ashik_andoorkonam_

ashik_andoorkonam_ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ashik_andoorkonam_, Political organisation, Thiruvananthapuram.

ഒറ്റയക് തോളിലേറ്റി The real hero Sanju Samson The special man
01/03/2026

ഒറ്റയക് തോളിലേറ്റി
The real hero Sanju Samson
The special man

മൂന്ന് മണിയോട് എംകെ ഫൈസി കരിപ്പൂർ എയർപോട്ടിലെത്തും എന്നായിരുന്നു ധാരണ. ഉച്ചക്കാണ് അറിയുന്നത് ഫ്ലൈറ്റ് ലൈറ്റാണെന്ന്. 3 മണ...
21/02/2026

മൂന്ന് മണിയോട് എംകെ ഫൈസി കരിപ്പൂർ എയർപോട്ടിലെത്തും എന്നായിരുന്നു ധാരണ. ഉച്ചക്കാണ് അറിയുന്നത് ഫ്ലൈറ്റ് ലൈറ്റാണെന്ന്. 3 മണിക്ക് ഇറങ്ങേണ്ട ഇൻഡിഗോ വിമാനം ഇറങ്ങുന്നത് 5.30 ഓടെ. മണിക്കൂറുകളോളം കാത്തിരുന്ന സഹപ്രവർത്തകർക്കിടയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ ഫൈസി വന്നു.. പലരുടെയും കണ്ണുകൾ നിറഞ്ഞു. കണ്ണീരിനൊപ്പമുള്ള പുഞ്ചിരികൾ.. സഹപ്രവർത്തകരുടെ അകമ്പടിയോടെ പുറത്തേക്ക്..

തങ്ങളുടെ പ്രസിഡന്റിനെ കാത്ത്, മണിക്കൂറുകൾ നട്ടുച്ച വെയിലത്ത്, പുണ്യ റമദാൻ മാസത്തിൽ ഒരിഞ്ചു പോലും ആവേശം കൈവിടാതെ തൊണ്ടപൊട്ടുമാർ ഉച്ചത്തിൽ മുദ്രാവാക്യമുയർന്നു.. ‘ജയിലറ പൂകിയ നേതാവേ.. ആയിരമായിരഭിവാദ്യങ്ങൾ..’

നോമ്പെടുത്ത് മണിക്കൂറുകൾ കാത്ത് നിന്ന ക്ഷീണമോ മാറ്റോ കാണിക്കാതെ, നെറ്റിയിലെ വിയർപ്പ് തുള്ളികൾ മുദ്രാവാക്യങ്ങളുടെ പ്രകമ്പനങ്ങളാൽ അലിഞ്ഞുചേർന്ന സമയം.. ഒടുവിൽ തന്നെ കാത്ത് നിന്ന സഹോദരങ്ങൾക്ക് മുമ്പിൽ ഫൈസിയുടെ എണ്ണം പറഞ്ഞ വാക്കുകൾ..

അതിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു..

‘നീണ്ട ഒരു ഇടവേളക്ക് ശേഷം നിങ്ങളോടൊപ്പം ചേരാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും വീണ്ടും അവസരം നൽകിയ അല്ലാഹുവിനെ ആദ്യമായി സ്തുതിക്കുകയാണ്. അൽഹംദുലില്ലാ. ഈ കാലയളവിൽ പ്രാർത്ഥന കൊണ്ടും സപ്പോർട്ട് കൊണ്ടും എന്നെയും പാർട്ടിയെയും പിന്തുണച്ച മുഴുവൻ നല്ലവരായ വ്യക്തികളെയും സമൂഹങ്ങളെയും പ്രസ്ഥാനങ്ങളെയും വളരെ ഹൃദയത്തിൽ തൊട്ട നന്ദിയോട് കൂടി അനുസ്മരിക്കുന്നു.

നമ്മുക്കറിയാം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽനീതിക്കും ജനാധിപത്യത്തിനും വേണ്ടി പോരാടുമ്പോൾ ജയിൽവാസം എന്നത് ലഭിച്ചില്ലെങ്കിൽ അത് നമ്മുടെ പ്രവർത്തനത്തിന് പരാജയമാണെന്ന് മനസ്സിലാക്കുന്ന ഒരു പ്രസ്ഥാനമാണ്.

അതുകൊണ്ടുതന്നെ ഈ പോരാട്ട ഭൂമികയിൽ നമുക്ക് കിട്ടിയ അവാർഡാണ് ജയിൽവാസം എന്ന് മനസ്സിലാക്കുന്നവരാണ് നമ്മൾ. ഈ പോരാട്ടം ഇനിയും തുടരും. ഈ പോരാട്ടം നീതിക്കു വേണ്ടിയുള്ളതാണ് ജനാധിപത്യത്തിനു വേണ്ടിയുള്ളതാണ്. ഈ രാജ്യത്തെ സാധാരണക്കാരന് വേണ്ടിയുള്ളതാണ് ജനങ്ങൾക്ക് വേണ്ടിയുള്ളതാണ് അതുകൊണ്ടുതന്നെ ഈ പോരാട്ടത്തിനിടയിൽ ഒരു പക്ഷേ ചിലപ്പോൾ ഒരല്പം ക്ഷീണം ഉണ്ടായേക്കാം. ഒരല്പം സൈഡിലേക്ക് മാറി നിൽക്കേണ്ടി വന്നേക്കാം. ഒരുപക്ഷേ അടിച്ചമർത്തപ്പെട്ടേക്കാം. പക്ഷേ, അവസാന വിജയം എന്നു പറയുന്നത് നമുക്കുള്ളതാണ്. കാരണം സത്യമാണ് നമ്മളോടൊപ്പം ഉള്ളത് എന്നത് തന്നെയാണ് കാരണം

നമ്മളെ അടിച്ചമർത്താൻ ശ്രമിച്ചാൽ നമ്മൾ ഉയർത്തെഴുന്നേൽക്കും. നമ്മളെ ഊതിക്കെടുത്താൻ ശ്രമിച്ചാൽ നമ്മൾ ആളിക്കത്തും. അത്തരം വീര്യമുള്ള ആദർശ ബോധമുള്ള ഒരു സമൂഹവും ആയിട്ടാണ് ഈ നീതിക്കു വേണ്ടിയുള്ള പോരാട്ട ഭൂമികയിൽ നാം നിൽക്കുന്നത്... ‘

അതിലൊന്നും കൂട്ടാനും കുറക്കാനും ഉണ്ടായിരുന്നില്ല. ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ പുനർക്രമീകരണങ്ങളിൽ ചുരുങ്ങിയ ഈത്തപ്പഴങ്ങളും വെള്ളക്കുപ്പികളും അവിടെ വന്ന നൂറു കണക്കിന് ഹൃദയങ്ങൾ പങ്കിട്ടെടുത്തു. പരാതിയില്ല. പരിഭവമില്ല. കൂടുതൽ ഊർജ്ജം സമ്മാനിച്ച് അവർ വിട ചൊല്ലി.. പത്ത് മാസങ്ങൾക്ക് ശേഷം ഫൈസി വീട്ടിലേക്കും..

ഒരു പ്രാർത്ഥനകളും വിഫലമാവില്ല..
ഇൻഷാ അല്ലാഹ്..
അന്തിമ വിജയം സത്യത്തിനു മാത്രമായിരിക്കും.. ♥️

- ഇർഷാദ് മൊറയൂർ

Spëçïâl däys
15/04/2021

Spëçïâl däys

10/04/2021

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ashik_andoorkonam_ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share