Joint council Kerala

Joint council Kerala

16/08/2026
ക്യാമ്പിൽ സഖാക്കൾ
16/08/2026

ക്യാമ്പിൽ സഖാക്കൾ

ദക്ഷിണ മേഖല പഠന ക്യാമ്പ്താഴത്തുകുളക്കട സി.കെ ചന്ദ്രപ്പൻ സ്മാരകത്തിൽസ. സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
14/08/2026

ദക്ഷിണ മേഖല പഠന ക്യാമ്പ്
താഴത്തുകുളക്കട സി.കെ ചന്ദ്രപ്പൻ സ്മാരകത്തിൽ
സ. സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.

11/08/2026

പ്രസിദ്ധീകരണത്തിന്
11-08-2026

ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ
മരണത്തിനുത്തരവാദികളായവരുടെ പേരില്‍ നരഹത്യയ്ക്ക് കേസെടുക്കണം
-ജോയിന്റ് കൗണ്‍സില്‍

കണ്ണൂര്‍ ചൊക്ലി എഫ്.എച്ച്.സി യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.ദീപലേഖയുടെ മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ നരേഷ്‌കുമാര്‍ കുന്നിയൂരും ജനറല്‍ സെക്രട്ടറി എസ്.സജീവും സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണമാറ്റത്തെ തുടര്‍ന്ന് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും മറികടന്നാണ് ആയിരക്കണക്കിന് ജീവനക്കാരെ വിവിധ വകുപ്പുകളിലായി സ്ഥലംമാറ്റിയത്. ഇരുപതിനായിരത്തോളം ജീവനക്കാരെയാണ് രണ്ട് മാസത്തിനിടയ്ക്ക് വിവിധ വകുപ്പുകളിലായി കൂട്ട സ്ഥലംമാറ്റത്തിന് വിധേയമാക്കിയത്. അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റങ്ങള്‍ ജീവനക്കാരില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്.
ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ദീപലേഖ കണ്ണൂര്‍ ജില്ലയില്‍ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറിയെത്തിയിട്ട് നാല് മാസമേ ആയിട്ടുള്ളൂ. അതിനിടയില്‍ ഒരു വാഹന അപകടം ഉണ്ടാകുകയും കാലിന് പരിക്കു പറ്റി മൂന്ന് മാസക്കാലം ബാന്റേജ് ഇട്ട് കിടപ്പിലാകുകയും ചെയ്തു . അതിനിടയിലാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി വീട്ടില്‍ നിന്നും 80 കി.മി. അകലെയുള്ള മട്ടന്നൂരിലേക്ക് സ്ഥലംമാറ്റിയത്. ഈയൊരവസ്ഥയില്‍ ബുദ്ധിമുട്ടിക്കരുതെന്ന് ദീപലേഖ അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്ന് മാത്രമല്ല രണ്ടു ദിവസത്തിനുള്ളില്‍ മട്ടന്നൂരിന് സമാന ദൂരത്തിലേക്ക് വീണ്ടും സ്ഥലംമാറ്റപ്പെട്ടു. ചികിത്സ കഴിഞ്ഞെത്തിയ അവര്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തുടര്‍ച്ചയായി വ്യത്യസ്ത സ്ഥലങ്ങളിലേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത്. മൂന്നാമത്തെ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കൂടി കിട്ടിയതോടെ അവര്‍ മാനസികമായി ഏറെ തളര്‍ന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സംഘടനാ നേതാക്കള്‍ ചെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സമ്മര്‍ദവും മാനസികപീഢനവും താങ്ങാനാവാതെ വനിതാ ഡോക്ടര്‍ ഹൃദയത്തിന്റെ പമ്പിംഗ് നന്നേ കുറഞ്ഞ് ഐ.സി.യുവിലായി. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാ ജീവനക്കാര്‍ക്കും നീതി ലഭ്യമാക്കേണ്ട മുഖ്യമന്ത്രി തന്നെ സ്ഥലംമാറ്റങ്ങള്‍ ഇനിയുമുണ്ടാകും കരുതിയിരുന്നോ എന്ന് പരസ്യമായി മുന്നറിയിപ്പ് നല്‍കിയത് ഖേദകരമാണ്. ഈ പ്രസ്താവന പ്രയോജനപ്പെടുത്തി സ്ഥലംമാറ്റ മാഫിയകള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നില്‍ വന്‍തോതില്‍ അഴിമതിയുണ്ടെന്നും ജോയിന്റ് കൗണ്‍സില്‍ പറഞ്ഞു.

എസ്.സജീവ്
(ജനറല്‍ സെക്രട്ടറി)

"ഇനിയും സ്ഥലം മാറ്റും കരുതിയിരുന്നോ " എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണേണ്ടകേരള മുഖ്യമന്ത്രി പരസ്യമായി പ്രസംഗിച്ചതാണ് ഇങ്ങ...
10/08/2026

"ഇനിയും സ്ഥലം മാറ്റും കരുതിയിരുന്നോ "
എല്ലാ മനുഷ്യരെയും ഒന്നുപോലെ കാണേണ്ട
കേരള മുഖ്യമന്ത്രി പരസ്യമായി പ്രസംഗിച്ചതാണ് ഇങ്ങനെ!
വകുപ്പു മേധാവികളും ജില്ലാ മേധാവികളും
മുഖ്യമന്ത്രിയുടെ പ്രസംഗത്തെ അന്വർത്ഥമാക്കി രാജാവിനേക്കാൾ
വല്യ രാജഭക്തരായി മാറി !!
ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയാണ്. ചില കുട്ടി നേതാക്കൾ ഭീഷണിപ്പെടുത്തി പണമാവശ്യപ്പെടുന്നു!
കൊടുത്തില്ലേൽ മുഖ്യമന്ത്രിയുടെ പ്രസംഗം ഫോണിലയച്ചു നൽകും. എന്നിട്ട് സ്ഥലം മാറ്റും !!

കണ്ണൂർ ചൊക്ലി FHC യിലെ
ഹെൽത്ത് ഇൻസ്പെക്ടർ
ആർ. ദീപലേഖ
അപകടത്തിൽ പെട്ട് കാലിന് പരിക്കേറ്റ്
നടക്കാൻ ബുദ്ധിമുട്ടുന്നതിനിടെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ സ്ഥലംമാറ്റ ഉത്തരവ് ഇന്ന് ലഭിച്ചത്
തളർന്നു പോയ ദീപലേഖ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു
സ്ഥലം മാറ്റ ഭീകരതയുടെ
ഇരയായി മരണമടഞ്ഞ
ദീപ ലേഖയ്ക്ക്
ആദരാഞ്ജലി.

Address

Joint Council State Committee Office, EJ Francis Smaraka Building, Behind Govt. Secretariat, Near Press Club
Thiruvananthapuram
695001

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+914712330731

Website

Alerts

Be the first to know and let us send you an email when Joint council Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share