08/07/2026
പ്രിയപ്പെട്ടവരേ,
കേരളത്തെ പ്രത്യേകിച്ച് നമ്മുടെ യുവതയെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ കേരളത്തിലെ ജനകീയ സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ വളരെ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന "ഓപ്പറേഷൻ തൂഫാൻ" എന്ന അതിശക്തമായ പ്രചാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ദുബായ് ഇൻകാസ് ജൂലൈ 11-ന് വൈകുന്നേരം 7.30-ന് അബു ഹയിലിലെ Sports Bay Ground-ൽ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ബഹുമാനപ്പെട്ട കേരള ആഭ്യന്തര മന്ത്രി ശ്രീ Ramesh Chennithala നിർവഹിച്ചു.
INCAS DUBAI യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ Shyju E Ammanappara ക്ക് പോസ്റ്റർ കൈമാറിക്കൊണ്ടാണ് അദ്ദേഹം ഇൻകാസ് ദുബായിയുടെ പ്രചാരണത്തിന് ഔപചാരിക തുടക്കം കുറിച്ചത്. ലഹരിക്കെതിരായ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ഈ ഫുട്ബോൾ മത്സരം, യുവജനങ്ങളിൽ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രദ്ധേയമായ ഒരു പ്രചാരണ പരിപാടിയായിരിക്കും. ഈ മത്സരങ്ങൾ വീക്ഷിക്കുന്നതിലേക്കായി UAE യിലുള്ള നല്ലവരായ എല്ലാ ജനാധിപത്യ വിശ്വാസികളേയും ജൂലൈ 11 ന് Abu Hail Sports Bay ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു