01/04/2026
കഴിഞ്ഞ രണ്ട് നിയമ സഭാ തെരെഞ്ഞെടുപ്പുകളിലെ കോവളം മണ്ഡലത്തിലെ രാഷ്ട്രീയ കണക്കുകൾ വെറും അക്കങ്ങൾ അല്ല… ഒരു വലിയ കഥ പറയുന്നു. അതൊരു "കോൺഗ്രസ് -ബിജെപി ഡീലി”ന്റെ ഗന്ധമുള്ള കഥയാണ്.
2016-ൽ മണ്ഡലത്തിൽ ഒരു സ്വാധീനവുമില്ലാത്ത NDA സ്ഥാനാർഥിയായ ടി.എൻ സുരേഷിന് കിട്ടിയത് 30,987 വോട്ട്.
അന്ന് LDF-ന് 57,653… UDF വിജയിച്ചത് 60,268 വോട്ടോടെ — വെറും 2,615 വോട്ടിന്റെ ഭൂരിപക്ഷം.
പക്ഷേ 2021-ൽ എന്താണ് സംഭവിച്ചത്?
NDA യുടെ ശക്തനായ നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരൻ ഇറങ്ങിയപ്പോഴാണ് കണക്കുകൾ മറിഞ്ഞത്. അദ്ദേഹത്തിന് കിട്ടിയത് വെറും 18,664 വോട്ട് — 2016-നെക്കാൾ 12,323 വോട്ട് കുറവ്!
അതേ സമയം…
UDF ഭൂരിപക്ഷം 2,615 ൽ നിന്നും 11,562 ആയി കുതിച്ചു!
ഇത് യാദൃശ്ചികമാണോ…?
അല്ലെങ്കിൽ കൃത്യമായി പ്ലാൻ ചെയ്ത വോട്ട് മാറ്റമോ…?
NDA യുടെ വോട്ടുകൾ എവിടെ പോയി?
ഉത്തരം വ്യക്തമാണ് — അത് “വഴിതിരിച്ച്” കോൺഗ്രസിന്റെ പെട്ടിയിൽ വീണു.
അതിലും വിചിത്രം എന്താണെന്ന് അറിയാമോ…?
ഇന്നലെ വരെ എതിരാളിയായിരുന്ന അതേ വിഷ്ണുപുരം ചന്ദ്രശേഖരനെ ഈ നിയമസഭ ഇലക്ഷന് തൊട്ട് മുമ്പ്
UDF “അസോസിയേറ്റ് മെമ്പർ” ആയി സ്വീകരിക്കുന്നു!
പ്രതിപക്ഷ നേതാവ് തന്നെ പ്രഖ്യാപിക്കുന്നു!
മൂപ്പര് അക്കാര്യം അറിഞ്ഞിട്ട് പോലുമില്ല എന്നത് കൗതുകകരം...!
ഇത് രാഷ്ട്രീയമല്ല,
കോൺഗ്രസ് മതേതരവുമല്ല.
പച്ചയായ കാപട്യം.
ശവം തൂക്കുകാർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കോൺഗ്രസ് ജനാധിപത്യത്തിന്റെ അന്തകരാണ്.
ഇനി കോവളം മണ്ഡലത്തിലെ വോട്ടർമാരോടാണ്..
തോൽക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ബിജെപിയുമായി ഒത്തുകളി നടത്തുന്നവരെ നിങ്ങൾ വീണ്ടും വിശ്വസിക്കുമോ..?
ഈ കൃത്യമായ വസ്തുതകളെ ഏതെങ്കിലും ഒരു കോൺഗ്രസുകാരൻ നിഷേധിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
കോവളം മണ്ഡലത്തിലെ ഓരോ വോട്ടർമാരും ജാഗ്രതയോടെ നിൽക്കണം.
കപട മതേതരത്വത്തിന്റെ മുഖം തിരിച്ചറിയണം.
കാലുവാരികളായ കോൺഗ്രസിനെ കാലേവാരി തന്നെ നിലത്തടിക്കണം.
ഈ രാഷ്ട്രീയ കാപട്യത്തിനെതിരെ നമുക്ക് ജയിക്കണം,
എൽ ഡി എഫ് നയിക്കണം... 🔥
🔥