Kerala Fire And Rescue Services

Call Directions Website Contact the organization

Kerala Fire And Rescue Services KFRS was formed in 1962. The primary function of this department is to save life and property of the public from fire and other accidents.

Now the department is extending commendable services to the society through Fire Stations all over the State.

27/10/2026
26/10/2026



23/10/2026

ചാലക്കുടിപ്പുഴയിൽ തടയണയിൽ വീണ്ടും അപകടം രക്ഷകരായി വീണ്ടും ചാലക്കുടി അഗ്നിരക്ഷാസേന. ഇത്തവണത്തേത് കൊമ്പൻപാറ (സി. എസ്. ആർ ) തടയണയിൽ.

നിറഞ്ഞു കവിഞ്ഞൊഴുകുന്ന കൊമ്പൻ പാറ (CSR) തടയണയിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് സംഭവം. പൂലാനിയിലെ ബിയർ കമ്പനിയിൽ ലോഡുമായി വന്ന തമിഴ്നാട് സ്വദേശികളായ 3 പേരാണ് പുഴയിൽ ഇറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. തടയണയുടെ മധ്യഭാഗത്ത് എത്തിയാണ് ഫോട്ടോ എടുക്കാൻ ശ്രമിച്ചത് . ഇതിനിടയിൽ പുഴയിലേക്ക് വീണു. പുഴയിലേക്ക് മറിഞ്ഞ് വീണ തമിഴ്നാട് വൃദ്ധാചലം പുതുവെപ്പൻ കുറിച്ചി സ്വദേശി ഒഴുക്കിൽപ്പെട്ട് പാറയിൽ പിടിച്ചു കിടന്നു. ചാലക്കുടി അഗ്നിരക്ഷാസേന വിവരമറിഞ്ഞതിനെ തുടർന്ന് സംഭവം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സ്‌കൂബ ഡൈവറുമായ അനിൽ മോഹനും ദീപു ടി ഡിയും പുഴയിലേക്ക് ഇറങ്ങി. കനത്ത ഒഴുക്ക് വെല്ലുവിളി ഉയർത്തി എങ്കിലും അനിൽ മോഹൻ മറ്റു സേന അംഗങ്ങൾ നൽകിയ ലൈഫ് , ലൈഫ് ജാക്കറ്റും ആയി സുരേന്ദ്രന്റെ തൊട്ടടുത്തെത്തി ആളെ ലൈഫ് ബോയിൽ കയറ്റി ദീപുവിൻ്റെ സഹായത്താൽ തടയണയുടെ മുകളിലേക്ക് വലിച്ച് കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ രൂപേഷ് എസ്. ബി , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡി വിനോദ് , സേനാംഗങ്ങളായ ദീപു ടി ഡി , മുഹമ്മദ് അബ്ദുള്ള, അനിൽ മോഹൻ, ഗിരീഷ് കുമാർ കെ, മിഥുൻ പി എസ് , ജോസ് ടി, അശോകൻ കെ.എസ്, . എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

പ്രിയ സഹപ്രവർത്തകന് ഓർമപ്പൂക്കൾ
22/10/2026

പ്രിയ സഹപ്രവർത്തകന് ഓർമപ്പൂക്കൾ

21/10/2026

കൂടപ്പുഴ തടയണയിൽ ആള് കുടുങ്ങി. രക്ഷകരായി അഗ്നിരക്ഷാസേന.

കുടപ്പുഴ തടയണയിൽ ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് പാറയിൽ പിടിച്ചു കിടക്കുകയായിരുന്ന
തൊടുപുഴ പൂമല സ്വദേശിയെയാണ് ചാലക്കുടി അഗ്നിരക്ഷാസേന രക്ഷിച്ചത്.

സേനാംഗങ്ങളായ എ.വി. രെജു, അനിൽ മോഹൻ എന്നിവർ റോപ്പും ലൈഫ് ബോയും ഉപയോഗിച്ച് ഒഴുക്കിനെതിരെ വലിച്ചു മുകളിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൽ . ഒഴുക്കിനനുസരിച്ച് താഴേക്ക് കൊണ്ട് പോയി അപകടത്തിൽപ്പെട്ടയാളെ ലൈഫ് ബോയുടെ സഹായത്താൽ കരയ്ക്ക് കയറ്റുകയായിരുന്നു.

ചാലക്കുടി ഫയർ ആൻഡ് റെസ്ക്യൂസ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.ബി സുനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജയകുമാർ എസ്. സേനാംഗങ്ങളായ ജിതേഷ് യു , സതീഷ് കെ. , വിഷ്ണു കെ ആർ, അഖിൽ പി , ശ്യാം മോഹൻ, ഷൈനി ഡേവിസ് എന്നിവർ നേതൃത്വം നൽകി.

Address

Headquarters Fire & Rescue Services, Santhi Nagar
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Kerala Fire And Rescue Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Fire And Rescue Services:

Shortcuts

Share