25/01/2024
പ്രവാസികളെ ഇതിലെ ഇതിലെ...
UAE വിട്ട് കേരളത്തില്‍ സ്ഥിരതാമസം ആകുന്നതിനു മുന്നേ എന്തൊക്കെയാണ് നമ്മൾ നാട്ടില്‍ മുൻകൂട്ടി ചെയ്തു വയ്ക്കേണ്ട കാര്യങ്ങള്‍? (പ്രത്യേകിച്ച് സാമ്പത്തികമായി)
ഞാൻ കേരളത്തിൽ സ്ഥിര താമസമാക്കി രണ്ട് വർഷം കഴിഞ്ഞു. ഗൾഫ് മേഖലയിലെ മലയാളിയുടെ friendship, അല്ലെങ്കിൽ ഇന്ത്യൻ സാംസ്‌കാരികത, ആഘോഷങ്ങൾ അതൊന്നും ഇവടെ സ്വപ്നം കാണരുത്.
വന്ന ഉടനെ ഒരു SUV വാങ്ങുക അവനവന്റെ കൊക്കിൽ ഒതുങ്ങുന്നത്.. വണ്ടി സൗകര്യം ഇല്യാതെ കാര്യങ്ങൾ നടക്കില്യ. മുൻകൂട്ടി ചെയ്യരുത്, ഇവടെ വന്ന ശേഷമേ എല്ലാം ചെയ്യാവൂ. യാഥാർഥ്യം അപ്പോഴാണ് മനസിലാക്കുക.
ഇലക്ട്രിക് വാഹനങ്ങൾ എടുക്കരുത് നമ്മുടെ നാട് അതിന് (infrastructure) തയ്യാറാവാൻ ഇനിയും 10 വർഷം എടുക്കും മാത്രമല്ല നഷ്ടങ്ങൾ കൂടുതൽ ആണ് എന്നനുഭവിച്ച ശേഷം അറിഞ്ഞാൽ മതി എങ്കിൽ വാങ്ങാവുന്നതാണ്.
മിനിമം 25,000₹ എങ്കിലും ഒരു മാസം ചിലവിനുള്ള വക ഉണ്ടാകണം ഇത് കേരളമാണ്.
ഞാൻ എറണാകുളം പോകുന്നത് 2500₹ പെട്രോൾ അടിച്ചാണ്. 300 രൂപ രണ്ട് ടോൾകൾ വേറെയും. വെറും 110 രൂപയ്ക്കു പോയിവരാം ട്രെയിൻ ഓപ്ഷൻ ആയിട്ടുണ്ട്.
ഗൾഫിലത് പോലെ പോലീസ് സംരക്ഷണം ഇൻഷുറൻസ് claim ഇതൊന്നും നടക്കില്യ എന്ന് വഴിയേ പഠിച്ചോളും.
റോഡിൽ തെറി കേട്ടാൽ ചിരിക്കാൻ പഠിക്കണം അല്ലെങ്കിൽ നമ്മളും ഇടിച്ചു കേറി പറയണം അതാണ് ഇന്നത്തെ മലയാളി സംസ്കാരം കയൂക്കുള്ളവൻ കാര്യകാരൻ. എളിമ എന്നൊരു സംസ്കാരം ഇവിടെയില്ല്യ. അപൂർവമായി കാണുന്ന സംസ്കാരം ഉള്ളവരെ വിട്ടുകളയരുത് സുഹൃത്ത് ആക്കാം.
ഒരു ബന്ധവും ഇല്യാതെ അപകടം കണ്ടു നിന്നവർ നിങ്ങളോട് ആക്രോശിക്കും. കാശുള്ള നിങ്ങൾ തെറ്റുകാരൻ എന്നതാണ് ഇവടെ കണക്ക്. നിങ്ങൾ വഴങ്ങിയില്ലെങ്കിൽ വിലയുള്ള വണ്ടി നശിപ്പിക്കും.
പ്രബുദ്ധത കൊടി കുത്തി വാഴുന്ന ദൈവത്തിന്റെ സ്വന്തം നാട്. അസൂയ കൂമ്പാരമാണ് എന്ന് തെളിയിക്കും മലയാളി.
ഇടിച്ചവർ സ്വയം തെറ്റ് മനസ്സിലാക്കി കാശ് തരാൻ തയ്യാർ ആയാലും പ്രബുദ്ധർ അത് അനുവദിക്കില്യ.
രാഷ്ട്രീയം അരുത്, മരണം വരെ സംഭവിക്കാം. നിഷ്പക്ഷൻ ആയി അവനവന്റെ കാര്യങ്ങൾ നോക്കി ജീവിക്കുക.. അല്ലെങ്കിൽ നിങ്ങൾ ഗുണ്ടയാവണം എങ്കിൽ എല്ലാം ഓക്കേ.
ഇൻഷുറൻസ്, medical, പാർട്ണർഷിപ് അങ്ങനെ ലോകത്തുള്ള എല്ലാ പറ്റിപ്പു കാരും നിങ്ങളെ വട്ടമിട്ട് പറക്കും. സർ എന്ന് വിളിക്കും മുതലാളി എന്ന് വിളിക്കും നിങ്ങളെ വാഴ്ത്തും നിങ്ങൾ ഒരു പ്രാവശ്യം പോളിസി അല്ലെങ്കിൽ മെഡിക്കൽ എടുത്താൽ ആ കാശ് പോയി പിന്നെ നിയമങ്ങൾ നിരത്തി കൊല്ലും.. ഇവർ സ്ത്രീകളെ കൊണ്ടുവരും നിങ്ങളെ പഞ്ചസാരയിൽ അലിയിച്ചു കൊല്ലാൻ. അവരുടെ വീട്ടിലെ കഷ്ടപ്പാടുകൾ പറയും, കരഞ്ഞു വരെ കാണിക്കും നിങ്ങൾ വീഴരുത്.
ഇൻവെസ്റ്റ് ചെയ്യാൻ GST അങ്ങോട്ട് കൊടുക്കണം lic തുടങ്ങി എല്ലാം അങ്ങനെയാണ്. തുടക്കത്തിലെ നിങ്ങൾ സ്വയം ബോധവാൻ ആകുക. കാശിറക്കി ഒരു കളിയും അരുത്.
ഞാൻ കണക്കുകൾ അങ്ങോട്ട് കൊടുക്കും വരുന്നവർക്ക് അവരുടെ പറ്റിപ്പു നടക്കില്യ എന്ന് മനസ്സിലായപ്പോൾ വരവ് ഇല്ല്യ ഇപ്പൊ കണ്ടാൽ മിണ്ടില്ല്യ 😄😄
പറ്റിക്കപ്പെടാൻ നിന്നു കൊടുക്കണം അല്ലെങ്കിൽ നിങ്ങൾ ബൂർഷ്വ..ഏത് നമ്മൾ ഗൾഫിൽ അധ്വാനിച്ച കാശ്.. നിങ്ങൾ വർഷങ്ങൾ അധ്വാനിച്ച കാശായിരിക്കും.
ഒരു പിരിവും കൊടുക്കാറില്യ അതെന്റെ fix പോളിസി ആണ്. 50₹,100₹ പിരിവുകാർക്ക് അത് വേണ്ട എന്ന് പറയുന്നവർക്ക് പിന്നെ പിരിവില്ല്യ. പിരിവിനു ഞാനും വരാം ഈ നാട്ടുകാരൻ അല്ലെ എന്ന് പറഞ്ഞു നോക്കു അതവർക്ക് പറ്റില്ല്യ. നിങ്ങൾ കാശ് കൊടുത്താൽ മാത്രം മതി ബാക്കി കാര്യങ്ങൾ അന്വേഷിക്കരുത്.
വലിയ കരുതലോടെ മാത്രമെ ഇവിടെ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന ബോധം നല്ലതാണ്.
നിങ്ങൾ ബിസിനസ്സ് type അല്ല എങ്കിൽ ശാന്തമായ ഇഷ്ടമുള്ള ജോലി കണ്ടെത്തുക. നിങ്ങൾ കോടീശ്വരൻ ആണെങ്കിൽ അതാരും അറിയണ്ട അതാണ് ബുദ്ധി..നിങ്ങളുടെ ലോകം കണ്ട പരിചയം അല്ല ഇവടെ 10 ഇരട്ടി കുബുദ്ധികളാണ്. ശത്രുക്കൾ പോലും നിങ്ങളെ കാണാൻ വരും കൂടെ പഠിച്ചു എന്ന് പറഞ്ഞു വരും എല്ലാം ചതിയാണ് എന്ന് വഴിയേ മനസ്സിലാകും.
stocks, മ്യൂച്ൽ ഫണ്ട് ചെയ്യാം, സ്വയം ചെയ്യണം, പിന്നെ fd ആവാം, ലാൻഡ് വാങ്ങാം ബാക്കി എല്ലാം പറ്റിപ്പാണ്. രണ്ട് വർഷത്തേക്ക് ചാടി കേറി ഒരു ബിസിനസ്സും ചെയ്യരുത്. പലരും പല മോഹങ്ങളും പറയും പെടരുത്. കണക്കുകൾ കൂട്ടി മാത്രമേ സോളാർ പോലും വീട്ടിൽ വേക്കാവൂ അല്ലെങ്കിൽ ആ കാശ് പോയി.
ഓൺലൈൻ ബിസിനസ്സ് ബെസ്റ്റ് ആണ് ഒരു ലൈസൻസ്ഡ് സപ്ലൈ തുടങ്ങുക ആമസോൺ ഫ്ലിപ്കാർട് ഏതാണോ സൗകര്യം അത് കുറച്ചു പ്രോഡക്റ്റ് കൾ മാത്രം തിരഞ്ഞെടുത്തവ.
വീട്ടിൽ പറിക്കുന്ന മഞ്ഞൾ make up പ്രൊഡക്ടസ് ആക്കി വിൽക്കുമ്പോൾ കിലോ ഒന്നര ലക്ഷം രൂപ വരെ വില കിട്ടും. വെറും മഞ്ഞൾ പൊടി വിറ്റാൽ 300 രൂപയും. അത് പോലെ കൂവ പൊടി 1800₹ വിൽക്കാം ഓൺലൈനിൽ. മറ്റുള്ളവർ എന്ത് ചെയ്യുന്നു എന്ന് നോക്കണ്ടാ നമ്മൾ നമ്മുടെ ബുദ്ധിക്ക് കളിക്കുക. നമുക്ക് വഴങ്ങുന്നത് ചെയ്യുക.
വിസ cancel ആയ ശേഷം 0 ആണെങ്കിലും Tax ഫയൽ ചെയ്തു തുടങ്ങുക. നിങ്ങൾ 9 വർഷം പ്രവാസി ആയിരുന്നു എന്ന് പ്രൂഫ് കൊടുക്കേണ്ടി വരും. ഭാവിയിൽ ഇത് ഗുണം ചെയ്യും.
ഞാൻ വീട്ടിൽ ആവശ്യത്തിന് എല്ലാത്തരം പച്ചക്കറികൾ ഉണ്ടാക്കുന്നു. ഗാർഡനിങ് ചെയ്യുന്നു. വീട്ടിൽ വരുന്നവർ പറയുന്നു റിസോർട് പോലെ feel ചെയ്യുന്നു എന്നാണ്.
ശാന്തമായി അന്തരീക്ഷം ഉണ്ടാക്കി നല്ല രീതിയിൽ സന്തോഷം ആവാൻ മാർഗങ്ങൾ ഉണ്ട്.. പൂരങ്ങൾക്ക് പോകാം, അമ്പലകുളത്തിൽ കുളിക്കാം ഇതൊക്കെയാണ് കേരളത്തിൽ ചിന്തിക്കേണ്ടത്.
ദിവസേന സ്വന്തം വീട്ടിലെ 100% eco friendly കരിക്ക് കുടിക്കാം, നാടൻ കള്ള് കണ്ടെത്തിയാൽ കുടിക്കാം, വിരളമാണ്. കിഡ്നി സംരക്ഷിക്കാൻ ഇത്തരം ആസ്വാദനങ്ങൾ ആവാം.
അത്യാവശ്യം നിങ്ങൾക്ക് ഒത്തു പോകാം എന്ന് തോന്നുന്നവരുമായി കൂട്ട് കൂടുക. യോഗ, വ്യായാമങ്ങൾ ചെയ്യുക. കയ്യിൽ കാശുള്ളത് കൊണ്ട് ഞാൻ സ്വന്തമായി വീട്ടിൽ gym set ചെയ്തു. എന്താണോ താല്പര്യം അത് ചെയ്യാം ലൈബ്രറി set ചെയ്യാം. സ്പോർട്സ് ആക്ടിവിറ്റീസ് ആവാം.
മറ്റുള്ളവരെ സഹായിക്കാം പക്ഷെ തിരിച്ചൊന്നും പ്രതീക്ഷിക്കരുത്.
മോഡേൺ ആയ ഞാനും ചെരുപ്പ് പോലും ഇടാത്ത വെളിച്ചപാടും കൂട്ടു കൂടി നടക്കുന്നത് ജനത്തിന് ഒരു കാഴ്ചയാണ്.
എനിക്ക് കട്ട മീശയില്ല്യ, കുടവയറില്ല്യ, പൊറോട്ട ബീഫ് കഴിക്കില്യ മദ്യം വേണ്ട, ലോൺ ഒന്നും ഇല്ല്യ . എന്റെ ഹിന്ദി ശക്തമാണ്, ക്ലീൻ ഷേവ് ആണ്. ദിവസേന ചോറ് ഊണില്യ. അസുഖങ്ങൾ ഒന്നും ഇല്ല്യ ദിവസേന വ്യായാമം ഉണ്ട്. മലയാളിയുടേതായ ഒന്നും എനിക്കില്ല്യ.
35 വർഷത്തിലധികം ചിട്ടയായ വിദേശ ജീവിതം. എന്നിട്ടും കേരളത്തിൽ settle ചെയ്യാൻ എനിക്ക് ഭ്രാന്താണ് എന്ന് സുഹൃത്തുക്കൾ പറയുന്നു പക്ഷെ ഞാൻ ഇവടെ ജനിച്ചു വളർന്നതാണ് എന്റെ നാടാണ് എന്ന ബോധം മാത്രം. ഏത് വെള്ളത്തിൽ ഇട്ടാലും നീന്താൻ അറിയാം എന്ന ചങ്കൂറ്റം കൂടി ആയപ്പോൾ പിന്നെ എന്ത് പേടി അല്ലെ!
പയറ്റി തെളിഞ്ഞ മലയാളിയാണോ എങ്കിൽ നിങ്ങൾ ഇവടെ സെറ്റിൽ ചെയ്യുക അല്ലെങ്കിൽ പെട്ടു പോകും.