CPI-M Nemom AC

CPI-M Nemom AC Official Page of CPI(M) Nemom Area Committee

അവധിയെന്നത് സാധാരണക്കാർക്ക് അവരുടെ ന്യായമായ ആവശ്യങ്ങൾക്കുള്ളതാണ്, അല്ലാതെ കാപ്പ കേസിൽ ജയിലിൽ കിടക്കുന്ന ക്രിമിനലുകൾക്കുള...
31/07/2026

അവധിയെന്നത് സാധാരണക്കാർക്ക് അവരുടെ ന്യായമായ ആവശ്യങ്ങൾക്കുള്ളതാണ്, അല്ലാതെ കാപ്പ കേസിൽ ജയിലിൽ കിടക്കുന്ന ക്രിമിനലുകൾക്കുള്ളതല്ല.

വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അവധി അനുവദിച്ച നടപടി അക്ഷന്തവ്യമായ തെറ്റാണ്. ഈ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.

തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാലുണ്ടാകുന്ന അയോഗ്യതയിൽ നിന്നും ഒരു ക്രിമിനലിനെ രക്ഷിച്ചെടുക്കാൻ, പൗണ്ടുകടവിലെ കോൺഗ്രസ് വിമുതനെയും കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന ഈ രാഷ്ട്രീയ നാടകം ജനാധിപത്യ സംവിധാനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണ്. ഒരു ജനപ്രതിനിധി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണ്. എന്നാൽ ക്രിമിനലുകളെ സംരക്ഷിക്കാനും അവർക്ക് കുടപിടിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ തനിനിറം ഇതിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.

ജനങ്ങളുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ട്, ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ല. ക്രിമിനലുകളെ വെള്ളപൂശാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുന്നു.

ബിജെപിയെ കോൺഗ്രസ് രക്ഷിച്ചു. സുഗതനെയും...
31/07/2026

ബിജെപിയെ കോൺഗ്രസ് രക്ഷിച്ചു. സുഗതനെയും...

കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്ലിയൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം പ്രൊഫ....
29/07/2026

കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്ലിയൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച കർഷക സംഗമം പ്രൊഫ. സി. രവീന്ദ്രനാഥ് MLA ഉദ്ഘാടനം ചെയ്യ്തു. കർഷകസംഘമത്തിൽ വെച്ച് മുതിർന്ന കർഷകരെ ആദരിക്കുകയും ചെയ്തു.

29/07/2026

കേരള കർഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കല്ലിയൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക സംഗമം പ്രൊഫ. സി. രവീന്ദ്രനാഥ് MLA ഉദ്ഘാടനം ചെയ്യുന്നു.

അഭിവാദ്യങ്ങൾ ❤️✊
29/07/2026

അഭിവാദ്യങ്ങൾ ❤️✊

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ...പാർട്ടി മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ...കർഷകസംഘം നേതാവ്  സഖാവ് എസ്.കെ.ആശാരി അന്തര...
29/07/2026

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ...
പാർട്ടി മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ...
കർഷകസംഘം നേതാവ് സഖാവ് എസ്.കെ.ആശാരി അന്തരിച്ചു ....💐

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ചതിലൂടെ ഈ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ...
29/07/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ചതിലൂടെ ഈ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നേരിടുകയാണ്‌. ഗവണ്‍മെന്റിന്റെ ബജറ്റ്‌ വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്‌ നല്‍കി വരുന്നുണ്ട്‌. ഇത്‌ കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്‌. മുന്‍ ഗവണ്‍മെന്റ്‌ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത്‌ വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ്‌ നിര്‍ദാക്ഷണ്യം വെട്ടിക്കുറച്ചത്‌. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ വലിയ സാമ്പത്തിക ബാധ്യതയാണ്‌ വന്ന്‌ പെട്ടിട്ടുള്ളത്‌. ലൈഫ്‌ ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ്‌ അവശേഷിക്കുന്നത്‌. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്‌.എസ്‌.കെ വിഹിതം, വയോമിത്രം വിഹിതം, ഐ.കെ.എം വിഹിതം തുടങ്ങിയവയ്‌ക്ക്‌ പ്ലാന്‍ ഫണ്ട്‌ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

ഈ സര്‍ക്കാര്‍ നടപടിക്കെതിരെ ജൂലൈ 30-ാം തീയ്യതി കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷന്‍ / മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സൂചകമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക്‌ എല്‍ഡിഎഫ്‌ നേതൃത്വത്തില്‍ മാര്‍ച്ച്‌ ചെയ്യുകയാണ്‌. പ്രതിപക്ഷ നേതാവ് സ. പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന്‌ രാവിലെ 10 മണിക്കാണ്‌ മാര്‍ച്ച്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌, ആഗസ്റ്റ് 1, 3 തീയ്യതികളിലായി എല്ലാ പഞ്ചായത്തുകളിലേക്കും ജനപ്രതിനിധികളുടേയും, ബഹുജനങ്ങളുടേയും മാര്‍ച്ച്‌ നടത്തുന്നതാണ്‌.

ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ നട...
29/07/2026

ഡൽഹിയിലെ എകെജി ഭവനിൽ കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ നടപടി ആവശ്യപ്പെട്ട് സ. ജോൺ ബ്രിട്ടാസ് എംപി വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.

2021ലെ കേസിന്റെ പേരുപറഞ്ഞാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ഡൽഹി എകെജി ഭവനിൽ പൊലീസെത്തിയത്. യൂണിഫോമില്ലാതെ മഫ്തിയിലെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതെന്നും സ. ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. ഐഷിക്കെതിരെ നടന്ന പ്രതികാര നടപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഗുരുതരമായ വിഷയം ഉന്നയിച്ച് സംസാരിച്ചിട്ടും എംപിയെ കാമറയില്‍ കാണിക്കാഞ്ഞതിനെച്ചൊല്ലിയും സഭയില്‍ ബഹളമുയര്‍ന്നു.

പാർടി ഓഫീസിൽ കയറി ഐഷിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് ജനാധിപത്യത്തിന് നാണക്കേടാണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. എന്നാൽ നടന്നത് സ്വാഭാവിക നടപടി മാത്രമാണെന്നു പറഞ്ഞ് മന്ത്രി ജെ പി നദ്ദ വിഷയത്തെ ന്യായീകരിക്കുകയായിരുന്നു.

നീറ്റ് അട്ടിമറിക്കെതിരായ വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകുന്ന എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ  എക...
29/07/2026

നീറ്റ് അട്ടിമറിക്കെതിരായ വിദ്യാർത്ഥി സമരത്തിന് നേതൃത്വം നൽകുന്ന എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ എകെജി ഭവനിൽ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സമരക്കാരോട് പ്രതികാര നടപടി ഉണ്ടാകില്ലെന്ന് പാർലമെന്റിൽ നൽകിയ ഉറപ്പാണ് കേന്ദ്ര സർക്കാർ ലംഘിച്ചിരിക്കുന്നത്. മതിയായ നിയമപരമായ അടിസ്ഥാനമില്ലാതെ പാർടിയുടെ ആസ്ഥാനത്തേക്ക് പോലീസ് ഇരച്ചുകയറിയത് ഭീരുത്വമാണ്. ആരാണ് പൊലീസിന് നിർദേശം നൽകിയതെന്ന് കേന്ദ്ര സർക്കാർ സഭയോടും രാജ്യത്തോടും വ്യക്തമാക്കണം. പ്രതിപക്ഷത്തെയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും ഭീഷണിപ്പെടുത്തി അടിച്ചമർത്താമെന്ന് കരുതേണ്ട.

സ. കെ രാധാകൃഷ്‌ണൻ എംപി
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ചതിലൂടെ ഈ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ...
29/07/2026

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട്‌ പുതുക്കിയ ബജറ്റില്‍ വെട്ടിക്കുറച്ചതിലൂടെ ഈ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ വെല്ലുവിളി നേരിടുകയാണ്‌. ഗവണ്‍മെന്റിന്റെ ബജറ്റ്‌ വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന്‌ നല്‍കി വരുന്നുണ്ട്‌. ഇത്‌ കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്‌. മുന്‍ ഗവണ്‍മെന്റ്‌ ഒടുവില്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഇത്‌ വെട്ടിച്ചുരുക്കി 177 കോടി ആക്കി മാറ്റി. 515 കോടി രൂപയാണ്‌ നിര്‍ദാക്ഷണ്യം വെട്ടിക്കുറച്ചത്‌. ഇതിന്റെ ഫലമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ വലിയ സാമ്പത്തിക ബാധ്യതയാണ്‌ വന്ന്‌ പെട്ടിട്ടുള്ളത്‌. ലൈഫ്‌ ഭവന പദ്ധതി, അംഗനവാടി ജീവനക്കാരുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്‌ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ്‌ അവശേഷിക്കുന്നത്‌. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്‌.എസ്‌.കെ വിഹിതം, വയോമിത്രം വിഹിതം, ഐ.കെ.എം വിഹിതം തുടങ്ങിയവയ്‌ക്ക്‌ പ്ലാന്‍ ഫണ്ട്‌ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലാക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌.

ഈ സര്‍ക്കാര്‍ നടപടിക്കെതിരെ ജൂലൈ 30-ാം തീയ്യതി കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷന്‍ / മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സൂചകമായി തിരുവനന്തപുരം ഗവണ്‍മെന്റ്‌ സെക്രട്ടറിയേറ്റിലേക്ക്‌ എല്‍ഡിഎഫ്‌ നേതൃത്വത്തില്‍ മാര്‍ച്ച്‌ ചെയ്യുകയാണ്‌. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന്‌ രാവിലെ 10 മണിക്കാണ്‌ മാര്‍ച്ച്‌ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌, ആഗസ്റ്റ് 1, 3 തീയ്യതികളിലായി എല്ലാ പഞ്ചായത്തുകളിലേക്കും ജനപ്രതിനിധികളുടേയും, ബഹുജനങ്ങളുടേയും മാര്‍ച്ച്‌ നടത്തുന്നതാണ്‌. ഈ പരിപാടികള്‍ വിജയമാക്കുവാന്‍ മുഴുവന്‍ ജനങ്ങളുടേയും, ജനപ്രതിനിധികളുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

Address

Sakhavu Avanakuzhi Sadhasivan Smarakam Balaramapuram
Thiruvananthapuram
695507

Telephone

+919633700100

Website

Alerts

Be the first to know and let us send you an email when CPI-M Nemom AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI-M Nemom AC:

Shortcuts

Share