25/11/2022
നവംബർ 25- International day for the Elimination of Violence against Women ദിനാചരണത്തിന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ സംഘടിപ്പിച്ച റാലി,സ്കേറ്റിംഗ് ബഹു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ.എ.എസ്. ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇൻ-ചാർജ്ജ് ശ്രീമതി. കവിത റാണി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള റോളർ സ്കേറ്റിംഗ് അക്കാദമി പൂജപ്പുര ടീം ചീഫ് കോച്ച് ശ്രീ.സന്തോഷ് കുമാർ ന്റെ നേതൃത്വത്തിൽ 35 സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, രക്ഷ കർത്താക്കൾ, സ്കൂൾ കൗൺസിലർമാർ, ജീവനക്കാർ അർബൻ -2 ഐ. സി.ഡി. എസ്. പ്രൊജക്റ്റ് ലെ അങ്കണവാടി പ്രവർത്തകർ, ആരോഗ്യ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി. ചിത്രലേഖ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ശ്രീമതി. ജീജ, അർബൻ-2 സി.ഡി.പി.ഒ എന്നിവർ പരിപാടിയിൽ സന്നിഹിതരായി. രാവിലെ 11 നു പാളയത്ത് നിന്നും ആരംഭിച്ച പരിപാടി 12.30 നു മ്യൂസിയം കോമ്പൗണ്ടിനു മുന്നിൽ സമാപിച്ചു.