14/04/2026
സ്റ്റേറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി – കേരളയുടെ സാങ്കേതിക മാർഗനിർദേശത്തിലും പിന്തുണയിലും, തുറന്ന ജയിൽ & കറക്ഷണൽ ഹോം പരിസരത്ത് രൂപം കൊണ്ടുവരുന്ന “ഫ്രീഡം ബോട്ടാണിക്കൽ ഗാർഡൻ” പരിസ്ഥിതി സംരക്ഷണത്തെയും സാമൂഹിക പുനരധിവാസത്തെയും ഒരുമിപ്പിക്കുന്ന ഒരു ശ്രദ്ധേയമായ പദ്ധതിയാണ്.
ഈ മഹത്തരമായ പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ. ബൽറാം കുമാർ ഉപാധ്യായ IPS നിർവഹിച്ചു. പ്രകൃതിയുമായി ചേർന്ന് ജീവിക്കാൻ സഹായിക്കുന്ന ശാന്തവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിച്ച് തടവുകാരുടെ മാനസിക ആരോഗ്യവും പുനരധിവാസവും ശക്തിപ്പെടുത്തുകയാണ് ഈ ഗാർഡന്റെ ലക്ഷ്യം.
സസ്യ വൈവിധ്യം സംരക്ഷിക്കുന്നതിനൊപ്പം, കാർഷിക-ഹോർട്ടികൾച്ചർ മേഖലയിലെ നവീന സാങ്കേതിക വിദ്യകളും പ്രായോഗിക പരിചയങ്ങളും പ്രദർശിപ്പിക്കുന്ന ഒരു കേന്ദ്രമായി ഈ ബോട്ടാണിക്കൽ ഗാർഡൻ മാറും. സാമൂഹിക ഉത്തരവാദിത്തത്തെയും പരിസ്ഥിതി ബോധത്തെയും പ്രതിഫലിപ്പിക്കുന്ന മികച്ച മാതൃകയായിത്തീരുമെന്നത് ഉറപ്പാണ്.
The “Freedom Botanical Garden”, being developed within the premises of the Open Jail & Correctional Home with the technical guidance and support of the State Agri Horticultural Society–Kerala, marks a significant step towards environmental sustainability and social rehabilitation.
The inauguration of this prestigious project was graciously performed by Shri Balram Kumar Upadhyay IPS. The garden is envisioned as a unique initiative that harmoniously blends nature with reformative practices, offering inmates a serene and positive environment that supports their mental well-being and rehabilitation.
In addition to conserving plant diversity, the botanical garden will serve as a practical platform for showcasing innovative techniques and advancements in agriculture and horticulture. This initiative stands as a model of eco-friendly development, reflecting a strong commitment to social responsibility and environmental awareness.