

സി പി ഐ എം താമരശ്ശേരി ഏരിയാ സമ്മേളനം നവമ്പർ 29 , 30 തിയ്യതികളിൽ അമ്പായത്തോട്

12/11/2017
പുതുപ്പാടിയിലെ  കനൽ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം ശനിയാഴ്ച     പുതുപ്പാടിയിലെ കലാ കായിക സാംസ്കാരിക  വിദ്യാഭ്യാസ രംഗത്ത്  ...
10/11/2017

പുതുപ്പാടിയിലെ കനൽ സാംസ്കാരിക വേദിയുടെ ഉദ്ഘാടനം ശനിയാഴ്ച

പുതുപ്പാടിയിലെ കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് ശക്തമായ ഇടപെടൽ ലക്ഷ്യം വെച്ച് രൂപീകരിക്കുന്ന കനൽ സാംസ്കാരിക വേദി
വിപുലമായ പരിപാടികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കലാകായിക മേളകളും, സാംസ്കാരിക സദസ്സുകളും, ആധുനിക ലൈബ്രറിയും, ഉന്നത വിദ്യാഭ്യാസ പരിശീലന പരിപാടിയും സംഘടിപ്പിക്കും. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പുരസ്കാരങ്ങൾ നൽകി ആദരിക്കാനും പരിപാടിയുണ്ട്.

കനൽ സാംസ്കാരിക വേദിയുടെ ഔപചാരിക ഉദ്ഘാടനം ഫീസ്റ്റ് പാലസ് പാരിഷ്ഹാൾ ചെമ്മരം പറ്റ (സെന്റ് ജോർജ് കാത്തലിക് ചർച്ച് പുതുപ്പാടി) വെച്ച് നവംബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു : കേരള തൊഴിൽ- എക്സൈസ് വകുപ്പ് മന്ത്രി ശ്രീ ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

ശ്രീ ജോർജ് എം തോമസ് എം.എൽ.എ, ശ്രീ ബാബു പറശേരി (ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്), ശ്രീമതി ബി എം സുഹ്റ (സാഹിത്യ അക്കാദമി അംഗം), എന്നിവർ പങ്കെടുക്കുന്ന
ചടങ്ങിൽ

പ്രമുഖ പ്രഭാഷകൻ ഡോക്ടർ സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തുന്നു...

പ്രസ്തുത ചടങ്ങിൽ നിങ്ങൾ ഏവരുടേയും മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.
സ്നേഹാശംസകളോടെ,
കനൽ സാംസ്കാരിക വേദി പ്രവർത്തകർ...

ഗൗരി ലങ്കേഷിന് ആദരാഞ്ജലികള്‍ 😒ഗാന്ധിയെ കൊന്നവര്‍,കല്‍ബുര്‍ഗിയെ കൊന്നവര്‍നാളെ നമ്മുടെ വീടുകളിലും എത്തുംനിറതോക്കേന്തിയ ...
06/09/2017

ഗൗരി ലങ്കേഷിന് ആദരാഞ്ജലികള്‍ 😒

ഗാന്ധിയെ കൊന്നവര്‍,
കല്‍ബുര്‍ഗിയെ കൊന്നവര്‍
നാളെ നമ്മുടെ വീടുകളിലും എത്തും
നിറതോക്കേന്തിയ സംഘപരിവാര്‍ ഭീകരവാദികള്‍ ..

കരുതിയിരിക്കുക
പ്രതിരോധിക്കുക,
ഭാരതത്തെ കാര്‍ന്ന്
തിന്നുന്ന
കാവി ഭീകരക്കെതിരെ...

ചങ്കൂറ്റത്തിന് നേരെ
വെടിയുതിർക്കുന്നവരേ
തികയാതെ വരും
നിങ്ങളുടെ വെടിയുണ്ടകൾ....

ഗൗരി ഗങ്കേഷ്
അവസാനത്തെ
രക്തസാക്ഷിയല്ല....
ഞാൻ
നീ
നമ്മൾ....
അടുത്തതാരെന്ന ചോദ്യത്തിന്
പ്രസ്ക്തിയില്ലാതാവുന്നു.....

ആരും ക്ഷണിക്കാതെ തന്നെയാണ് കലബുർഗിയുടെ
വാതിലിൽ അവർ മുട്ടിയത്..
ആരാലും ക്ഷണിക്കപ്പെടാതെ
തന്നെയാണ്
പൻസാരെയ്ക്ക് പുറകെ
അവർ പ്രഭാത സവാരിക്കിറങ്ങിയത്
പെരുമാൾ മുരുകനെ
എം.ടിയെ
കമലിനെയെല്ലാം
ഫാസിസക്കോലു കാട്ടി
ഭയപ്പെടുത്തിയിരുത്താൻ
തുനിഞ്ഞതും ആരും ക്ഷണിച്ചിട്ടല്ല..

അഖ് ലാഖിന്റെ
അടുക്കളയിൽ
ഗർഭിണികളുടെ ആഹാരക്രമത്തിൽ
രതിയിൽ
നമ്മുടെ
അക്വേറിയത്തിൽ
അവർ ഒളിഞ്ഞ് നോക്കിയത്
ആരുടെയും അനുവാദം വാങ്ങിയല്ല..

ഗാന്ധിയുടെ മുന്നിൽ
കുനിഞ്ഞ് നിന്നതും
പിന്നെ നിവർന്ന്
കാഞ്ചി വലിച്ചതും
ആര് ക്ഷണിച്ചിട്ടാണ്...

ഫാസിസം
ക്ഷണിക്കപ്പെടാതെ
തന്നെയാണ്
കടന്ന് വരിക......

സർ,ഞാൻ ജനിക്കുന്നത്‌ തെലുങ്ക്‌ സംസാരിക്കുന്ന ബ്രഹ്മണരായ മാതാപിതാക്കൾക്കാണ്‌. ഹൈദരാബാദിലെ മുസ്ലിം സ്‌കൂളിലായിരുന്നു പഠനം....
12/08/2017

സർ,
ഞാൻ ജനിക്കുന്നത്‌ തെലുങ്ക്‌ സംസാരിക്കുന്ന ബ്രഹ്മണരായ മാതാപിതാക്കൾക്കാണ്‌. ഹൈദരാബാദിലെ മുസ്ലിം സ്‌കൂളിലായിരുന്നു പഠനം. പിന്നീട്‌ ഡൽഹിലേക്ക്‌ പോന്നു. ഞാൻ വിവാഹം കഴിച്ചവത്‌ മുസ്ലിം ജിഷ്‌ദി സൂഫിയായ പിതാവിനും മൈസൂരിലെ രാജകുടുംബത്തിൽ നിന്നുള്ള മാതാവിനും പിറന്നവളെയാണ്‌ . ഞങ്ങൾക്കുണ്ടായ മകൻ എന്താണ്‌ സാർ? അവൻ ഹിന്ദുവാണോ, മുസ്ലിമാണോ, ബ്രഹ്മണനാണോ? സൗത്ത്‌ ഇന്ത്യനാണോ, നോർത്താണോ? സർ.. മറ്റെന്തിനേക്കാളും അവൻ ഇന്ത്യക്കാരനാണ് സർ‌. ഇങ്ങനെയാണ്‌ സാർ നമ്മുടെ ഇന്ത്യ.''

രാജ്യസഭയിൽ #സഖാവ്‌_യച്ചൂരിയുടെ വിടവാങ്ങൽ പ്രസംഗത്തിലെ അവസാന വരികളിൽ ചിലത്‌

Address

Thamarassery

Website

Alerts

Be the first to know and let us send you an email when Cpim Adivaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share