IUML Thamarassery

IUML Thamarassery Official page of Indian Union Muslim League Thamarassery Panchayath Committee

22/09/2025

നിർമ്മാണം പുരോഗമിക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ അരേറ്റക്കുന്ന് ഗ്രീൻ സിറ്റി ലീഗ് ഓഫീസ് കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.എസ് മുഹമ്മദലി സാഹിബ് സന്ദർശിച്ചു...

Zubair Vezhuppoor
Hafisu Rahiman
Sidhique Imalco
Ramshad Thamarassery
Majeed Checha
Manimohammed Thamarashery
IUML Thamarassery

18/09/2025

| മുസ്‌ലിം യൂത്ത് ലീഗ് രാഷ്ട്രീയ വിശദീകരണ യോഗം

17/09/2025

മുസ്‌ലിം യൂത്ത് ലീഗ് ഓങ്ങല്ലൂർ പഞ്ചായത്ത് പൊതു സമ്മേളനം

സമരക്കാര്‍ക്കെതിരെ ഫ്രഷ്‌കട്ട് ഗുണ്ടകളുടെ വധശ്രമം; നാടിനെ കലാപഭൂമിയാക്കുന്ന ഫ്രഷ്‌കട്ട് ഗുണ്ടകളെയും ഉടമകളെയും ഉടന്‍ അറസ്...
29/07/2025

സമരക്കാര്‍ക്കെതിരെ ഫ്രഷ്‌കട്ട് ഗുണ്ടകളുടെ വധശ്രമം;

നാടിനെ കലാപഭൂമിയാക്കുന്ന ഫ്രഷ്‌കട്ട് ഗുണ്ടകളെയും ഉടമകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം: മുസ്‌ലിം ലീഗ്

താമരശ്ശേരി: ജനജീവിതം ദുസ്സഹമാക്കി പ്രവര്‍ത്തിക്കുന്ന അമ്പായത്തോട്ടിലെ ഫ്രഷ്‌കട്ട് എന്ന കോഴി അറവ് മാലിന്യ സംസ്‌കരണ പ്ലാന്റെ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ള സമര സമിതി നേതാക്കളെയും ദുരിത ബാധിതരെയും അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കമ്പനിയുടെ ഗുണ്ടകളെയും അക്രമത്തിന് നേതൃത്വം നല്‍കിയ ഉടമകളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

ജനാധിപത്യ രീതിയില്‍ സമാധാനപരമായി സമരം ചെയ്യുന്ന ദുരിത ബാധിതര്‍ക്കെതിരെ മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ് ഫ്രഷ്‌കട്ട് കമ്പനി തീറ്റിപ്പോറ്റുന്ന ഗുണ്ടകള്‍ അക്രമം നടത്തിയത്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് കമ്പനി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. സമരത്തെ ചോരയില്‍ മുക്കി ഇല്ലാതെയാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അക്രമം ആസൂത്രിതമാണ്. കലാപത്തിന് നേതൃത്വം നല്‍കുന്ന കമ്പനി ഉടമകള്‍ക്കും അക്രമികളായ ഗുണ്ടകള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യണം.

ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ത്തു കൊണ്ടാണ് ഈ സ്ഥാപനം മുന്നോട്ടു പോവുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ മാലിന്യം ഈ പ്ലാന്റില്‍ കൊണ്ടു സംസ്‌കരിക്കുന്നതാണ് പ്രധാന പ്രശ്‌നം. പ്ലാന്റില്‍ സ്ഥാപിച്ച യന്ത്രസാമഗ്രികള്‍ക്ക് താങ്ങാന്‍ കഴിയാവുന്നതിലും കൂടുതല്‍ മാലിന്യമാണ് ഇവിടെയെത്തുന്നത്. ഇത് വായുമലിനീകരണത്തിനും ദുര്‍ഗന്ധത്തിനും കാരണമാകുന്നു. ഇത് മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നാട്ടിലെ ജനങ്ങള്‍ക്കുള്ളത്. അളവില്‍ കൂടുതല്‍ മാലിന്യം കൊണ്ടു വന്ന് സംസ്‌കരിക്കരിക്കുന്നതിലൂടെ ഗുരുതരമായ നികുതി വെട്ടിപ്പും ഈ സ്ഥാപനം നടത്തുന്നതായി നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.

ജനങ്ങള്‍ക്ക് ദുരിതം വിതക്കുന്ന ഈ സ്ഥാപനത്തിന്റെ ബിനാമികള്‍ ഉള്‍പ്പെടെയുള്ള ഉടമകളെ നിയമത്തിന് കൊണ്ടു വരണം. ഈ കമ്പനിക്ക് നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും നാടിനെ ആരോഗ്യ പ്രശ്‌നങ്ങളിലേക്കും അശാന്തിയിലേക്കും നയിക്കുന്ന ഈ സ്ഥാപനം അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എന്‍.പി. മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി. ഗഫൂര്‍, ജെ.ടി. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എം. മുഹമ്മദ്, എം.പി. സെയ്ത്, എ.പി. ഹംസ മാസ്റ്റര്‍, മുഹമ്മദ് കുട്ടി തച്ചറക്കല്‍, ഷംസീര്‍ എടവലം, സുബൈര്‍ വെഴുപ്പൂര്‍ സംസാരിച്ചു.

Address

League House
Thamarassery
673573

Telephone

+91 96454 25141

Website

Alerts

Be the first to know and let us send you an email when IUML Thamarassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share