23/06/2024
കുറവൻകോണം മണ്ഡലം പ്രസിഡന്റ് ശ്രീ.സുജിൻ സ്റ്റീഫന്റെ അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും നൽകി.
കെപിസിസി സെക്രട്ടറി ശ്രീ.കെ.എസ് ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് അസംബ്ലി പ്രസിഡൻ്റ് ശ്രീ.അമ്പലമുക്ക് രഞ്ജിത്ത് അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി.രേഷ്മ, അസംബ്ലി വൈസ് പ്രസിഡന്റ് അനന്തുകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ അഭിലാഷ് ഉണ്ണി, പുതുപ്പള്ളി രതീഷ്, പേരൂർക്കട മണ്ഡലം പ്രസിഡൻ്റ് വിഷ്ണു പേരൂർക്കട, മുൻ അസംബ്ലി പ്രസിഡന്റ് ഹരിശങ്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജു അമർദാസ് എന്നിവർ ആശംസകൾ അറിയിച്ചു. മൂന്നാംമൂട് അനന്തു, പട്ടം സൂരജ്, ലാലൻ എന്നിവർ പങ്കെടുത്തു.
Rahul Mamkootathil
Indian Youth Congress Kerala