VB-G RAM G Kerala

VB-G RAM G  Kerala A page to showcase the works under VB-G RAM G Kerala

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വികസിത് ഭാരത് ഗ്യാരണ്...
28/07/2026

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നിലവിൽ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ & അജീവിക മിഷൻ (ഗ്രാമീൺ)' പദ്ധതിയുടെ ഭാഗമായി, മലപ്പുറം ജില്ലയിലെ കാളികാവ്, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളിൽ തോട് സംരക്ഷണം, പെർക്കുലേഷൻ ടാങ്ക് നിർമ്മാണം, ഫൂട്ട് പാത്ത് നിർമ്മാണം എന്നീ വികസന പ്രവൃത്തികൾ ആരംഭിച്ച് പുരോഗമിച്ചുവരുന്നു.

As part of the 'Viksit Bharat Guarantee for Rozgar & Ajeevika Mission (Grameen) a Centrally Sponsored Scheme introduced in place of the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS), development works have commenced and are progressing in the Kalikavu, Pookkottur, and Koottilangadi Grama Panchayats of Malappuram district. The ongoing works include stream protection, construction of percolation tanks, and footpath construction.

വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ: ദൂരദർശനിൽ പ്രത്യേക ചർച്ച.കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വിക്സിത് ഭാ...
21/07/2026

വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ: ദൂരദർശനിൽ പ്രത്യേക ചർച്ച.

കേന്ദ്രാവിഷ്കൃത പദ്ധതിയായ 'വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)' സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ദൂരദർശൻ മലയാളം ചാനലിന്റെ "സാമൂഹ്യപാഠം" പരിപാടിയിൽ പ്രത്യേക സംവാദം സംഘടിപ്പിച്ചു.

സംസ്ഥാന മിഷൻ ഓഫീസ് ജോയിന്റ് ഡയറക്ടർ ശ്രീ. ആർ. രവിരാജ് സംവാദത്തിൽ പങ്കടുക്കുകയും, പദ്ധതിയെ കുറിച്ച് പൊതുജനങ്ങൾക്കുണ്ടായിരുന്ന വിവിധ സംശയങ്ങൾക്ക് വിശദമായ മറുപടിയും ആവശ്യമായ ഔദ്യോഗിക വിശദീകരണങ്ങളും നൽകുകയും ചെയ്തു.

Special Panel Discussion on Doordarshan Malayalam Regarding 'Viksit Bharat - Guarantee for Rozgar and Ajeevika Mission (Gramin)'

A special panel discussion was organized on Doordarshan Malayalam’s popular program "Samoohya Padam" to disseminate information regarding the centrally sponsored scheme, 'Viksit Bharat - Guarantee for Rozgar and Ajeevika Mission (Gramin)'.

Shri. R. Raviraj, Joint Director of the State Mission Office, participated in the discussion, providing detailed answers and necessary official clarifications to various queries raised by the public regarding the implementation of the schemes.

Samoohyapadam aired at 2 PM from Monday to Friday is a live phone-...

വിക്സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്രസംഘംകേന്ദ്രാവിഷ്കൃ...
17/07/2026

വിക്സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ പുരോഗതി വിലയിരുത്തി കേന്ദ്രസംഘം

കേന്ദ്രാവിഷ്കൃത പദ്ധതിയായ വിക്സിത് ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) [VB-GRAMG] പദ്ധതിയുടെ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീമതി ജയശ്രീ എം. ജി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സംസ്ഥാനത്തെ എറണാകുളം, തിരുവനന്തപുരം ജില്ലകൾ സന്ദർശിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി വിവിധ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തിയ സംഘം, തുടർന്ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച അവലോകന യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ സംസ്ഥാനതല നിർവ്വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അവലോകന യോഗത്തിന്റെ ഭാഗമായി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി ടിങ്കു ബിസ്വാൾ ഐ.എ.എസ്, ഡയറക്ടർ ശ്രീമതി അപൂർവ ത്രിപാഠി ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീമതി വിഘ്നേശ്വരി ഐ.എ.എസ്. എന്നിവരുമായി കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തി.

പദ്ധതിയുടെ മിഷൻ ഡയറക്ടർ ശ്രീ രഞ്ജിത്ത് ഡി. ഐ.എ.എസ് ന്റെ സാന്നിധ്യത്തിൽ നടന്ന അവലോകന യോഗത്തിൽ കേരളത്തിലെ പദ്ധതിയുടെ നിർവ്വഹണ പുരോഗതി, നേരിടുന്ന വിഷയങ്ങൾ, നിര്‍ദ്ദേശങ്ങള്‍, ഭാവി പ്രവർത്തന പദ്ധതികൾ എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടന്നു. പദ്ധതിയുടെ കാര്യക്ഷമമായ നടപ്പാക്കലിനായുള്ള സംസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും നിർദേശങ്ങളും കേന്ദ്രസംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.

അവലോകന പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥ സംഘം മടങ്ങി.

വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ): ജനപ്രതിനിധികൾക്കായുള്ള സംസ്ഥാനവ്യാപക പരിശീലനം പുരോഗമിക്...
17/07/2026

വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ): ജനപ്രതിനിധികൾക്കായുള്ള സംസ്ഥാനവ്യാപക പരിശീലനം പുരോഗമിക്കുന്നു

വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ ഫലപ്രദമായ നടപ്പാക്കൽ ലക്ഷ്യമാക്കി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലന പരിപാടികൾ പുരോഗമിച്ചുവരുന്നു.

പദ്ധതിയുടെ ആദ്യഘട്ട പരിശീലനം ജൂലൈ 13 മുതൽ 15 വരെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കായി വിജയകരമായി സംഘടിപ്പിച്ചു. പദ്ധതിയുടെ ലക്ഷ്യങ്ങൾ, പ്രധാന ഘടകങ്ങൾ, നടപ്പാക്കൽ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളാണ് ഈ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

തുടർന്ന്, ജൂലൈ 16 മുതൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുമായി ഘട്ടംഘട്ടമായി പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. പദ്ധതിയുടെ പ്രധാന ആശയങ്ങളും പ്രവർത്തനരീതിയും നടപ്പാക്കൽ നടപടിക്രമങ്ങളും ഉൾക്കൊള്ളുന്ന പരിശീലന ഹാൻഡ്‌ഔട്ടുകളും പരിശീലനത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ട്.

ജനപ്രതിനിധികളുടെ നേതൃത്വശേഷിയും പദ്ധതിയെക്കുറിച്ചുള്ള അവബോധവും ശക്തിപ്പെടുത്തി, വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) പദ്ധതിയുടെ കാര്യക്ഷമവും ഫലപ്രദവുമായ നടപ്പാക്കൽ ഉറപ്പാക്കുക എന്നതാണ് ഈ പരിശീലന പരിപാടികളുടെ ലക്ഷ്യം.

കേന്ദ്രാവിഷ്കൃത പദ്ധതിയായ വിക്സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) പദ്ധതിയുടെ പുരോഗത...
15/07/2026

കേന്ദ്രാവിഷ്കൃത പദ്ധതിയായ വിക്സിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (VB-G RAM G) പദ്ധതിയുടെ പുരോഗതി നേരിട്ടറിയാൻ ജോയിന്റ് സെക്രട്ടറി ശ്രീമതി. ജയശ്രീ എം.ജി-യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം തിരുവനന്തപുരത്തെത്തി. നേമം ബ്ലോക്കിലെ കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുന്ന തോട് നിർമ്മാണ പ്രവൃത്തികൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഈ സന്ദർശനത്തിൽ മിഷന്‍ ഡയറക്ടര്‍ ശ്രീ രഞ്ജിത്ത് ഡി., ഐ.എ.എസ്. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ടീമിനെ അനുഗമിച്ചു.

സന്ദർശനത്തിനിടെ തൊഴിലാളികളുമായി നേരിട്ട് സംവദിച്ച ശ്രീമതി. ജയശ്രീ എം.ജി., തൊഴിലിന്റെ സ്വഭാവം, ലഭിക്കുന്ന തൊഴിൽദിനങ്ങൾ, തൊഴിലിടങ്ങളിൽ ലഭ്യമാക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിരീക്ഷിച്ചു. കൂടാതെ, പദ്ധതിയിലൂടെ ഉറപ്പുനൽകുന്ന ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് യഥാസമയം ലഭിക്കുന്നുണ്ടോയെന്നും അവർ നേരിട്ട് ചോദിച്ചറിഞ്ഞു.

കേന്ദ്ര സംഘത്തിന്റെ സന്ദർശനം: കേരളത്തിലെ VB-G RAM G പദ്ധതി പുരോഗതി വിലയിരുത്തി.'വികസിത് ഭാരത് - ജി റാം ജി' (VB-G RAM G) ...
14/07/2026

കേന്ദ്ര സംഘത്തിന്റെ സന്ദർശനം: കേരളത്തിലെ VB-G RAM G പദ്ധതി പുരോഗതി വിലയിരുത്തി.

'വികസിത് ഭാരത് - ജി റാം ജി' (VB-G RAM G) പദ്ധതിയുടെ Transition Seamless Roll-out Study യുടെ ഭാഗമായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീമതി ജയശ്രീ എം.ജി., ഡെപ്യൂട്ടി സെക്രട്ടറി ശ്രീ പ്രദീപ് കുമാർ, അണ്ടർ സെക്രട്ടറി ശ്രീമതി മേരി തോമസ് എന്നിവർ ഉൾപ്പെട്ട കേന്ദ്ര ഉദ്യോഗസ്ഥ സംഘം എറണാകുളം ജില്ല സന്ദർശിച്ചു.

ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക ജി., IAS, മിഷൻ ഡയറക്ടർ ശ്രീ രഞ്ജിത്ത് ഡി., IAS, ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ ഷൈൻ പി. എച്ച്. എന്നിവരുമായി നടത്തിയ അവലോകന യോഗത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തി.

തുടർന്ന് പറവൂർ ബ്ലോക്കിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ജലസംരക്ഷണ പ്രവർത്തനങ്ങളും എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ SHG വർക്ക് ഷെഡും സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തുകയും തൊഴിലാളികളുമായും സ്വയംസഹായ സംഘം അംഗങ്ങളുമായും ആശയവിനിമയം നടത്തുകയും ചെയ്തു.

Central Team Visits Kerala to Review Progress of the VB-G RAM G Scheme

As part of the Transition Seamless Roll-out Study of the Viksit Bharat G RAM G (VB-G RAM G) scheme, a central delegation comprising Ms. Jayashree M.G., Joint Secretary; Mr. Pradeep Kumar, Deputy Secretary; and Ms. Mary Thomas, Under Secretary from the Ministry of Rural Development visited Ernakulam district.

The delegation held a review meeting with Ms. Priyanka G., IAS, District Collector; Mr. Ranjith D., IAS, Mission Director; and Mr. Shine P. H., Joint Programme Coordinator to assess the progress and implementation of the VB-G RAM G scheme.

The team also visited Kottuvally Grama Panchayat in Paravur Block to inspect water conservation works undertaken under the employment guarantee programme and later visited the SHG Work Shed at Elamkunnapuzha Grama Panchayat. During the field visit, the delegation interacted with workers and Self-Help Group members and reviewed the implementation of the activities on the ground.

VB-GRAM G പദ്ധതി: പുരോഗതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽകേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ 'വികസിത് ഭാരത് - ജി റാം...
13/07/2026

VB-GRAM G പദ്ധതി: പുരോഗതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിൽ

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ 'വികസിത് ഭാരത് - ജി റാം ജി' (VB-GRAM G) പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജോയിന്റ് സെക്രട്ടറി ശ്രീമതി. ജയശ്രീ എം.ജി ഉൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘം കേരളം സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറുടെ ചേംബറിൽ പ്രത്യേക യോഗം ചേർന്നു.

യോഗത്തിൽ എറണാകുളം ജില്ലാ കളക്ടർ ശ്രീമതി. പ്രിയങ്ക ജി. IAS, VB-GRAM G സംസ്ഥാന മിഷൻ ഡയറക്ടർ ശ്രീ. രഞ്ജിത്ത് ഡി. IAS എന്നിവർ പങ്കെടുത്തു.

തുടർന്ന് എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡന്റുമാരുടെ പരിശീലന പരിപാടിയിൽ പങ്കെടുത്ത കേന്ദ്രസംഘം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി ആശയവിനിമയം നടത്തി. ജൂലൈ 15 വരെ നീണ്ടുനിൽക്കുന്ന ഈ സന്ദർശനത്തിലൂടെ വിവിധ ജില്ലകളിലെ പദ്ധതി പുരോഗതിയും താഴെത്തട്ടിലെ പ്രവർത്തനങ്ങളും കേന്ദ്രസംഘം വിലയിരുത്തും.

VB-GRAM G Project: Central Team Visits Kerala to Review Progress

As part of assessing the progress of the 'Viksit Bharat - Gram G' (VB-GRAM G) project launched by the Ministry of Rural Development, a central official delegation led by Joint Secretary Ms. Jayasree M.G. visited Kerala. In connection with the visit, a special meeting was held at the Ernakulam District Collector's chamber.

Ernakulam District Collector Smt. Priyanka G. IAS and VB-GRAM G State Mission Director Shri. Ranjith D. IAS attended the meeting.

Following this, the central team participated in a training program organized for panchayat presidents in Ernakulam district and interacted directly with the Grama Panchayat presidents. During the visit, which concludes on July 15, the team will review the project's progress and grassroots-level activities across various districts.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാ...
09/07/2026

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിക്സിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീണ്‍) പദ്ധതി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ ആരംഭിച്ചു. കേന്ദ്രതല ഉദ്ഘാടനം 2026 ജൂലൈ 2-ന് ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ നടന്നു.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവർ പഞ്ചായത്ത് തല പരിപാടികളിൽ പങ്കെടുത്തു. പുതിയ പദ്ധതി ഒരു സാമ്പത്തിക വർഷത്തിൽ 125 തൊഴിൽദിനങ്ങൾ ഉറപ്പുനൽകുന്നതോടൊപ്പം ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനത്തിനും മുൻഗണന നൽകുന്നു. ആദ്യദിവസം സംസ്ഥാനത്ത് 66,688 തൊഴിലാളികൾ ജോലിയിൽ പങ്കെടുത്തു.

വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര–സംസ്ഥാന ഫണ്ട് വിഹിതം 60:40 എന്ന അനുപാതത്തിലാണ്. കൂലി, സാമഗ്രി, ഭരണനിർവഹണ ചെലവുകൾക്കും ഇതേ അനുപാതം ബാധകമാണ്. ഓരോ സാമ്പത്തിക വർഷത്തെയും കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ ഫണ്ട് വിഹിതം നിശ്ചയിക്കുന്നത്.

The Viksit Bharat–Rozgar and Aajeevika Mission (Grameen) (VB-GRAM) has been launched across the state's Gram Panchayats as a replacement for the Mahatma Gandhi National Rural Employment Guarantee Scheme (MGNREGS). The national launch was held on 2 July 2026 in Tirupati district, Andhra Pradesh.

Public representatives, government officials, MGNREGS workers, and members of the public participated in the launch programmes held at the Gram Panchayat level. The new scheme guarantees 125 days of employment per financial year and places greater emphasis on rural infrastructure development. On the first day, 66,688 workers participated in employment works across the state.

Under the new scheme, the Central–State funding pattern is 60:40 for all states except the North-Eastern and Himalayan states. This ratio applies to wages, material costs, and administrative expenses. The annual allocation for each state is determined by the Central Government based on prescribed normative criteria.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കടപ്ര കണ്ണശ്ശ സ്കൂളിന് പുതിയ ശൗചാലയം ഒരുങ്ങി! പത്തനംതിട്ട ജില്ലയിലെ...
25/06/2026

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കടപ്ര കണ്ണശ്ശ സ്കൂളിന് പുതിയ ശൗചാലയം ഒരുങ്ങി!
പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ബ്ലോക്കിൽ ഉൾപ്പെടുന്ന കടപ്ര ഗ്രാമപഞ്ചായത്തിലെ കണ്ണശ്ശ സ്കൂളിലാണ് കുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിച്ചത്. ഇവിടെ നിലവിലുണ്ടായിരുന്ന പഴകിയ ശൗചാലയം കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയായിരുന്നു. കൂടാതെ, പ്രകൃതിദുരന്ത സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂൾ കൂടിയായതിനാൽ പൊതുജനങ്ങൾക്കും കൂടി ഉപയോഗിക്കാവുന്ന ഒരു സുരക്ഷിത ശൗചാലയം ഇവിടെ അനിവാര്യമായിരുന്നു.
ഈ പദ്ധതി പൂർത്തിയായതോടെ സ്കൂളിലെ ശുചിത്വവും ആരോഗ്യസുരക്ഷയും മെച്ചപ്പെടുകയും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മികച്ചൊരു അന്തരീക്ഷം ഒരുങ്ങുകയും ചെയ്തു. പൊതുസൗകര്യങ്ങൾ വികസിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ MGNREGS പദ്ധതിക്ക് സാധിച്ചതിന്റെ മികച്ചൊരു മാതൃകയാണിത്.

New Toilet Block Built for Kadapra Kannassa School Under MGNREGS!

A new toilet block has been constructed for the students of Kannassa School in Kadapra Grama Panchayat, under the Pulikeezh Block of Pathanamthitta district. The old, dilapidated toilet facility previously in use posed a major threat to the students' health. Moreover, since this school also serves as a relief camp during natural disasters, a safe and secure toilet facility was absolutely essential for both the children and the general public.
With the completion of this project, the school's hygiene and health standards have significantly improved, creating a much better environment for both students and teachers. This achievement is a prime example of how the MGNREGS project can elevate the standards of educational institutions by developing public infrastructure.

Address

Mahatma Gandhi National Rural Employment Guarantee Scheme/Kerala State Mission Office, 3rd Floor, Revenue Complex, Public Office Compound
Thiruvananthapuram
695033

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5pm

Alerts

Be the first to know and let us send you an email when VB-G RAM G Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to VB-G RAM G Kerala:

Shortcuts

Share