09/03/2021
*തിരുവമ്പാടി നിയോജകമണ്ഡലം കേരള രാഷ്ട്രീയത്തിലെ ചർച്ചാവിഷയമാകുന്നു*
*തിരുവമ്പാടി*: കുടിയേറ്റ മലയോരകർഷകർ അര നൂറ്റാണ്ടിലേറെയായി തിങ്ങിപ്പാർക്കുന്ന തിരുവമ്പാടി മേഖലയിൽ കർഷക പ്രാധാന്യവും യുവത്വത്തിൻറെ തുടിപ്പും ഉള്ള ഒരു സ്ഥാനാർത്ഥി അനിവാര്യമാണ് .
കഴിഞ്ഞ സർക്കാരിൻറെ കർഷകരോടും യുവ ജനങ്ങളോടുമുള്ള അവഗണന ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് മലയോരമേഖലയിൽ ആണ്.
അതിന് ഒരു ചുട്ടമറുപടി എന്നോണം യുവത്വത്തെ പ്രതിനിധീകരിച്ചുകൊണ്ട് ഒരു യുവജന കർഷക നേതാവിനെ തന്നെ സ്ഥാനാർത്ഥിയായി ലഭിക്കണമെന്ന് ഉള്ളത് മലയോര ജനതയുടെ ഒരു പ്രധാന ആവശ്യമാണ്.
കോൺഗ്രസിന് ഇന്ന് വളരെയധികം അധികം പ്രതീക്ഷയുള്ള തിരുവമ്പാടി നിയോജകമണ്ഡലം സ്ഥാനാർഥിയാവാൻ എന്തുകൊണ്ടും യോഗ്യതയുള്ള ഉള്ള വ്യക്തിയാണ് കോടഞ്ചേരി യൂത്ത് കോൺഗ്രസ് പ്രസിഡൻറ് *അലക്സ് തോമസ് ചെമ്പകശ്ശേരി*.
വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി, ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ കോൺഗ്രസിൻറെ കുത്തകയായ കോടഞ്ചേരി പഞ്ചായത്തിൻറെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുക എന്നത് അദ്ദേഹത്തിൻറെ യോഗ്യതയെ ചൂണ്ടികാണിക്കുന്നു.
വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ അദ്ദേഹത്തിൻറെ കഴിവുകളെ ഈ നിയോജകമണ്ഡലം മുഴുവൻ പ്രസിദ്ധമായി. അതിനാൽ തന്നെ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ പേര് കർഷകരുടെയും യുവത്വത്തിൻറെയും പ്രതീകമായി ഉയർന്നുകേൾക്കുന്നു.
ഈ നിയോജക മണ്ഡലത്തിൽ ഉള്ള അനുഭവ പരിചയവും സ്വാധീനവും വിദ്യാഭ്യാസ യോഗ്യതയും അദ്ദേഹത്തെ ഈ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ ഏറ്റവും യോഗ്യനായ സ്ഥാനാർത്ഥിയായി പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു.